National
നീണ്ട കാത്തിരിപ്പിനൊടുവില്‍ കാണ്ഡമാലിലെ ക്രൈസ്തവ വിശ്വാസിക്ക് കോടതി ജാമ്യം അനുവദിച്ചു

കാണ്ഠമാലിലെ കലാപത്തിന്റെ പേരില്‍ അന്യായമായി ജയിലില്‍ കഴിഞ്ഞിരുന്ന 7 പേരില്‍ ഒരാള്‍ക്ക് ഏഴു വര്‍ഷത്തിനു ശേഷം സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ക്രൈസ്തവ വിശ്വാസിയായ ഗോര്‍നാഥ് ചലന്‍സേത്തിനാണ് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ അലയന്‍സ് ഡിഫെന്‍സ് ഫ്രീഡത്തിന്റെ ഇടപെടല്‍ മൂലം ജാമ്യം ലഭിച്ചത്.
ഭാര്യയേയും മക്കളേയും ഉറ്റബന്ധുക്കളേയും കണ്ടപ്പോള്‍ കണ്ണീര്‍ വാര്‍ത്താണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. എന്റെ സന്തോഷത്തിന് അതിരില്ല ;അതു വിവരിക്കാന്‍ വാക്കുകളില്ല ഗോര്‍നാഥ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദയും നാല് അനുയായികളും വധിക്കപ്പെട്ട കേസിലാണ് ഗോര്‍നാഥ് ഉള്‍പ്പെടെ 7 ക്രൈസതവരെ 2008 ല്‍ അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തെങ്കിലും അക്കാര്യം പരിഗണിക്കാതെ ഇവര്‍ മാവോയിസ്റ്റുകളുമായി കൂട്ടുചേര്‍ന്ന് നടത്തിയ കൊലപാതകമാണെന്ന് ഹിന്ദു തീവ്രവാദികള്‍ വരുത്തിതീര്‍ക്കയായിരുന്നു.ഇതേതുടര്‍ന്ന് ആര്‍എസ്എസ്, വി എച്ച് പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമണത്തില്‍ 100 ലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, കന്യാസ്ത്രീകളടക്കം നാല്പതോളം പേര്‍ മാനഭംഗപ്പെടുകയും ചെയ്തു. 8000 വീടുകള്‍ അഗ്നിക്കിരയാക്കി. 56,000 ത്തോളം ക്രൈസ്തവര്‍ നാടുവിട്ടു. 415 ഗ്രാമങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. 300 ഓളം ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഗോര്‍നാഥിനെപ്പോലെ നിരപരാധികളായവരാണ് ജയിലില്‍ കഴിയുന്നത്. അവരുടെ മോചനത്തിനായി ഏവരുംപ്രാര്‍ത്ഥിക്കുക
National
നാരായണ്‍പൂര്‍ സംഘര്‍ഷത്തിന് ഒരു വര്‍ഷം: മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന് പോലും സമ്മതിക്കുന്നില്ലെന്ന് ഛത്തീസ്ഗഡിലെ ആദിവാസി ക്രൈസ്തവര്‍

നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ആദിവാസി ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ സംഘര്‍ഷത്തിന് ഒരു വര്‍ഷം തികയുവാന്‍ പോകുന്ന സാഹചര്യത്തിലും തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ലെന്ന പരാതിയുമായി ആദിവാസി ക്രൈസ്തവര്‍. മരണപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ സ്വന്തം ഗ്രാമത്തില്‍ അടക്കം ചെയ്യുന്നതിനു പോലും അനുവദിക്കുന്നില്ലെന്നാണ് ആദിവാസി ക്രൈസ്തവര്‍ പറയുന്നത്. 2018-ല്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സുഖ്റാം സലാം എന്ന ആദിവാസി കൃഷിക്കാരന്‍ അടുത്തിടെ മരണപ്പെട്ടു. മതിയായ രേഖകളുള്ള സ്വന്തം കൃഷിയിടത്തില്‍ തന്നെ അടക്കം ചെയ്യണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം.
എന്നാല്‍ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൃഷിയിടത്തിലോ ഗ്രാമത്തില്‍പോലുമോ അടക്കം ചെയ്യുവാന്‍ കഴിഞ്ഞില്ലെന്നും ആദിവാസി ഹിന്ദുക്കളുടെ എതിര്‍പ്പ് കാരണം അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് കൊണ്ടുപോയി തങ്ങളുടെ സമ്മതമില്ലാതെ അടക്കം ചെയ്തുവെന്നുമാണ് അദ്ദേഹത്തിന്റെ സഹോദരിയും മക്കളും പറയുന്നത്. തങ്ങള്‍ക്ക് മൃതദേഹം അടക്കം ചെയ്യുന്നതിന് ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോലിയാരി ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യാനികള്‍ പറയുന്നു. ഗ്രാമത്തില്‍ തങ്ങള്‍ വെറും 29 ക്രിസ്ത്യാനികള്‍ മാത്രമാണ് ഉള്ളതെന്നും തങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും പോലീസ് തങ്ങളെ സഹായിക്കുന്നതിന് പകരം അവര്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോവുകയായിരുന്നുവെന്നും മരണപ്പെട്ട സലാമിന്റെ സുഹൃത്തായ രാജു കൊറാം പറഞ്ഞു.
മൃതദേഹം അടക്കം ചെയ്യുന്നത് തടഞ്ഞ ഹിന്ദുക്കളില്‍ ചിലര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും, ചിലരെ നാരായണ്‍പൂര്‍ പോലീസും, ജില്ലാ അധികാരികളും ബലമായി പിടിച്ചുകൊണ്ടുപോയെന്നും കൊറാം വെളിപ്പെടുത്തി. പോലീസ് കൊണ്ടുപോയ സലാമിന്റെ മൃതദേഹം നവംബര്‍ 20-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യം കൂടാതെ നാരായണ്‍പൂര്‍ ജില്ലാകേന്ദ്രത്തിലെ ശ്മശാനത്തില്‍ അടക്കം ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ അനുവാദത്തോടെയാണ് അടക്കം ചെയ്യുന്നതെന്ന് കാണിക്കുന്ന പേപ്പറില്‍ ഒപ്പിടുവാന്‍ ജില്ലാ അധികാരികള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും കൊറാം ആരോപിച്ചു.
ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മൃതദേഹം അടക്കം ചെയ്യുവാന്‍ സമ്മതിക്കുമായിരുന്നുവെന്നാണ് ഹിന്ദുത്വവാദികള്‍ പറയുന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആദിവാസി ക്രൈസ്തവര്‍ ക്രിസ്തു വിശ്വാസം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രാവശ്യം ക്രൈസ്തവര്‍ക്ക് നേരെ ആക്രമണ പരമ്പര നടത്തിയിട്ടുണ്ട്. ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ നയിക്കുന്ന ജന്‍ജാതി സുരക്ഷാ മഞ്ച് പോലെയുള്ള സംഘടനകളാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജില്ലാ അധികാരികളും, പോലീസും ഈ ആക്രമണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.
നവംബര്‍ 10-ന് മരണപ്പെട്ട മങ്കു സലാം, തൊട്ടടുത്ത ദിവസം മരണപ്പെട്ട നകുല്‍, റംഷീല, നവംബര്‍ 14-ന് മരണപ്പെട്ട സഞ്ചു സലാം എന്നീ ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമങ്ങളില്‍ അടക്കം ചെയ്യുവാന്‍ ഹിന്ദുക്കള്‍ സമ്മതിച്ചില്ലായെന്നും ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. ഈ വര്‍ഷം ആരംഭത്തില്‍ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ഹിന്ദുത്വവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവര്‍ ഭവനരഹിതരായിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
National
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു.

പുനലൂർ: ഐ പി സി പുനലൂർ സെൻ്ററിൻ്റെ 48- മത് വാർഷിക കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.2024 ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഐ പി സി പേപ്പർമിൽ സീയോൻ സഭാ ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഷാജി എം പോൾ വെണ്ണിക്കുളം, പി.സി ചെറിയാൻ റാന്നി, ബി മോനച്ചൻ കായംകുളം, കെ.ജെ തോമസ് കുമളി, കെ.സി ശാമുവേൽ എറണാകുളം, എബ്രഹാം ജോർജ്ജ് ആലപ്പുഴ എന്നിവർ ദൈവവചനം പ്രസംഗിക്കും. കൺവൻഷനോട് അനുബന്ധിച്ച് സണ്ടേസ്കൂൾ, സോദരീ സമാജം,, പി വൈ പി എ എന്നീ പുത്രികാ സംഘടനകളുടെ വാർഷികവും നടക്കും.കൺവൻഷൻ്റെ വിപുലമായ ക്രമീകരണങ്ങൾക്ക് സെൻ്റർ സബ് കമ്മറ്റി രൂപീകരിച്ചു.
ജനറല്‍ കണ്‍വീനര്‍: പാസ്റ്റര്‍ ബിജു പനംതോപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്, ബ്രദര്‍ ചാക്കോ.റ്റി.എ.,
പ്രയര്‍ കണ്‍വീനര്‍: പാസ്റ്റര്‍ പി.എം.തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: സുവി.ഷിബു കുരുവിള, പാസ്റ്റര്‍ ഷാലു വര്‍ഗീസ്,.
പബ്ലിസിറ്റി കണ്‍വീനര്‍: സുവി:ജോണ്‍സണ്‍ തോമസ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ദീപേഷ്.എസ്, ബ്രദര്‍ ബിജു ജേക്കബ്,.
പന്തല്‍,ലൈറ്റ്& സൗണ്ട് കണ്‍വീനര്‍: പാസ്റ്റര്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി.
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റെനി.റ്റി.ഇ, പാസ്റ്റര്‍ ജോസഫ് സെബാസ്റ്റ്യന്‍,
മ്യൂസിക്ക് കണ്‍വീനര്‍: പാസ്റ്റര്‍ ഏബ്രഹാം തോമസ്(എബി)
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ ജെ ജോണ്‍സണ്‍, സുവി അജി മണലില്‍,
ഫിനാന്‍സ് കണ്‍വീനര്‍: ബ്രദര്‍. സി.ജി ജോണ്‍സണ്‍ (ട്രഷറാര്‍)
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ എ.ഐസക്ക്, ബ്രദര്‍.സി.റ്റി തോമസ്‌കുട്ടി, ബ്രദര്‍.വി.എസ് ജോര്‍ജ്ജ്കുട്ടി,
ഫുഡ് കണ്‍വീനര്‍: പാസ്റ്റര്‍ ബിജു റ്റി ഫിലിപ്പ്
ജോയിന്റ് കണ്‍വീനേഴ്‌സ്: പാസ്റ്റര്‍ റ്റി.സാംകുട്ടി, ബ്രദര്‍ അനില്‍ തോമസ്,
വോളന്റിയര്‍ കണ്‍വീനര്‍: ബ്രദര്‍ സി.റ്റി .ജോര്‍ജ്ജ് അയിലറ,
ജോയിന്റ് കണ്‍വീനേഴ്‌സ്: ബ്രദര്‍ സി.കെ. ജോസ് വിളക്കുടി, പാസ്റ്റര്‍ ഷിബു ലൂക്കോസ്,.
കര്‍തൃമേശ കണ്‍വീനര്‍: പാസ്റ്റര്‍ ജോര്‍ജ്ജ് ദാനിയേല്‍
ജോയിന്റ് കണ്‍വീനേഴ്‌സ്:പാസ്റ്റര്‍ ഷാലു വര്‍ഗീസ്,സുവി.എന്‍.ബാബു,പാസ്റ്റര്‍ ഷാജന്‍ ഏബ്രഹാം, എന്നിവർ സബ് കമ്മറ്റിയായി പ്രവർത്തിക്കും.
പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ജോൺസൺ സി.ജി എന്നിവർ നേതൃത്വം നൽകും.
Sources:faithtrack
National
ചര്‍ച്ച് ഓഫ് ഗോഡ് 101-മത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. സ്ഥിരതയോടെ ഓടുക എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്ത വിഷയം.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറായും ഉള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1923-ല്‍ പമ്പാനദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പാനായുള്ള ആലോചനാ യോഗം 2023 നവംബർ 28-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് 101-മത് കണ്‍വന്‍ഷനെ സംബന്ധമായിട്ടുള്ള കാര്യങ്ങള്‍ അറിയിക്കുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു. വൈപി ഇ സംസ്ഥാന അധ്യക്ഷൻ പാസ്റ്റര്‍ പി എ ജെറാൾഡ്സ ങ്കീര്‍ത്തനം വായിച്ചു. ബിലിവേഴ്‌സ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോസഫ് മറ്റത്തുകാല അഭിപ്രായ സമന്വയം നടത്തി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി അജി കുളങ്ങര നന്ദി പ്രകാശിപ്പിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ലോക പ്രശസ്തരായ അഭിഷിക്തന്മാര്‍ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കും.
http://theendtimeradio.com
-
us news5 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news3 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news6 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news6 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National3 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news7 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news6 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം
-
world news2 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം