Connect with us

Business

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യേണ്ട അവസാന തീയതി മാർച്ച് 31 വരെ

Published

on

പാൻ കാർഡിനെ സംബന്ധിച്,പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാനുമായി കേവലം നിസാര സമയമേ ആവശ്യമായി വരുന്നുളളൂ.നമ്മുടെ കയ്യിലെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് തന്നെ ആധാർ നമ്പർ നൽകി പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നതാണ്.അത് മാത്രമല്ല, ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് ആദ്യമേ പരിശോധിച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്ത് നോക്കാനും സാധിക്കും.ഇത് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതാണ്.ഇത് ലിങ്ക് ചെയ്യാത്തവർ ഇനിയുള്ള ട്രാൻസാക്ഷനുകൾക് 10,000 രൂപ വരെ പിഴ ഈടാക്കാൻ ആണ് കന്ദ്രഗവൺമെന്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.ആധായനികുതി വകുപ്പിൽ 272 ബി സെക്ഷൻ പ്രകാരം ഉള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് 10,000 രൂപയോളം പിഴ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്.അത് അവർ നടത്തുന്ന ഓരോ ട്രാൻസാക്ഷനും ഈ പിഴ അടയ്ക്കണം.നിലവിൽ നീട്ടിയ അവസാന തീയതി മാർച്ച് 31 വരെയാണ്.ഇതിന് മുൻപ് ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യേണ്ടതാണ്.

വെറും 30 സെക്കൻഡ് അല്ലെങ്കിൽ 1 മിനുട്ട് വരെയേ ഇതിനായി ആവശ്യമുള്ളൂ.അക്ഷയ കേന്ദ്രങ്ങളിലും കോമൺ സർവ്വീസ് സെന്ററുകളിലും ഏകദേശം 10 മുതൽ 20 രൂപ നിരക്കിലും ഒക്കെ ആണ് ഫീസ് നിരക്കുള്ളത്.ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാത്ത പക്ഷം അക്കൗണ്ട് ഉടമ ഓരോ ഇടപാടിനും പിഴ ഈടാക്കുന്ന സാഹചര്യം ആണ് ഇപ്പോൾ ഉണ്ടാകാൻ പോകുന്നത്.അത് കൊണ്ട് തന്നെ സ്മാർട്ട്ഫോൺ ഉപയോഗിച്ചോ , അക്ഷയസെന്റർ വഴിയോ,കോമ ൺസർവീസ് സെന്റർ വഴിയോ ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.ഔദ്യോഗിക വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ കാപ്‌ചെ വരും.

കാപ്‌ചേ വെരിഫൈ ചെയ്തതിന് ശേഷം, അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ,ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്തതായി കൺഫർമേഷൻ മെസ്സേജ് വരും.ബാങ്കിൽ 50,000 രൂപക്ക് മുകളിൽ നിക്ഷേപമുള്ളവർക്കാണ് പാൻ കാർഡ് ആവശ്യമായി വരുന്നത്.നികുതി അടയ്ക്കുന്ന എല്ലാവർക്കും തന്നെ പാൻ കാർഡ് നിലവിൽ ഉള്ള സാഹചര്യത്തിലും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ട ആവശ്യകത വളരെ അധികമാണ്.ആക്റ്റീവ് അല്ലാത്ത പാൻ കാർഡ് കയ്യിലുള്ളവരും ,കൈവശം വെച്ചിരിക്കുന്നവരും പുതുതായി പാൻ കാർഡിന് അപേക്ഷിക്കേണ്ടതില്ല.ആധാറുമായി ലിങ്ക് ചെയ്ത കഴിഞ്ഞാൽ പാൻ കാർഡുകൾ ആക്റ്റീവ് ആകുന്നതാണ്.തുടർന്നുള്ള ഓരോ ഇടപാടുകൾക്കും ആക്റ്റീവ് ആയ പാൻ കാർഡ് ഉപയോഗിക്കാം.

അല്ലാത്ത പക്ഷം സെൻട്രൽ ഗവൺമെന്റ് പറഞ്ഞിരിക്കുന്ന രീതിയിൽ ആദായ നികുതി വകുപ്പിന്റെ ക്രമപ്രകാരം ഉള്ള പിഴ നമ്മൾ കൊടുക്കേണ്ടി വരുന്നതാണ്. ബാങ്ക് അക്കൗണ്ട് എടുക്കാനോ ലൈസൻസ് എടുക്കാനോ,മറ്റെന്ത് ആവശ്യങ്ങൾക്ക് വേണ്ടിയോ പാൻകാർഡ് നൽകിയിട്ടുള്ളവർ പിഴ കൊടുക്കേണ്ടി വരില്ല.ഇപ്പോഴും അസാധുവായ പാൻകാർഡ് കൈവശമുള്ളവർ ആക്റ്റീവ് ആയ പാൻകാർഡ് എടുക്കാനും സാധിക്കും. ആധാറിലെ നമ്മൾ കൊടുത്ത പേരും,അതോടൊപ്പം പാൻകാർഡിലെ നമ്മൾ കൊടുത്ത പേരും മിസ്മാച്ചിങ് ആയി ഒരുപാട് പേർക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.അത് കൊണ്ട് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.അപ്ഡേറ്റ് ചെയ്തത് കഴിഞ്ഞാൽ പിന്നീട് ഒരു ആഴ്ചയോളം എടുക്കും അപ്ഡേറ്റ് ചെയ്ത വേർഷൻ കയ്യിൽ കിട്ടാൻ.

Business

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

Published

on

ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി. റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.

ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്‌മെന്‍റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്‍റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക.
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക് ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.
Sources:globalindiannews

http://theendtimeradio.com

Continue Reading

Business

ജിയോ സൗണ്ട് ബോക്സുമായി അംബാനി; പേടിഎമ്മിനും ഗൂഗിൾ പേക്കും ഫോൺ പേക്കും മുട്ടൻ പണി

Published

on

വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി യു.പി.ഐ സൗകര്യമുണ്ട്. പേയ്മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഇരു കമ്പനികൾക്കും മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് റിലയൻസ് ജിയോ. യു.പി.ഐ പേയ്‌മെൻ്റ് വിപണിയിലേക്കാണ് മുകേഷ് അംബാനിയുടെ ടെലികോം ഭീമൻ അടുത്തതായി ചുവടുവെക്കാനൊരുങ്ങുന്നത്.

പേടിഎം സൗണ്ട്‌ബോക്‌സിന് സമാനമായി, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ പേയ്‌മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാനായി ജിയോ സൗണ്ട്‌ബോക്‌സ് (Jio soundbox) അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുത്തിരിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലെ ‘ജിയോ പേ’ സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

ജിയോ സൗണ്ട് ബോക്സിൽ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയൻസ്. റിലയൻസ് റീട്ടെയിൽ സ്‌റ്റോറുകളിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട്‌ബോക്‌സ് പരീക്ഷണ അ‌ടിസ്ഥാനത്തിൽ വിന്യസിച്ചിരുന്നു. ജയ്പൂർ, ഇൻഡോർ, ലഖ്‌നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയൻസ് ഗ്രൂപ്പിൻ്റെ റീട്ടെയിൽ സ്ഥാപനങ്ങളിലുമൊക്കെയാണ് ഉപകരണം പരീക്ഷിച്ചത്. വൈകാതെ രാജ്യത്തുടനീളം സേവനം അവതരിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികളാണ് സൗണ്ട് ബോക്സുകൾ അവരുടെ സ്ഥാപനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. അതിൽ കൂടുതലും പേടിഎമ്മിന്റേതാണ്. ഫോൺ പേയാണ് രണ്ടാമത്. ഇന്ത്യയിൽ ഫോൺപേക്കും ഗൂഗിൾ പേക്കും കർശന നിയന്ത്രണം ഏ​ർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ തകർച്ച പേടിഎമ്മിനും വലിയ തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. ഇത് ജിയോ പേയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Business

പൊതുജനങ്ങളുടെ ശ്രദ്ധക്ക്, ബാങ്കുകളുടെ പ്രവൃത്തി ദിനത്തിൽ നിർണായക മാറ്റം, ഇനിമുതൽ എല്ലാ ശനിയാഴ്ചയും അവധി

Published

on

‍ദില്ലി:രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം വരുന്നു. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നൽകാനും തീരുമാനമായി.

ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ രണ്ടാം ശനിയും നാലാം ശനിയുമാണ് ബാങ്കുകൾക്ക് അവധി. ശിപാർശ നടപ്പാകുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറക്കുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റാണ് ദിവസം അധികം ജോലിയെടുക്കേണ്ടത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പള വർധന.

വർധന നടപ്പാകുന്നതോടെ ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്ബളം 17,900 ആയിരുന്നത് 24,050 രൂപയാകും. പ്യൂൺ, ബിൽ കലക്‌ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കും.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie7 hours ago

Viral Christian YouTubers Dude Perfect Receive $100 Million Capital Investment

Dude Perfect — the five-man crew focused on “giving back, spreading joy, and glorifying Jesus Christ,” according to their website...

National7 hours ago

ഐ പി സി സൺണ്ടേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ക്യാമ്പ് മേയ് 13 മുതൽ കുട്ടിക്കാനത്ത്.ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

കേരളത്തിൻ്റെ സുഖവാസകേന്ദ്രമായകുട്ടിക്കാനം മാർ ബെസേലിയോസ്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസ്സിൽ മേയ് 13 മുതൽ 15 വരെ നടക്കുന്ന സ്റ്റേറ്റ് പി.വൈ പി എ ക്യാമ്പിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു....

Articles7 hours ago

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ...

Tech8 hours ago

വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചതിൽ വ്യാപക വിമർശനം

ലണ്ടൻ : വാ‌ട്സാപ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 16ൽ നിന്ന് 13 ആയി കുറച്ചതിൽ വ്യാപക വിമർശനം. ഫെബ്രുവരിയിൽ മെറ്റ പ്രഖ്യാപിച്ച മാറ്റം ബുധനാഴ്ച മുതൽ യുകെയിലും യൂറോപ്യൻ...

us news8 hours ago

അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു

മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ...

us news1 day ago

Washington School Principal Says No to Interfaith Student-led Prayer Club, But Allowed a ‘Pride’ Club a Week Earlier

Two Washington elementary school students are demanding that their school allow them to start an interfaith prayer club after the...

Trending