Connect with us

world news

കുവൈത്തിൽ വിസിറ്റിംഗ് വിസയിലുള്ളവർക്കും ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ

Published

on

 

സന്ദര്‍ശക വിസയില്‍ കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ നീക്കം. ഇതു സംബന്ധിച്ച നിയമ ഭേദഗതിക്ക് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി റിപ്പോര്‍ട്ട്. നിയമ ഭേദഗതി ഉത്തരവ് ഉടന്‍ തന്നെ ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം നിയമം പ്രാബല്യത്തിലാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ സ്പോണ്‍സര്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരുടെ ഇന്‍ഷുറന്‍സ് ഫീസ് കൂടി അടക്കേണ്ടി വരും. എന്നാല്‍ ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കായി വരുന്നവര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പുതിയ നിയമം ബാധകമാകില്ലെന്നാണ് റിപ്പോര്‍ട്ട്. വിസിറ്റിംഗ് വിസയിലുള്ളവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകും. എന്നാല്‍ എത്ര തുകയാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്‌ക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

world news

ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

Published

on

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും പരിശീലന ക്ലാസുകൾക്കും വലിയ സ്വീകാര്യതയാണ് പാക്കിസ്ഥാനിലെ സഭയിൽ നിന്ന് ലഭിക്കുന്നത്. ഇതിന് തെളിവായിരുന്നു, അഞ്ച് രൂപതകളുടെ പ്രാതിനിധ്യത്തോടെ അബോട്ടാബാദ് ജില്ലയിലെ ആയുബിയയിൽ നടത്തിയ ‘ലീഡ് 2022 : ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം’.

‘ജീസസ് യൂത്തി’ലേക്ക് പുതുതായി കടന്നുവന്നവരെ, സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ആരംഭബിന്ദുവായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അനുഭവത്തിലേക്ക് നയിക്കാൻ സഹായിക്കുക എന്നതായിരുന്നു ട്രെയിനിംഗ് പ്രോഗ്രാമിന്റെ ലക്ഷ്യം. ‘ജീസസ് യൂത്തി’ന്റെ ആറ് കാരിസങ്ങളായി വിശേഷിപ്പിക്കുന്ന പ്രാർത്ഥന,ദൈവവചനം, കൂദാശാ ജീവിതം, കൂട്ടായ്മ, സുവിശേഷ പ്രഘോഷണം,പാവങ്ങളോട് പക്ഷം ചേരൽ എന്നിവയെ അടുത്തറിയാനും സഹായകമായിരുന്നു ട്രെയിനിംഗ് പ്രോഗ്രാം.

‘യുവജനങ്ങളുടെ ഒരു പുതിയ സംഘം കൂടി ‘ജീസസ് യൂത്തി’ന്റെ ഭാഗമായതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ദർശിക്കാനുള്ള വലിയ കൃപയുടെ സമയമാണിത്. നമ്മുടെ കർത്താവും രക്ഷകനുമായി നമുക്ക് ഈശോയെ സ്വാഗതം ചെയ്യാം. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായി തന്റെ മുന്തിരിത്തോട്ടത്തിൽ വേലചെയ്യാൻ ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നു,’ പാക്കിസ്ഥാനിലെ ‘ജീസസ് യൂത്ത്’ കോർഡിനേറ്റർ അയാസ് ഗുൽസാർ പുതിയ അംഗങ്ങളെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന്‍ കൊല്ലപ്പെട്ടു

Published

on

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മാസ്തുങ്ങ് ക്രിസ്ത്യന്‍ കോളനിയിലാണ് വെടിവെയ്പ്പ് നടന്നത്. അറുപത്തിയഞ്ചുകാരനായ വിത്സണ്‍ മാസിയാണ് കൊല്ലപ്പെട്ടത്. വിത്സണ്‍ മാസിയെയും മുറിവേറ്റ മൂന്ന്‍ പേരേയും മാസ്തുങ്ങില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ക്യുറ്റായിലെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വെടിയേറ്റ മാസിയെ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് 8ന് വൈകിട്ട് 7.20-ന് രണ്ടു മോട്ടോര്‍ സൈക്കിളുകളിലെത്തിയ അക്രമികള്‍ ക്രിസ്ത്യന്‍ കോളനിക്ക് മുന്‍പിലുള്ള കളിസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്കു നേരെ അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു.

ഓഗസ്റ്റ് 10നു മാസിയുടെ മൃതസംസ്കാരം നടത്തി. 2016-ല്‍ തന്റെ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ട പാര്‍ലമെന്റംഗമായിരുന്ന ഹെന്‍റി മാസിയുടെ മൂത്ത സഹോദരനാണ് കൊല്ലപ്പെട്ട വിത്സണ്‍ മാസി. മാസ്തുങ്ങില്‍ 115 ക്രൈസ്തവരാണ് താമസിക്കുന്നത്. കളിസ്ഥലത്ത് ഉണ്ടായിരുന്ന മുസ്ലീം കുട്ടികള്‍ മഗ്രിബ് പ്രാര്‍ത്ഥനക്കായി പോയ നേരം നോക്കിയായിരുന്നു വെടിവെപ്പ്. വയറിനു വെടിയേറ്റ്‌ സനം എന്ന 14 കാരന്റെ നില ഗുരുതരമാണെന്നു കൊല്ലപ്പെട്ട മാസിയുടെ മരുമകനായ ഡാനിഷ് സലിം യു.സി.എ ന്യൂസിനോട് പറഞ്ഞു.

ക്രിസ്ത്യന്‍ കോളനിയിലുള്ള 16 വീടുകളുടെ സംരക്ഷണത്തിനായി രണ്ടു പോലീസുകാരെ കോളനിയുടെ ഗേറ്റില്‍ നിയമിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ അക്രമത്തെക്കുറിച്ചുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ, ആരെങ്കിലേയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്‍ ഡാനിഷ് ആരോപിച്ചു. വെടിവെപ്പ് നടന്ന് അരമണിക്കൂറിനു ശേഷം അക്രമത്തില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രദേശവാസികള്‍ സമീപത്തുള്ള നാഷണല്‍ ഹൈവേ ഒരു മണിക്കൂര്‍ നേരത്തേക്ക് ഉപരോധിച്ചിരിന്നു. മാസ്തുങ്ങിലെ വൈദികനായ ഫാ. നദീം റഫീക് മുറിവേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. വേദനിക്കുന്നവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമെന്ന് ക്യുറ്റ അപ്പസ്തോലിക വികാരിയത്ത് തന്നോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, ബലൂചിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും തീവ്രവാദത്തിന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍ ഇസ്ലാമിക തീവ്രവാദികളുടെയും, വിഘടനവാദികളുടെയും ആക്രമണങ്ങളാല്‍ തകര്‍ന്നിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്കും, ഷിയാ ഹസാരകള്‍ക്കും, സുരക്ഷാ സേനക്കും എതിരേയുള്ള ആക്രമണങ്ങള്‍ സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ജൂലൈ മാസത്തില്‍ മാത്രം പ്രവിശ്യയില്‍ ഏഴോളം തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ സുരക്ഷാ സേനാംഗങ്ങളടക്കം 6 പേര്‍ കൊല്ലപ്പെടുകയും, 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2018-ല്‍ നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി

Published

on

ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി. അന്‍ഷൂവാന്‍ അവേദിയാന്‍, അബ്ബാസ് സൌരി, ഫരീബ ഡാലിര്‍, മേരി മൊഹമ്മദി എന്നിവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്. ഇതില്‍ അവേദിയാന്‍, സൌരി എന്നിവരുടെ അപേക്ഷകള്‍ യാതൊരു കാരണവും കൂടാതെയാണ് കോടതി തള്ളിയത്. പതിനെട്ടോളം ക്രൈസ്തവര്‍ അടങ്ങിയ കൂട്ടായ്മയുടെ ഭാഗമായിരുന്ന അവേദിയാനേയും, സൌരിയേയും മറ്റൊരു ക്രൈസ്തവ വിശ്വാസിയായ മേരി മൊഹമ്മദിക്കൊപ്പം 2020 നവംബറിലാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനക്കിടെ ഇവരുടെ ബൈബിളുകളും സെല്‍ ഫോണുകളും പിടിച്ചെടുക്കുകയായിരിന്നു.

ഇക്കഴിഞ്ഞ മെയ് 22ന് ഇസ്ലാമിനെതിരെ പ്രചാരണം നടത്തിയെന്ന ആരോപണം ഉന്നയിച്ച് അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷയും, സൗരി, മൊഹമ്മദി എന്നിവര്‍ക്ക് 10 വര്‍ഷത്തെ സാമൂഹിക അവകാശങ്ങളുടെ നിഷേധവുമാണ് ശിക്ഷയായി ലഭിച്ചത്. പിന്നീട് ഇവരുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ അവേദിയാന് 10 വര്‍ഷത്തെ തടവു ശിക്ഷക്ക് പുറമേ, 10 വര്‍ഷത്തെ സാമൂഹിക അവകാശ നിഷേധവും ശിക്ഷയായി വിധിച്ചു. തന്റെ പുനര്‍വിചാരണ അപേക്ഷ തള്ളിയതായുള്ള അറിയിപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് മേരി മൊഹമ്മദിക്ക് ലഭിച്ചത്.

അതേസമയം തങ്ങള്‍ നല്‍കിയ തെളിവുകള്‍ അപ്പീല്‍, കോടതി വേണ്ടവിധം പരിശോധിച്ചില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 6 ക്രൈസ്തവര്‍ക്കൊപ്പം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുകള്‍ അറസ്റ്റ് ചെയ്ത ഫരീബ ഡാലിറിന്റെ അപേക്ഷയും സുപ്രീം കോടതി തള്ളിയിരിന്നു. അവേദിയാന്‍, സൌരി എന്നിവരുടെ വിചാരണ കേട്ട അതേ ജഡ്ജി തന്നെയാണ് ഫരീബ ഡാലിറിന് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീടിത് രണ്ടുവര്‍ഷമായി കുറച്ചിരിന്നു. ഏപ്രില്‍ 16 മുതല്‍ തന്റെ ശിക്ഷ അനുഭവിക്കുന്ന ഡാലിറിന്റെ പരോളിനുള്ള അപേക്ഷയും സുപ്രീം കോടതി തള്ളി.

ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള ഇറാന്‍ ഭരണകൂടത്തിന്റെ വേട്ട തുടരുകയാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളടക്കം നിരവധി ക്രൈസ്തവരാണ് ജയിലുകളില്‍ കഴിയുന്നത്. മതപീഡനം ശക്തമാകുന്നതിനിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം തഴച്ചു വളരുകയാണെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ വർദ്ധിക്കുന്നുണ്ടെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം മന്ത്രി മുഹമ്മദ് അലവി, നാളുകൾക്കുമുമ്പ് ഷിയാ മുസ്ലീം പുരോഹിതരെ അഭിസംബോധന ചെയ്യവേ വെളിപ്പെടുത്തിയിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Latest News

us news13 hours ago

ഐപിസി മിഡ് വെസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ ഹൂസ്റ്റണിൽ.

ഹൂസ്റ്റണ്‍: ഐപിസി മിഡ് വെസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 2 മുതൽ 4 വരെ ഹൂസ്റ്റണിലെ ഹെബ്രോൻ സഭയിൽ നടക്കും. റവ. ഡോ. സാബു വർഗീസ് (ന്യൂയോർക്ക്)...

world news17 hours ago

ജീസസ് യൂത്ത് മിനിസ്ട്രിയുടെ പ്രവർത്തനം പാക്കിസ്ഥാനിൽ ശക്തമാകുന്നു

ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും...

National17 hours ago

യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട...

Tech17 hours ago

‘ഗ്രൂപ്പിലെ ആരുടെ മെസേജും അഡ്മിന് ഡിലീറ്റ് ചെയ്യാം’; പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുതിയ വേർഷനിലാണ് മാറ്റങ്ങൾ എത്തുക. സ്വന്തം സന്ദേശങ്ങൾ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാൻ കഴിയൂ എന്നതിൽ...

world news18 hours ago

പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ കോളനിയില്‍ വെടിവെയ്പ്പ്; വയോധികന്‍ കൊല്ലപ്പെട്ടു

ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ തിങ്ങിപാര്‍ക്കുന്ന കോളനിയില്‍ മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ അക്രമി സംഘം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ...

world news18 hours ago

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ അറസ്റ്റിലായ ക്രൈസ്തവരുടെ പുനര്‍വിചാരണ അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി

ടെഹ്റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഇറാനില്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പരിവര്‍ത്തിത ക്രൈസ്തവരുടെ പുനര്‍ വിചാരണക്കുള്ള അപേക്ഷ ഇറാനിലെ സുപ്രീം കോടതി തള്ളി....

us news19 hours ago

ന്യൂയോർക്കിലെ പരിപാടിക്കിടെ സാഹിത്യകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷനില്‍ പ്രഭാഷണത്തിനെത്തിയതായിരുന്നു അദ്ദേഹം. സല്‍മാന്‍ റുഷ്ദിയെ സദസ്സിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിനിടെ ആക്രമണമുണ്ടാവുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സല്‍മാന്‍ റുഷ്ദി...

breaking news2 days ago

മാധവൻ എന്ന സുവിശേഷകനെ വനത്തിലേക്ക് വലിച്ചു കൊണ്ട് പോയി പെട്രോൾ ഒഴിച്ചു കത്തിച്ചു ചാമ്പലാക്കി….

കൊൽക്കത്ത : ഡെൻഗൾഡ ജില്ലയിലെ ബംഗൂരാ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടുംബത്തിൽ നിന്നും യേശുക്രിസ്തുവിനെ അറിഞ്ഞ് ഏകനായി വിശ്വാസ മാർഗ്ഗം സ്വീകരിച്ച് ബംഗൂരാ ഗ്രാമത്തിലെ വില്യം...

us news2 days ago

26മത് NACOG 2023 ഫാമിലി കോണ്‍ഫറന്‍സ് അറ്റ്‌ലാന്റയില്‍

ഡാളസ്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ ദൈവസഭകളുടെ കൂട്ടായ്മയായ NACOG 2023 ന്റെ 26 മത് ഫാമിലി കോണ്‍ഫറന്‍സ് 2023 ജൂലൈ 13 വ്യാഴം മുതല്‍ 16...

world news2 days ago

Taiwanese Church to Hold Prayer Service for Jailed Christian Human Rights Lawyer

Taiwan – Jinan Presbyterian Church in Taiwan announced that it will hold a prayer service for Chinese Christian human rights...

world news2 days ago

മ്യാൻമറിലെ ക്രൈസ്തവർക്ക് സഹായഹസ്തവുമായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

മ്യാൻമറിൽ പട്ടാള ഭരണത്തെ തുടർന്ന് ജീവിതം ദുസ്സഹമായി തീർന്ന ക്രൈസ്തവ വിഭാഗത്തിന് സഹായവുമായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ. പട്ടാളഭരണവും ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും നിമിത്തം...

Crime2 days ago

ആയുധധാരികൾ പുരോഹിതനെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആയുധധാരികൾ വൈദികനെ കൊലപ്പെടുത്തി. ഫാ. ഗോഡ്ഫ്രോയിഡ് പെംബെലെ മണ്ടൻ ആണ് അക്രമികളുടെ വെടിയേറ്റ് മരണമടഞ്ഞത്. ഓഗസ്റ്റ് ഏഴാം തീയതി ആക്രമണത്തിന് ഇരയായ...

Trending