Connect with us

Business

പാന്‍ കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രതവേണം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ മാത്രം

Published

on

മുംബൈ: ഇന്ന് നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡ്. എന്തിനും ഏതിനും പാനില്ലാതെ നടക്കാത്ത സ്ഥിതിയാണ്. ആദായനികുതി അടയ്ക്കാനും വര്‍ഷാവര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും മാത്രമല്ല. ദൈനംദിന നടക്കുന്ന എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്ന് ചുരുക്കം.

പാന്‍ കാര്‍ഡിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ അരങ്ങേറുന്നുണ്ട്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുക്കുന്ന അനേകം സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

സൈബര്‍ ആക്രമണങ്ങളും വ്യാജ ലോണ്‍ ആപ്പുകളും തുടങ്ങി തട്ടിപ്പിന്റെ മേഖല അതീവ വിപുലമാണ്. ഇത്തരക്കാരെല്ലാം തന്നെ പാന്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് നമുക്ക് പണിതരുന്നത്. ഇങ്ങനെയെല്ലാമാണെങ്കിലും കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ നിരവധി വഴിയുണ്ട്. അവ താഴെ കുറിക്കുന്നു.

*സംശയം തോന്നുന്ന വെബ്സൈറ്റുകളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുക.

*പാന്‍ ആവശ്യപ്പെടുന്ന വെബ്സൈറ്റുകള്‍ https അല്ല ആരംഭിക്കുന്നത് എങ്കില്‍ പരമാവധി ക്ലിക്ക് ചെയ്യാതിരിക്കുക. http സൈറ്റുകള്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ.

*ക്രെഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

<span;>* ഇനി തട്ടിപ്പില്‍ വീണു എന്ന് സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ഇന്‍ഫോര്‍മേഷന്‍ നെറ്റ് വര്‍ക്ക് പോര്‍ട്ടലില്‍ കയറി പരാതി രജിസ്റ്റര്‍ ചെയ്യുക.

ഇക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ നമുക്ക് സാധിച്ചാല്‍ തട്ടിപ്പുകാരെ ഭയക്കാതെ കഴിയാം.
Sources:Metro Journal

http://theendtimeradio.com

Business

മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

Published

on

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം റീച്ചാര്‍ജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം അത്തരത്തില്‍ തുടര്‍ച്ചയായി റീച്ചാര്‍ജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.

ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമാണ് ബാധകമാവുക.

എന്താണ് ട്രായുടെ 20 രൂപ നിയമം

നിങ്ങള്‍ സിം കാര്‍ഡ് 90 ദിവസത്തേക്ക് കോള്‍, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കില്‍ സിം പ്രവര്‍ത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടില്‍ 20 രൂപയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണില്‍ 20 രൂപയുടെ ബാലന്‍സ് ഉള്ളിടത്തോളം കാലം ഇത് തുടര്‍ന്നുപോകും.
നിങ്ങളുടെ ബാലന്‍സ് 20ല്‍ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവര്‍ത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവര്‍ത്തനരഹിതമാവുകയാണെങ്കില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ 20 രൂപ റീച്ചാര്‍ജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സാധിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

Published

on

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ് സ്വിഗ്ഗി പുറത്തിറക്കിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ഭക്ഷണം വീടുകളിൽ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് വിപണിയിൽ ഒരു നിർണായക ചുവടുവയ്പ്പാണ് ഇത്. നിരവധി കമ്പനികൾ ഈ രംഗത്തേക്ക് കടന്നുവരുന്നതോടെ മത്സരം കടുക്കുകയാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും സ്വിഗ്ഗിയുടെ സ്നാക്ക് ആപ്പ് ലഭ്യമാണ്. ഫാസ്റ്റ് ഫുഡ്, തയ്യാറാക്കിയ ഭക്ഷണം, പാനീയങ്ങൾ എന്നിവയുടെ വിതരണത്തിലാണ് ആപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിൽ ബംഗളൂരുവിൽ മാത്രമാണ് സ്നാക്കിന്റെ സേവനം ലഭ്യമാകുക. സ്വിഗ്ഗിയുടെ നിലവിലുള്ള ‘ബോൾട്ട്’ സേവനത്തേക്കാൾ എത്രയോ അധികം വേഗത്തിൽ ഭക്ഷണ വിതരണം ചെയ്യുകയാണ് സ്നാക്കിന്റെ പ്രധാന ലക്ഷ്യം. ബ്ലിങ്കിറ്റിന്റെ ബിസ്ട്രോ, സെപ്റ്റോ കഫേ തുടങ്ങിയവരുടെ മാതൃകയിലാണ് സ്നാക്കിന്റെ പ്രവർത്തനം.

സ്വിഗ്ഗിയുടെ വരവോടെ വിപണി കൂടുതൽ ചൂടുപിടിക്കുകയാണ്. സോമാറ്റോയും ഒലയും ഈ രംഗത്ത് ശക്തമായ മത്സരം കാഴ്ചവെക്കുന്നു. 15 മിനിറ്റിനുള്ളിൽ ഭക്ഷണ വിതരണം ചെയ്യുന്ന പുതിയ ഫീച്ചർ സോമാറ്റോ അവരുടെ ആപ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു. മുംബൈ, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഈ ഫീച്ചർ നിലവിൽ ലഭ്യമാണ്. ആപ്പിന്റെ എക്സ്പ്ലോർ വിഭാഗത്തിൽ ’15-മിനിറ്റ് ഡെലിവറി’ എന്ന ടാബിൽ വിവിധതരം ഭക്ഷണങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒലയും ഈ രംഗത്ത് സജീവമാണ്. ഓല ഡാഷ് എന്ന 10 മിനിറ്റ് സർവീസ് ബംഗളൂരുവിൽ ആരംഭിക്കുകയും പിന്നീട് ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ചെയ്തു.

വൻകിട കമ്പനികളും ക്വിക്ക് കൊമേഴ്സ് വിപണിയിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കഴിഞ്ഞ വർഷം റിലയൻസ് ജിയോമാർട്ട് വഴി 30 മിനിറ്റിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്ത് ഈ വിപണിയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. ഫാഷൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മിന്ത്ര, ബംഗളൂരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ചില ബ്രാൻഡുകൾക്ക് 30 മിനിറ്റ് ഡെലിവറി സർവീസ് പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

ബാങ്ക് അക്കൗണ്ടിൽനിന്ന് പണം അയക്കുന്നതിന് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

Published

on

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമങ്ങൾ 2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. സാധാരണയായി, യുപിഐ, ആർടിജിഎസ്, എൻഇഎഫ്ടി തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറ്റം ചെയ്യുന്നത്. ഈ പുതിയ മാറ്റങ്ങൾ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുകയും ചെയ്യും.

ആർടിജിഎസിലും എൻഇഎഫ്ടിയിലും പേര് വെരിഫിക്കേഷൻ
പുതിയ നിയമപ്രകാരം, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്ന വ്യക്തിക്ക് പണം സ്വീകരിക്കുന്ന ആളുടെ പേര് വെരിഫൈ ചെയ്യാൻ സാധിക്കും. നിലവിൽ യുപിഐ, ഐഎംപിഎസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് കാണിക്കുന്ന സംവിധാനമുണ്ട്. ഇത് വഴി തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവുന്നത് ഒരു പരിധി വരെ തടയാൻ സാധിച്ചിട്ടുണ്ട്. ഇതേ സൗകര്യം ഇനി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളിലും ലഭ്യമാകും.

എന്തുകൊണ്ട് ഈ മാറ്റം?
ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഈ നിർദ്ദേശം ആദ്യമായി വെച്ചത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നതനുസരിച്ച്, ആർടിജിഎസ്, എൻഇഎഫ്ടി എന്നിവ വഴി പണം അയയ്ക്കുന്നവർക്ക് സ്വീകരിക്കുന്ന ആളുടെ പേരും അക്കൗണ്ടും വെരിഫൈ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തെറ്റായ നിക്ഷേപങ്ങളും തട്ടിപ്പുകളും ഒരു പരിധി വരെ തടയാനാവും. ലളിതമായി പറഞ്ഞാൽ, ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം അയയ്ക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ പേര് സ്ക്രീനിൽ കാണിക്കും.

ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടങ്ങൾ
ഈ പുതിയ സംവിധാനം ഉപയോക്താക്കൾക്ക് നിരവധി പ്രയോജനങ്ങൾ നൽകുന്നു. ഒന്നാമതായി, പണം അയയ്ക്കുന്നതിന് മുൻപ് സ്വീകരിക്കുന്ന ആളുടെ പേര് ഉറപ്പുവരുത്താൻ സാധിക്കുന്നതിനാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് പണം പോവാനുള്ള സാധ്യത കുറയും. രണ്ടാമതായി, തട്ടിപ്പുകളിൽ നിന്ന് ഒരു പരിധി വരെ രക്ഷ നേടാൻ സാധിക്കും. മൂന്നാമതായി, പണമിടപാടുകൾ കൂടുതൽ സുതാര്യമാവുകയും ഉപയോക്താക്കളുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. ആർബിഐയുടെ ഈ പുതിയ നീക്കം ഡിജിറ്റൽ പണമിടപാടുകളിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണ്
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news19 hours ago

Texas pastor rejoices with family of hostage released by Taliban: ‘It was God’s timing’

Pastor David Theobald rejoiced with Ryan Corbett’s family in Texas as he returned home after being held captive by the...

world news19 hours ago

From Horror in Nigeria to North Korea: Report Exposes Global Terror Against Believers

A persecution watchdog has released a new report that aims to fill a “gap” when it comes to fully reporting...

National20 hours ago

Christian Husband, Wife First to Be Convicted Under Anti-Conversion Law

India— A Christian evangelist couple in India was convicted on Jan. 22 for the mass conversion of Dalit community members...

National20 hours ago

ഉണർവ്വിന് വേണ്ടി ഒരുങ്ങാനുള്ള ആഹ്വാനവുമായി ആത്മീക സംഗമത്തിന് സമാപനം.

തിരുവല്ല: ആത്മീക ഐക്യവും സംഘാടന ശക്തിയും വിളിച്ചോതി, വചന മാരി പെയ്തിറങ്ങിയ ആറ് ദിനരാത്രങ്ങൾക്ക് തിരശീല വീണു. ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും ഉന്നത നിലവാരം പുലർത്തിയ...

Business20 hours ago

മാസം തോറും റീച്ചാര്‍ജ് ചെയ്യേണ്ട, സിം പ്രവര്‍ത്തനരഹിതമാക്കാതെ കാക്കാന്‍ 20 രൂപ മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി....

National2 days ago

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് ഉജ്ജ്വല സമാപനം.

തിരുവല്ല – ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 – മത് ജനറൽ കൺവൻഷന് ഉജ്ജ്വല സമാപനം. രാവിലെ സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ....

Trending

Copyright © 2019 The End Time News