Connect with us

us news

തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത് 30 ദശലക്ഷം പേര്‍ക്ക്, മരണം അറുപതിനായിരം കടന്നു, ആശങ്കയില്‍ അമേരിക്ക

Published

on

ഹ്യൂസ്റ്റണ്‍: കൊറോണ മൂലം രാജ്യമെമ്പാടുമുള്ള ജീവനക്കാരില്‍ 30 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്നു റിപ്പോര്‍ട്ട്. രാജ്യത്തുടനീളം 3.8 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി ഇതുവരെഅപേക്ഷ നല്‍കി കഴിഞ്ഞു. ഇതോടെ, കോവിഡ് 19 ഏല്‍പ്പിച്ചിരിക്കുന്നത് ഗുരുതര സാമ്പത്തിക ആഘാതമാണെന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തിരിച്ചറിയുന്നു. തൊഴില്‍ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ച കണക്കുകള്‍ കഴിഞ്ഞ ആറ് ആഴ്ചയിലേതാണ്. പല സ്‌റ്റേറ്റ് ഏജന്‍സികളും ഇപ്പോഴും ക്ലെയിമുകളുടെ പ്രളയത്തില്‍ വലയുകയാണ്. കഴിഞ്ഞ രണ്ടു മാസമായി തൊഴില്‍ നഷ്ടപ്പെട്ട നിരവധി പേരാണ് രാജ്യത്തുള്ളത്. ഇവരില്‍ ഭൂരിപക്ഷത്തിനും ഇതുവരെയും ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ല. വാടക നല്‍കാനോ ഭക്ഷണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കും വലയുന്ന ദശലക്ഷക്കണക്കിനാളുകളാണ് വിവിധ നഗരങ്ങളില്‍ സ്റ്റേ അറ്റ് ഹോമില്‍ കഴിയുന്നത്.

കോവിഡ് 19 മൂലം ഇതുവരെ രാജ്യത്ത് 61,796 പേര്‍ മരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1,066,849 ആണ്. രോഗം ഏറ്റവും കൂടുതല്‍ പിടിമുറുക്കിയ ന്യൂയോര്‍ക്കില്‍ മരണനിരക്കില്‍ കുറവുണ്ട്. ഇവിടെ നേഴ്‌സിങ് ഹോമുകളിലാണ് പലേടത്തും കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ ഭൂരിഭാഗം നേഴ്‌സിങ് കെയര്‍ ഹോമുകളിലും കോവിഡ് 19 പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഇവിടുത്തെ അന്തേവാസികളില്‍ മിക്കവരും പ്രായമേറിയവരും പ്രതിരോധശേഷിയില്‍ ദുര്‍ബലരാണെന്നതും വിവിധ രോഗങ്ങളാല്‍ ചികിത്സ തേടുന്നവരുമാണ് എന്നതാണ് കൊറോണ വ്യാപനത്തിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇവര്‍ക്ക് മതിയായ പരിശോധനയും ചികിത്സയും ലഭിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ലോകത്താകെ 3,248,010 പേര്‍ രോഗം പിടിപെട്ടു ചികിത്സയിലാണ്. ഇതുവരെ, 229,312 പേര്‍ മരിച്ചു കഴിഞ്ഞു.

അതേസമയം, കനത്ത സാമ്പത്തിക പ്രതിസന്ധി അമേരിക്കന്‍ ജനതയെ പിടികൂടുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. കര്‍ശനമായ സ്റ്റേ അറ്റ് ഹോമില്‍ തുടര്‍ന്നതിനു ശേഷം നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങുമ്പോഴായിരിക്കും ഇതു കൂടുതല്‍ വ്യക്തമാവുക. തൊഴില്‍ നഷ്ടം സര്‍ക്കാര്‍ കണക്കുകളേക്കാള്‍ വളരെ മോശമായിരിക്കുമെന്ന് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പഠനത്തില്‍, കഴിഞ്ഞ നാല് ആഴ്ചയില്‍ ക്ലെയിമുകള്‍ ഫയല്‍ ചെയ്യുന്നതിനേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതല്‍ ആളുകള്‍ ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും തൊഴില്‍ ആനുകൂല്യങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുന്നതില്‍ തടസ്സമുണ്ടെന്നും അല്ലെങ്കില്‍ ഈ പ്രക്രിയ വളരെ പ്രയാസമുള്ളതാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ശ്രമിച്ചില്ലെന്നും ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ എലിസ് ഗൗള്‍ഡ് പറഞ്ഞു.

പൊതുജീവിതം പരമാവധി വെട്ടിക്കുറയ്ക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വൈറസ് പടരുന്നത് മന്ദഗതിയിലാക്കാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍. ഇതിനു വേണ്ടി രാജ്യത്ത് നിലനില്‍ക്കുന്ന ഉത്തരവുകളുടെ കാലാവധി ഇന്ന് അവസാനിക്കുമെങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനിടയില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണ ഇളവുകളുമായി മുന്നോട്ട് പോകുമ്പോള്‍ ഇത്തരം നടപടികള്‍ രാജ്യവ്യാപകമായി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു.

യുഎസ് സമ്പദ്‌വ്യവസ്ഥ 2008-ലെ ആഗോള പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചുരുങ്ങി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം ചരക്കുകളുടെയും സേവനങ്ങളുടെയും വിശാലമായ അളവ് കണക്കിലെടുക്കുമ്പോള്‍ 4.8 ശതമാനം ഇടിഞ്ഞു. എന്നാല്‍ ഈ സംഖ്യ സാമ്പത്തികഭാരത്തിന്റെ ഒരു ഭാഗം മാത്രമാണ് കാണിക്കുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപകമായ പിരിച്ചുവിടലുകളും ബിസിനസ്സ് അവസാനിപ്പിക്കലുകളും നടന്നെങ്കിലും ഇതൊന്നും തന്നെ മാര്‍ച്ച് അവസാനം വരെ രാജ്യത്തെ ബാധിച്ചിരുന്നില്ല. നിലവിലെ പാദത്തിലെ കണക്കുകള്‍, ഷട്ട്ഡൗണിന്റെ സ്വാധീനം കൂടുതല്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.

രാജ്യം 60,000-ത്തിലധികം മരണങ്ങള്‍ക്കിടയിലും, പ്രതിദിനം ആയിരത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തുമ്പോഴും ശുഭാപ്തിവിശ്വാസം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചിരുന്നു. ഡസന്‍ കണക്കിന് സംസ്ഥാനങ്ങള്‍ ക്വാറന്റൈനിലേക്ക് നീക്കാന്‍ തുടങ്ങുമ്പോള്‍, ട്രംപ് ഭരണകൂടം പാന്‍ഡെമിക്കിന്റെ മറ്റൊരു ചിത്രമാണ് നല്‍കിയിരുന്നത്. ഇത് സാമ്പത്തികമേഖലയിലെ തകര്‍ച്ചയെ ചെറുത്തുനില്‍ക്കാനായിരുന്നുവെന്നു വ്യക്തം. ഇതിനായാണ് 2 ട്രില്യണ്‍ ഉത്തേജകപാക്കേജ് പ്രഖ്യാപിച്ചതും സയമബന്ധിതമായി ഭൂരിപക്ഷത്തിനും വിതരണം ചെയ്തതും. പ്രസിഡന്റിന്റെയും സംഘത്തിന്റെയും നടപടികള്‍ ധീരവും ഫലപ്രദവുമാണെന്ന് വിലയിരുത്തുമ്പോഴും, മിക്ക സ്വതന്ത്ര നിരീക്ഷകരും വിലപിക്കുന്നത് കോവിഡ് 19 പ്രതിരോധനടപടികള്‍ സ്വീകരിക്കാനുള്ള കാലതാമസവും അപര്യാപ്തതയുമായിരുന്നു. ഇത്തരമൊരു മന്ദത അമേരിക്കന്‍ ജനതയ്ക്കു ശീലമില്ലാതിരുന്നതും തിരിച്ചടിയായി. യാഥാര്‍ത്ഥ്യം മൂടിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞു, സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും മോശമായ അവസ്ഥ നേരിടുന്നതായി സര്‍ക്കാര്‍ ബുധനാഴ്ച സമ്മതിച്ചു.

അതേസമയം, ഇളവുകള്‍ അനുവദിച്ച സംസ്ഥാനത്ത് സാമൂഹിക അകലം പാലിക്കാത്തത് വലിയ തിരിച്ചടിയായേക്കുമെന്നു സൂചനയുണ്ട്. കാലിഫോര്‍ണിയയിലെ ചില കൗണ്ടിയിലെ ഓപ്പണ്‍ ബീച്ചുകള്‍ തുറന്നിരുന്നുവെങ്കിലും ജനക്കൂട്ടം നിയന്ത്രണാതീതമായതിനാല്‍ സംസ്ഥാനത്തെ എല്ലാ ബീച്ചുകളും വെള്ളിയാഴ്ച മുതല്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തയ്യാറെടുക്കുകയാണെന്ന് പ്രാദേശിക വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തീരപ്രദേശ ഷെരീഫുകളായ സാന്താ ബാര്‍ബറയിലെ ബില്‍ ബ്രൗണ്‍, മെന്‍ഡോസിനോയിലെ മാറ്റ് കെന്‍ഡാല്‍ എന്നിവര്‍ ഗവര്‍ണറില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.

സതേണ്‍ കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയില്‍, ലോസ് ഏഞ്ചല്‍സ്, സാന്‍ ഡീഗോ കൗണ്ടികള്‍ എന്നിവയുള്‍പ്പെടെയുള്ള തുറന്ന ബീച്ചുകളിലേക്ക് നിരവധി ആളുകള്‍ ഒഴുകിയെത്തി. ഈ ആഴ്ച ആദ്യം, ഓറഞ്ച് കൗണ്ടിയിലുള്ള ന്യൂപോര്‍ട്ട് ബീച്ചിലെ സിറ്റി കൗണ്‍സില്‍, അടുത്ത മൂന്ന് വാരാന്ത്യങ്ങളില്‍ ബീച്ചുകള്‍ അടക്കുമെന്ന് വ്യക്തമാക്കി. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരോടും ലൈഫ് ഗാര്‍ഡുകളോടും ബീച്ചുകളില്‍ പട്രോളിംഗ് നടത്താനും സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജോര്‍ജിയയില്‍ രോഗവ്യാപനത്തിന്റെ സൂചനകള്‍ പുറത്തു വന്നിട്ടുണ്ട്. ഇവിടെ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയിരുന്നു. ന്യൂജേഴ്‌സിയിലും നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ ഇളവു വരുത്തുന്നുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കില്‍ ഇപ്പോഴും കര്‍ശനമായ വിധത്തിലാണ് സ്‌റ്റേ അറ്റ് ഹോം ഉത്തരവ് പാലിക്കുന്നത്.

കടപ്പാട് : ആഴ്ചവട്ടം ഓൺലൈൻ

us news

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

Published

on

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ അമേരിക്കയേക്കാൾ കാനഡയാണ് ഇന്ത്യൻ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി കൂടുതൽ തെരഞ്ഞടുക്കുന്നതെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.

നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (NFAP) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്കയിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാനഡയേക്കാൾ കൂടുതൽ കർശനമാണ് എന്നതാണ് വിദ്യാർത്ഥികളെ ഇക്കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അമേരിക്കയിൽ എച്ച്-1ബി വിസ നേടാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും അത്ര എളുപ്പമല്ല. എന്നാൽ കാനഡയിൽ താൽക്കാലികമായി ജോലി ചെയ്യാനും പെര്‍മനന്‍റ് റസിഡൻസ് നേടാനും എളുപ്പമാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 5800% ശതമാനമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഉണ്ടായിട്ടുള്ളത്. അമേരിക്കയിലാകട്ടെ 45% മാത്രമാണ് വളർച്ച.

പഠനത്തിന് ശേഷം കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ പെർമനന്‍റ് റസിഡൻസ നേടാനാകും. എന്നാൽ അമേരിക്കയിൽ വർഷങ്ങളോളം കാത്തിരിക്കണം. ജോലി അടിസ്ഥാനത്തിലുള്ള ഗ്രീൻ കാർഡുകൾക്ക് വാർഷിക പരിധിയുള്ളതാണ് ഇതിന് കാരണം.

കാനഡയിൽ പെർമനന്‍റ് റസിഡൻസിയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് മാത്രമാണ് വാർഷിക പരിധി നിലനിൽക്കുന്നത്. പെര്‍മനന്‍റ് റസിഡൻസി ലഭിക്കാൻ താരതമ്യേനെ എളുപ്പമാണെന്ന കാര്യമാണ് കാനഡയിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെ, പ്രത്യേകിച്ചും ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.

2010/11 അധ്യയന വർഷത്തിൽ 9000-നടുത്ത് വിദ്യാര്‍ഥികള്‍‌ മാത്രമാണ് കനേഡിയൻ യൂണിവേഴ്സിറ്റികളിൽ പഠിക്കാനെത്തിയത്. പത്തുവർഷങ്ങൾ പിന്നിടുമ്പോൾ ഇത് 2021-ൽ ഇത് 128,928 ആണ്. വിദ്യാര്‍ഥികള്‍ അമേരിക്കയേക്കാൾ കാനഡയെ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങളെ കുറിച്ചും കഴിഞ്ഞ വർഷങ്ങളിൽ ഇരു രാജ്യങ്ങളിലേക്കെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തെയും വിശദമായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജനുവരിയിൽ അടുത്ത രണ്ടു വർഷത്തേക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ കാനഡ പരിധി നിശ്ചയിച്ചിരുന്നു. സപ്തംബറിൽ ആദ്യമായി താൽക്കാലിക റസിഡൻസി നൽകുന്ന കാര്യത്തിൽ കാനഡ പരിധി കൊണ്ടുവരികയാണ്. ഇത് വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം കണ്ടറിയേണ്ടതാണ്. ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്രവിഷയങ്ങളും ഇക്കാര്യത്തിൽ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

us news

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.
Sources:faithtrack

http://theendtimeradio.com

Continue Reading

us news

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

Published

on

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നഴ്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്കുമായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സ് മെഡിക്കല്‍ ബ്രാഞ്ച്(യു ടി എം ബി) ഹെല്‍ത്ത് അംഗീകരിച്ച സി ഇ ക്രെഡിറ്റുകള്‍ നേടുന്നതിന് ഈ അവസരം ഉപയോഗിക്കാം.
യുണൈറ്റഡ് സ്റ്റേറ്റിലേയും,കാനഡയിലെയും മലയാളി പെന്തക്കോസ്ത് മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനായും,ഫെലോഷിപ്പിന്റെയും,നെറ്റ് വര്‍ക്കിന്റെയും മികച്ച അപ്‌ഡേറ്റുകള്‍ നേടുവാനുമുള്ള അവസരവുമായിരിക്കും.ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍ ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 39 മത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.ഇതുവരെയും രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തവര്‍ എത്രയും വേഗം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മെഡിക്കല്‍ സെമിനാറിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ.സാറാ എബ്രഹാം(832) 419 1928, സൂസന്‍ ജോസഫ് (832) 314 7597
Sources:onlinegoodnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

National3 hours ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

world news3 hours ago

15 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്തു

പാക്കിസ്ഥാനിൽ വീണ്ടും 15 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതംമാറ്റി വിവാഹം ചെയ്തു. മുസ്കാനെന്ന പെൺകുട്ടിയെയയാണ് മതംമാറ്റി നിർബന്ധിതമായി വിവാഹം കഴിച്ചത്. അലിയെന്നയാളാണ് ഇതിനു പിന്നിൽ...

us news3 hours ago

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയിൽ പഠിക്കാന്‍

വിദ്യഭ്യാസത്തിനായി ഇന്ത്യൻ വിദ്യാര്‍ഥികള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്നത് ഇന്ന് ആഗോളതലത്തിൽ തന്നെ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിലുൾപ്പടെ ഈ കുടിയേറ്റം വലിയ പ്രതിസന്ധിയാകുമെന്ന തരത്തിലുള്ള വിലയിരുത്തലുമുണ്ട്. ഇതിനിടയിൽ...

Business4 hours ago

സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക്...

us news1 day ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Trending