Connect with us

National

എബ്രഹാം ഉമ്മന്‍ വിധവ സഹായ പദ്ധതി ആരംഭിച്ചു

Published

on

കുമ്പനാട്:ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴില്‍ ശുശ്രൂഷയിലായിരിക്കെ കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ട പാസ്റ്റര്‍മാരുടെ ഭാര്യമാര്‍ക്കുള്ള സഹായം നല്‍കി തുടങ്ങി. തൃശ്ശൂര്‍ സൗത്ത്, നെടുമങ്ങാട്, മല്ലപ്പള്ളി, തിരുവനന്തപുരം വെസ്റ്റ്,ആലത്തൂര്‍,അടൂര്‍ ഈസ്റ്റ്, ആലപ്പുഴ വെസ്റ്റ്, തിരുവനന്തപുരം നോര്‍ത്ത്, വടശ്ശേരിക്കര എന്നീ സെന്ററുകളിലുള്ള അര്‍ഹതപ്പെട്ടവര്‍ക്കാണ് ആദ്യഘട്ടം സഹായം നല്‍കി തുടങ്ങിയത്.
എബ്രഹാം ഉമ്മനും ഐപിസി സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന വിധവ സഹായ പദ്ധതിയാണിത്. ഐപിസി സ്ഥാപക നേതാക്കളില്‍ ഒരാളായ പാസ്റ്റര്‍ ടി ജി ഉമ്മന്റെ മകനും ഐപിസി ഹരിയാനാ സ്റ്റേറ്റ് പ്രസിഡന്റുമാണ് ജീവ കാരുണ്യ പ്രവര്‍ത്തകനായ പാസ്റ്റര്‍ എബ്രഹാം ഉമ്മന്‍.കൂടാതെ കേരളത്തിലെ എല്ലാ ഐപിസി പാസ്റ്റര്‍മാര്‍ക്കും സൗജന്യമായി നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിക്ക് ആവശ്യമായ തുകയും പാസ്റ്റര്‍ എബ്രഹാം ഉമ്മനാണ് നല്‍കിയത്. വണ്‍ റുപ്പീ ചലഞ്ച് നടപ്പിലാക്കുന്ന സഭകള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.
സജി മത്തായി കാതേട്ട്(ചെയര്‍മാന്‍) ജോസ് ജോണ്‍ കായംകുളം (വൈസ് ചെയര്‍മാന്‍) ബേസില്‍ അറക്കപ്പടി (സെക്രട്ടറി) പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ് (ജോ. സെക്രട്ടറി) ജോബി എബ്രഹാം (ട്രഷറര്‍) പാസ്റ്റര്‍ ജോണ്‍സണ്‍ കുര്യന്‍ (കോര്‍ഡിനേറ്റര്‍) ജോര്‍ജ് തോമസ് (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍) സന്ദീപ് വിളമ്പുകണ്ടം (മീഡിയ) പാസ്റ്റര്‍ വര്‍ഗീസ് ബേബി (സ്പിര്ച്വല്‍ മെന്റര്‍) ഡേവീസ് സാം(ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍) തുടങ്ങിയവര്‍ അടങ്ങുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെസ്ലീ മാത്യൂ (ഡാളസ്) ആണ് ഡയറക്ടര്‍. സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോര്‍ഡിനേറ്ററും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
Sources:onlinegoodnews

http://theendtimeradio.com

National

തീവ്ര ഹിന്ദുത്വവാദികളുടെ ഭീഷണി: ഉത്തർപ്രദേശില്‍ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി

Published

on

ലക്നൌ: മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് വലതുപക്ഷ ഹിന്ദു സംഘടനകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ പോലീസ് സംരക്ഷണം തേടി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് വടക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ ക്രൈസ്തവരാണ് പോലീസിനു നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ കൂട്ടായ്മകളില്‍ അതിക്രമിച്ച് കയറി തീവ്ര ഹിന്ദുത്വവാദികളായ ബജരംഗ്ദൾ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നത് തുടരുന്നതിനാൽ പോലീസ് സംരക്ഷണം തേടാൻ നിർബന്ധിതരായി തീര്‍ന്നിരിക്കുകയാണെന്ന് നിവേദനത്തിൽ ഒപ്പിട്ട രാം ലഖൻ യു‌സി‌എ ന്യൂസിനോട് വെളിപ്പെടുത്തി.

ജൂലൈ 23ന് അന്‍പതോളം പേർ പോലീസ് സൂപ്രണ്ടിന് സമർപ്പിച്ച നിവേദനത്തിൽ ഒപ്പുവച്ചു. ആരോപണത്തെ പിന്തുണയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന് അവർ അറിയിച്ചിട്ടുണ്ട്. തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും ബൈബിളിൻ്റെ പകർപ്പുകൾ നശിപ്പിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. “ക്രിസ്ത്യാനികൾ പള്ളിയിലോ വീടുകളിലോ പ്രാർത്ഥനാ യോഗങ്ങൾ നടത്തിയാൽ അവരെ ഒന്നൊന്നായി അടിക്കുമെന്ന്” പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

ഹൈന്ദവ വിശ്വാസത്തില്‍ നിന്ന് ക്രൈസ്തവ / ഇസ്ലാം വിശ്വാസത്തിലേക്കുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന മതപരിവർത്തന വിരുദ്ധ നിയമം നിലവിലുള്ള ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം ആക്രമണം നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേരത്തെ പുറത്തുവിട്ട കണക്കുകളില്‍ നിന്ന്‍ വ്യക്തമാണ്. ഉത്തർപ്രദേശിലെ 200 ദശലക്ഷത്തിലധികം ജനങ്ങളിൽ 1 ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യാനികൾ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

രാഷ്ട്രപതി ഭവനിൽ പേര് മാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാളിൻ്റെ പേര് ‘അശോക് മണ്ഡപ്’ എന്നാക്കി മാറ്റി

Published

on

ന്യൂഡൽഹി:രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേര് മാറ്റി. ദര്‍ബാര്‍ ഹാളിനെ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാളിനെ അശോക് മണ്ഡപ് എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട പ്രസ് റിലീസ് പുറത്തുവിട്ടിരിക്കുകയാണ് രാഷ്ട്രപതി ഭവൻ.

“ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസും വസതിയും സ്ഥിതി ചെയ്യുന്ന രാഷട്രപതി ഭവൻ രാഷ്ട്രത്തിൻ്റെ അടയാളമാണ്, അത് രാജ്യത്തെ ജനങ്ങളുടെ വിലയേറിയ പൈതൃകത്തിൻ്റെ ഭാഗമാണ്. രാഷ്ട്രപതി ഭവനിലേക്ക് ആളുകളുടെ ആക്സസ് വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്, രാഷ്ട്രപതി ഭവനിലെ അന്തരീക്ഷം ഇന്ത്യൻ സാംസ്കാരിക മൂല്യങ്ങള്‍ക്കും ധാര്‍മ്മികതക്കും അനുസരിച്ച് മാറ്റം വരുത്തുകയാണ്” – ഹാളുകളുടെ പേര് മാറ്റിക്കൊണ്ട് രാഷട്രപതി ഭവൻ പുറത്തു വിട്ട പ്രസ് റിലീസിൽ വ്യക്തമാക്കി. തുടര്‍ന്ന് ദര്‍ബാര്‍ ഹാളിൻ്റെ പേര് ഗണതന്ത്ര മണ്ഡപ്, അശോക് ഹാളിൻ്റെ പേര് അശോക് മണ്ഡപ് എന്ന് രാഷ്ട്രപതി പുനര്‍നാമകരണം ചെയ്യുന്നതായി റിലീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ദര്‍ബാര്‍ ഹാള്‍
ദേശീയ അവാര്‍ഡുകള്‍ ദാനം ചെയ്തുന്നതിനും മറ്റു പ്രധാന ആഘോഷങ്ങള്‍ക്കുമെല്ലാം വേദിയാകുന്ന സ്ഥലമാണ് ദര്‍ബാര്‍ ഹാള്‍. ഇന്ത്യൻ ഭരണാധികാരികളുടെയും ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോടതി, അസംബ്ലി തുടങ്ങിയ അര്‍ഥങ്ങളാണ് ദര്‍ബാറിനുള്ളതെന്ന് റിലീസിൽ പറയുന്നു. ഇന്ത്യ റിപ്പബ്ലിക് ആയതിലൂടെ ഈ പേരിനുള്ള പ്രാധാന്യം നഷ്ടമായിട്ടുണ്ടെന്നും അതുകൊണ്ടാണ് ഗണതന്ത്ര എന്ന് പേര് നൽകുന്നത്. പുരാതന കാലം മുതൽ ഇന്ത്യൻ സമൂഹമായി ആഴത്തിൽ ബന്ധപ്പമുള്ള ആശയമാണ് ഗണതന്ത്ര എന്നും അതുകൊണ്ടാണ് ഈ പേര് നൽകുന്നതെന്നും റിലീസിൽ വ്യക്തമാണ്.

അശോക് ഹാള്‍
ഒരു ബാള്‍റൂമായിരുന്നു അശോക് ഹോള്‍. എല്ലാ കഷ്ടതകളിൽ നിന്നും സ്വതന്ത്രമായത്, സങ്കടങ്ങളിൽ നിന്നെല്ലാം ഒഴിവായത് എന്ന അര്‍ഥമാണ് അശോക് എന്ന വാക്കിന് അര്‍ഥം. അതോടൊപ്പം ഐക്യത്തിൻ്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിൻ്റെയും അടയാളമായ അശോക ചക്രവര്‍ത്തിയുടെ പേരിലും അശോക് എന്ന വാക്ക് അറിയപ്പെടുന്നുണ്ട്. സര്‍നാഥിലെ അശോകൻ്റെ സിംഹം റിപ്ലബ്ലിക് ഓഫ് ഇന്ത്യയുടെ ദേശീയ അടയാളമാണ്.

ഇന്ത്യയിലെ മതപരമായതും കലാപരമായതും സാംസ്കാരികപരവുമായ പാരമ്പര്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള അശോക മരത്തെയും ഈ പേര് പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ പേര് നിലനിര്‍ത്തി ഭാഷപരമായി ഏകരൂപം കൊണ്ടു വരാൻ മണ്ഡപ് എന്നാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. അശോക് എന്ന വാക്കിൻ്റെ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം അതിലെ ആംഗലേയ വേരുകള്‍ നീക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചു ക്രിസ്ത്യൻ സ്‌കൂളിനെതിരെ നടപടി

Published

on

മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു കത്തോലിക്കാ സ്‌കൂളിൽ ഇംഗ്ലീഷിൽ പ്രാർത്ഥനകൾ ചൊല്ലാൻ നിർബന്ധിച്ച് വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തുന്നു എന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ പഠനമാധ്യമം [ഇംഗ്ലീഷ്] പിന്തുടരുന്നതിന് മധ്യപ്രദേശിലെ ഗുണയിലുള്ള വന്ദന കോൺവെൻ്റ് സ്‌കൂളിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗം നൽകിയ പരാതിയിൽ സ്‌കൂൾ മാനേജ്‌മെൻ്റും പ്രിൻസിപ്പൽ സിസ്റ്റർ കാതറിൻ വട്ടോളിയും മുഖ്യപ്രതികളാണ്.

കേസ് കെട്ടിച്ചമച്ചതാണെന്നും വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്നും വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു.

3,700 വിദ്യാർത്ഥികളുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ 50 വർഷമായി സിസ്റ്റേഴ്സ് ഓഫ് സെൻ്റ് എലിസബത്ത് സഭയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. സാഗർ രൂപതയുടെ കീഴിലുള്ള ഇത് ഗുണ നഗരവാസികൾക്കായി വളരെയധികം ആവശ്യപ്പെടുന്ന ഒരു വിദ്യാലയമാണ്.

ജൂലായ് 15ന് അസംബ്ലിയിൽ ഇംഗ്ലീഷിന് പകരം ഹിന്ദിയിൽ പ്രാർഥന ചൊല്ലുന്നത് സിസ്റ്റർ കാതറിൻ വട്ടോളി കണ്ടതായി വൈസ് പ്രിൻസിപ്പൽ സിസ്റ്റർ രശ്മി കുഴിയിൽ പറഞ്ഞു. ഹിന്ദിയിൽ പ്രാർത്ഥന ചൊല്ലിയ കുട്ടികളെ സ്കൂളിലെ പ്രബോധന മാധ്യമം പിന്തുടരാനും ഇംഗ്ലീഷിൽ പ്രാർത്ഥനകൾ വായിക്കാനും നിർദ്ദേശിച്ചു.

ജൂലൈ 22 ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിലെ 50 ഓളം പ്രവർത്തകർ സ്‌കൂൾ വളപ്പിൽ ബലമായി കയറി പ്രിൻസിപ്പലിനും സ്‌കൂൾ മാനേജ്‌മെൻ്റിനുമെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹിന്ദു വിദ്യാർത്ഥികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സിസ്റ്റർ കാതറിൻ വട്ടോളിയെ ഉടൻ നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

സ്കൂളിലെ ഏതാനും വിദ്യാർഥികൾ പിന്നീട് പ്രതിഷേധക്കാർക്കൊപ്പം ചേർന്നു. പരാതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ സ്‌കൂളിനെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതർക്ക് ഇതുവരെ അതിൻ്റെ പകർപ്പ് ലഭിച്ചിട്ടില്ല.

ജൂലായ് 23-ന് ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനും മറ്റുള്ളവരും സ്‌കൂളിലെത്തി വിദ്യാർത്ഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തി.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

ബാംഗ്ലൂരിൽ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥികളെ ആദരിച്ചു

ബാംഗ്ലൂർ : ബാംഗ്ലൂർ സൗത്ത് ക്രിസ്ത്യൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 10, +2 പരീക്ഷയിൽ 80% നും മുകളിൽ മാർക്ക് നേടിയ മുപ്പതോളം വിദ്യാർത്ഥികളെ റോയൽ പബ്ലിക്...

us news9 hours ago

ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിള്‍; തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ്: ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് രണ്ടു ലക്ഷത്തോളം ബൈബിളിന്റെ വിതരണത്തിനായി തയാറെടുപ്പുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി. 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷിലുള്ള ബൈബിളും വിതരണം ചെയ്യാനാണ് സൊസൈറ്റി...

Travel9 hours ago

ഗൂഗിൾ മാപ്‌സിനെ വെല്ലുവിളിയായി ആപ്പിൾ മാപ്‌സ് ബ്രൗസറിൽ വരുന്നു

ആപ്പിൾ മാപ്പ്സ് പബ്ലിക്ക് ബീറ്റ വേർഷൻ വെബിൽ പുറത്തിറക്കി. വെബിലെ ആപ്പിൾ മാപ്‌സ് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ അവരുടെ ബ്രൗസറുകളിൽ നിന്ന് നേരിട്ട് സേവനം ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു....

us news10 hours ago

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്

ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു. ഗാ​യ​ക​നാ​യ കെ. ​ബി. ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന...

Travel10 hours ago

ഇനി കൊച്ചി വിമാനത്താവളത്തില്‍ താമസിക്കാം, വാടക മണിക്കൂറിന്

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 42 മുറികളും 5 കോണ്‍ഫ്രറന്‍സ് ഹാളുകളും 4 സ്വീറ്റ് റൂമുകളും അടങ്ങുന്ന ട്രാന്‍സിറ്റ് ലോഞ്ച്...

us news1 day ago

‘God Had Big Plans’: Man’s Incredible Story of Escaping Abuse, Chaos to Find Jesus Christ

In a world of lies, David Hoffman is on a mission to deliver truth. Hoffman, author of “Relationships Over Rules:...

Trending