Connect with us

Tech

റഷ്യയിൽ ഇനി ഇൻസ്റ്റാഗ്രാം ഇല്ല: പകരം റോസ്ഗ്രാം

Published

on

മോസ്കോ: ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇൻസ്റ്റാഗ്രാം കഴിഞ്ഞയാഴ്ചയാണ് റഷ്യ നിരോധിച്ചത്. ഏകദേശം 80 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ റഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിന്‍ ഭരണകൂടം അടച്ചത്. രാജ്യത്ത് ഇൻസ്റ്റാഗ്രാം നിരോധിച്ച ഈ അവസ്ഥയെ മുതലെടുക്കാന്‍ ഇറങ്ങുകയാണ് റഷ്യയിലെ ചില ടെക് സംരംഭകര്‍, റോസ്ഗ്രാം എന്ന പേരിൽ ഒരു ഇന്‍സ്റ്റഗ്രാം കോപ്പി സോഷ്യല്‍മീഡിയ റഷ്യ ഇറക്കുന്നു. പേരിലെ സമാനതയ്‌ക്ക് പുറമേ, റോസ്‌ഗ്രാമിന്റെ രൂപകൽപ്പനയും ലേഔട്ടും ഇന്‍സ്റ്റഗ്രാമിന് സമാനമാണിത്.

റോസ്‌ഗ്രാം മാർച്ച് 28 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വ്യത്യസ്തമായി “ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്‌സസ്സും” പോലുള്ള പ്രത്യേകതകള്‍ റോസ്ഗ്രാമില്‍ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.
Sources:globalindiannews

http://theendtimeradio.com

Tech

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തി; നിങ്ങള്‍ക്ക് കിട്ടിയോ? വിശദമായറിയാം.

Published

on

ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ് ലഭ്യമാണ്. അത്യാവശ്യ സാഹചര്യങ്ങളില്‍ ഇത് ഉപകരിക്കുമെന്ന് കണ്ടതിനാലാണ് വാട്‌സാപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഇന്ന് മുതല്‍, നിങ്ങളുടെ കോളുകള്‍ ടാബിന്റെ മുകളിലും നിങ്ങളുടെ ചാറ്റുകളുടെ ഫില്‍ട്ടറായും നിങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ആളുകളെയും ഗ്രൂപ്പുകളെയും വേഗത്തില്‍ കണ്ടെത്താനാകുമെന്ന് വാട്‌സാപ്പ് പുതിയ ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വാട്‌സാപ്പ് കോള്‍സ് ലിസ്റ്റില്‍ മുകളിലായി ‘ഫേവറൈറ്റ്‌സ്’ എന്‌ന ലിസ്റ്റ് കാണാം. തൊട്ടുതാഴെയായാണ് റീസെന്റ് കോളുകളുടെ ലിസ്റ്റ്. ചാറ്റ് ലിസ്റ്റിലാകട്ടെ, ഓള്‍, അണ്‍റീഡ്, ഗ്രൂപ്പ്‌സ് എന്നീ ഫില്‍റ്ററുകള്‍ക്കൊപ്പമാണ് പുതിയ ഫേവറൈറ്റ്‌സ് ഉണ്ടാവുക.

അടുത്ത ബന്ധുക്കള്‍, ഭാര്യ, അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍ തുടങ്ങി നിങ്ങള്‍ക്ക് പ്രധാനപ്പെട്ടവരുടെ കോണ്‍ടാക്റ്റ് ഫേവറൈറ്റ്‌സ് ലിസ്റ്റിലേക്ക് മാറ്റാനാവും. ഈ ആഴ്ച തന്നെ എല്ലാവരിലേക്കും എത്തുമെന്നാണ് വിവരം.

“വാട്‌സാപ്പ് ഫേവറൈറ്റ്‌സ് ടാബ് എങ്ങനെ ഉപയോഗിക്കാം

ചാറ്റ് സ്‌ക്രീനില്‍ നിന്ന് ‘Favourites’ ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ക്ക് പ്രീയപ്പെട്ട കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക.

കോള്‍സ് ടാബില്‍ Add Favourites ടാപ്പ് ചെയ്തതിന് ശേഷം കോണ്‍ടാക്റ്റുകളും ഗ്രൂപ്പുകളും തിരഞ്ഞെടുക്കുക.

Settings > Favourites > Add to Favouritse എന്നിവ തിരഞ്ഞെടുത്തും ഫേവറൈറ്റ്‌സ് ലിസ്റ്റ് ക്രമികരിക്കാവുന്നതാണ്.

വാട്‌സാപ്പിലെ കോള്‍ ഫീച്ചറിന് വേണ്ടി പ്രത്യേകം നമ്പര്‍ ഡയല്‍ പാഡ് അവതരിപ്പിക്കാനും വാട്‌സാപ്പിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന അപ്‌ഡേറ്റുകളില്‍ ഈ ഫീച്ചറും ഉള്‍പ്പെടുത്തിയേക്കും.”
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

Published

on

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി നിറം മങ്ങിപ്പോയ സ്റ്റാറ്റസ് അപ്‌ഡേഷനെ യൂത്തര്‍ക്കിടയില്‍ നിര്‍ത്താനാണ് മെറ്റയുടെ ശ്രമം. ഇതിനായി വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പ്രിവ്യൂ ഫീച്ചര്‍ വലതുഭാഗത്തായി കൊണ്ടുവന്നതാണ് മാറ്റം.

അപ്‌ഡേറ്റുകള്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യാതെ തന്നെ വലതു ഭാഗത്ത് പ്രിവ്യൂ ഇമേജായി കാണാം. ഇടത് ഭാഗത്ത് സ്റ്റാറ്റസ് കാണുന്ന ഭാഗത്ത് യൂസറുടെ പ്രൊഫൈല്‍ പിക്ചറാണ് കാണുക. ഇടയ്ക്ക് വെച്ച് പ്രൊഫൈല്‍ ഫോട്ടോ പൂര്‍ണമായി ഇല്ലാതായ പ്രശ്‌നവും മെറ്റ ഇതിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ കോണ്ടാക്ടുകള്‍ തിരിച്ചറിയാനാകുന്നില്ലെന്ന പ്രശ്‌നം കൂടി ഇതോടെ പരിഹരിക്കാം. നിലവില്‍ തിരഞ്ഞെടുത്ത ബീറ്റാ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാവുന്നതെങ്കിലും കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഫീച്ചര്‍ ലഭ്യമാകും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്‌സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ

Published

on

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് എ.ഐ ഫീച്ചർ ചാറ്റ്ബോക്സിലേക്ക് വാട്സ്ആപ്പ് കൊണ്ടുവന്നത്. മെറ്റ എ.ഐ അതായത് നീല വളയം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫീച്ചർ ഇതിനകം തന്നെ നിരവധി പേരാണ് ഉപയോഗിക്കുന്നത്. ചാറ്റ് ജിപിടിക്ക് സമാനമായ ഫീച്ചർകൊണ്ട് നിരവധി ഉപയോഗങ്ങളാണുള്ളത്.

ഇപ്പോഴിതാ എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്. വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ പ്രത്യേകതകൾ ഉൾകൊള്ളിച്ചിരിക്കുന്നത്.

മെറ്റ എ.ഐയില്‍ കയറിയാണ് എഡിറ്റിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ഇവിടെ ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടാകും. അല്ലെങ്കില്‍ ചാറ്റിലേത് പോലെ ക്യാമറ ഓണാക്കി നേരിട്ട് ഫോട്ടോ എടുക്കാനും കഴിയും(നിലവില്‍ ഇത് രണ്ടും മെറ്റ എ.ഐയില്‍ ഇല്ല). ഇങ്ങനെ കൊടുക്കുന്ന ചിത്രമാണ് എഡിറ്റിന് കഴിയുക.

ഫോട്ടോക്ക് കൂടുതല്‍ ഭംഗികൊടുക്കാനും മറ്റുമൊക്കെ എഡിറ്റിലൂടെ സാധിക്കുമെന്നാണ് വിവരം. ഫോട്ടോയെക്കുറിച്ചുള്ള കാര്യങ്ങളും എ.ഐയോട് ചോദിക്കാം. എന്നാല്‍ അയക്കുന്ന ചിത്രങ്ങളുടെ മേല്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടാകുമെന്നും അവ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം ഏതൊക്കെ തരത്തിലുള്ള എഡിറ്റിങ് സാധ്യമാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. പശ്ചാത്തലം മാറ്റുന്നതുൾപ്പെടെ മറ്റു എ.ഐ പിന്തുണയുള്ള എഡിറ്റിങ് ടൂളുകള്‍ക്ക് സമാനമായ തരത്തിലുള്ള സൗകര്യങ്ങൾ മെറ്റ എ.ഐയ്ക്കുണ്ടാകുമോ എന്നാണ് അറിയേണ്ടത്.

യഥാര്‍ഥ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യക്തിഗതമായ സ്റ്റിക്കറുകളും എ.ഐ അവതാറുകളും തയ്യാറാക്കാനുള്ള ടൂള്‍ മെറ്റ എ.ഐയില്‍ വരുന്നതായി റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് എഡിറ്റിങ് ഫീച്ചറും കൊണ്ടുവരുന്നത്. വാട്ട്‌സ്ആപ്പിന് പുറമേ, മെറ്റ അതിന്റെ മറ്റ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയിലും എ.ഐ അവതരിപ്പിച്ചുകഴിഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Travel25 mins ago

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ...

National23 hours ago

ഉത്തരാഖണ്ഡിൽ ക്രിസ്ത്യൻ പ്രാർത്ഥനാകൂട്ടത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം

ഡെറാഡൂൺ: കൂട്ടമതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന് നേരെ ഹിന്ദുത്വ പ്രവർത്തകരുടെ കിരാതമായ ആക്രമണം. പ്രദേശത്തെ ഒരു വസതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിലേക്ക്...

Tech24 hours ago

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ എത്തി; നിങ്ങള്‍ക്ക് കിട്ടിയോ? വിശദമായറിയാം.

ഇഷ്ടമുള്ളവരുമായി എളുപ്പം ചാറ്റ് ചെയ്യുന്നതിനും കോള്‍ ചെയ്യുന്നതിനുമായി വാട്‌സാപ്പില്‍ പുതിയ ഫേവറൈറ്റ്‌സ് ടാബ് വരുന്നു. സ്മാര്‍ട്‌ഫോണുകളിലെ ഫോണ്‍ ആപ്പുകളില്‍ നേരത്തെ തന്നെ ഈ രീതിയിലുള്ള ഫേവറൈറ്റ്‌സ് ടാബ്...

National24 hours ago

7 Indian Christians accused of violating conversion law

Seven Christians have been accused of violating the stringent anti-conversion law in two separate incidents in the State of Uttar...

National1 day ago

ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസാക്കി: ആയിരങ്ങള്‍ക്ക് ആശ്വാസം

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി...

world news1 day ago

ആഗോള ശ്രദ്ധ നേടിയ കത്തോലിക്ക ആപ്ലിക്കേഷന്‍ ‘ഹാലോ’യ്ക്കു വിലക്കിട്ട് ചൈന

ബെയ്ജിംഗ്: ലോകമെമ്പാടും ശ്രദ്ധ നേടി കോടിക്കണക്കിന് ആളുകള്‍ അനുദിന ആത്മീയ ജീവിതത്തിന്റെ നവീകരണത്തിന് ഉപയോഗിക്കുന്ന കത്തോലിക്ക ആപ്ലിക്കേഷനായ ഹാലോയ്ക്കു വിലക്കിട്ട് ചൈന. ചൈനയിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ...

Trending