Connect with us

Media

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം

Published

on

 

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം.
ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു.
മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്. ഒഡീഷയിൽനിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാർത്ഥിനിമാരെ അവധിക്ക് നാട്ടിൽ കൊണ്ടുചെന്നാക്കാൻ കൂടെപോയവരായിരുന്നു ഒരു മലയാളി ഉൾപ്പെടെയുള്ള മറ്റുരണ്ട്‍ യുവസന്യാസിനിമാർ. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ സന്യാസാർത്ഥിനികൾ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എസിയിലെ സുരക്ഷിത സാഹചര്യത്തിലായിരുന്നു ആ സന്യാസിനിമാർ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡൽഹിയിൽനിന്നും തിരിച്ച അവർ വൈകിട്ട് ആറരയോടെ ഝാൻസി എത്താറായപ്പോൾ തീർത്ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്‌റംഗ്ദൾ പ്രവർത്തകർ അകാരണമായി അവർക്ക് നേരെ കുറ്റാരോപണങ്ങൾ നടത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു.

സന്യാസാർത്ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് പ്രശ്നമുണ്ടാക്കാൻ അവർ ശ്രമം തുടങ്ങിയപ്പോൾ സന്യാസിനിമാരിൽ ഒരാൾ ഡൽഹിയിലെ പ്രൊവിൻഷ്യൽ ഹൗസിലേയ്ക്ക് വിളിച്ച് വിവരം ധരിപ്പിക്കുകയുണ്ടായി. ഫോണിലൂടെ വലിയ ബഹളം കേട്ടതോടെ എല്ലാവരും ആശങ്കയിലായി. ഫോൺ വിളിച്ചുവച്ചതോടെ അവർ കൂടുതൽ പ്രശ്നമുണ്ടാക്കാൻ ശ്രമം ആരംഭിക്കുകയും, സന്യാസിനിമാരുടെ ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുകയും തങ്ങളുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവകാശപ്പെട്ട് ജയ് ശ്രീറാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു. സന്യാസാർത്ഥിനികളോട് നിങ്ങൾ ക്രിസ്ത്യാനികളല്ല, ഇവർ നിങ്ങളെ മതംമാറ്റാനായി കൊണ്ടുപോവുകയാണ് എന്ന് ആവർത്തിച്ച് അവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാർത്ഥിനികളുടെ വാക്കുകളെ അവർ മുഖവിലയ്‌ക്കെടുത്തില്ല.

ട്രെയിനിനുള്ളിൽ വലിയ ബഹളം നടന്നുകൊണ്ടിരിക്കെ തന്നെ, അക്കൂടെയുള്ളവർ പുറത്തുള്ള ബജ്‌റംഗ്ദൾ പ്രവർത്തകരെയും പോലീസിനെയും വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. ആന്റി കൺവെർഷൻ നിയമം ഉത്തർപ്രദേശിൽ നടപ്പാക്കപ്പെട്ടിട്ടുള്ളതിനാൽ, ആ നിയമ ലംഘനം എന്ന രീതിയിൽ തന്നെയാണ് പോലീസിലും അക്രമികൾ വിവരം ധരിപ്പിച്ചിരുന്നത്. ഏഴരയോടെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസുദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ പ്രവേശിക്കുകയും നാലുപേരോടും ലഗ്ഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തങ്ങൾ അവധിക്ക് നാട്ടിൽ പോകുന്നവരാണ് പുറത്തിറങ്ങാൻ കഴിയില്ലെന്ന അവരുടെ വാക്കുകൾ പോലീസ് അംഗീകരിക്കുമായിരുന്നില്ല. വനിതാപോലീസ് ഇല്ലാതെ പുറത്തിറങ്ങില്ല എന്ന് അവരിൽ ഒരാൾ പറഞ്ഞു. എന്നാൽ ആ ആവശ്യവും അംഗീകരിക്കാതെ ബലപ്രയോഗത്തിലൂടെ പോലീസ് അവരെ ട്രെയിനിൽനിന്ന് പുറത്തിറക്കുകയാണ് ഉണ്ടായത്. തങ്ങളുടെ നിരപരാധിത്യം തെളിയിക്കാൻ പര്യാപ്തമായ കയ്യിലുണ്ടായിരുന്ന ആധാർകാർഡ് ഉൾപ്പെടെയുള്ള ഡോക്യുമെന്റുകൾ പലതും മുമ്പേതന്നെ കാണിച്ചിട്ടും എല്ലാം വ്യാജമാണെന്ന് പറഞ്ഞ് അക്രമികളും അവരുടെ പക്ഷത്തു നിന്ന പോലീസുദ്യോഗസ്ഥരും തള്ളിക്കളയുകയാണുണ്ടായത്.
ട്രെയിനിൽനിന്ന് നാല് യുവസന്യാസിനിമാരെ പുറത്തിറക്കിയപ്പോൾ ജയ്‌ശ്രീറാം വിളിയുമായി അവരെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നത് നൂറ്റമ്പതിൽപ്പരം ബജ്‌റംഗ്ദൾ പ്രവർത്തകരാണ്. അവിടെനിന്ന് ആർപ്പുവിളികളോടെ പോലീസ് അകമ്പടിയുമായി ഘോഷയാത്രയായാണ് അവരെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയത്. ആ സമയമുടനീളം പിന്നാലെ കൂടിയ വലിയ ആൾക്കൂട്ടം തീവ്ര വർഗീയ മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്. നടക്കുന്നതിനിടെ തങ്ങളെ കാത്തിരിക്കുന്ന വലിയ അപകടം തിരിച്ചറിഞ്ഞ സന്യാസിനിമാരിൽ ഒരാൾ, വനിതാ പോലീസ് ഇല്ലാതെ മുന്നോട്ടു നീങ്ങില്ല എന്ന് തീർത്തുപറഞ്ഞു. അല്പസമയത്തിനുള്ളിൽ എവിടെനിന്നോ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സന്യാസിനിമാരെ പോലീസ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവിക്കുന്നതെന്താണെന്ന് അറിയാനായി ഡൽഹിയിലുള്ള സന്യാസിനിമാർ തുടരെത്തുടരെ ഫോൺ വിളിക്കുന്നുണ്ടായിരുന്നെങ്കിലും ഫോണെടുക്കാൻ അക്രമികളും പോലീസും അനുവദിച്ചിരുന്നില്ല. അതിനിടെ, ട്രെയിൻ സ്റ്റേഷനിൽ നിന്ന് വിട്ടുകഴിഞ്ഞെന്നും, അവർ ട്രെയിനിലില്ലെന്നും മനസിലാക്കിയതിനാൽ എന്താണുണ്ടായതെന്നറിയാൻ കഴിയാതെ ഡൽഹിയിലുള്ളവർ കൂടുതൽ ആശങ്കയിലായി.
സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്ത് വലിയ ശബ്ദത്തിൽ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു നൂറുകണക്കിന് ബജ്‌റംഗ്ദൾ പ്രവർത്തകർ. ഒരുതരത്തിലും ശാന്തരാവാതെ കൂടുതൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള അവരുടെ പദ്ധതിക്ക് തിരിച്ചടിയായത് ആ സമയത്ത് പെട്ടെന്ന് പെയ്ത വലിയൊരു മഴയാണ്. മനുഷ്യരെല്ലാം മനുഷ്യത്വം കൈവെടിഞ്ഞ് നിഷ്കളങ്കരെ അപായപ്പെടുത്താൻ ഒത്തുകൂടിയപ്പോൾ, ദൈവം പ്രകൃതിയിലൂടെ പ്രവർത്തിക്കുകയായിരുന്നു.

ഡൽഹിയിലെ സന്യാസിനിമാർ തങ്ങൾക്ക് പരിചയമുള്ള അഭിഭാഷകൻ കൂടിയായ ഒരു വൈദികൻ വഴി, ഝാൻസി ബിഷപ്പ് ഹൗസിലും ലക്നൗ ഐജിയെയും, കൂടാതെ ഡൽഹിയിലെ ചില ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും വിവരം ധരിപ്പിക്കുകയുണ്ടായി. ഏറെ വൈകാതെ ഐജിയുടെ നിർദ്ദേശപ്രകാരം, ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വൈദികരും സ്ഥലത്തെത്തിയതിനാലാണ് വലിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെടാൻ അവർക്ക് വഴിയൊരുങ്ങിയത്. തുടർന്ന് എല്ലാ ഡോക്യുമെന്റുകളും വാട്ട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയും അവർ നിരപരാധികളാണെന്ന് നിയമപാലകർക്ക് ബോധ്യമാവുകയും ചെയ്തു.

രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാർക്ക് പോലീസ് സ്റ്റേഷൻ വിട്ട് പോകാനായത്. തിരുഹൃദയ സന്യാസിനിമാർക്ക് ഝാൻസിയിൽ ഭവനങ്ങളോ മറ്റു പരിചയങ്ങളോ ഇല്ലാതിരുന്നതിനാൽ, ഝാൻസി ബിഷപ്പ് ഹൗസിലേയ്ക്ക് അധികാരികൾ അവരെ കൂട്ടിക്കൊണ്ടുപോവുകയും സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഝാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവ്വവുമായ ഇടപെടലാണ് വലിയൊരു അപകടത്തിൽനിന്ന് നാലുപേരെ രക്ഷിക്കാൻ കാരണമായത്. അല്ലാത്തപക്ഷം, പോലീസിന്റെ സാന്നിധ്യത്തിൽ ആൾക്കൂട്ട വിചാരണ നടത്തി അവരെ അവഹേളിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്യുമായിരുന്നു എന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് തീർച്ചയാണ്. അതുതന്നെയായിരുന്നു ബജ്‌റംഗ്ദൾ പ്രവർത്തകരായ തീവ്ര ഹിന്ദുത്വവാദികളുടെ പദ്ധതിയും. ഒറ്റ ഫോൺവിളിയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറ്റമ്പതിൽപ്പരം അക്രമികളെ ഒരുമിച്ചുകൂട്ടിയെങ്കിൽ അതിനുപിന്നിൽ വ്യക്തമായ ഒരു ആസൂത്രണം ഉണ്ടെന്ന് തീർച്ച. എല്ലാ രേഖകളുമായി എസി കമ്പാർട്ട്മെന്റിൽ സുരക്ഷിത സാഹചര്യത്തിൽ യാത്രചെയ്ത ചെറുപ്രായക്കാരായ നാല് കന്യാസ്ത്രീകൾക്കെതിരെ ഇത്രമാത്രം വലിയ അതിക്രമം ഉണ്ടായത് അവർ ക്രൈസ്തവ സന്യാസിനിമാരായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ്.

തുടർന്ന് ശനിയാഴ്ചത്തെ ട്രെയിനിൽ ഈ നാല് സന്യാസിനിമാരെ ഒഡീഷയിലേയ്ക്ക് യാത്രയാക്കിയത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ്. തുടർന്നുള്ള യാത്രയിൽ അവർ അക്രമിക്കപ്പെട്ടേക്കാം എന്ന ആശങ്ക ഉണ്ടായിരുന്നതിനാൽ, സന്യാസ വസ്ത്രം ധരിച്ചിരുന്ന രണ്ട് സന്യാസിനിമാരും തുടർന്നുള്ള യാത്രയിൽ സാധാരണ വേഷം ധരിച്ചാണ് യാത്ര തുടർന്നത്. പക്ഷെ, തുടർന്ന് ഏറെദൂരം യാത്ര ചെയ്യേണ്ടതുണ്ടായിരുന്നതിനാലും ആക്രമണ സാധ്യത തുടർന്നിരുന്നതിനാലും സുരക്ഷിതമായി വിഐപി കോച്ചിൽ യാത്രയ്ക്കുള്ള അവസരമൊരുക്കാം എന്ന് പോലീസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വികലാംഗർക്കുള്ള കോച്ചിൽ രണ്ടു സീറ്റിലായി നാലുപേർ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂർ നീണ്ട യാത്ര പൂർത്തിയാക്കിയത്.

ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങൾ തീവ്ര വർഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ഝാൻസിയിൽ നാല് സന്യാസിനിമാർക്കുണ്ടായ അനുഭവം. മാറിയ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കനുസരിച്ച്, ഇന്ത്യയിൽ തുടർന്ന് ജീവിക്കണമെങ്കിൽ/ മേൽഗതിയുണ്ടാകണമെങ്കിൽ ഹിന്ദുത്വവാദികളുടെ സഹായം തേടണം എന്ന് ചിലരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾകൂടി ഗൗരവമായി വിലയിരുത്തുന്നത് ഉചിതമായിരിക്കും. ആന്റി കൺവേർഷൻ നിയമം പോലുള്ള സമീപകാല നിയമങ്ങൾ നിരപരാധികളും നിഷ്കളങ്കരുമായ ക്രൈസ്തവ സന്യാസിനികളെ മറുവാദമുണ്ടാകാത്ത വിധം കെണിയിൽ പെടുത്താൻ കൂടി വേണ്ടിയുള്ളതാണ് എന്ന് നാം മനസിലാക്കാൻ വൈകിയിരിക്കുന്നെങ്കിലും അറിയേണ്ടവർ അറിഞ്ഞിരിക്കുന്നു. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് യാത്ര ചെയ്ത ചിലരെ പോയ വഴിക്കുള്ള വേറൊരു സംസ്ഥാനത്തിലെ നിയമത്തിന്റെ കെണിയിൽ പെടുത്താനുള്ള ശ്രമം നടന്നെങ്കിൽ, ആ നിയമത്തിന്റെ ലക്ഷ്യങ്ങൾ വളരെ വലുതാണെന്നു തീർച്ച. വരും കാലം ഇതിന് നമുക്ക് കൂടുതൽ തെളിവുകൾ നൽകിയേക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് സന്യസ്തരുടെ സുരക്ഷിതത്വത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
Sources:Fighters of Christ

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National13 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National13 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National13 hours ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life14 hours ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news14 hours ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

us news14 hours ago

മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന...

Trending