Connect with us

National

എക്‌സല്‍ മിനിസ്ട്രീസ് 2019 വി ബി എസ് ലേയ്ക്ക് ഗാനങ്ങള്‍ ക്ഷണിക്കുന്നു.

Published

on

പത്തിലധികം വര്‍ഷമായി ലക്ഷക്കണക്കിന് കുട്ടികളെ കര്‍ത്താവിങ്കലേയ്ക്ക് നയിച്ച എക്‌സല്‍ മിനിസ്ട്രീസ് 2019 വി ബി എസ് ലേയ്ക്ക് ഗാനങ്ങള്‍ ക്ഷണിക്കുന്നു. 2019 വി ബി എസ് ല്‍ നിങ്ങളുടെ ഗാനങ്ങളും ഉണ്ടാകട്ടെ. ഗാനങ്ങള്‍ നിങ്ങളുടെ പേര് എഴുതി നവംബര്‍ 15 ന് മുമ്പായി അയക്കുക. വിളിക്കേണ്ട നമ്പര്‍: 9526677871, വാട്ട്‌സാപ്പ് :9495834994, ഇ-മെയില്‍ :[email protected]

National

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു ലിങ്ക് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീചാര്‍ജിങിനായി യുപിഐ പിന്‍ നൽകിയാൽ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടമാകും എന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. കേരള പൊലീസിന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടര്‍ന്ന് റീചാര്‍ജിങിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ എന്ന http://www.cybercrime.gov.in വെബ് സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ അറിയിക്കണം.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത് ആലോചനാ യോഗം ഞായറാഴ്ച മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളെജിൽ നടന്നു.
അസിസ്റ്റൻറ് ഓവർസിയർ പാസ്റ്റർ ഷിബു കെ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യപ്രഭാഷണം നടത്തി. കൺവൻഷൻ നോട്ടിസ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ബിലിവേഴ്സ് കൗൺസിൽ സെക്രട്ടറി ബ്രദർ ജോസഫ് മറ്റത്തുകാലയ്ക്ക് നൽകി പ്രകാശനം ചെയ്തു.
തിരുവല്ല കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്നവരെ കൺവീനർമാരായി തെരെഞ്ഞെടുത്തു.
*ജനറൽ കൺവീനർ:* പാസ്റ്റർ വൈ. റെജി, (സ്റ്റേറ്റ് ഓവർസിയർ)
*ജോയിന്റ് ജനറൽ കൺവീനേഴ്‌സ്:*
ഡോ. ഷിബു കെ. മാത്യു( അസിസ്റ്റൻ്റ് ഓവർസിയർ), പാസ്റ്റർ സാംകുട്ടി മാത്യു( കൗൺസിൽ സെക്രട്ടറി),
ജോയിൻ്റ് കൺവീനർ: പാസ്റ്റർ വിനോദ് ജേക്കബ്
*ഫിനാൻസ്:* പാസ്റ്റർ ഷിജു മത്തായി,
*ട്രാൻ‌സലേഷൻ:*ഡോ. ജെയ്സൺ തോമസ്
*സ്റ്റേജ് അറേഞ്ച്മെന്റ്:* പാസ്റ്റർ വൈ. മോനി
*പബ്ലിസിറ്റി:* പാസ്റ്റർ മാത്യു ബേബി
*സ്തോത്രകാഴ്‌ച:* പാസ്റ്റർ സജി ഏബ്രഹാം
*സീറ്റിംഗ്:* പാസ്റ്റർ വി. പി. തോമസ്
*ലൈറ്റ് & സൗണ്ട്:*
പാസ്റ്റർ പി. എ. ജെറാൾഡ്
കൗൺസിലിംഗ്:* പാസ്റ്റർ ഫിന്നി ജോസഫ്
*വോളന്റിയേഴ്‌സ്:* പാസ്റ്റർ തോമസ്‌കുട്ടി ഏബ്രഹാം
*സ്റ്റാൾ അലോട്ട്മെന്റ്:* പാസ്റ്റർ ഷൈജു തോമസ് ഞാറയ്ക്കൽ
*റിസപ്ഷൻ:*
പാസ്റ്റർ ജോൺസൺ ദാനിയേൽ
*ഇൻഫർമേഷൻ:* പാസ്റ്റർ ലൈജു നൈനാൻ
*അക്കോമഡേഷൻ & പബ്ലിക് റിലേഷൻ:*
പാസ്റ്റർ ജെ. ജോസഫ് *സ്‌നാനം:* പാസ്റ്റർ റ്റി. എം. മാമ്മച്ചൻ
*കർത്തൃമേശ:* പാസ്റ്റർ വൈ. ജോസ്
*സെക്യൂരിറ്റി:*
പാസ്റ്റർ സജി ജോർജ്ജ്
*പന്തൽ:* പാസ്റ്റർ ബെൻസ് ഏബ്രഹാം
*നിർദ്ദേശങ്ങൾ & പരാതികൾ:* പാസ്റ്റർ ബേസിൽ തോമസ്
*മീഡിയ:* പാസ്റ്റർ ജെയ്‌സ് പാണ്ടനാട്
*പ്രെയർ:* പാസ്റ്റർ അനീഷ് ഏലപ്പാറ
*മ്യൂസിക്:* ഇവാ. ബോവസ് രാജു
*ഫുഡ്:*
ബ്രദർ അജി കുളങ്ങര
*ട്രാൻസ്പോർട്ടേഷൻ:*
ബ്രദർ സജി കെ. സാം
*ഗ്രൗണ്ട് അറേഞ്ച്മെന്റ്റ് & വാട്ടർ സപ്ലേ:* പാസ്റ്റർ കെ. വി. ഗീവർഗീസ്
*സ്റ്റുഡൻസ് ഇൻ ചാർജ്ജ്:* പാസ്റ്റർ നോബിൾ ജേക്കബ്
*വിജിലൻസ്:* ബ്രദർ ജോസഫ് മറ്റത്തുകാലാ
*പാർക്കിംഗ്:* ബ്രദർ ഏബ്രഹാം എം. തോമസ്
*ലിറ്ററേച്ചർ:* ബ്രദർ റ്റി. യോഹന്നാൻ
*ഓഫീസ്:* ബ്രദർ ബിനോയി പി. അലക്സ്
*വോളന്റിയേഴ്‌സ് (സഹോദരിമാർ):* സിസ്റ്റർ ഹെൽന റെജി
എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

http://theendtimeradio.com

Continue Reading

National

പിഎം വിദ്യാലക്ഷ്മി: ഈട്, ഗ്യാരണ്ടി രഹിത വായ്പ, വിദ്യാർഥികൾക്ക് സഹായകമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാർ

Published

on

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി-പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. പിഎം വിദ്യാലക്ഷ്മി പദ്ധതി പ്രകാരം സർക്കാർ നിഷ്കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യുഎച്ച്ഇഐ) പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും.

ട്യൂഷൻ ഫീസിൻ്റെയും മറ്റ് കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളുടെയും മുഴുവൻ തുകയും ഉൾക്കൊള്ളുന്നതായിരിക്കും വായ്പ. 22 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുന്ന 860 സ്ഥാപനങ്ങൾക്ക് പദ്ധതി ബാധകമാകും. സാമ്പത്തിക ഞെരുക്കം കാരണം യോ​ഗ്യനായ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3,600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ സമയത്ത് 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് പലിശ ഇളവിൻ്റെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കുന്നു.

സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും.

പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകുന്ന പദ്ധതി പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. വായ്പ ലഭിക്കാനുള്ള നടപടികൾ സുതാര്യവും വിദ്യാർഥി സൗഹൃദവും പൂർണമായും ഡിജിറ്റൽ ആയിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National3 hours ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

us news3 hours ago

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ...

us news5 hours ago

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച...

National5 hours ago

തിരുവല്ലാ കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 20 മുതൽ 26 വരെ രാമൻചിറ കൺവൻഷൻ നഗറിൽ നടക്കുന്ന നൂറ്റിരണ്ടാമത് തിരുവല്ലാ കൺവൻഷന്റെ രണ്ടാമത്...

world news5 hours ago

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം

എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ...

Business1 day ago

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ പണിയുറപ്പ്; റിവാര്‍ഡ് മോഹിച്ച് തലവച്ചാല്‍ കാശ് പോയ വഴികാണില്ല

മുംബൈ: എസ്ബിഐ അക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ട് വന്‍ തട്ടിപ്പ് അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടോ, ക്രെഡിറ്റ് കാര്‍ഡുകളോയുള്ള ഉപഭോക്താക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ ലക്ഷ്യമിടുന്നത്. റിവാര്‍ഡ് പോയിന്റുകളുടെ പേരിലാണ് തട്ടിപ്പ്....

Trending

Copyright © 2019 The End Time News