Connect with us

Health

12 വയസിനു മുകളിലുള്ള കുട്ടികൾക്കും മാസ്ക്ക് നിർബന്ധമാക്കി ലോകാരോഗ്യസംഘടന

Published

on

ജനീവ: 12 വയസിന് മുകളിലുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളിലും രോഗവ്യാപനം ക്രമാതീതമായി വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ലോകരോഗ്യസംഘടനയുടെ ഈ മുന്നറിയിപ്പ്. കൂടാതെ ഒരു മീറ്റര് സാമൂഹിക അകലവും നിർബന്ധമാക്കി.

കോവിഡ് പകർച്ചാസാധ്യത മുതിർന്നവരിലുള്ളതുപോലെ തന്നെയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എന്നാൽ, ആറ് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ സാഹചര്യങ്ങൾക്കനുസൃതമായി മാത്രം മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ലോകാരോഗ്യസംഘടന നിർദേശിച്ചത്.

എന്നാൽ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് നിർബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താല്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള കുട്ടികളുടെ പരിചയം, മുതിർന്നവരുടെ നിയന്ത്രണവും മേൽനോട്ടവും എന്നിവയും പരിഗണിക്കണം.

Health

നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ല; നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ ജീവനെടുക്കും: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Published

on

കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ നിരോധിക്കാനൊരുങ്ങുകയാണ് തമിഴ്നാട്. മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. കുട്ടികൾ ഇത് കഴിക്കുന്നത് ജീവൻ അപകടത്തിലാകാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്മോക്ക് ബിസ്ക്കറ്റുകൾക്ക് പുറമെ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻ പാടില്ലെന്നും നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ശാരീരിക കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവർക്ക് 10 വർഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നൽകുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.

സ്‌മോക്ക് ബിസ്‌ക്കറ്റുകൾ നിർമിക്കുന്നയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചു. തുടർന്ന് നിരോധനം ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തിൽ വസ്തുക്കൾ പ്രൊസസ് ചെയ്യതെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ ആളുകളെ ആകർഷിക്കാൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ, സ്മോക്കിങ് പാനുകൾ തുടങ്ങിയ പേരുകളിൽ വിൽക്കുകയാണ്.

നൈട്രജൻ സ്‌മോക്ക് ബിസ്‌ക്കറ്റുകൾ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വീഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. പ്രദേശത്തെ ഒരു പരിപാടിക്കിടെ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്തുകളഞ്ഞു; 65 കഴിഞ്ഞവർക്കും ഇൻഷുറൻസ് എടുക്കാം

Published

on

ആരോഗ്യ ഇൻഷുറൻസിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവർക്കും ഇനി മുതൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാം. പുതിയ നീക്കത്തിലൂടെ പ്രായാധിക്യമുള്ളവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് ഐആർഡിഎഐ ലക്ഷ്യമിടുന്നത്.

നേരത്തെ 65 വയസിന് താഴെയുള്ളവർക്ക് മാത്രമേ ഇൻഷുറൻസ് കമ്പനികൾ ആരോഗ്യ ഇൻഷുറൻസ് നൽകിയിരുന്നുള്ളു. എന്നാൽ പുറത്തിറക്കിയ ഭേദഗതിയിൽ ഈ പ്രായപരിധി എടുത്തുമാറ്റുകയായിരുന്നു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വിദ്യാർത്ഥികൾ, പ്രസവം എന്നിവയ്ക്കായി ഇൻഷുറൻസ് കമ്പനികൾ പ്രത്യേകം പദ്ധതി തയാറാക്കണമെന്നും മുൻപ് നിലനിൽക്കുന്ന രോഗാവസ്ഥകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും ഐആർഡിഎഐ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

പ്രായ പരിധി കുറച്ചതിന് പുറമെ, ഇൻഷുറൻസ് മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. മുൻപുണ്ടായിരുന്ന രോഗാവസ്ഥയ്ക്കുള്ള കവറിനായുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറച്ചിട്ടുണ്ട്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Health

വിറ്റാമിന്‍ ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Published

on

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.

ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ്‌ കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.

തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.

ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?

ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കുട്ടികൾ (1-3 വയസ്) – 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) – 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) – 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) – 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) – 2.4 മൈക്രോഗ്രാം
ഗർഭിണികൾ – 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ – 2.8 മൈക്രോഗ്രാം
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie14 hours ago

Country Star Credits God After Revealing He ‘Died Two Times’ During Heart Attack: ‘The Lord Had More For Me to Do’

A country star who suffered a heart attack last month says he died two times and was brought back to...

us news14 hours ago

Tennessee authorities searching for truck linked to Bible burning near Greg Locke’s church

Middle Tennessee authorities are on the lookout for a large four-door truck possibly linked to a fire earlier this year...

world news14 hours ago

Chinese Bible Distributor Sentenced to 5 Years in Prison

China — In April 2021, Chinese authorities arrested 10 Christians for selling and distributing Bibles in Hohhot, the capital city...

world news15 hours ago

ആദ്യമായി ഇസ്രായേൽ സർവ്വകലാശാലയുടെ റെക്ടറായി അറബ് ക്രിസ്ത്യൻ വനിത

ഹൈഫ: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യൻ വനിത, ഇസ്രായേലിലെ സർവ്വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫസർ മൗന മറൂണാണ് ഹൈഫ സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈഫ സർവ്വകലാശാലയിൽ ഇതിന്...

Travel15 hours ago

ഊട്ടി-കൊടൈക്കനാൽ യാത്രയ്ക്കായുള്ള ഇ-പാസിന് ക്രമീകരണമായി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ-പാസിന് അപേക്ഷിക്കാം. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്,...

us news2 days ago

‘Darkness Doesn’t Stand a Chance’: A Great Multitude Takes Part in 2024 National Day of Prayer

Millions of Americans gathered nationwide to observe the National Day of Prayer on Thursday and to repent for timidly failing...

Trending