Connect with us

Tech

ചാറ്റ്ജിപിടിയ്ക്ക് എതിരാളിയായി എക്സ് എഐ; ഇലോൺ മസ്കിന്‍റെ സ്വന്തം എഐ

Published

on

സന്‍ഫ്രാന്‍സിസ്കോ: സ്വന്തം എഐയുമായി ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്ത്. 200 ദശലക്ഷം യൂസർമാരുള്ള 30 ബില്യൺ ഡോളർ കമ്പനിയായുള്ള ഓപ്പൺഎഐയുടെ എതിരാളിയാണ് പുതിയ എഐ. ചാറ്റ് ജിപിടിക്ക് പകരമായാണ് ‘എക്സ് എഐ’ (xAI) എന്ന എഐ സംരംഭത്തിന് മസ്ക് തുടക്കമിട്ടിരിക്കുന്നത്.

ബുധനാഴ്ച ഇത് പ്രവർത്തനമാരംഭിച്ചുവെന്നാണ് മസ്ക് ട്വിറ്റിലൂടെ അറിയിച്ചത്.‘‘യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനായി ‘എക്സ് എഐ’ തുടക്കമിട്ടതായി പ്രഖ്യാപിക്കുന്നു’’ -ഇങ്ങനെയായിരുന്നു മസ്കിന്റെ ട്വീറ്റ്. സുരക്ഷിതമായ എഐ നിർമ്മിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മസ്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാർച്ചിലാണ് ‘എക്‌സ് എഐ കോർപ്പറേഷൻ’ എന്ന സ്ഥാപനം മസ്ക് നെവാഡയിൽ രജിസ്റ്റർ ചെയ്തത്. ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ടെസ്‌ല, മൈക്രോസോഫ്റ്റ്, ടൊറന്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ഗവേഷകരാണ് ഇതിന്റെ ഭാഗമാകുന്നത്. മസ്കിന്റെ മറ്റ് കമ്പനികൾക്ക് ഒപ്പമായിരിക്കില്ല പുതിയ കമ്പനിയായ എക്സ് എഐ എന്നതും ശ്രദ്ധേയമാണ്.

എഐ സാങ്കേതിക വിദ്യയുടെ വരവ് ട്വിറ്റർ ഉൾപ്പെടെയുള്ള മസ്കിന്റെ മറ്റ് സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുമെന്നാണ് പുതിയ കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നത്. പ്രപഞ്ചത്തിന്റെ യഥാർഥ സ്വഭാവം എന്തെന്ന് മനസിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഈ വൈബ്സൈറ്റിൽ പറയുന്നു.

എഐ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നേരത്തെ മസ്ക് നടത്തിയിരുന്നു. ട്രൂത്ജിപിടി എന്ന പേരിലായിരുന്നു പുതിയ എഐ പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റിന്റെ ഭാഗമായ ചാറ്റ്ജിപിടിയെയും ഗൂഗിളിനു കീഴിൽ പ്രവർത്തിക്കുന്ന ബാർഡിനെയും മസ്ക് വിമർശിച്ചത് ചർച്ചയായിരുന്നു.

നുണ പറയാൻ പരിശീലനം ലഭിച്ച ചാറ്റ്ജിപിടിയെന്നാണ് മസ്ക് ഓപ്പൺ എഐയെ വിശേഷിപ്പിച്ചത്. ഇതൊരു അടഞ്ഞ എഐ ആണെന്നും അദ്ദേഹം പരാമർശിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് ലാഭത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ് ഇതെന്നും അദ്ദേഹം പരാമര്‍ശിച്ചപ.

എഐ സുരക്ഷ ഗൗരവത്തിലെടുത്തില്ല എന്നാണ് ചാറ്റ്ജിപിടിക്കെതിരെ ഗൂഗിൾ ഇറക്കിയ എഐ പ്ലാറ്റ്‌ഫോമാണ് ബാർഡിനെ കുറിച്ച് മസ്ക് പരാമർശിച്ചത്. സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രുത്ജിപിടി എന്ന് പറയാനും മസ്ക് മറന്നില്ല. എഐ മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാൻ കെൽപ്പുള്ളതാണ്. തന്റെ ട്രുത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അന്ന് അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Sources:azchavattomonline

http://theendtimeradio.com

Tech

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്; ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

Published

on

ന്യൂഡൽഹി: ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്. ക്രോം ബ്രൗസറിൻ്റെ പഴയ പതിപ്പുകളിൽ സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയിലെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് (സിഇആർടി-ഇൻ) ടീം.

സേവനം നിഷേധിക്കൽ, വിവരങ്ങൾ മോഷ്ടിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾക്ക് സൈബ‍‍ര്‍ അറ്റാക്ക‍‍ര്‍മാരെ സഹായിക്കുന്ന തരത്തിലുള്ളവയാണ് ഈ വീഴ്ച്ചകൾ. ഇത് പരിഹരിക്കുന്നതിനായി ഉടൻ തന്നെ ഏറ്റവും പുതിയ ഗൂഗിൾ ക്രോം പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഏതെങ്കിലും പൂർത്തിയാകാതെ കിടക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.

സുരക്ഷാ വീഴ്ച്ചയുള്ളത് ഏതൊക്കെ പതിപ്പുകളിൽ?
വിൻഡോസ്, മാക് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കിൽ 124.0.6367.78/.79 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലും ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ 124.0.6367.78 പതിപ്പിന് മുമ്പുള്ള പതിപ്പുകളിലുമാണ് സുരക്ഷാ വീഴ്ച്ച കണ്ടെത്തിയിട്ടുള്ളത്.

ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?
ഈ സുരക്ഷാ വീഴ്ച്ചകൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റൊരു സ്ഥലത്തിരുന്ന് ഉപയോക്താക്കാവിൻ്റെ സിസ്റ്റം ആക്സസ് ചെയ്യുന്നതിനുള്ള റിക്വസ്റ്റ് അയക്കാൻ അറ്റാക്ക‍ര്‍മാര്‍ക്ക് സാധിക്കും. ഉപയോക്താവ് റിക്വസ്റ്റ് സ്വീകരിക്കുന്ന പക്ഷം അറ്റാക്ക‍ര്‍ സിസ്റ്റത്തിൻ്റെ കൺട്രോൾ ഏറ്റെടുക്കുകയും ചെയ്യും.

പരിഹാരം എന്താണ്?
അതു കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ മുകളിൽ പറഞ്ഞിട്ടുള്ള പതിപ്പുകൾക്ക് മുമ്പുള്ള ക്രോം പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യണമെന്നാണ് സിഇആർടി-ഇൻ നിർദേശം. അതോടൊപ്പം എല്ലാ സമയത്തും ക്രോം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പവരുത്തണമെന്നും അവർ വ്യക്തമാക്കുന്നു.

എങ്ങനെ ക്രോം അപ്ഡേറ്റ് ചെയ്യാം?
സാധാരണയായി ഗൂഗിൾ ക്രോം തനിയെ തന്നെ അപ്ഡേറ്റ് ആവുകയും അത് നടപ്പിൽ വരുത്തുന്നതിന് റീലോഞ്ച് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കുകയും ചെയ്യാറുണ്ട്. മാനുവലായും ക്രോം അപ്ഡേറ്റ് ചെയ്യാനാകും.

മാനുവലായി ചെയ്യുന്നതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

  • ക്രോം തുറന്നതിന് ശേഷം വലത് ഭാഗത്ത് ഏറ്റവും മുകളിലായി നൽകിയിട്ടുള്ള മൂന്നു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
    പിന്നീട് തുറന്നു വരുന്ന മെനുവിൽ നിന്ന് ‘Help’ തെരഞ്ഞെടുക്കുക
    അതിന് ശേഷം ‘About Google Chrome’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
    അതോടെ ക്രോം അപ്ഡേറ്റുകൾ ലഭ്യമാണോ എന്ന് പരിശോധിക്കുകയും ലഭ്യമാണെങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്രൊസസ് ആരംഭിക്കുകയും ചെയ്യും.
    ഇൻസ്റ്റാൾ ആയതിന് ശേഷം പുതിയ ക്രോം പതിപ്പ് ഉപയോഗിക്കുന്നതിനായി ‘Relaunch’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
    Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

‘മെസ്സേജയക്കാൻ കഴിയില്ല’; വാട്സ്ആപ്പിലെ ശല്യക്കാരെ പൂട്ടാൻ പുതിയ സംവിധാനം

Published

on

മൂന്ന് ബില്യൺ സജീവ ഉപയോക്താക്കളുള്ള സന്ദേശമയക്കൽ ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യ പോലുള്ള ഏഷ്യൻ രാജ്യങ്ങളിലുള്ളവർ ആശയവിനിമയത്തിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വാട്സ്ആപ്പിനെ തന്നെയാണ്. ഇക്കാരണങ്ങളാൽ പലതരം തട്ടിപ്പുകൾക്കും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും വാട്സ്ആപ്പിനെയാണ്.

ഇ​പ്പോഴിതാ അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പൊരുതാനായി പുതിയ സംവിധാനവുമായി എത്താൻ പോവുകയാണ് വാട്സ്ആപ്പ്. സ്പാം മെസ്സേജുകളും മറ്റ് വിധത്തിലുള്ള തെറ്റായ കാര്യങ്ങൾക്കും വേണ്ടി വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ, യൂസർമാരെ പുതിയ ചാറ്റിൽ ഏർപ്പെടുന്നതിൽ നിന്ന് വിലക്കുമെന്നാണ് കമ്പനി മുന്നറിയിപ്പ് നൽകുന്നത്.

നിങ്ങൾ മറ്റുള്ളവർക്ക് ശല്യമാകുന്ന വിധത്തിൽ സ്ഥിരമായി എന്തെങ്കിലും പ്രമോഷണൽ ഉള്ളടക്കമോ മറ്റോ സന്ദേശമായി അയക്കുന്ന ആളാണെങ്കിൽ നിങ്ങൾക്കും ഇത്തരം നിയന്ത്രണങ്ങൾ വന്നേക്കാം.

വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും ആൻഡ്രോയിഡ് പതിപ്പായ 2.24.10.5-ലാണ് WABetaInfo പുതിയ ഫീച്ചർ ക​ണ്ടെത്തിയത്. പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് യൂസർ അക്കൗണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ഫീച്ചർ പ്ലാറ്റ്‌ഫോം പരീക്ഷിക്കുന്നതായി WABetaInfo പറയുന്നു. ആപ്പിനുള്ളിലെ ചില ലംഘനങ്ങൾക്കുള്ള പിഴയായി, ഈ നിയന്ത്രണം ഒരു നിശ്ചിത സമയത്തേക്ക് നിലനിൽക്കും.

നിങ്ങൾക്ക് തഴെയുള്ള സ്ക്രീൻഷോട്ടിൽ, ഒരു പുതിയ ചാറ്റ് ആരംഭിക്കാൻ ​ശ്രമിക്കുമ്പോൾ “നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ നിയന്ത്രിതമാണ്” എന്ന് പ്രസ്താവിക്കുന്ന ഈ പോപ്പ്-അപ്പ് സന്ദേശം കാണിക്കും.

വാട്ട്‌സ്ആപ്പ് ഈ പ്രവർത്തനങ്ങൾ എങ്ങനെ കണ്ടെത്തുന്നു എന്നതിനെക്കുറിച്ചും, WABetaInfo വിശദമായി പറയുന്നുണ്ട്. സ്‌പാം പോലുള്ള പെരുമാറ്റം, ഓട്ടോമേറ്റഡ്/ബൾക്ക് മെസേജിങ് അല്ലെങ്കിൽ അവരുടെ സേവന നിബന്ധനകൾ ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ആപ്പ് ഓട്ടോമാറ്റിക് ടൂളുകളാണ് ഉപയോഗിക്കുന്നത്. അതേസമയം, ഈ സംവിധാനം നിങ്ങളുടെ സന്ദേശങ്ങൾ വായിക്കില്ലെന്ന് വാട്സ്ആപ്പ് ഉറപ്പുനൽകുന്നുണ്ട്.

ഈ നിയന്ത്രണം ഒരു പുതിയ ചാറ്റ് ആരംഭിക്കുന്നതിൽ നിന്ന് മത്രമാണ് നിങ്ങളെ വിലക്കുന്നത്. നിയന്ത്രണത്തിന് മുമ്പ് നിങ്ങൾ ഇടപഴകിയ ചാറ്റുകളിലും ഗ്രൂപ്പുകളിലും പഴയത് പോലെ മറുപടി നൽകുന്നത് തുടരാം. ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ ഭാവിയിൽ ഇത് നിങ്ങളുടെ വാട്ട്‌സ്ആപ്പിൽ എത്തും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

ഇനി മെസേജ് കണ്ടില്ലെന്ന് പറയരുത്; സ്‌ക്രോള്‍ ചെയ്ത് ബുദ്ധിമുട്ടേണ്ട, വാട്‌സ്ആപ്പില്‍ ചാറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം

Published

on

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. പുതിയ ഫീച്ചര്‍ എത്തിയതോടെ ഇന്‍ബോക്‌സിലൂടെ സ്‌ക്രോള്‍ ചെയ്യാതെ തന്നെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്‌ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഫില്‍ട്ടറുകള്‍ ഇന്ന് മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാവര്‍ക്കും ഫീച്ചര്‍ ലഭ്യമാകും. പുതിയ ഫില്‍ട്ടറുകളുടെ സഹായത്താല്‍ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങള്‍ കണ്ടെത്താനും സന്ദേശങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു.

അഡ്രസ് ബുക്കില്‍ സേവ് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ കാണാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ”കോണ്‍ടാക്ട്‌സ്” പോലുള്ള ഫില്‍ട്ടറുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

ചാറ്റ് ഫില്‍ട്ടറുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് ?

ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകുന്ന മൂന്ന് ഫില്‍ട്ടറുകള്‍ തെരഞ്ഞെടുക്കാനാകും.

‘ഓള്‍ം’, ‘അണ്‍റീഡ്’, ‘ഗ്രൂപ്പ്‌സ്’ എന്നിവയാണ് പുതിയ ഫില്‍ട്ടറുകള്‍

‘ഓള്‍’ ഫില്‍ട്ടര്‍ ഡിഫോള്‍ട്ടായിരിക്കും. ഉപയോക്താക്കള്‍ക്ക് എല്ലാ സന്ദേശങ്ങളും ഇന്‍ബോക്സില്‍ കാണാം?

‘അണ്‍റീഡ്’ ഫില്‍ട്ടര്‍, ഉപയോക്താവ് വായിക്കാത്തതോ ഇതുവരെ തുറക്കാത്തതോ ആയ സന്ദേശങ്ങളാണ് കാണിക്കുക

‘ഗ്രൂപ്പ്’ ഫില്‍ട്ടര്‍ എല്ലാ ഗ്രൂപ്പ് ചാറ്റുകളും ഒരിടത്ത് ക്രമീകരിക്കും, ഇത് ഉപയോക്താക്കളെ അവരുടെ എല്ലാ ഗ്രൂപ്പ് സന്ദേശങ്ങളും എളുപ്പത്തില്‍ കാണാന്‍ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news7 hours ago

‘America’s Pastor’ Billy Graham Being Honored with a Statue at the US Capitol

A seven-foot statue of Evangelist Bill Graham is going to be placed at the U.S. Capitol building Thursday.. A private...

world news7 hours ago

ബുര്‍ക്കിന ഫാസോയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ

ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ. അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ...

us news7 hours ago

അപേക്ഷകള്‍ ക്ഷണിക്കുന്നു; ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി ചാരിറ്റി പ്രോജക്ട്

ഹൂസ്റ്റണ്‍:അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍. കഴിഞ്ഞ പതിറ്റാണ്ടുകള്‍ പെന്തക്കോസ്ത് സമൂഹത്തില്‍ ജീവകാരുണ്യസേവനങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍...

Travel8 hours ago

ഊട്ടിയും കൊടൈക്കനാലും പോകാനൊത്തില്ലേ? എന്തിന് വിഷമിക്കണം, ഊട്ടി തോൽക്കും കാഴ്ചയുണ്ട് കേരളത്തിൽ

വേനൽ കടുത്തതോടെ കേരളത്തിലടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ഊട്ടിയും കൊടൈക്കനാലുമായിരുന്നു. ആയിരക്കണക്കിന് പേരായിരുന്നു ഇവിടങ്ങളിലേക്ക് യാത്ര തിരിച്ചത്. സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായതോടെ ഇരു സ്ഥാലങ്ങളിലേക്കും പ്രവേശനത്തിന്...

us news8 hours ago

അമേരിക്കയിലേക്കുള്ള വിസ നടപടികൾ; ജോലി നഷ്ടമായ എച്ച് 1 ബി വിസയുള്ളവർക്ക് ആശ്വാസ വാർത്ത

വാഷിംഗ്ടൺ:  അമേരിക്കയിലെ ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് തുടങ്ങിയ കമ്പനികളിലെ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കുടിയേറ്റക്കാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ...

National1 day ago

പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി

മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഒരു പ്രൊട്ടസ്റ്റൻ്റ് പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി . വടക്കൻ ഗോവയിലെ സിയോലിം...

Trending