Connect with us

Tech

ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു … ഫ്രീ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍

Published

on

 

തിരുവനന്തപുരം: ഹൈസ്പീഡ് ഇന്റര്‍നെറ്റിന്റെ ലോകത്ത് അതികായന്മാരായി തുടരുന്ന റിലയന്‍സ് ജിയോയ്ക്ക് വന്‍ എതിരാളി വരുന്നു. അത് മറ്റാരുമല്ല, കേരള സര്‍ക്കാര്‍ തന്നെ ! സംസ്ഥാനത്ത് ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനം കൂടാതെ ഫ്രീ കേബിള്‍ ടി.വി, ഫോണ്‍, വൈ-ഫൈ എന്നീ സംവിധാനങ്ങള്‍ക്കും ഒരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ കൊറിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയമിച്ച വിദ്ഗ്ധ സംഘങ്ങള്‍ പരിശോധിച്ചതിനു ശേഷമായിരിക്കും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിക്ക് വേണ്ടതായ കണ്‍ട്രോള്‍ റൂം ആലപ്പുഴയിലോ കൊച്ചിയിലോ ഡിസംബറോടെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്. കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും സര്‍ക്കാര്‍വക ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുള്ള കേരള ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് എന്നറിയപ്പെടുന്ന ”കെ. ഫോണ്‍?’ പദ്ധതിയുടെ ആദ്യഘട്ട സര്‍വെ ഇതിനകം പൂര്‍ത്തിയായി. രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച പദ്ധതിയുടെ സര്‍വേ കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്.

കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേര്‍ന്നു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ്, കേബിള്‍ ടി.വി തുടങ്ങി സര്‍വീസുകളാണ് കെ ഫോണ്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സര്‍വീസിനേക്കാള്‍ വലിയ പദ്ധതിയാണ് ആസൂത്രം ചെയ്തിരിക്കുന്നത് എന്നതിനാല്‍ ജിയോയ്ക്ക് വന്‍ എതിരാളിയാണ് വരാന്‍ പോകുന്നത്. കെ. ഫോണ്‍ പദ്ധതിയുടെ അടങ്കല്‍ തുക 1028.2 കോടിയാണ്. കിഫ്ബിയുടെ ബോര്‍ഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കുന്നത് കെ.എസ്.ഇ.ബിയുടെ ഹൈടെന്‍ഷന്‍ പ്രസാരണ ലൈനുകളിലൂടെയായിരിക്കും. ഇതിനാല്‍ റോഡ് കുഴിക്കല്‍ വേണ്ടിവരില്ല. സബ്‌സ്റ്റേഷന്‍ വരെ എത്തുന്ന ഇത്തരം ലൈനുകളില്‍ നിന്നു നെറ്റ് കണക്ഷനുള്ള കേബിള്‍ കെ.എസ്.ഇ.ബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കാന്‍ പ്രാദേശിക ഏജന്‍സികളെ ചുമതലപ്പെടുത്തും. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റര്‍നെറ്റ് കണക്ഷന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ- ഗവേണന്‍സിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളില്‍ ഫോണും ഇന്റര്‍നെറ്റും വേണമെങ്കില്‍ കേബിള്‍ ടി.വിയും നല്‍കാന്‍ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം. 12 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ക്കു സൗജന്യമായിട്ടാവും കണക്ഷന്‍ നല്‍കുക. മറ്റുള്ളവര്‍ക്കു മാസം എത്ര തുക ഈടാക്കണമെന്നതിനെക്കുറിച്ച് ഇനി ആലോചിക്കും.

സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കുക. ഹൈടെന്‍ഷന്‍ പ്രസാരണ ശൃംഖലയിലൂടെ ഇന്റര്‍നെറ്റ് കേബിള്‍ ഇടാന്‍ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയില്‍ കെ.എസ്.ഐ.ടി.എല്ലിനും കെ.എസ്.ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോര്‍ നെറ്റ്വര്‍ക്കിനു കേബിള്‍ വലിക്കാനുള്ള നടപടികളിലേക്ക് ഐ.ടി മിഷന്‍ സാങ്കേതിക സഹായത്തോടെ കെ.എസ്.ഐ.ടി.എല്‍ നീങ്ങുകയാണ്. കേബിളിടുന്ന ജോലി നവംബറില്‍ത്തന്നെ തുടങ്ങാനാണ് തീരുമാനം. കേബിള്‍ വഴി സംസ്ഥാനത്ത് 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കും. അവിടെ നിന്നാണ് സര്‍വ സ്‌കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും വീടുകളിലും നെറ്റ് ലഭ്യമാക്കുക. കലക്ടര്‍മാര്‍ ഓരോ ജില്ലയിലും വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് ഏതൊക്കെ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ടെന്‍ഡറില്‍ കരാര്‍ ബി.എസ്.എന്‍.എല്ലിനാണു ലഭിച്ചിരിക്കുന്നത്.

Tech

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Published

on

ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.

‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.

എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം

ഇന്‍സ്റ്റഗ്രാമിലെ ‘എഡ‍ിറ്റ് പ്രൊഫൈല്‍’ ഓപ്ഷനില്‍ പ്രവേശിച്ച് ‘ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം

Published

on

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഇതിലൂടെ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം വാട്‌സ്ആപ്പിനുള്ളിൽ തന്നെ എത്തുന്നു. വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.

ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. നിലവില്‍ ആൻഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.

എങ്ങനെ ?

സെറ്റിങ്സില്‍ ചാറ്റ്സ് സെക്ഷനില്‍ ഒരു ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ച്‌ വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം.
ശേഷം ചാറ്റുകളില്‍ വോയ്സ് നോട്ടുകള്‍ ലഭിക്കുമ്ബോള്‍ അവയുടെ ട്രാൻസ്ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കാണാം.
അത് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകള്‍ ട്രാൻസ്ക്രിപ്റ്റ് ചെയ്യാം.
ഈ സംവിധാനത്തിലും എന്റ് ടു എന്റ് എൻക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്ക്പ്റ്റ് ചെയ്ത ടെക്സ്റ്റ് ഫയലിനും സ്വകാര്യതയുണ്ടാകുമെന്നും പങ്കുവെക്കപ്പെടുന്നില്ലെന്നും വാട്സാപ്പ് ഉറപ്പുനല്‍കുന്നുണ്ട്.


Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച ഫീച്ചര്‍, അണിയറയില്‍ ഒരുങ്ങുന്നു

Published

on

വാട്‌സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ തുനിഞ്ഞിറങ്ങിയ തട്ടിപ്പുകാരും, പലരീതിയില്‍ ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഉപഭോക്താവിന്റെ വാട്‌സാപ്പ് നമ്പര്‍ കൈവശമുള്ള ആര്‍ക്കും അയാള്‍ക്ക് മെസേജ് അയക്കാം എന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ് അയക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിക്കും.

അതിനായി അപരിചിതരില്‍ നിന്നും അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

‘ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ 2.24.17.24 ബീറ്റാ പതിപ്പിലാണ് പരീക്ഷിക്കുന്നതെന്ന് വാട്‌സാപ്പ് ബീറ്റാ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഫോണുകളിലെത്താന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിങ്‌സിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തുക. അപരിചിതരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news18 hours ago

12-year-old Christian girl forcibly converted by Muslim man who kidnapped her in Pakistan

Pakistan — A Pakistani Muslim man abducted, forcibly converted and married a 12-year-old Christian girl as police delayed efforts to...

world news18 hours ago

ഇറാഖിലെ അങ്കാവ യുവജന സംഗമം : ഒരുമിച്ച് കൂടി രണ്ടായിരത്തോളം ക്രൈസ്തവ യുവജനങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ വിതച്ച കനത്ത ദുരിതങ്ങളില്‍ നിന്നു കരകയറി വരുന്ന ഇറാഖില്‍ ക്രൈസ്തവ യുവജനങ്ങൾ ഒരുമിച്ച് കൂടി. ആഗസ്ത് 22-24 തീയതികളിൽ അങ്കാവ – എർബിലിലെ...

world news19 hours ago

യു.എ.ഇയിൽ പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം

ദുബൈ:യു.എ.ഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ നിലവിൽ വരുന്ന പൊതുമാപ്പിൽ സന്ദർശകവിസ കാലാവധി പിന്നിട്ടവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാമെന്ന് അധികൃതർ സ്ഥിരീകരിച്ചു. നേരത്തേ റെസിഡൻസി വിസക്കാർക്കാണ് ഈ ആനുകൂല്യം...

National19 hours ago

ഗ്രെയ്സ് പോയിന്റ് മിനിസ്ട്രീസ് ഒരുക്കുന്ന ലോഗോസ് & റീമാ ബൈബിൾ ക്വിസ് 2024

  📅 സെപ്റ്റംബർ 16, തിങ്കൾ ⏰ രാവിലെ 9 മുതൽ 12 വരെ 💵 രജിസ്ട്രേഷൻ ഫീസ്: 200 രൂപാ മാത്രം 🎁 സമ്മാനം: ക്യാഷ്...

world news2 days ago

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ...

National2 days ago

ICPF Coimbatore Area Youth Retreat on 31st August 2024

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August...

Trending