National
“Revive Coorg for Christ’ മിഷൻ ലീഡേഴ്സ് മീറ്റ് ജൂൺ 13-ന്
കോട്ലിപേട്ട്: കർണാടക പെന്തെക്കോസ്തൽ ചർച്ചസ് അസോസിയേഷൻ (KPCA)യുടെ ആഭിമുഖ്യത്തിൽ “Revive Coorg for Christ’ എന്ന ആപ്തവാക്യവുമായി പ്രത്യേക മിഷൻ ലീഡേഴ്സ് മീറ്റ് ജൂൺ 13-ന് ഹാസൻ ജില്ലയിലെ കൊണനൂറ് ജെഹോവ നിസ്സി എജി ചർച്ചിൽ നടക്കും. ആത്മീയ ഉണർവ് ശക്തിപ്പെടുത്തുക, സുവിശേഷ പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുക, വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവും വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് KPCA പ്രസിഡൻ്റ് Pr. Abraham Koshy അറിയിച്ചു. ജില്ലയിലെ എല്ലാ പാസ്റ്റർമാരും, സുവിശേഷകരും, മിഷൻ നേതാക്കളും, ക്രൈസ്തവ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുത്ത് ആത്മീയമായി പ്രയോജനം നേടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
മൈസൂരു ജില്ലയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (D y SP) രവീന്ദ്ര ഹോസമണി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമൂഹത്തിൽ സമാധാനം, സൗഹാർദം, ധാർമിക മൂല്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സന്ദേശം നൽകും.
പ്രധാന പ്രഭാഷകരായി Pr. Joby Varghese തിരുവല്ല Pr. Benjamin Chacko എന്നിവർ പങ്കെടുക്കും. അവർ ദൈവവചനം ശുശ്രൂഷിക്കുകയും ക്രൈസ്തവ നേതൃത്വത്തിന്റെയും സുവിശേഷ ദൗത്യത്തിന്റെയും പ്രസക്തിയെക്കുറിച്ച് സന്ദേശങ്ങൾ നൽകുകയും ചെയ്യും.
രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ നടക്കുന്ന സമ്മേളനം Empowering Apostolic and Prophetic Generation എന്ന സംഘടനയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. കൂർഗ്, ഹാസൻ, മൈസൂരു ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാർ, സഭാ നേതാക്കൾ, സുവിശേഷ പ്രവർത്തകർ, മിഷൻ പ്രവർത്തകർ എന്നിവർ വലിയ തോതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്രൈസ്തവ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രദേശത്ത് ആത്മീയ നവോത്ഥാനത്തിനും സുവിശേഷ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ദിശാബോധവും നൽകുന്നതിനും ഈ സമ്മേളനം സഹായകരമാകുമെന്ന് പാസ്റ്റർ ഫ്രെഡി കൂർഗ് അറിയിച്ചു.
http://theendtimeradio.com
The “Revive Coorg for Christ” Mission Leaders’ Meet is taking place on June 13th at the Jehova Nissi AG Church in Konanur, Hassan District, Karnataka. Organized by the Karnataka Pentecostal Churches Association (KPCA), the event unites pastors, evangelists, and Christian leaders to foster congregational unity and promote spiritual awakening.
Event Details at a Glance:
Date: June 13th
Venue: Jehova Nissi AG Church, Konanur, Hassan District, KarnatakaOrganizer: Karnataka Pentecostal Churches Association (KPCA)
Primary Contacts: KPCA leadership, including President Pr. Abraham Koshy
Goals: Spiritual awakening, renewing evangelical efforts, and increasing cooperation among various church denominations in the region
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
National
പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.
അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com
A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.
The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.
Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.
Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.
His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.
Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.
Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.
The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്ഗ്രസ് പ്രതിനിധികള്

