Connect with us

Viral

സ്വന്തം BMW കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനായി കോ​ഴി​ക​ളെ​യും താ​റാ​വു​ക​ളെ​യും മോ​ഷ്ടി​ച്ച വാ​ഹ​ന​ഉ​ട​മ അ​റ​സ്റ്റി​ൽ.

Published

on

 

ചൈ​ന​യി​ലെ സി​ചു​വാ​ൻ പ്ര​വ​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ടീ​ശ്വ​ര​നാ​യ വ്യക്തിയാണ് വ്യത്യസ്തമായ മോഷണത്തിന് പി​ടി​യി​ലാ​യ​ത്. ര​ണ്ട് കോ​ടി​യി​ല​ധി​കം തു​ക മു​ട​ക്കിയാണ് ഇയാള്‍ ബിഎംഡബ്യൂ വാങ്ങിയത്. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഈ ​പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും കോ​ഴി​ക​ളും താ​റാ​വു​ക​ളും മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​നു പി​ന്നി​ലെ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന കോടീശ്വരനാകുമെന്ന് നാട്ടുകാര്‍ കരുതിയില്ല. കോ​ഴി​ക​ളും താ​റാ​വു​ക​ളും മോ​ഷ​ണം പോ​കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​ക​ൾ പ​രി​ശോ​ധി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പരാതി ലഭിച്ച ഗ്രാമങ്ങളിൽ കൂ​ടി ഒ​രാ​ൾ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​മാ​ണി​തെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഈ ​ബൈ​ക്കി​നെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ർ​ന്ന പോ​ലീ​സ് ഈ ​ബൈ​ക്കി​നെ പി​ന്തു​ട​രാ​ൻ ആ​രം​ഭി​ച്ചു. ഈ ​ബൈ​ക്ക് ഒ​രു സ​മ്പ​ന്ന​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും അ​വ​ർ ക​ണ്ടെ​ത്തി. എ​ന്നാ​ൽ വീ​ട്ടു​ട​മ​സ്ഥ​നെ​യും മോ​ഷ്ടാ​വി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​വാ​നു​ള്ള തെ​ളി​വ് പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഈ ​വീ​ടും പോ​ലീ​സ് നി​രീ​ക്ഷി​ക്കു​വാ​ൻ ആ​രം​ഭി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​വീ​ട്ടി​ൽ സ്ഥി​ര​മാ​യി കോ​ഴി ക​ച്ച​വ​ട​ക്കാ​ർ എ​ത്തു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​ഞ്ഞു. എ​ന്നാ​ൽ അ​വ​ർ​ക്ക് ഈ ​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന​സി​ലാ​യി.

ഈ ​വീ​ട്ടു​ട​മ​സ്ഥ​നാ​ണ് കു​റ്റ​വാ​ളി​യെ​ന്ന് പൂ​ർ​ണ​മാ​യും ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ചു. പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ ഇ​യാ​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ത​ന്‍റെ ആ​ഡം​ബ​ര കാ​റി​ൽ ര​ക്ഷ​പെ​ടു​വാ​ൻ ശ്ര​മി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്നാ​ലെ പോ​ലീ​സ് പാ​ഞ്ഞു​വെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ അ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച പോ​ലീ​സ് അ​വി​ടെ മോ​ഷ്ടാ​വ് സൂ​ക്ഷി​ച്ചി​ട്ടി​രു​ന്ന നി​ര​വ​ധി കോ​ഴി​ക​ളെ​യും താ​റാ​വു​ക​ളെ​യും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തൊ​ന്നും അ​റി​യാ​തെ വീ​ട്ടി​ൽ എ​ത്തി​യ മോ​ഷ്ടാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, ത​ന്‍റെ ആ​ഡം​ബ​ര വാ​ഹ​ന​ത്തി​നു​ള്ള ഗ്യാ​സ് വാ​ങ്ങു​വാ​നാ​ണ് താ​ൻ കോ​ഴി​ക​ളെ മോ​ഷ്ടി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കൃ​ഷി വ​ള​രെ മോ​ശ​മാ​ണെ​ന്നും ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം കൈ​വ​ശ​മി​ല്ലെ​ന്നും മോ​ഷ്ടി​ക്കു​ന്ന കോ​ഴി​ക​ളെ വി​റ്റ് കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണ് താ​ൻ കാ​റി​നു​ള്ള ഗ്യാ​സ് വാ​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ഷ​ണ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണ്.

Media

മണ്ണിനടിയിൽ കൂറ്റൻ കപ്പൽ, പ്രാർഥനാ മുറികൾ; കൗതുകമൊഴിയാതെ കല്ലറക്കുന്നുകൾ

Published

on

മണ്ണിനടിയിൽ ഒളിപ്പിച്ച കൗതുകങ്ങൾ കൊണ്ട് ഗവേഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ് നോർവേയിലെ ഇരുമ്പുയുഗകാലത്തെ കല്ലറക്കുന്നുകൾ. ജെൽമൗണ്ടിലെ ഗവേഷണ കേന്ദ്രത്തിലെ മണ്ണിനടിയിൽ ആധുനിക റഡാറുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. റഡാര്‍ സ്‌കാനിംഗിലൂടെ കണ്ടെത്തിയ 13 കല്ലറ കുന്നുകളില്‍ ഒരെണ്ണത്തിലാണ് കപ്പലുള്ളത്. ഏതാണ്ട് 62 അടി നീളമുള്ള കപ്പല്‍ ഭൂനിരപ്പില്‍ നിന്നും 4.6 അടി താഴ്ച്ചയിലാണ് കിടക്കുന്നത്. പുരാവസ്തു ഗവേഷകര്‍ മേഖലയില്‍ 2017ല്‍ ആരംഭിച്ച ശ്രമങ്ങളുടെ ഫലമായിട്ടാണ് 13 കല്ലറക്കുന്നുകളില്‍ ഒളിച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ കണ്ടെത്തിയത്. ഈ കുന്നുകളില്‍ പലതും നൂറ് അടിയിലേറെ വ്യാസമുള്ളവയാണ്.

സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ വിശ്വാസപരമായ അനുഷ്ടാനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ആരാധനാലയങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഘടന പരിശോധിച്ച ശേഷമാണ് സ്ഥിരതാമസത്തിന് ഉപയോഗിച്ചതല്ല ഈ കെട്ടിടമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. നീണ്ട കാലം ഈ കണ്ടെത്തിയ ആരാധനാലയവും മറ്റും ഉപയോഗിച്ചിരുന്നുവെന്നാണ് കരുതപ്പെടുന്നത്. അതായത് ഇരുമ്പയുഗത്തിലും ദൈവും ആരാധനാലയങ്ങളും ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്.

ഏതാണ്ട് എഡി അഞ്ചാം നൂറ്റാണ്ട് മുതല്‍ ജെല്‍ മൗണ്ട് സജീവമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതിനും നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് സമുദ്രസഞ്ചാരികളുടെ വൈകിങ് സമൂഹം മേഖലയില്‍ ശക്തിപ്രാപിച്ചത്. എഡി 550നും 1050നും ഇടയിലുണ്ടായിരുന്ന നോര്‍ഡിക് അയേണ്‍ ഏജിന് ശേഷമാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വൈകിംഗുകളുടെ ഉയിര്‍പ്പുണ്ടാകുന്നത്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടേയും യൂറോപിന്റെ തന്നെയും ചരിത്രത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ ഇരുമ്പുയുഗ പുരാവസ്തുകേന്ദ്രത്തില്‍ നിന്നും ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

എഡി അഞ്ച്- ആറ് നൂറ്റാണ്ടുകള്‍ക്കിടയിലാണ് ജെല്‍ മൗണ്ടിലെ കല്ലറ കുന്നുകളും ആരാധനാലയങ്ങളും സ്ഥാപിക്കപ്പെട്ടതെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌കാന്‍ിഡനേവിയയില്‍ നിന്നും കണ്ടെടുക്കപ്പെട്ട രണ്ടാമത്തെ വലിയ ഇരുമ്പുയുഗ സംസ്‌കാര കേന്ദ്രമാണിത്. എഡി 19ാം നൂറ്റാണ്ടിലാണ് ഈ കല്ലറകള്‍ തകര്‍ക്കപ്പെട്ടത്. ഇതിലൊന്നാണ് ഇപ്പോള്‍ കണ്ടെടുക്കപ്പെട്ട ഭൂമിക്കടിയിലെ കപ്പലെന്നും കരുതപ്പെടുന്നു.

റഡാര്‍ പരിശോധന പൂര്‍ത്തിയായതോടെ 13 കല്ലറ കുന്നുകളും നാല് ആരാധനാലയങ്ങള്‍ പോലുള്ള വലിയ മുറികളും ഭൂമിക്കടിയിലുണ്ടെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മണ്ണിനടിയില്‍ മറഞ്ഞിരിക്കുന്ന കപ്പല്‍ അടക്കമുള്ളവയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആന്റിക്വിറ്റി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യഭൂമിയിലാണ് ഈ പൗരാണിക അവശിഷ്ടങ്ങളുള്ളത്.
കടപ്പാട് :മനോരമ ന്യൂസ്

Continue Reading

Media

91ാം സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചു, ഇപ്പോള്‍ ജീവിക്കുന്നത് ദൈവകൃപയാല്‍’: കോവിഡ് അതിജീവിച്ച അമേരിക്കന്‍ മലയാളി ഡോക്ടറുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം

Published

on

ന്യൂജേഴ്സി: കൊറോണ വൈറസ് ബാധിച്ച് മരണത്തെ മുന്നിൽ കണ്ട അവസ്ഥയിൽ നിന്നും അത്ഭുതകരമായ സൗഖ്യം പ്രാപിച്ച അമേരിക്കയിലെ മലയാളി ഡോക്ടറുടെ വിശ്വാസ സാക്ഷ്യം ചര്‍ച്ചയാകുന്നു. ന്യൂജേഴ്സിയിൽ ഡോക്ടറായി സേവനം ചെയ്യുന്ന തിരുവല്ല സ്വദേശിനി ഡോക്ടർ ജൂലി ജോൺ, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിലാണ് രോഗം മൂര്‍ച്ഛിച്ച് ഗുരുതരമായപ്പോള്‍ സങ്കീര്‍ത്തനം 91 ചൊല്ലി പ്രാര്‍ത്ഥിച്ചുവെന്നും ദൈവകൃപയാലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും തുറന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കൊറോണ വൈറസ് മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയത്തെ തന്റെ അനുഭവങ്ങൾ വിവരിച്ച് കഴിഞ്ഞ ദിവസം ജൂലി നൽകിയ അഭിമുഖം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു. ദൈവമാണ് തന്നെ സുഖപ്പെടുത്തിയതെന്ന് ഡോ. ജൂലി ഉറച്ചുവിശ്വസിക്കുന്നു. സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലും, പിന്നീട് മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലും ദൈവ കൃപയാലാണ് താന്‍ ജീവിക്കുന്നതെന്ന് അവര്‍ പരസ്യമായി ഏറ്റുപറയുന്നുണ്ട്.

അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്തു കൊണ്ടിരിന്ന ഡോ. ജൂലി വീട്ടിൽ മക്കളോടൊപ്പം ആയിരുന്ന സമയത്താണ് വൈറസ് ബാധയുടെ ഏറ്റവും പ്രധാന ലക്ഷണങ്ങളിൽ ഒന്നായ ശ്വാസതടസം അനുഭവിച്ചറിഞ്ഞത്.

ഇതിനെ കുറിച്ച് ജൂലി നിറകണ്ണുകളോടെ വിവരിച്ചത് ഇങ്ങനെ, മക്കളോടൊപ്പം കിടക്കുമ്പോഴാണ് ശ്വാസതടസം ശ്രദ്ധയിൽ പെട്ടത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ശ്വാസം നിന്നു പോകുന്ന അവസ്ഥ. പെട്ടന്നു രോഗലക്ഷണമാണെന്നു തിരിച്ചറിഞ്ഞപ്പോൾ മരണഭയത്തെ മറികടക്കാൻ ഞാൻ നിലത്തു മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ചു തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ചൊല്ലി ദൈവത്തിന്റെ ചിറകിന്റെ കീഴിൽ എന്നെ കാത്തുപാലിക്കണമെന്നു പ്രാർത്ഥിച്ചു.

ദൈവം എന്റെ പ്രാർത്ഥന കേൾക്കണമെന്നും എനിക്ക് അല്പം കൂടെ സമയം അനുവദിക്കണമെന്നും ഞാൻ പ്രാർത്ഥിക്കുകയായിരുന്നു. കണ്ണീരോടെ ഡോ. ജൂലി സിഎൻഎൻ ചാനലില്‍ സംസാരിക്കുമ്പോൾ അവതാരകന്റെ മുഖവും ദുഃഖപൂരിതമായിരിന്നു.
ദൈവം ആഗ്രഹിക്കുംപോലെ തുടർന്നും ജോലിയിൽ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ അഭിമുഖം അവസാനിക്കുന്നത്. വൈറസിൽ നിന്നും പൂർണമായും മോചനം പ്രാപിച്ചു പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്നു ഡോ. ജൂലി ജോൺ.

യേശു ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ പ്രത്യാശയര്‍പ്പിച്ച് കൊറോണ വൈറസിനെ അതിജീവിച്ച നിരവധിയാളുകളുടെ വിശ്വാസ സാക്ഷ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോക്ടര്‍ ജൂലി.

httpss://youtu.be/khQqUW-fGfU?t=24

Continue Reading

Media

നിർഭയ കേസിലെ 4 പ്രതികളും ഇന്ന് പുലർച്ചെ തൂക്കിലേറ്റപ്പെട്ടു

Published

on

 

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെ ഇന്ന് പുലർച്ചെ 5.30ന് തീഹാർ ജയിലിൽ തൂക്കിലേറ്റി. അക്ഷയ്​ കുമാർ സിംഗ് (31), പവൻ ഗുപ്​ത (25), വിനയ്​ ശർമ (26), മുകേഷ്​ സിംഗ്(32) എന്നിവരെയാണ് തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വർഷവും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്. പ്രതികളെ കൃത്യ സമയത്തുതന്നെ തൂക്കിലേറ്റിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. പുലര്‍ച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി.

ആരാച്ചാരായ പവന്‍ ജല്ലാദിനെ സഹായിക്കാന്‍ നാല് പേരെ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പ്രതികളുടെ കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. മൃതദേഹങ്ങള്‍ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടേയും ബന്ധുക്കള്‍ ജയില്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.വധശിക്ഷ തടയണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്​ കുമാർ സിംഗ്, പവൻ ഗുപ്​ത, വിനയ്​ ശർമ എന്നിവർ സമർപ്പിച്ച ഹർജികൾ കോടതികൾ തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വിചാരണ കോടതി ഹർജി തള്ളിയതോടെ പ്രതികളുടെ അഭിഭാഷകൻ രാത്രിയിൽ തന്നെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. തുടർന്ന് ഹൈക്കോടതിയും പുലർച്ചെ മൂന്നു മണിയോടെ സുപ്രീംകോടതിയും പ്രതികളുടെ ആവശ്യം തള്ളകുകയായിരുന്നു.

Continue Reading
Advertisement The EndTime Radio

Featured

us news11 hours ago

Judgment Day and speeding tickets in Heaven

A man in Rochester, New York, was recently hit with 5 speeding tickets after the state’s photo radar camera took...

us news11 hours ago

Does Praying for the Persecuted Really Help? 

Not long ago, CNN published an article regarding the cultural emptiness of the phrase “Thoughts and prayers are with you.”...

world news12 hours ago

Christian Man Reportedly Jailed For His Faith Released — but His Horrific Case Sparks Warning

A man who was detained in Egypt for more than three years due to his Christian faith has been released....

National12 hours ago

ഐ.പി സി കട്ടപ്പന സെൻ്റർ 37-ാംമത് വാർഷിക കൺവെൻഷൻ 12 മുതൽ 16 വരെ

കട്ടപ്പന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കട്ടപ്പന സെൻ്റെറിൻ്റെ 37 മത് വാർഷിക കൺവെൻഷൻ 2025 ഫെബ്രുവരി 12 ബുധൻ മുതൽ 16 ഞായർ വരെ കട്ടപ്പന സി.എസ്.ഐ...

us news12 hours ago

അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും

വാഷിങ്ടൺ: അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറിൽ ഇറങ്ങും. 205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും...

us news1 day ago

The key reason you can’t lose your salvation

It’s easily in the top five of all Christian debates. Maybe even number one. And sometimes believers get testy when...

Trending

Copyright © 2019 The End Time News