Uncategorized
അവാർഡിനായി രചനകൾ ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ ക്ഷണിക്കുന്നു

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയക്ക് അവാർഡ് നല്കാൻ തീരുമാനിച്ചു.
മെയ് 3 ന് തിരുവല്ലയിൽ ചെയർമാൻ സി.വി.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ തിരുവല്ലയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, വൈസ് ചെയർമാൻ സാം കുട്ടി ചാക്കോ നിലമ്പൂർ, സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ സി.പി.മോനായി, എം.വി.ഫിലിപ്പ്, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് എന്നിവർ സംബന്ധിച്ചു.
20l 7 ജനുവരി മുതൽ 2017 ഡിസംബർ വരെ പ്രസിദ്ധീകൃതമായ മികച്ച ലേഖനം, ഫിക്ഷൻ (കഥ, കവിത), ന്യൂസ് സ്റ്റോറി / ഫീച്ചർ, ഈ കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകം, ടി.വി. ഷോ എന്നിവയ്ക്കാണ് അവാർഡ് നല്കുന്നത്.
എഴുത്തുകാർക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എൻട്രികൾ സമർപ്പിക്കാം.
എൻട്രികൾ 20l8 ഓഗസ്റ് 15 നകം ജനറൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യേണ്ടതാണ്.
അഡ്രസ് : പി.ഒ.ബോക്സ് നമ്പർ 1415, തൃശൂർ, 680007, കേരളാ.
ഇ.മെയിൽ: [email protected]
ഫോൺ: 944 737 27 26
ജൂറി ആവശ്യപ്പെടുന്ന പ്രകാരം ഐ.പി.സി സഭാംഗം ആണെന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതാണ്.
Articles
നമ്മുടെ വഴികളെ ഉപേക്ഷിക്കുക

ജോൺസൺ ശാമുവേൽ കണ്ണൂർ
ദൈവമേ ഒരു വഴിതുറക്കണമേ എന്ന് നമ്മൾ പ്രാർത്ഥിക്കും നമ്മുടെ മനസ്സിലെ വഴിയെ വിട്ടുകളയുകയുമില്ല സ്വന്തമനസ്സിലെ ആശയപ്രകാരം ഒരു വഴിയുണ്ട് അത് നിരപ്പാക്കി തരുവാനാണ് ഉപവസിച്ച് പ്രാർത്ഥിക്കുന്നത് അത് സാധിച്ചാൽ ദൈവം എനിക്കു വേണ്ടി പ്രവർത്തിച്ചു എന്നുപറയും, അല്ലാത്ത പക്ഷം ദൈവം എന്നെ ഉപേക്ഷിച്ചു, ഇതാണ് പൊതുവേ കണ്ടു വരുന്നത്.
എന്നാൽ സങ്കീ: 5 : 8ൽ പറയുന്നു “യഹോവേ എൻ്റെ മുമ്പിൽ നിൻ്റെ വഴിയെ നിരപ്പാക്കി തരേണമേ” ദൈവത്തിൻ്റെ വഴി നിരപ്പായി വരണമെങ്കിൽ നമ്മുടെ വഴി ഉപേക്ഷിക്കണം, മാത്രമല്ല ക്ഷമയോടെ അതിനായി കാത്തിരിക്കുകയും വേണം.
ചെങ്കടലിലും മരുഭൂമിയിലും തിച്ചുളയിലും സിംഹ കുട്ടിലും പൊട്ടക്കിണറ്റിലും അടിമചന്തയിലും ദൈവത്തിന് കാരാഗ്രഹത്തിലും ദൈവത്തിന് വഴിയുണ്ട്, സ്വർഗം ഈ പറയുന്ന മേഖലയിലുടെയാണ് റോഡ് വെട്ടിയിരിക്കുന്നത്.
പ്രിയ വായനക്കാരെ എല്ലാവരേയും പ്രസാദിപ്പിച്ച് സകലരുടേയും ആദരവുകൾ ഏറ്റ് വാങ്ങി ആഘോഷമായി പോകുന്ന ഉല്ലാസയാത്രയല്ല ക്രിസ്തീയ ജീവിതം, പ്രത്യുത നിന്ദകളും അപമാനങ്ങളും സഹിച്ച് ക്രൂശുമേന്തി പോകുന്ന സാഹസിക യാത്രയാണത്.
കരകവിയുന്ന യോർദ്ദാനിൽ ദൈവത്തിന് വഴിയുണ്ട്, പോരാട്ടത്തെ പ്രതിക്ഷിച്ചും കർത്തുകരങ്ങളിൽ തങ്ങളെ ഭരമേല്പ്പിച്ച് കൊണ്ടും യിസ്രയേൽജനം അക്കരയ്ക്ക് കാൽ വെക്കുകയാണ്, ഈ വഴിക്ക് നിങ്ങൾ മുമ്പേ പോയിട്ടില്ലല്ലോ? എന്ന് യോശുവ ചോദിക്കുന്നുണ്ട്, ഓരോ ദിവസവും ഇതിന് മുമ്പ് പോയിട്ടില്ലാത്ത വഴിയിൽ കൂടിയല്ലേ ദൈവം നമ്മെ നടത്തുന്നത്.
സങ്കി : 23. തിരുനാമം നിമിത്തം നീതി പാതകളിൽ എന്നെ നടത്തുന്നു, കൂരിരുൾ താഴ് വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. മരണ നിഴലിൻ താഴ്വരയാണത് . ദൈവത്തിൻ്റെ ഹൈവേ ഇതിലുടെയാണ്, ഇത് നാം ഉൾക്കൊള്ളാൻ തയാറാകണം, നമ്മൾ തനിയേ പോകുകയല്ല. . ലോകവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെയുണ്ടന്ന് വാക്ക് പറഞ്ഞവൻ കുടെ കൂട്ടിന് വരും.
“നി എന്നോടുകൂടെ ഇരിക്കുന്നുവല്ലോ” ഈ യാത്രയിൽ പലതും എനിക്കെതിരെ അലറി അടുക്കുന്നുണ്ട് എന്നാൽ ഞാൻ കുലുങ്ങാത്തത് അവിടുന്ന് എൻ്റെ കുടെയുണ്ട്, നമുക്കു വേണ്ടി മാത്രമുള്ള വഴി മറ്റാരും ഇതുവരെ നടന്നിട്ടില്ലാത്ത വഴി മറ്റാർക്കും നടക്കാനുമാകാത്ത ദൈവത്തിൻ്റെ പ്രത്യക വഴി, ആ വഴിയെ നടപ്പാൻ പാകത്തിൽ നിരപ്പാക്കി തരണമേ എന്ന് പ്രാർത്ഥിക്കാം.
ദൈവത്തിൻ്റെ പ്രത്യേക വഴിയെ സമർപ്പണമുള്ളവർക്കു മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. തണ്ട് വെച്ച പടകും പ്രതാപമുള്ള കപ്പലും ഈ വഴിയേ പോകയില്ല, നമ്മുടെ വഴികളെ ഉപേക്ഷിച്ച് നിൻ്റെ ഹിതം പോലെ എന്നെ നടത്തണമേ എന്ന് പറഞ്ഞ് നിരുപാധികം നമ്മെ സമർപ്പിക്കണം.
സങ്കി.25 :9ൽ. “സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു സൗമ്യതയുള്ളവർക്ക് തൻ്റെ വഴി പഠിപ്പിച്ച് കൊടുക്കുന്നു”.
ശിഷ്യപ്പെടുവാൻ തയ്യാറാകാത്തവരെ എങ്ങനെ പഠിപ്പിക്കും, നാശത്തിലേക്കുള്ള വഴി വിശാലമാണ് എന്നാൽ ഈ വഴി വളരെ ഇടുക്കം ഞെരുക്കം ഇതു വഴി വരുന്നവർ ചുരുക്കമാണ്.
ഈ ലോകർ ആക്ഷേപം ചൊല്ലിയാലും ദുഷ്ടർ പരിഹാസം ഓതിയാലും എൻ പ്രാണനാഥൻ പോയതായ പാത മതി, എന്ന് ഭക്തൻ പാടിയത് വെറുതെയല്ല, ദൈവത്തിൻ്റെ വഴിയുടെ പ്രത്യകത നേരുള്ളവന് ഇത് ഒരു ദുർഗമാണ്, നടപ്പിൽ നിർമ്മലനായവന് ഇത് അഭയമാണ്.
ഉഡായിപ്പുകാർ എപ്പോഴും കുറുക്കുവഴി തേടും, പരിശോധന നടത്തുന്ന ഉദ്യേഗസ്ഥരെ വെട്ടിച്ച് പോകാനാണ്. എന്നാൽ പരമാർത്ഥതയോടെ പോകുന്നവന് അതിൻ്റെ ആവശ്യമില്ല കാരണം സത്യം അവരുടെ അരകച്ചയാണ്, നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും. ദൈവത്തിൽ ആശ്രയിക്കുന്നവൻ തിരമാലകളുടെ മുകളിലുടെ വഴിയുണ്ടാക്കി പോകും, ഇളകി മറിയുന്ന സാഗരത്തിലും ദൈവത്തിന് വഴിയുണ്ട് .യിസ്രയേൽമക്കൾക്ക് ചെങ്കടൽ ഉണങ്ങിയ നിലമായെങ്കിൽ ഫറവോന്യസൈന്യത്തിന് അത് മരണത്തിൻ്റെ പാതയായി മാറി. മറ്റാർക്കും കടക്കുവാൻ കഴിയാത്ത വഴിയാണ് ദൈവം നമുക്കു വേണ്ടി തുറക്കുന്നത്.
എല്ലായ്പ്പോഴും പട്ടുവിരിച്ച പരവതാനിയിലുടെ നടത്തുമെന്ന് വിചാരിക്കരുത്. കല്ലും മുള്ളും കാടും മേടും നിറഞ്ഞ പാതകളിലുടെ മരണ നിഴലിൽ താഴ്വരകളിലൂടെ ഒരു പക്ഷേ യാത്ര ചെയ്യേണ്ടി വന്നേക്കാം, പതറി പോകരുത്, സർവ്വശക്തൻ്റെ കരം കുടെയുണ്ട്, നമ്മെ എത്തേണ്ടിടത്ത് എത്തിക്കുവാനുള്ള ബൈപാസ് റോഡുകളാണത് . ഒന്നിലും തളരുവാൻ പാടില്ല. ക്രുരമാം ശോധനകൾ നിറഞ്ഞ കൂരിരുൾ പാതകളിലൂടെ ഈ പുതിയ വർഷം യാത്ര ചെയ്യേണ്ടി വന്നാൽ ആടിയുലഞ്ഞ് പോകരുത്, ദൈവഹിതം സംബന്ധിച്ച് ഒക്കെയും പൂർണ്ണ നിശ്ചയം പ്രാപിച്ച് മുമ്പോട്ട് പോകുക, നമ്മെ അവിടുന്ന് എത്തേണ്ടിടത്ത് എത്തിക്കും.
ആകയാൽ നമ്മുടെ വഴികളെ ഉപേക്ഷിക്കുക.
★★★★★★★★★★★★★★★
Uncategorized
ഒടുവില് ലോക കോടീശ്വരനായി ഇലോൺ മസ്ക്

ലണ്ടൻ: ലോക കോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തി ഇലക്ട്രിക് കാർനിർമാതാക്കളായ ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക്. ഓഹരിവിപണിയിൽ ടെസ്ലയുടെ മൂല്യം 4.8 ശതമാനം വർധിച്ചതോടെ ആമസോണിന്റെ ഉടമ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി മസ്ക് ഒന്നാമതെത്തുകയായിരുന്നു.
ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരമാണിത്. ഏറ്റവുംപുതിയ കണക്കനുസരിച്ച് 188.5 ബില്യൺ ഡോളറാണ് മസ്കിന്റെ സമ്പാദ്യം. ബെസോസിനെക്കാൾ 1.5 ബില്യൺ ഡോളർ അധികമാണിത്.
2017 ഒക്ടോബർമുതൽ ബെസോസായിരുന്നു പട്ടികയിൽ ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ 12 മാസത്തിനിടെ മസ്കിന്റെ ആസ്തിയിൽ 150 ബില്യൺ ഡോളറിന്റെ വളർച്ചയാണുണ്ടായത്.
2020-ൽമാത്രം ടെസ്ലയുടെ ഓഹരിമൂല്യം 743 ശതമാനം വർധിച്ചു. ബഹിരാകാശരംഗത്തെ സ്വകാര്യകമ്പനി സ്പേസ് എക്സിന്റെയും സ്ഥാപകനാണ് ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക്.
കടപ്പാട് :മാതൃഭൂമി ന്യൂസ്