Connect with us

Travel

15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം

Published

on

 

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.

15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്‌ട്രിക്, സി.എന്‍.ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം കണത്തിലെടുത്തു വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി.

കേരളത്തിന്റെ ഇലക്‌ട്രിക് വാഹന നയമനുസരിച്ച്‌ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരമ്ബരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറിയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് കരുത്തിലും, സി.എന്‍.ജി, എല്‍.പി.ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തിലെത്തിക്കാനും പദ്ധതിയുണ്ട്

Travel

സന്ദർശക വിസക്കാർക്ക് സൗദിയിൽ വാഹനമോടിക്കാം

Published

on

ജിദ്ദ: സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു. അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ വാഹനമോടിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയിലേക്ക് സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ട്രാഫിക് ഡയരക്ടറേറ്റിന്റെ അറിയിപ്പ്. വിസിറ്റ് വിസയിലെത്തുന്നവർക്ക് സ്വന്തം നാട്ടിലേയോ അല്ലെങ്കിൽ മറ്റു വിദേശ രാജ്യങ്ങളിലേയോ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുപയോഗിച്ച് സൗദിയിലെവിടെയും വാഹനമോടിക്കാം. എന്നാൽ ഡ്രൈവിംഗ് ലൈസൻസിന് കാലാവധിയുണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഒരു വർഷം വരെയാണ് സൗദിയിലേക്കുളള സന്ദർശക വിസയുടെ കാലാവധി. ഈ കാലയളവിൽ മുഴുവൻ അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. സൗദിയിൽ പ്രവേശിച്ച തിയതി മുതലാണ് ഇത് കണക്കാക്കുക. എന്നാൽ ഒരു വർഷത്തിന് മുമ്പ് ലൈസൻസിന്റെ കാലാവധി അവസാനിച്ചാൽ പിന്നീട് വാഹനമോടിക്കാൻ പാടില്ല. ഇത് നിയമവിരുദ്ധമായി കണക്കാക്കുമെന്നും ട്രാഫിക് ഡയരക്ടറേറ്റ് അറിയിച്ചു.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ഇതാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം! വെള്ളത്തിനടിയിലുള്ള പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അറിയാം

Published

on

ലോകത്തിൽ ധാരാളം വ്യത്യസ്തവും പ്രാധാന്യവുമുള്ള സ്ഥലങ്ങളുണ്ട്. ചിലതൊക്കെ നമുക്ക് അറിയാം. ചിലതിനെക്കുറിച്ചുള്ള അറിവ് പരിമിതവുമാണ്. ചില സ്ഥലങ്ങളെപ്പറ്റി ആദ്യം കേൾക്കുമ്പോൾ വളരെ കൗതുകമായി അനുഭവപ്പെടാറുണ്ട്. ഇതിന് കാരണം നമ്മൾ ചിന്തിക്കാത്ത ഇതുവരെ കാണാത്ത പലവിധ പ്രത്യേകതകൾ ഈ സ്ഥലങ്ങൾക്കുണ്ടെന്നുള്ളതാണ്. അങ്ങനെയുള്ള എത്രയോ പ്രദേശങ്ങൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്നു.

അത്തരമൊരു സ്ഥലത്തെപ്പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ‘സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്’ എന്നൊരു പ്രദേശമുണ്ട്. ഇത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നാണ്. അമേരിക്കയിൽ ആണ് ഇതുള്ളത്. അതിനെപ്പറ്റി വിശദമായി അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുറിപ്പിൽ പറയുന്നത്: ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്നറിയപ്പെടുന്ന പ്രദേശമാണ് സ്റ്റാനാര്‍ഡ് റോക്ക് ലൈറ്റ് ഹൗസ്. ലേക്ക് സുപ്പീരിയറില്‍ ഒരു പാറക്കൂട്ടത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ലൈറ്റ് ഹൗസില്‍ എത്തിച്ചേരുക എന്നത് അങ്ങേയറ്റം ശ്രമകരമാണ്. യു എസിലെ ഏറ്റവും അത്ഭുതകരമായ പത്തു എഞ്ചിനീയറിംഗ് വൈദഗ്ധ്യങ്ങളില്‍ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഇവിടെ നിന്നും ഏറ്റവും അടുത്തുള്ള കരഭാഗമായ കെവീനാവ് പെനിൻസുല കാണണമെങ്കില്‍ 39 കിലോമീറ്റര്‍ സഞ്ചരിക്കണം! 1835 ൽ ക്യാപ്റ്റൻ ചാൾസ് സി. സ്റ്റാനാർഡ് ആണ് ലൈറ്റ്ഹൗസിന് അനുയോജ്യമായ ഈ സ്ഥലം കണ്ടെത്തുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ലൈറ്റ് ഹൗസ് പ്രവര്‍ത്തിപ്പിക്കുന്ന പുരുഷന്മാര്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഏകാന്തമായ സ്ഥലം എന്ന് ഇതിനെ വിളിക്കുന്നതും. 1962 ഇവിടം സ്വയം പ്രവര്‍ത്തന സജ്ജമാക്കി. ഈ ലൈറ്റ്ഹൗസ് തങ്ങളുടെ നീക്കങ്ങള്‍ ക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡ് ഇപ്പോഴും ഉപയോഗിച്ച് വരുന്നു. പൊതുജനങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനമില്ല. ബോട്ടിലോ , വിമാനത്തിലോ മാത്രമേ ഇത് കാണാൻ കഴിയൂ. 1971 ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.

ഇവിടേക്ക് സഞ്ചാരികളെ കൊണ്ടു പോകുന്ന തിനായി ബോട്ട് സര്‍വീസ് ലഭ്യമാണ്. വെള്ളത്തിനടിയിലുള്ള ഒരു പർവ്വതത്തിനു മുകളിലാണ് ലൈറ്റ് ഹൗസ് നിര്‍മിച്ചിരിക്കുന്നത്. 40 കിലോമീറ്റർ വരെ നീളത്തില്‍ കിടക്കുന്ന ഈ പര്‍വ്വതത്തിലെ പാറക്കൂട്ടങ്ങള്‍ സുപ്പീരിയർ തടാകത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കിയിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്ന തിനായി ഇത്രയും കഠിനമായ സ്ഥലത്ത് ഒരു ലൈറ്റ് ഹൗസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് നിർണ്ണയിക്കാൻ നിരവധി പരിശോധനകൾ നടത്തി. സമുദ്രത്തിലൂടെയുള്ള ഗതാഗതം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിച്ചേ മതിയാകൂ എന്ന് അധികൃതര്‍ തീരുമാനമെടുത്തു.

കൊടുങ്കാറ്റുകള്‍ക്ക് പേരു കേട്ട തടാകത്തിനു നടുവില്‍ വെറും 20 അടി മാത്രം വ്യാസമുള്ള ഒരു പാറയ്ക്ക് മുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിനു നിലനിൽക്കാന്‍ കഴിയുമോ എന്നതായിരുന്നു അവര്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ 1868ൽ ഇവിടെ ഒരു താൽക്കാലിക ലൈറ്റ് ഹൗസ് നിര്‍മ്മിച്ചു. പിന്നീട് 1882ല്‍ 78 അടി ഉയരമുള്ള ലൈറ്റ് ഹൗസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അടുക്കള, സ്ലീപ്പിംഗ് ക്വാർട്ടേഴ്സ്, ലെൻസ് റൂമുകൾ, ലൈബ്രറി റീഡിംഗ് റൂം, വാച്ച് റൂമുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. ഇന്ന്, സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പാക്കുക എന്നതിന് പുറമേ സുപ്പീരിയർ തടാകത്തിലെ ബാഷ്പീകരണ നിരക്ക് നിരീക്ഷണത്തിനു കൂടി സ്റ്റാനാർഡ് റോക്ക് ലൈറ്റ്ഹൗസ് ഉപയോഗിച്ച് വരുന്നു’.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

മൂന്നുവട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നു; കൊച്ചിയിൽ ലാൻഡ് ചെയ്ത് കേരളത്തിന്റെ ‘ജലവിമാനം’

Published

on

കൊച്ചി: കേരളത്തിന്റെ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വൈകിട്ട് 3.30ന് ബോൾഗാട്ടി കായലിലാണ് സീപ്ലെയിൻ പറന്നിറങ്ങിയത്. തിങ്കളാഴ്ച രാവിലെ 9.30ന് കൊച്ചി ബോൾഗാട്ടി പാലസിൽ നിന്ന് പറന്നുയരുന്ന സീപ്ലെയിൻ മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യുന്ന ജലവിമാനം മാട്ടുപ്പെട്ടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ സ്വീകരിക്കും. അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജലവിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന് വട്ടം കായലിന് ചുറ്റും വട്ടമിട്ട് പറന്നിറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്.

വിമാനത്തെ സ്വീകരിക്കാൻ ചെണ്ട മേളവുമായി കളക്ടർ അടക്കമുള്ളവർ എത്തിയിരുന്നു. ടൂറിസത്തിന് പുറമെ അടിയന്തരഘട്ടങ്ങളിലും ജലവിമാനത്തെ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. ഒൻപത് മുതൽ 30 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന വിവിധതരം സീപ്ലെയിനുകൾ ഉണ്ടാകും. വിനോദസഞ്ചാരികൾക്ക് കൊച്ചി കായലിന്റെയും മൂന്നാറിന്റെയും പ്രകൃതിഭംഗി ആകാശയാത്രയിൽ ആസ്വദിക്കാം. ഇതിനായി വാട്ടർ എയറോഡ്രോം മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് ജെട്ടിക്ക് സമീപം സ്ഥാപിക്കും. ബോൾഗാട്ടിയിൽ നേരത്തെ സ്ഥാപിച്ച എയറോഡ്രോമുണ്ട്.

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടർ, ഡാം സേഫ്റ്റി ചീഫ് എൻജിനീയർ, സിയാൽ അധികൃതർ, വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടി ഡാമിൽ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകിയിരുന്നു. മലമ്പുഴ, വേമ്പനാട്ട് കായൽ, അഷ്ടമുടിക്കായൽ, കാസർകോട് ചന്ദ്രഗിരിപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനാണ് ആലോചന.

സീ പ്‌ളെയിനുകൾ
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ ജലവിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കാനുള്ള ഉയർന്ന ചെലവ് ഒഴിവാകുമെന്നതും അധിക ആകർഷണമാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ നാല് മണിക്കൂറിനടുത്ത് തുടർച്ചയായി പറക്കാനാകും.

11 വർഷം മുൻപത്തെ പദ്ധതി
2013 ജൂൺ രണ്ടിന് ജലവിമാനം പദ്ധതി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ ഉദ്ഘാടനം ചെയ്തിരുന്നു. ആലപ്പുഴ പുന്നമടക്കായലിലേക്കായിരുന്നു ആദ്യ പറക്കൽ നിശ്ചയിച്ചത്. അന്ന് അരമണിക്കൂർ യാത്രയ്ക്ക് 4,000- 5,000 രൂപവരെയാണ് നിരക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം മൂലം കൊല്ലത്ത് നിന്ന് പുറപ്പെട്ട ജലവിമാനത്തിന് ആലപ്പുഴയിൽ ഇറങ്ങാനായില്ല. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.


Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news9 mins ago

‘We Should Be So Proud’: Famed ‘Lord of the Rings’ Star Praises Christian Roots of Western Culture

Western culture — and its roots in Judeo-Christian values — is a phenomenon worth celebrating, according to Welsh actor John...

world news22 mins ago

Pastor and His Family in Hiding After Muslim Man Allegedly Rapes, Tries to Kidnap Teen Daughter

A Pakistani preacher and his family are in hiding after a horrific scenario in which a Muslim man reportedly raped...

us news35 mins ago

Texas State Board of Education Approves the Bible in Public School Curriculum

One vote can make an enormous difference. In Texas, it was a single vote that allowed Biblical material to be...

Movie57 mins ago

അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ ‘അന്ത്യ അത്താഴ’ ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും...

National1 day ago

ഐപിസി മണ്ണാർക്കാട് ഏരിയാ കൺവെൻഷൻ ഡിസം.13 മുതൽ

ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ...

National1 day ago

ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്‌മാൻ നിയമിതനായി.

IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്‌മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന്...

Trending

Copyright © 2019 The End Time News