Connect with us

National

ഇനി വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ വിവാഹമോചനമില്ല, തലാക്ക് പറഞ്ഞുള്ള വിവാഹമോചനവുമില്ല: ഉത്തരാഖണ്ഡിൽ ഇനിമുതൽ കടുത്ത വിവാഹ നിയമങ്ങൾ

Published

on

ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. നിലവിൽ നിയമസഭയിൽ സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അതിനുശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. ഈ ബില്ലിൻ്റെ കരട് രേഖയിൽ വിവാഹം സംബന്ധിച്ച് നിരവധി നിയമ വസ്തുതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കൽ, ജുഡീഷ്യൽ നടപടികളിലൂടെയുള്ള വിവാഹമോചനം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം ബില്ലിൻ്റെ കരട് രേഖയിലുണ്ട്.

വിവാഹസമയത്ത് പുരുഷൻ്റെ പ്രായം 21 വയസ്സും സ്ത്രീയുടെ പ്രായം 18 വയസ്സും ആയിരിക്കണം. സെക്ഷൻ 6 പ്രകാരം വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതിൽ വീഴ്ച വരുത്തിയാൽ 20,000 രൂപ പിഴയും ചുമത്തും.
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതുവരെ വിവാഹമോചനത്തിനായി ഒരു പുരുഷനോ സ്ത്രീക്കോ കോടതിയെ സമീപിക്കാൻ കഴിയില്ല.
ഏത് മതാചാരപരമായ വിവാഹം നടത്തിയാലും, വിവാഹമോചനം ജുഡീഷ്യൽ നടപടിക്രമത്തിലൂടെ മാത്രമേ സാധ്യമാകൂ.
വിവാഹമോചനത്തിൽ കോടതി വിധി പ്രഖ്യാപിക്കുകയും ആ വിധിയ്ക്ക് എതിരെ അപ്പീൽ നൽകാനുള്ള അവകാശം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഏതൊരു വ്യക്തിക്കും പുനർവിവാഹത്തിനുള്ള അവകാശം ലഭിക്കൂ.
നിയമവിരുദ്ധമായി വിവാഹം കഴിച്ചാൽ ആറുമാസം തടവും 50,000 രൂപ വരെ പിഴയും ലഭിക്കും. ഇതിനുപുറമെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിവാഹമോചനം നേടിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള രണ്ടാം വിവാഹം ഇരുവരുടേയും പങ്കാളികളിൽ ആരും ജീവനോടെ ഇല്ലെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.
വിവാഹിതരായിരിക്കെ പുരുഷനോ സ്ത്രീയോ മറ്റൊരാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് വിവാഹമോചനത്തിനുള്ള കാരണമായി ഉപയോഗിക്കാം.
ബലം പ്രയോഗിച്ചോ പ്രതികാരം നടപടികളുടെ ഭാഗമായോ ആരെങ്കിലും വിവാഹം കഴിച്ചാൽ വിവാഹമോചനത്തിനായി ഇരയ്ക്ക് കോടതിയെ സമീപിക്കാം.
ഒരു പുരുഷൻ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ വിവാഹിതയായിരിക്കെ ആ സ്ത്രീ മറ്റൊരാളിൽ നിന്ന് ഗർഭിണിയാകുകയാണെങ്കിൽ വിവാഹമോചനത്തിന് കോടതിയിൽ ഹർജി നൽകാം. സ്ത്രീയോ പുരുഷനോ മതം മാറിയാൽ അത് വിവാഹമോചന ഹർജി നൽകുന്നതിന് കാരണമായി ഉപയോഗിക്കാം.
സ്വത്ത് സംബന്ധിച്ച് സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ടായിരിക്കും. ഇതിൽ ഒരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ല.
Sources:azchavattomonline

http://theendtimeradio.com

National

ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു

Published

on

ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ സെന്റർ ജനറൽ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആക്ടിങ് പ്രസിഡൻ്റ്.. പാസ്റ്റർ പിജെ ജോസ് സെക്രട്ടറി .. പാസ്റ്റർ ഷെറിൻ തോമസ് ജോ സെക്രട്ടറി .. പാസ്റ്റർ ജോൺ വി ജേക്കബ് ജോ സെക്രട്ടറി .. ബ്രദർ തോമസ് ജേക്കബ് ട്രഷറർ ബ്രദർ തോമസ് മാത്യു,പബ്ലിസിറ്റി കൺ വീനർ .പാസ്റ്റർ പി.റ്റി കുര്യാക്കോസ് ഇതിനു പുറമെ 15 പേരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

Published

on

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സതീഷ്, പാസ്റ്റർ എം കെ ജോയ് തുടങ്ങിയവർ മുഖ്യ സന്ദേശം അറിയിച്ചു. സുവിശേഷീകരണത്തിനും പ്രാർത്ഥനകൾക്കും മുൻതൂക്കം കൊടുക്കുന്നവരായി നാം മാറണം എന്ന് സന്ദേശത്തിൽ കൂടെ ദൈവദാസന്മാർ അറിയിച്ചു. പത്താം ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്ക് ബാഗുകളും നോട്ടുബുക്കുകളും വിതരണം ചെയ്തു…
Sources:gospelmirror

http://theendtimeradio.com

Continue Reading

National

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

Published

on

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിസന്ധികളിൽ നിന്നും മോചനം കണ്ടെത്തുക ആവശ്യമായ കൈത്താങ്ങലുകൾ നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഒരു പെന്തെക്കോസ്തു സംഘടനയാണ് യു പി എസ് . ഇന്ന് നിലവിൽ പെന്തെക്കോസ്തു സമൂഹത്തിൽ ധാരാളം സംഘടനകൾ ഉണ്ട്. അവകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രവർത്തന ശൈലി , ആത്മീക കാഴ്ചപ്പാട്, ഒറ്റപ്പെട്ടു പോകുന്ന കർത്തൃദാസന്മാരെ ചേർത്ത് നിർത്തുക, സമത്വം സാഹോദരിത്വം, സഹായം,ഇവകൾ മുഖമുദ്രയാണ് യുപിഎസ്സിൽ. ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലും
കേരളത്തിലെ എല്ലാ ജില്ലകളിലും വളർച്ചയുടെ തേരോട്ടം ആരംഭിച്ചിരിക്കുന്നു. യുപിഎസ്സിനെ പെന്തെക്കോസ്തു സമൂഹം അർഹിക്കുന്ന അർഹത നൽകിയതിൻ്റെ തെളിവാണ് എല്ലാ ജില്ലകളിലും യുപിഎസ് പടരുന്നത്. പക്വതയുടെ നേതൃത്വം ശക്തമായ വളർച്ചയ്ക്ക് കാരണമാകും. കാത്തിരിക്കാം ഇനിയും
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National16 hours ago

ഐ.പി സി കണ്ണൂർ സെൻ്ററിന് പുതിയ ഭാരവാഹികളെ തെരെത്തെടുത്തു

ഐപിസി കണ്ണൂർ സെൻ്ററിൽ പുതിയ ഭാരവാഹികൾ ചുമതല ഏറ്റു. (12.05.24) ഇന്ന് ഞായറാഴ്ച സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ നടന്ന ഐപിസി കണ്ണൂർ...

world news16 hours ago

കത്തോലിക്ക സ്കൂളിന് നേരെ ആക്രമണം; സുരക്ഷക്കായി സ്കൂൾ അടച്ചു പൂട്ടാൻ ഉത്തരവിട്ട് രൂപത

നൈജീരിയയിൽ കത്തോലിക്ക സ്കൂളിന് നേരെ ആക്രമണം, ആക്രമണത്തെ തുടർന്ന് സുരക്ഷക്കായി സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിരിക്കുകയാണ് നൈജീരിയയിലെ മകുർദി രൂപത. ഫാദർ ആംഗസ് ഫ്രേസർ മെമ്മോറിയൽ സ്കൂളിനു നേരെയാണ്...

Travel17 hours ago

ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം

അബുദാബി : ഇത്തിഹാദ് എയർവേയ്സിൽ വിദേശത്തേക്കു പോകുന്നവർക്ക് അബുദാബിയിൽ 2 ദിവസം വരെ സൗജന്യമായി താമസിക്കാൻ അവസരം. മറ്റ് സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ഒന്നോ രണ്ടോ ദിവസം അബുദാബിയിൽ...

Business17 hours ago

വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇനി ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം

ദുബായ് : ഐസിഐസിഐ ബാങ്ക് എൻആർഐ അക്കൗണ്ട് ഉടമകൾക്ക് വിദേശ ഫോൺ നമ്പർ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്മെന്റ് നടത്താം. എൻആർഇ/എൻആർഒ അക്കൗണ്ടിലൂടെ യൂട്ടിലിറ്റി ബില്ലുകൾ, വ്യാപാര,...

world news17 hours ago

ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്

ദുബായ് : ഗോൾഡൻ വീസയ്ക്ക് സമാനമായി 10 വർഷത്തേക്ക് സാധുതയുള്ള വീസ അവതരിപ്പിച്ച് ദുബായ്. ഇ-ഗെയിമിങ് മേഖലയിലെ സ്രഷ്‌ടാക്കളെയും പ്രശസ്തരെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ‘ദുബായ് ഗെയിമിങ് വീസ’...

National2 days ago

IPC ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു

കോട്ടായി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ മാസയോഗം കോട്ടായി ഏബെൻ ഏസർ സഭയിൽ വച്ച് നടന്നു. തിരുവില്വമല സഭാ പാസ്റ്റർ ഹരിദാസ് അധ്യക്ഷനായിരുന്നു. പാസ്റ്റർ...

Trending