Connect with us

Travel

ഏപ്രില്‍ 18നും മെയ് ഒന്നിനും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

Published

on

ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് റെയില്‍വേ പത്രകുറിപ്പിലൂടെ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

1. എറണാകുളം ജംഗ്ഷൻ – ഷൊർണൂർ ജംഗ്ഷൻ ഡെയ്‌ലി മെമു എക്‌സ്‌പ്രസ് 2022 ഏപ്രിൽ 18, 20, 22, 25 തീയതികളിൽ പൂർണമായും റദ്ദാക്കി.
2. ട്രെയിൻ നമ്പർ 06448 എറണാകുളം ജംഗ്ഷൻ-ഗുരുവായൂർ ഡെയ്‌ലി അൺറിസർവ്ഡ് എക്‌സ്പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

3. ട്രെയിൻ നമ്പർ 16326 കോട്ടയം-നിലമ്പൂർ ഡെയ്‌ലി എക്‌സ്പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

4. ട്രെയിൻ നമ്പർ 16325 നിലമ്പൂർ-കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസ് 2022 ഏപ്രിൽ 22, 23, 25, 29, മെയ് 01 തീയതികളിൽ പൂർണമായും റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 2022 ഏപ്രിൽ 22, 25, 30, മെയ് 01 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്‌പ്രസ് ആലുവയിൽ (ആലുവയ്ക്കും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി) യാത്ര അവസാനിപ്പിക്കും. 2022 ഏപ്രിൽ 23, 29 തീയതികളിൽ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിൽ ‍യാത്ര അവസാനിപ്പിക്കും (എറണാകുളം ടൗൺ-എറണാകുളം ജംഗ്ഷനിൽ ഭാഗികമായി റദ്ദാക്കി)

2. 2022 ഏപ്രിൽ 23, 25 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ ഡെയ്‌ലി എക്‌സ്‌പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

3. 2022 ഏപ്രിൽ 24-ന് ടാറ്റാ നഗറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 18189 ടാറ്റ നഗർ – എറണാകുളം ജംഗ്ഷൻ ദ്വൈവാര എക്‌സ്‌പ്രസ് എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും.

സമയം മാറ്റിയ ട്രെയിനുകള്‍

1. ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ് 2022 ഏപ്രിൽ 18, 20 തീയതികളിൽ മംഗളൂരു സെന്‍ററില്‍ നിന്നും 1 മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.

2. ട്രെയിൻ നമ്പർ 16525 കന്യാകുമാരി – കെഎസ്ആർ ബെംഗളൂരു ഐലൻഡ് ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രിൽ 18, 20 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് മണിക്കൂർ വൈകി 12.10-ന് പുറപ്പെടും

3. ട്രെയിൻ നമ്പർ 11098 എറണാകുളം ജംഗ്ഷൻ – പൂനെ ജംഗ്ഷൻ പൂർണ പ്രതിവാര എക്സ്പ്രസ് എറണാകുളത്ത് നിന്ന് ‍ 2022 ഏപ്രിൽ 18-ന് 2 മണിക്കൂർ വൈകി 20.50 മണിക്ക് പുറപ്പെടും

4. ട്രെയിൻ നമ്പർ 12082 തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ‍ഏപ്രിൽ 18, 20 തീയതികളിൽ 1 മണിക്കൂർ 40 മിനിറ്റ് വൈകി പുറപ്പെടും

5. ട്രെയിൻ നമ്പർ 22633 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് തിരുവനന്തപുരത്ത് നിന്ന് 2022 ഏപ്രിൽ 2 മണിക്കൂർ വൈകി പുറപ്പെടും

6. ട്രെയിൻ നമ്പർ 16338 എറണാകുളം ജംഗ്ഷൻ – ഓഖ ദ്വൈവാര എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് ഏപ്രിൽ 22, 29 തീയതികളിൽ‍3 മണിക്കൂർ വൈകി പുറപ്പെടും

7. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് ഏപ്രിൽ 22, 23, 25, 29 തീയതികളിൽ 1 മണിക്കൂർ 30 മിനിറ്റ് വൈകി‍ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

8. ട്രെയിൻ നമ്പർ 16317 കന്യാകുമാരി – ശ്രീമാതാ വൈഷ്ണോദേവി കത്ര ഹിംസാഗർ പ്രതിവാര എക്‌സ്‌പ്രസ് കന്യാകുമാരിയിൽ നിന്ന് ഏപ്രിൽ 22, 29 തീയതികളിൽ 1 മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.

9. ട്രെയിൻ നമ്പർ 16312 കൊച്ചുവേളി – ശ്രീഗംഗാനഗർ പ്രതിവാര എക്സ്പ്രസ് 2022 ഏപ്രിൽ 23‍ന് 3 മണിക്കൂർ വൈകി കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും

10. ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ – ഷാലിമാർ ദ്വൈവാരിക എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ഏപ്രിൽ 23-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

11. ട്രെയിൻ നമ്പർ 16305 എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഡെയ്‌ലി ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 30 മിനിറ്റ് വൈകി ഏപ്രിൽ 24, 26 തീയതികളിൽ പുറപ്പെടും.

12. ട്രെയിൻ നമ്പർ 12695 ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി സൂപ്പർഫാസ്റ്റ് ‍ചെന്നൈയില്‍ നിന്നും 1 മണിക്കൂർ 30 മിനിറ്റ് വൈകി ഏപ്രിൽ 23, 26 തീയതികളിൽ പുറപ്പെടും.

13. ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മലബാർ എക്‌സ്‌പ്രസ് മംഗളൂരുവില്‍ നിന്ന് 1 മണിക്കൂർ 10 മിനിറ്റ് വൈകി ഏപ്രിൽ 23, 26 തീയതികളിൽ പുറപ്പെടും

14. ട്രെയിൻ നമ്പർ 12644 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ പ്രതിവാര സ്വർണ ജയന്തി എക്സ്പ്രസ് എച്ച്.നിസാമുദ്ദീനിൽ നിന്ന് 2 മണിക്കൂർ വൈകി ഏപ്രിൽ 22-ന് പുറപ്പെടും.

15. ട്രെയിൻ നമ്പർ 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂർ വൈകി ഏപ്രിൽ 25-ന് പുറപ്പെടും.

16. ട്രെയിൻ നമ്പർ 22149 എറണാകുളം ജംഗ്ഷൻ – പൂനെ ജംഗ്ഷൻ ദ്വൈവാര എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 1 മണിക്കൂർ വൈകി ഏപ്രിൽ 26-ന് പുറപ്പെടും.

17. ട്രെയിൻ നമ്പർ 12977 എറണാകുളം ജംഗ്ഷൻ – അജ്മീർ ജംഗ്ഷൻ മരുസാഗർ എക്സ്പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 3 മണിക്കൂർ വൈകി പുറപ്പെടും

18. ട്രെയിൻ നമ്പർ 16316 കൊച്ചുവേളി – മൈസൂരു ജംഗ്ഷൻ ഡെയ്‌ലി എക്‌സ്‌പ്രസ് കൊച്ചുവേളിയിൽ മെയ് 01-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

19. ട്രെയിൻ നമ്പർ 12224 എറണാകുളം ജംഗ്ഷൻ – ലോകമാന്യ തിലക് ടെർമിനസ് ദ്വൈവാര തുരന്തോ എക്സ്പ്രസ് എറണാകുളത്ത് നിന്ന് മെയ് 01-ന് 1 മണിക്കൂർ വൈകി പുറപ്പെടും.

ഇതിനൊപ്പം തന്നെ ഏപ്രില്‍ 18നും മെയ് 1നും ഇടയില്‍ ഓടുന്ന അഞ്ചോളം ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഏപ്രില്‍ 20നും 18നും ഓടുന്ന 8 ട്രെയിനുകള്‍ വൈകുമെന്നും തിരുവനന്തപുരം ഡിവിഷന്‍ പിആര്‍ഒ പുറത്തിറക്കിയ പത്രകുറിപ്പ് പറയുന്നു.
http://theendtimeradio.com

Travel

സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം

Published

on

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

Published

on

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.

അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.

ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Published

on

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.

സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.

11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

ഐപിസി മണ്ണാർക്കാട് ഏരിയാ കൺവെൻഷൻ ഡിസം.13 മുതൽ

ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ...

National3 hours ago

ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാൻ നിയമിതനായി.

IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്‌മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന്...

Business3 hours ago

റാന്നിയിലെ വീട്ടില്‍ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; എയര്‍ടെല്ലിന് 33000 രൂപ പിഴ

റാന്നി: എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ച് കിട്ടിയില്ലെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം...

us news3 hours ago

‘I’m Not Ashamed of the Gospel’: Christian Realtor Facing ‘Persecution’ After Sharing Bible Verse Won’t Back Down

A Virginia real estate agent claims he’s facing “professional ethics charges and could even lose his Realtor status” over past...

us news4 hours ago

ഐപിസി അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നടന്നു

അയര്‍ലന്‍ഡ്: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 16ന് ലണ്ടന്‍ഡറിലയില്‍ നടന്നു. എപിസി അയര്‍ലന്‍ഡ് & ഇ.യു.റീജിയന്‍ വൈസ് പ്രസിഡന്റ് ജിജി...

Tech1 day ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

Trending

Copyright © 2019 The End Time News