National
എക്സൽ വിബിഎസ്സിന്റെ പുതിയ സിലബസ് തയ്യാറായി
![](https://theendtimenews.com/wp-content/uploads/2025/02/Excel-VBS.jpg)
വ്യത്യസ്തമായ ചിന്താവിഷയവുമായി ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വിബിഎസ് എത്തിക്കഴിഞ്ഞു. MY COMPASS ( എൻ്റെ വഴികാട്ടി) (Psalms 43:3) _ എന്നതാണ് ചിന്താവിഷയം. ഈ ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ വിബിഎസ് 2025 വിബിഎസ് ൻ്റെ സിലബസുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽനിന്നുള്ള എക്സൽ വിബിഎസ് ലീഡേഴ്സ് മാസ്റ്റേഴ്സ് പരിശീലനത്തിൽ പങ്കെടുത്തു. കേരളത്തിലെ പല ജില്ലകളിലും ഇന്ത്യയിലെ 15 ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും എക്സൽ വിബിഎസ് ലീഡേഴ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകും. കർണാടക, തെലുങ്കാന, ഡൽഹി, മഹാരാഷ്ട്ര , ഗുജറാത്ത്, ഒറീസ, തമിഴ്നാട് , വെസ്റ്റ് ബംഗാൾ , നേപ്പാൾ, ബീഹാർ, ഭോപ്പാൽ, റായ്പൂർ,കാൺകീർ എന്നിവടങ്ങളിലും പരിശീലനങ്ങൾ നടക്കും. കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യുകെ, അയർലൻഡ്, യുഎസ് കാനഡ, രാജ്യങ്ങളിലും ഇംഗ്ലീഷിൽ ഉള്ള പരിശീലനങ്ങളും നടക്കും.
പരിശീലനങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ അവസരമുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട പരിശീലനങ്ങൾ
ഫെബ്രുവരി 8 കോട്ടയം ,അടൂർ ,എറണാകുളം
ഫെബ്രുവരി 15 കോതമംഗലം ,കട്ടപ്പന
ഫെബ്രുവരി 17 &18 നെടുമങ്ങാട്
ഫെബ്രുവരി 19 &20 തിരുവനന്തപുരം
ഫെബ്രുവരി 21 &22 നെയ്യാറ്റിൻകര
ഫെബ്രുവരി 25 കാട്ടാക്കട
ഫെബ്രുവരി 28- മാർച്ച് 1 കുമ്പനാട്
ട്രെയിനിങ്ങുകൾക്ക് രജിസ്റ്റർ ചെയ്യുവാനും വിബിഎസുകൾ ബുക്ക് ചെയ്യാനും എക്സൽ വിബിഎസ്സുമായി ബന്ധപ്പെടുക.
Sources:christiansworldnews
National
ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ* *സിൽവർ ജൂബിലി കൺവൻഷൻ ഇന്നു ആരംഭിക്കുന്നു
![](https://theendtimenews.com/wp-content/uploads/2025/02/IPC-Jayotsavam.jpg)
ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിന് 25 വയസ് പൂർത്തീയാകുന്നു. അതിൻ്റെ ഭാഗമായി
സിൽവർ ജൂബിലി ആഘോഷത്തിൻ്റെ വാർഷിക കൺവൻഷന് ഇന്നു തുടക്കമാകുന്നു. 16 ന് സമാപിക്കും. നാലാഞ്ചിറ , ബെനഡിക്റ്റ് നഗറിലുള്ള ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കുന്ന സിൽവർ ജൂബിലി കൺവെൻഷനിൽ അനുഗ്രഹീത പാസ്റ്ററന്മാരായ കെ.സി തോമസ്(ഐ.പി സി സ്റ്റേറ്റ് പ്രസിഡൻ്റ്)) ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ( സ്റ്റേറ്റ് സെക്രട്ടറി. ജയോത്സ വം സഭാ ശുശ്രൂഷകൻ)
രാജു മേത്ര,ബാബു ചെറിയാൻ.റ്റി.ഡി. ബാബു. ബി. മോനച്ചൻ, സജു ചാത്തനൂർ, ഫെയ്ത്ത് ബ്ലസൻ, റെജി ശാസ്താംകോട്ട, കെ.ജെ തോമസ്, പി.സി ചെറിയാൻ, ശാമുവേൽ എം തോമസ് എന്നിവർ വചന സന്ദേശം നൽകുന്നു. കൺവൻഷനോടനുബന്ധിച്ച് 15 ശനിയാഴ്ച രാവിലെ 9.30 മുതൽ
സിൽവർ ജൂബിലി സമ്മേളനം നടക്കും.
പ്രശസ്ത ഗായകന്മാർ ഗാനങ്ങൾ ആലപിക്കും
സഭാ ഭാരവാഹികൾ നേതൃത്വം നൽകും വാഹന ക്രമീകര ഞങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sources:gospelmirror
National
അപൂർവ രക്തത്തിനായി ഒരു കരുതൽ: കേരള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പുറത്തിറക്കി
![](https://theendtimenews.com/wp-content/uploads/2025/02/Rare-Blood-Donor.jpg)
ട്രാൻസ്ഫ്യൂഷൻ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂർവ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയർ ബ്ലഡ് ഡോണർ രജിസ്ട്രി കേരള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ പുറത്തിറക്കി. കൊച്ചിയിൽ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികൾ പങ്കെടുത്ത ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിന്റെ ദേശീയ കോൺക്ലേവിലാണ് റെയർ ബ്ലഡ് ഡോണർ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡൽ റെയർ ബ്ലഡ് ഡോണർ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
കൂടുതൽ രക്തദാതാക്കളെ ഉൾപ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിരവധി ആന്റിജനുകൾ പരിശോധിച്ച ശേഷമാണ് അപൂർവ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടൻ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതൽ രോഗികൾക്ക് ഉപകാരപ്പെടാൻ രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങൾ വൈദ്യ സമൂഹത്തിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളെ ഏകോപിപ്പിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡൽ സെന്ററായി തിരഞ്ഞെടുത്തു. 2 കോടിയോളം രൂപയാണ് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരുന്നത്. ഇതുവരെ 3000 അപൂർവ രക്തദാതാക്കളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ നാല് പ്രദേശങ്ങളിലെ സന്നദ്ധ രക്ത ദാതാക്കളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു അതിലെ 18 ആന്റിജനുകൾ പരിശോധിച്ചിരുന്നു. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാൾ രോഗം, വൃക്ക, കാൻസർ രോഗികൾ എന്നിവരിലും ഗർഭിണികളിലും ആന്റിബോഡികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അവർക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോൾ ഈ രജിസ്ട്രിയിൽ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നതാണ്.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് രംഗത്ത് നൂതനവും പ്രസക്തവുമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന റെയർ ബ്ലഡ് ഡോണർ രജിസ്ട്രി ടീമിനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദരിച്ചു.
പി.എൻ.എക്സ് 637/2025
The key challenge in blood transfusion services is finding suitable blood for patients. To address this, the Kerala Blood Transfusion Council has launched the Rare Blood Donor Registry, aiming to identify rare blood donors. The registry was unveiled at the National Blood Transfusion Services Conclave in Kochi, attended by representatives from all states. The Director of the Central Blood Transfusion Services confirmed that the Kerala model of the Rare Blood Donor Registry will be expanded nationwide.
Expanding the registry to benefit more patients Health Minister Veena George announced that the registry would be expanded by including more blood donors. The registry was created after screening numerous antigens in rare blood donors. Minister George assured that the registry’s services would soon be available throughout the state. She added that primary information about the registry would be disseminated to the medical community and the public to benefit more patients.
National
ആൾത്താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റുകൾക്ക് നൽകുന്ന കെ ഹോം പദ്ധതി പ്രഖ്യാപിച്ചു; ആദ്യം നാലു ജില്ലകളിൽ
![](https://theendtimenews.com/wp-content/uploads/2025/02/K-HOME.jpg)
തിരുവനന്തപുരം: കേരളത്തിൽ കെ ഹോം പദ്ധതി (K-HOME) നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തുടക്കത്തിൽ നാല് ജില്ലകളിലാണ് നടപ്പാക്കുക. ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽനിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യമൊരുക്കുന്നതാണ് പദ്ധതി. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി.
മൈസ് ടൂറിസത്തിന്റെ ഭാഗമായി വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്ററുകളും വികസിപ്പിക്കും. ഹോട്ടലുകള്‍ നിര്‍മിക്കാന്‍ 50 കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആവിഷ്‌കരിക്കും. കൊച്ചി മുസിരിസ് ബിനാലെയുടെ 2025-26 എഡിഷനായി 7 കോടി രൂപയും ബജറ്റിൽ അനുവദിച്ചു.
Sources:nerkazhcha
In a fresh boost to the tourism sector in the coastal state, Kerala Finance Minister KN Balagopal has announced the implementation of the K-HOME scheme in Kerala.
The scheme will be run initially across four districts. The scheme aims to maximise the use of unoccupied houses by providing accommodation to tourists, thereby bolstering tourism development.
The pilot scheme will focus on areas within a 10-km radius of popular tourist destinations such as Fort Kochi, Munnar, Kumarakom, and Kovalam.
According to media reports, the K-HOME scheme will leverage management practices from analogous international initiatives like Japan’s Minka Renovation Programme which provides accommodation at affordable prices by repurposing abandoned rural houses into modern lodgings while preserving cultural heritage. This model has also been successful in France, Finland, and New Zealand.
This approach will also ensure the security and maintenance of vacant properties, generating an additional income stream for homeowners. An initial allocation of Rs 5 crore has been earmarked for the scheme’s implementation.
Kerala registered over 22 million tourists in 2023. Reports indicate that the state has around 1.5 million vacant houses, which could serve as an untapped resource for tourism infrastructure.
In addition to the K-HOME scheme, the government plans to develop large convention centres and destination tourism centres to promote MICE (Meetings, Incentives, Conferences, and Exhibitions) tourism.
The Kerala Financial Corporation will launch a dedicated scheme offering loans of up to Rs 50 crore for hotel construction projects. Additionally, the budget has allocated Rs 7 crore for the 2025–26 edition of the Kochi-Muziris Biennale.
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden