Media
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ

കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന സമ്മേളനത്തിൽ ഐ.പി.സി. അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷതവഹിച്ചു. വിവിധ പെന്തെക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ. ശാമുവൽ (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), റവ. തോമസ് ഫിലിപ്പ് (ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ പ്രസിഡന്റ്), റവ. കെ.സി. സണ്ണിക്കുട്ടി (ദൈവസഭ, കേരള റീജിയൻഓവർസിയർ), പാസ്റ്റർ ജോയി ചാണ്ടി (ചർച്ച് ഓഫ് ഗോഡ്, കല്ലുമല), റവ. ബിജു ഫിലിപ്പ് (ഡബ്ല്യു.എം.ഇ.), ഐ.പി.സി. കേന്ദ്ര സംസ്ഥാന നേതാക്കളായ പാസ്റ്റർ എം.പി. ജോർജ് കുട്ടി, പാസ്റ്റർ സി.സി. ഏബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ, സണ്ണി മുളമൂട്ടിൽ, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
പെന്തെക്കോസ്തു ദൈവസഭകളുടെ ഐക്യവും ദൈവശാസ്ത്രവും, ഉപദേശപരവുമായ വിഷയങ്ങൾ സംബന്ധിച്ച് പൊതുവായ നിലപാടുകൾ രൂപീകരിക്കുന്നതിനും പൊതു കൂട്ടായ്മ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. ജനറൽ കോർഡിനേറ്ററായി പാസ്റ്റർ എം.പി. ജോർജുകുട്ടിയെ തെരഞ്ഞെടുത്തു. അടുത്ത യോഗം 29 ന് നടക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാസ്റ്റർ സാം ജോർജാണ് സമ്മേളനം വിളിച്ചുകൂട്ടാൻ മുൻകൈ എടുത്തത്.
Sources: Faithtrack
Media
കണ്ടൽക്കാടിന്റെ സൗന്ദര്യം നടന്നാസ്വദിക്കാൻ ‘അൽ ഗുറം’

അബുദാബി: കണ്ടൽക്കാടിന്റെ കാഴ്ചയാസ്വദിച്ച് നടക്കാൻ അബുദാബിയിൽ പുതിയ പാർക്ക് ‘അൽഗുറം’ തുറന്നു.
ശൈഖ് സായിദ് റോഡിൽ അബുദാബിയിലേക്ക് വരുന്ന ഭാഗത്താണ് വെള്ളക്കെട്ടിനും കണ്ടൽക്കാടിനും അഭിമുഖമായി മനോഹരമായ നടപ്പാതയടക്കമുള്ള പാർക്ക് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നവീകരണം നടന്നുകൊണ്ടിരുന്ന കോർണിഷാണ് പുതിയ ഒട്ടേറെ സവിശേഷതകളുമായി സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും പ്രവേശിക്കാവുന്ന വിശ്രമ, വ്യായാമ, വിനോദകേന്ദ്രങ്ങൾ അൽ ഗുറം പാർക്കിന്റെ പ്രത്യേകതയാണെന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
സന്ദർശകർക്കായി വ്യായാമ, യോഗ ഇടങ്ങൾ, 3.5 കിലോമീറ്റർ നടപ്പാത, സൈക്ലിങ് ട്രാക്കുകൾ എന്നിവയ്ക്കുപുറമേ കയാക്കിങ് ആസ്വദിക്കാനും അവസരമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ, പുസ്തകങ്ങൾ വായിക്കുന്നതിനുള്ള ഇടങ്ങൾ എന്നിവയും കോർണിഷിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ പ്രശസ്തമായ ഡോൾഫിൻ പാർക്ക് നവീകരിച്ചതിന് പുറമേ ബാർബിക്യൂ സ്റ്റേഷനുകളും പൊതുശൗചാലയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കുടുംബങ്ങൾക്കായി ഒട്ടേറെ വിനോദകേന്ദ്രങ്ങളുടെ നിർമാണമാണ് അബുദാബിയിൽ പുരോഗമിക്കുന്നത്. അബുദാബി ക്രൂയിസ് ടെർമിനലിനൊപ്പം റീം ഐലൻഡിലെ അൽ ഫേ പാർക്ക്, മാർസ മിന എന്നിവയും സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
കടപ്പാട് :കേരളാ ന്യൂസ്
Media
ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
കടപ്പാട് :കേരളാ ന്യൂസ്