Connect with us

Tech

ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും വിലക്കേർപ്പെടുത്തി റഷ്യ

Published

on

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് പോർമുഖത്തും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേർപ്പെടുത്തി. തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ തടയാൻ ഇരുപക്ഷവും ആഞ്ഞ് പരിശ്രമിക്കുകയാണ്. അതിനിടെ, റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി. ബിബിസിയും സിഎൻഎന്നുമാണ് റഷ്യയിൽ പ്രവർത്തനം നിർത്തിയത്. യുദ്ധവാർത്തകൾക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെർ​ഗ് ന്യൂസും റഷ്യയിൽ പ്രവർത്തനം നിർത്തി.

യുദ്ധം മൂന്ന് തലങ്ങളിലാണ് നടക്കുന്നത്. യുക്രെയ്ൻ നഗരങ്ങളിൽ നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടമാണ് ഒന്നാം തലം, രണ്ടാം തലം സാമ്പത്തിക മേഖലയിലാണ്. റഷ്യയെ ഉപരോധങ്ങളേർപ്പെടുത്തി ശ്വാസം മുട്ടിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. മൂന്നാം പോർമുഖം ഇന്റർനെറ്റാണ്. വാർത്തയേത് വ്യാജവാർത്തയേതെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് വിവരങ്ങൾ. യുക്രൈൻ ആക്രമണം ന്യായീകരിച്ച് കൊണ്ടുള്ള റഷ്യൻ പ്രോപഗണ്ട ഒരു വശത്ത്. അതിനിടം നൽകാതിരിക്കാൻ യുക്രൈൻ ചെറുത്തുനിൽപ്പിനെ പെരുപ്പിച്ച് കാട്ടിയും സെലൻസ്കിയെ ഹീറോയാക്കിയും നടക്കുന്ന പടിഞ്ഞാറൻ ക്യാമ്പയിൻ മറുവശത്ത്.

റഷ്യയെ മോശമാക്കുന്ന വാർത്തകളോട് പുടിന് താൽപര്യമില്ല, അത് പരക്കുന്നത് തടയാൻ രാജ്യത്ത് സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ട്വിറ്ററിലാണ് തുടങ്ങിയത്. ഇപ്പോൾ ഫേസ്ബുക്കും വിലക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തെക്കുറിച്ചുള്ള റഷ്യൻ ന്യായീകരണങ്ങളെ ചെറുക്കാൻ അവിടെ നിന്നുള്ള മാധ്യമങ്ങളെ വിലക്കിയിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങൾ. റഷ്യൻ സേനയ്ക്കെതിരെ ‘ വ്യാജ’ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്താണ് പുടിന്‍റെ മറുപടി. ബിബിസി റഷ്യയിലെ പ്രവർത്തനങ്ങൾ ഈ ഉത്തരവിനെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്.

ഇന്റർനെറ്റിൽ നിന്ന് തന്നെ റഷ്യയെ പുറത്താക്കണമെന്ന് യുക്രെയ്ൻ ഇതിനിടെ ട്വിറ്ററിലൂടെ Internet Corporation for Assigned Names and Numbers നോട് ആവശ്യപ്പെട്ടു. യോജിക്കുന്നില്ലെന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടാനാകില്ലന്നുമാണ് ഇതിന് ഐകാൻ നൽകിയ മറുപടി. റഷ്യൻ വെബ് സൈറ്റുകൾക്കെതിരായ ഹാക്കർമാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. റഷ്യൻ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ് അനോണിമസ് അടക്കമുള്ള സംഘടനകൾ. യുദ്ധം തുടരുകയാണ്, പീരങ്കികളും തോക്കുകളും നിശബ്ദമായാലും, ഈ സൈബർ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് വ്യക്തം.
Sources:globalindiannews

http://theendtimeradio.com

Tech

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

Published

on

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി നിറം മങ്ങിപ്പോയ സ്റ്റാറ്റസ് അപ്‌ഡേഷനെ യൂത്തര്‍ക്കിടയില്‍ നിര്‍ത്താനാണ് മെറ്റയുടെ ശ്രമം. ഇതിനായി വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പ്രിവ്യൂ ഫീച്ചര്‍ വലതുഭാഗത്തായി കൊണ്ടുവന്നതാണ് മാറ്റം.

അപ്‌ഡേറ്റുകള്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാതെ തന്നെ വലതു ഭാഗത്ത് പ്രിവ്യൂ ഇമേജായി കാണാം. ഇടത് ഭാഗത്ത് സ്റ്റാറ്റസ് കാണുന്ന ഭാഗത്ത് യൂസറുടെ പ്രൊഫൈല്‍ പിക്ചറാണ് കാണുക. ഇടയ്ക്ക് വെച്ച് പ്രൊഫൈല്‍ ഫോട്ടോ പൂര്‍ണമായി ഇല്ലാതായ പ്രശ്‌നവും മെറ്റ ഇതിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ കോണ്ടാക്ടുകള്‍ തിരിച്ചറിയാനാകുന്നില്ലെന്ന പ്രശ്‌നം കൂടി ഇതോടെ പരിഹരിക്കാം. നിലവില്‍ തിരഞ്ഞെടുത്ത ബീറ്റാ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാവുന്നതെങ്കിലും കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഫീച്ചര്‍ ലഭ്യമാകും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ

Published

on

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട് നിരവധി ഉപയോഗങ്ങളാണുള്ളത്.

ഇപ്പോഴിതാ എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.

മെറ്റ എ.ഐയില്‍ കയറിയാണ് എഡിറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇവിടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. അല്ലെങ്കില്‍ ചാറ്റിലേത് പോലെ ക്യാമറ ഓണാക്കി നേരിട്ട് ഫോട്ടോ എടുക്കാനും കഴിയും(നിലവില്‍ ഇത് രണ്ടും മെറ്റ എ.ഐയില്‍ ഇല്ല). ഇങ്ങനെ കൊടുക്കുന്ന ചിത്രമാണ് എഡിറ്റിന് കഴിയുക.

ഫോട്ടോക്ക് കൂടുതല്‍ ഭംഗികൊടുക്കാനും മറ്റുമൊക്കെ എഡിറ്റിലൂടെ സാധിക്കുമെന്നാണ് വിവരം. ഫോട്ടോയെക്കുറിച്ചുള്ള കാര്യങ്ങളും എ.ഐയോട് ചോദിക്കാം. എന്നാല്‍ അയക്കുന്ന ചിത്രങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഏതൊക്കെ തരത്തിലുള്ള എഡിറ്റിങ് സാധ്യമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പശ്ചാത്തലം മാറ്റുന്നതുൾപ്പെടെ മറ്റു എ.ഐ പിന്തുണയുള്ള എഡിറ്റിങ് ടൂളുകള്‍ക്ക് സമാനമായ തരത്തിലുള്ള സൗകര്യങ്ങൾ മെറ്റ എ.ഐയ്ക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് എഡിറ്റിങ് ഫീച്ചറും കൊണ്ടുവരുന്നത്. വാട്ട്‌സ്ആപ്പിന് പുറമേ, മെറ്റ അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും എ.ഐ അവതരിപ്പിച്ചുകഴിഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പ് ക്യാമറയില്‍ ‘വീഡിയോ നോട്ട്’ മോഡ് – എന്താണ് ഈ സംഭവം?

Published

on

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലെ ക്യാമറയില്‍ ‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കുന്നു. വാട്‌സാപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ബീറ്റാ പതിപ്പുകളില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുന്നുണ്ട്.

വീഡിയോ നോട്ട് എന്താണെന്ന് പലര്‍ക്കും പരിചയം ഉണ്ടാവില്ല. നിലവില്‍ വാട്‌സാപ്പില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ മറഞ്ഞിരിക്കുന്ന ഒരു ഫീച്ചറാണ് ഇത്. 2023-ലാണ് 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വീഡിയോ നോട്ട് ആയി അയക്കാനുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചത്. ടെലഗ്രാമിലെ വീഡിയോ മെസേജുകള്‍ക്ക് സമാനമാണിത്. വീഡിയോ നോട്ടുകളായി അയക്കുന്ന ദൃശ്യങ്ങള്‍ വൃത്താകൃതിയിലായാണ് ചാറ്റില്‍ പ്രത്യക്ഷപ്പെടുക. ഇത് ഒരു ജിഫിന് സമാനമായി പ്ലേ ആയിക്കൊണ്ടിരിക്കും.

നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന്‍ ഹോള്‍ഡ് ചെയ്ത് പിടിച്ചാണ് വീഡിയോ നോട്ട് ചിത്രീകരിക്കേണ്ട്. എന്നാല്‍ ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. ചാറ്റുകളില്‍ നീളമേറിയ സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാന്‍ മടിയുള്ളവരാണ് വോയ്‌സ് മെസേജുകള്‍ അയക്കാറ്. ഈ ശബ്ദത്തിനൊപ്പം നിങ്ങളുടെ വീഡിയോ കൂടി അയച്ചാലോ. അതാണ് വീഡിയോ നോട്ട്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ചെറു വീഡിയോകള്‍ പങ്കുവെക്കാം.

പുതിയ അപ്‌ഡേറ്റില്‍ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാന്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ സൗകര്യമുണ്ടാവും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് വീഡിയോ നോട്ട് ഫീച്ചര്‍ കൂടുതല്‍ പരിചിതമാവുകയും അത് എളുപ്പം ഉപയോഗിക്കുകയും ചെയ്യാം. ഇതിനായി ഒരു ചാറ്റ് തുറന്ന് താഴെയുള്ള ക്യാമറ ഐക്കണില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ സ്‌ക്രീന്‍ തുറന്നുവരും. നിലവില്‍ കാഴെ വീഡിയോ, ഫോട്ടോ എന്നീ രണ്ട് ഓപ്ഷനുകളാണ് ഉണ്ടാവുക. ഇവയ്‌ക്കൊപ്പമാണ് പുതിയ വീഡിയോ നോട്ട് ഓപ്ഷനും കൂടി ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news5 hours ago

മസ്‌കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ നടന്നു

എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന്‍ ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന്‍ കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍...

world news5 hours ago

സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി

റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ...

National6 hours ago

സൂറത്തിൽ പെന്തെക്കോസ്ത് ചർച്ചിനുനേരെ ആക്രമണം

സൂററ്റിൽ പെന്തക്കോസ്ത് ചർച്ചിന് നേരെ ആക്രമണം. സൂറത്ത് ഫെല്ലോഷിപ് പെന്തെക്കോസ്ത് ചർച്ചിന്റ ബെസ്താൻ ബ്രാഞ്ച് ചർച്ചിൽ ഞായറാഴ്ച (ജൂലൈ 14) ആരാധനകഴിഞ്ഞയുടൻ വർഗീയവാദികളായ നൂറോളം ആളുകൾ ഒന്നിച്ചുകൂടി...

us news6 hours ago

ഓസ്‌ട്രേലിയന്‍ പാർലമെൻ്റിൽ നിന്ന് ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗ്രീന്‍സ് പാര്‍ട്ടി എം പി മെഹ്റിന്‍ ഫാറൂഖി

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ ഉപരി സഭയായ സെനറ്റില്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന ‘സ്വര്‍ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി വീണ്ടും രംഗത്ത്....

us news6 hours ago

പ്രതീക്ഷിക്കാതെ സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നതെന്ന് ട്രംപ്

യു.എസ് : പ്രതീക്ഷിക്കാത്ത സംഭവിത്തിൽ നിന്ന് ദൈവം മാത്രമാണ് രക്ഷിക്കുന്നത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ...

Sports1 day ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

Trending