Connect with us

National

ഗുജറാത്തിൽ വിവാഹ രജിസ്‌ട്രേഷന് മാതാപിതാക്കളെ അറിയിക്കൽ നിർബന്ധമാക്കുന്നു

Published

on

ഗുജറാത്തിൽ വിവാഹ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഭൂപേന്ദ്ര പട്ടേൽ സർക്കാർ തീരുമാനിച്ചു. പ്രണയവിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി വധൂവരന്മാരുടെ മാതാപിതാക്കളെ ഔദ്യോഗികമായി വിവരമറിയിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിബന്ധനകളാണ് പുതുതായി കൊണ്ടുവരുന്നത്. ഇതിനായുള്ള നിയമഭേദഗതിയുടെ കരട് രൂപം വെള്ളി, ശനി (2026 ഫെബ്രുവരി 20, 21) ദിവസങ്ങളിലായി നിയമസഭയിൽ അവതരിപ്പിച്ചു.

പുതിയ നിർദ്ദേശപ്രകാരം വിവാഹിതരാകാൻ അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കളെ ഈ വിവരം അറിയിച്ചിട്ടുണ്ടോ എന്ന് അസിസ്റ്റന്റ് രജിസ്ട്രാർക്ക് മുൻപാകെ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണം. വധൂവരന്മാരുടെ മാതാപിതാക്കളുടെ പേര്, സ്ഥിരമായ വിലാസം, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം നൽകുന്നത് നിർബന്ധമാക്കും.

അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പത്ത് പ്രവൃത്തിദിവസത്തിനുള്ളിൽ ഇരുപക്ഷത്തെയും മാതാപിതാക്കളെ ഇലക്ട്രോണിക് സംവിധാനങ്ങൾ (വാട്സാപ്പ്, എസ്.എം.എസ്) വഴിയോ നേരിട്ടോ അധികൃതർ വിവരമറിയിക്കും. ലവ് ജിഹാദ് പോലുള്ള സാഹചര്യങ്ങൾ തടയാനും ഐഡന്റിറ്റി മറച്ചുവെച്ച് പെൺകുട്ടികളെ ചതിയിൽപ്പെടുത്തുന്നത് ഒഴിവാക്കാനും ഇത്തരം കർശനമായ നിബന്ധനകൾ ആവശ്യമാണെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി ഹർഷ് സംഘവി വ്യക്തമാക്കി. ‘സലീം സുരേഷ് ആയി വരുന്നത് അനുവദിക്കില്ല’ എന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

നിലവിൽ രേഖകളും സാക്ഷികളുമുണ്ടെങ്കിൽ പെട്ടെന്ന് വിവാഹ രജിസ്‌ട്രേഷൻ സാധ്യമായിരുന്നു. എന്നാൽ പുതിയ ഭേദഗതിയോടെ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. അപേക്ഷ നൽകി 40 ദിവസത്തെ പരിശോധനയ്ക്കും ആക്ഷേപങ്ങൾ കേൾക്കാനുമുള്ള സമയത്തിന് ശേഷം മാത്രമേ വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കൂ. വിവാഹ രജിസ്‌ട്രേഷൻ നടപടികൾ റവന്യൂ ഓഫീസുകളിൽ നിന്ന് കോടതികൾ വഴിയാക്കാനും ഭേദഗതിയിൽ നിർദ്ദേശമുണ്ട്. വിവാഹ ഫോട്ടോകൾ, വിവാഹ ക്ഷണക്കത്ത് (ലഭ്യമാണെങ്കിൽ) എന്നിവയും ഹാജരാക്കണം. സാക്ഷികളുടെ ആധാർ വിവരങ്ങളും ഫോട്ടോകളും ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും.

ഈ നീക്കത്തെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തപ്പോൾ കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഈ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങളുടെ (ആർട്ടിക്കിൾ 21) ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന വ്യക്തികൾക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഇത് ബാധിക്കുമെന്ന് അഡ്വ. മഹേഷ് ബാരിയ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. പൈതൃകമായി നിലനിൽക്കുന്ന വിവാഹ ആചാരങ്ങളെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വിശദീകരണം. കരട് നിയമത്തിന്മേൽ 30 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.
Sources:azchavattomonline.com

http://theendtimeradio.com

Stating that “under the name of love jihad, a game is being played in the state” and “a strong armour… needs to be created for young girls”, the Gujarat government Friday proposed amendments to the Gujarat Registration of Marriages Act, 2006, including a provision that makes consent of parents compulsory for registration of a marriage.

Tabling the proposal in the state Assembly under Assembly Rule 44, Deputy Chief Minister Harsh Sanghavi cited cases from the Panchmahal district where “there was not a single Muslim or mosque yet hundreds of nikaah certificates were issued” and from the districts of Banaskantha, Navsari and Mehsana.

‘Matter of public importance’
Calling it a matter of “public importance”, Sanghavi said the government was “not against love marriages” but was proposing the amendment for “protecting dignity of girls and sanatan dharma”.

Consent of parents in the marriage registration process is proposed to be made mandatory and they will be officially informed via a WhatsApp message after a marriage registration application is submitted. “The parents of the bride and groom will be informed within ten working days of the confirmation of the Assistant Registrar and the same will be communicated electronically or physically (through the means prescribed by the government) as may be practicable,” the proposal stated.

30 days to send in suggestions
The government announced a 30-day period for public suggestions and recommendations on the proposed changes. A committee will be constituted to review the suggestions and recommendations before the law is amended and a dedicated portal will be created for registration of marriages. Under the proposed regulation, the registration of a marriage will take at least 30 days.

In December 2025, former members of the Patidar Anamat Andolan Samiti (PAAS) had submitted a memorandum to Chief Minister Bhupendra Patel to make parental consent compulsory for registration of a marriage.

“Over the past three months, Minister of State for Law and Justice Kaushik Vekariya has held around 30 meetings with various social organisations before arriving at these reforms. Several suggestions have been received during these meetings. Under the name of love jihad, a game is being played in the state. If any Salim changes his identity and becomes Suresh to trap innocent girls, he will be taught a lesson for life,” Sanghavi said.

He later told mediapersons, “If someone deceives a daughter of the state by hiding his identity, this government will ensure such strict action that he will not dare to look at any daughter with ill-intent in the future. Today’s time demands a strong armour that needs to be created for young girls… The government does not oppose love marriages, but it will certainly take strict action against fraud and coercion. This government is the protector of every daughter’s dignity and of our sanatan tradition,” he added.

Proposed registration system
* The marriage registration application must be submitted with the signatures of both parties and two witnesses. The application must be legally notarised and must be accompanied by proof of identity of both parties, issued by the Central government or the state government such as driving licence, passport, photo identity card.

* Every marriage registration application will be submitted by the government to the Assistant Registrar of the respective jurisdiction and this application will have to be submitted along with the details and documents of the bride and groom including Aadhaar cards, birth certificates or school leaving certificates, wedding invitation, two passport size photographs, a wedding photograph, photographs of witnesses and a declaration whether the bride and groom have informed their parents about the marriage. Similar documents of parents on both sides will be required.

* Parents of the bride and groom will be informed within 10 working days of the confirmation/satisfaction of the Assistant Registrar and this will be communicated electronically or physically (through the means prescribed by the government) as may be practicable.

* The Assistant Registrar, on receipt of an application, will forward it to the Registrar of the district/taluka concerned. The marriage will be registered 30 days after the Registrar is satisfied that the requirements specified in sub-rules (1 to 7) have been met.

* The Registrar will upload all details on an online portal to be created by the government. After the procedure is completed, the Registrar will prepare a marriage registration certificate as per Form-2 and this certificate will be delivered to the parties personally or by post.
http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading

National

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

Published

on

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com

A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.

The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.

Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.

Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.

His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.

Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.

Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.

The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National18 hours ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

National18 hours ago

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ...

National18 hours ago

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ...

us news19 hours ago

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ...

world news20 hours ago

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് NCJP

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ്...

us news2 days ago

1,000 Christian Leaders Gather in Israel to Honor Oct 7 Victims, Stand With Survivors

More than 1,000 Christian leaders, community leaders and influencers from 117 countries are arriving in Israel to stand with Oct....

Trending

Copyright © 2019 The End Time News