us news
ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്പെന്‍ഡ് ചെയ്ത് യുഎസ് ഭരണകൂടം. കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎല്‍, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളെയാണ് നടപടി ബാധിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ വിദേശ ജീവനക്കാര്‍ കൈക്കലാക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് അറിയിച്ചു.
2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സോണ്ടര്‍ലിങ് പറഞ്ഞു. ഒരു ലക്ഷത്തിലധികം സ്ഥിരം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും കമ്പനികള്‍ നേടിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വാദം. സസ്പെന്‍ഷന്‍ നിലവില്‍ വന്നതോടെ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ കമ്പനികളെയും യുഎസ് നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നുവെന്ന ആരോപണവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും രംഗത്തെത്തി. 2025ല്‍ 6,000 അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റിന് 6,000ത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ട് 3,682 പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും വാന്‍സ് വിമര്‍ശിച്ചു.
അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എച്ച്-1ബി വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് ഇന്ത്യന്‍ സാങ്കേതിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കഴിഞ്ഞ മാസം എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പുതിയ നടപടികള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ അമേരിക്കയിലെ നിയമനങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് നിര്‍ണായകമാണ്.
അതേസമയം, ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം യുഎസ് നടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഐടികമ്പനികള്‍ എച്ച്-1ബി വിസകളിലുള്ള ആശ്രിതത്വം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും
Sources:nerkazhcha
In a blow to Indian IT majors, the United States on Thursday suspended several companies from the Permanent Labour Certification Programme, which lets firms apply for green cards for H-1B visa workers, arguing that the practice takes away jobs from Americans. The affected companies include Cognizant, Infosys, Tata, Wipro, and HCL.
US Labour Secretary Keith Sonderling announced the move, which also impacts Western behemoths like Capgemini, Microsoft and Adobe. He was flanked by the head of the US Anti-Fraud Task Force and Vice President JD Vance.
“I am hereby suspending from the Permanent Labour Certification Programme some of the largest IT outsourcing firms in the world, Cognizant, Infosys, Tata, Wipro, HCL, and Capgemini,” Sonderling said.
He said the US government will not accept “any new or process” any pending permanent labour certification applications involving these companies.
“Since 2009, just these companies alone have requested almost three million foreign workers. They’ve received over 230,000 H-1B visa approvals and over 100,000 permanent labour certifications,” Sonderling added.
He accused these companies of taking away hundreds of thousands of jobs from American workers.
The programme allows employers to sponsor foreign workers for permanent employment and residency.
Vance slammed Microsoft, calling it a company that abused the system the most.
“Microsoft laid off 6,000 American workers in 2025 after certifying that it could not find qualified American employees – yet the company was approved for more than 6,000 H-1Bs and filed 3,682 PERM applications, including nearly 1,000 applications for the same positions as the laid-off American workers,” the vice president said.
Indian IT professionals bag the lion’s share of the approved H-1B visa applications every year. As part of its larger crackdown against immigration to the US to save American jobs, the Donald Trump administration has been taking measures to make it difficult for companies to hire cost-effective talent from India and other South Asian nations on these temporary visas.
Last month, the Trump administration extended an executive order that would impose a fee of $100,000 for H-1B non-immigrant visas by another year.
JD Vance today called foreign workers hired on H1-B visas “foreign indentured servants” and the companies using the programme as “visa mills”.
He also claimed that “something weird” is underway in universities that sponsor research scholars through the J-1 visa programme.
“Something weird is going on at these universities. They’re using these visas way too much. They’re using them to undercut the wages of American grad students and American researchers,” Vance said.
“This is a fundamental insult to the American worker and to the American way of life. We cannot allow visa programs that were designed to ensure that American corporations had access to the best and the brightest, to use them to undercut the wages of American workers,” he added.
Vance accused the firms, chiefly Microsoft, of subverting due process. He claimed the rules require companies to advertise jobs in America before applying to the Department of Labour that they need foreign workers.
“They’ll put an advertisement in a small-town newspaper. They’ll go out there and say that ‘We have advertised for a position with our company, and nobody is responding to it.’ And they will use that lack of response to then go and replace American workers with what is effectively foreign indentured servants,” he claimed.
NASSCOM Reacts
Industry body NASSCOM said Indian technology companies have reduced their dependence on H-1B visas.
“While the decision affects a specific immigration pathway, NASSCOM has consistently maintained that immigration and skilled talent mobility are two distinct issues and should not be viewed through the same lens,” it said in a statement.
“The H-1B visa programme has historically played an important role in addressing short-term skill gaps in the U.S., and it will continue to be used to address short-term talent gaps. However, over a number of years, Indian technology companies have significantly reduced their dependence on H-1B visas, while steadily expanding local hiring and building a strong domestic workforce in the U.S. They work with majority of the US fortune 500 companies, enable them to innovate and grow, and generate more local jobs,” it added.
http://theendtimeradio.com
us news
ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ന്
ഫിലഡൽഫിയ : പെൻസിൽവാനിയലിലുള്ള ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ-ആരാധനാ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30-ന് നടത്തപ്പെടും. വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
ഐപിസി സീനിയർ പാസ്റ്റർ റവ. എം. എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ്, ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. ആത്മീയ ശുശ്രൂഷ ചടങ്ങിൽ പങ്കുചേരാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972-904-0994 എന്ന നമ്പറിൽ ബന്ധപ്പെടുക.
http://theendtimeradio.com
us news
നോർത്ത് അമേരിക്കൻ മലയാളി ക്രിസ്ത്യൻ സിംഗിൾസ് സംഗമം ‘ഫാൾ ഇൻ മലയാലവ്’ ഒക്ടോബർ 17-ന് ഹൂസ്റ്റണിൽ : മാർട്ടിൻ വിലങ്ങോലിൽ
ഹൂസ്റ്റൺ : നോർത്ത് അമേരിക്കയിലെ മലയാളി ക്രിസ്ത്യൻ യുവാക്കൾക്കായി ‘ഫാൾ ഇൻ മലയാലവ്’ (Fall in MalayaLove – FIM) സംഘടിപ്പിക്കുന്ന നാലാമത് വാർഷിക സിംഗിൾസ് സ്പീഡ് ഡേറ്റിംഗ് സംഗമം 2026 ഒക്ടോബർ 17 ശനിയാഴ്ച ടെക്സസിലെ ഹൂസ്റ്റണിൽ വെച്ച് നടക്കും.
വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളിൽ പെട്ട 24-നും 38-നും ഇടയിൽ പ്രായമുള്ള ഉദ്യോഗസ്ഥരായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിൽ നിന്നുള്ള പങ്കാളികൾ ഇതിൽ പങ്കെടുക്കും.
എഫ്.ഐ.എമ്മിന്റെ ശാസ്ത്രീയവും സുതാര്യവുമായ മാച്ച് മേക്കിംഗ് രീതിയിലൂടെ, ഓരോ പങ്കാളിക്കും അനുയോജ്യരായ 10 മുതൽ 20 വരെ വ്യക്തികളുമായി നേരിട്ട് സംസാരിക്കാനും സൗഹൃദം പങ്കുവെക്കാനും അവസരമുണ്ടാകും. വൺ-ഓൺ-വൺ സംഭാഷണങ്ങൾക്ക് പുറമേ, പങ്കാളികൾക്കായി വിവിധ ഗെയിമുകൾ, ഇന്ററാക്ടീവ് പ്രോഗ്രാമുകൾ, ലൈവ് എന്റർടൈൻമെന്റ്, അത്താഴ വിരുന്ന് എന്നിവയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംഗമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി പേർ ഇതിനോടകം വിവാഹിതരായതായി സംഘാടകർ അറിയിച്ചു. മുൻവർഷങ്ങളേക്കാൾ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.fallinmalayalove.com വെബ്‌സൈറ്റു വഴി സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന് ശേഷം, ഇവന്റിന് മുന്നോടിയായി തന്നെ എത്ര മാച്ചുകൾ ലഭ്യമാണെന്ന വിവരം സംഘാടകർ പങ്കാളികളെ നേരിട്ട് അറിയിക്കും.
We still have some spots available for the October 17th in-person matchmaking event in Houston!
If you or anyone you know are between the ages of 24 and 38, are looking for your/their life partner, there is still time to sign up! ❤️
You’ll get 15-25 matches according to your criterias such as age, church denomination, occupation you prefer. All you have to do is register on our website.
I’ve attached the flyer with more details about the event. Please feel free to share this flyer with anyone you know who may be looking to find their life partner.
If you have any questions, please feel free to reach out to me. We’d love to have you join us! 💕
Visit our website at Malayaleechristians.com and follow us on Instagram for the latest updates.
http://theendtimeradio.com
us news
മെൽബണിൽ രെഹോലൈഫ് ചർച്ചിന്റെ ‘എഫ്ഫത്താ’ മീറ്റിംഗ് ഒക്ടോബർ 17ന്
മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എഫ്ഫത്താ’ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. ‘വചനം, സൗഖ്യം, വിടുതൽ, മുന്നേറ്റം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാക്കൻഹാമിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ, 1 ബെന്റ്ലി കോർട്ട്, പാക്കൻഹാം, മെൽബൺ, വിക്ടോറിയ 3810 എന്ന വിലാസത്തിലുള്ള ഹാൾ നമ്പർ 2-ലാണ് ശുശ്രൂഷ നടക്കുന്നത്.
ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന ശുശ്രൂഷയിൽ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ബിന്നി സി. മാത്യു എന്നിവർ ശുശ്രൂഷിക്കും.
രെഹോലൈഫ് ചർച്ച് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചനശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.
മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.
ചർച്ച് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചന ശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.
മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.
Contact : +61 420640472
pastor@reholife.com.au
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

