Movie
Gospel Singer Jason Crabb Performs New Song: ‘When I Turn to You’

“I’ve never been home this much ever in my life.”
Gospel singer Jason Crabb, who has been traveling since he was about 16 years old, told Faithwire the coronavirus has seriously slowed down his way of life.
“I’ve really enjoyed being home with the family,” he said. “You look for the good in all this, you know what I’m saying? So that is the good. I’m at home with my girls, I’m at home with my family. I’m enjoying the time that I have with them, and we’ve just made the best of it. We’re loving life.”
The 43-year-old entertainer — one-fifth of the well-known Crabb Family singers — has kept himself busy. In between recording new tracks, Crabb is also hosting a talk show of his own on Facebook Live, often chatting with fellow recording artists, including Todd Tilghman, a pastor and finalist on NBC’s “The Voice.”
“There are a lot of reasons [for the show],” he said. “And I think one of the main, important reasons for this to take place is because we need to have positive people using their gifts, using their ministry to help motivate the hurting, to give a message of hope.”
“The best days are ahead of us — and I do believe that,” he continued. “And so I think it’s just a platform to get us where we’re headed.”
The “Washed By the Water” singer-songwriter said he has drawn a lot of inspiration and encouragement from “doing the work of the Lord toward others.”
At the end of our discussion with the Red Street Records artist, he performed one of his new songs, “When I Turn to You,” which he cowrote with songwriters Jimmy Yeary and Connie Harrington.
“Everybody thinks, when we go to Jesus, we have to have our act together and have our lives together and have all those kind of things,” Crabb said. “But, matter of fact, if you had them all together, there would be no need, right? We are never gonna have it together.”
“How many things do we turn to in life to help us? I turn to the mirror and tell myself, ‘I’m good enough.’ And then I turn to people to see what they think of me, to put a bandaid on my insecurities, but: ‘when I turn to you, Lord, I don’t have to know the answers.’”
Sources:Faithwire
Movie
സിനിമ/സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു

കൊച്ചി: സിനിമ/സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു. 70 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1987 ൽ ചെപ്പ് എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് ചലച്ചിത്രരംഗത്തെത്തിയ പ്രതാപന്‍ സ്വർണ്ണകിരീടം, മാന്ത്രികക്കുതിര, തച്ചിലേടത്ത് ചുണ്ടൻ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, അച്ഛനുറങ്ങാത്ത വീട്, ലയൺ തുടങ്ങി മുപ്പതോളം സിനിമകളിലും എൺപതിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ കുടുംബശ്രീ ട്രാവൽസിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്.
ഇന്ത്യൻ എക്സ്പ്രസ്, കേരളകൗമുദി, ജീവൻ ടിവി, ഇന്ത്യ ടുഡേ എന്നിവിടങ്ങളിൽ പിആർഒ, മാർക്കറ്റിങ് വിഭാഗം ഹെഡ്, ജനറൽ മാനേജർ തസ്തികകളിൽ ജോലി ചെയ്തു. ഈ സമയങ്ങളിൽ സീരിയൽ അഭിനയത്തിലും സജീവമായി. തുടർന്നാണ് ചലച്ചിത്രലോകത്തിലേക്കുള്ള രണ്ടാം പ്രവേശനം. റിട്ട. അധ്യാപികയായ പുല്ലാരപ്പിള്ളിൽ കെ.പി പ്രസന്നയാണ് ഭാര്യ. എച്ച്ഡിഎഫ്സി ഉദ്യോഗസ്ഥനായ പ്രശാന്ത് ഏക മകനാണ്. മരുമകൾ-ജയ.
Sources:globalindiannews
Movie
നടൻ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ് : നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു
അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന്ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു ഇതുവരെ 220ലധികം ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽഇടംനേടിയിട്ടുണ്ട് . ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനാണ്.
Sources:globalindiannews
Movie
താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കി ഡോക്യുമെന്ററി ചിത്രം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കിയുള്ള ‘ലീവ് നോ വൺ ബിഹൈൻഡ്’ ഡോക്യുമെന്ററി ചലച്ചിത്രം പ്രദർശനത്തിന്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പീഡനകള്‍ വിവരിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഈ ദൃശ്യാവിഷ്ക്കാരം.
വിദേശികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തടയുക, വാഹനം ഓടിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമുള്ള വിലക്ക് തുടങ്ങിയ വിവിധ ഭീഷണികൾ തനിക്ക് താലിബാനിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സ്വീഡിഷ് കമ്മിറ്റിയുടെ സഹകരണത്തോടെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ലൈല, ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യത്തെ പൊതു പ്രദർശന വേദിയിൽ പറഞ്ഞു.
താലിബാന്‍റെ നിർദ്ദേശം അനുസരിക്കാതിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന്‍ അവര്‍ വെളിപ്പെടുത്തി. കൈയിൽ ഒന്നുമില്ലാതെയാണ് ലൈലയും, ഭർത്താവും പലായനം ചെയ്തത്. അനധികൃതമായി മലനിരകളിലൂടെ അവർ പാക്കിസ്ഥാനിൽ എത്തിചേരുകയായിരിന്നു. തങ്ങൾക്കുണ്ടായിരുന്നത് എല്ലാം ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു ക്രൈസ്തവ അഭയാർത്ഥിയായ അലി ചിത്രത്തിൽ പറയുന്നു. അലിയുടെ ഏഴു കുട്ടികളിൽ ഒരാൾ ലുക്കീമിയ ബാധിതനാണ്. രോഗം ചികിത്സിക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ പിതാവിന് പാക്കിസ്ഥാനിലെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ചിന്താഗതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തൊഴിലില്ലായ്മയും, ദാരിദ്ര്യവും അടക്കം വിവിധങ്ങളായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാസ്പോർട്ട്, വിസ തുടങ്ങിയവയൊന്നും ഇവരിൽ പലർക്കും ഇല്ല. സിഎസ്ഡബ്യു പോലുള്ള സംഘടനകൾ നൽകുന്ന സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുന്നതിന് പ്രേരകമാകാന്‍ ഡോക്യുമെന്ററി ചലച്ചിത്രം സഹായിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇടവക തലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
-
world news1 week ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
us news5 days ago
നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
-
us news2 weeks ago
ടെക്സസിൽ ചുഴലിക്കാറ്റ്: ഒരു മരണം, പത്ത് പേർക്ക് പരിക്ക്
-
National1 week ago
ഐ.പി.സി ജനറൽ കൗൺസിലിന് പുതിയ ഭരണസമിതി
-
us news2 days ago
ഡോ. മിനു മാത്യു ജോർജ് ഐപിസി ഫാമിലി കോൺഫറൻസ് നാഷണൽ യൂത്ത് കോർഡിനേറ്റർ
-
world news1 week ago
Ancient Hebrew Financial Record Discovered on City of David’s Pilgrimage Road
-
National1 week ago
മണിപ്പൂരില്‍ അക്രമിക്കപ്പെട്ടത് 121 ക്രൈസ്തവ ദൈവാലയങ്ങൾ
-
world news2 weeks ago
Chinese Christians face hefty fines for ‘illegal gatherings’