Connect with us
Slider

Media

കേരളത്തില്‍ സ്ഥിതി അതീവഗുരുതരം : സംസ്ഥാനം നീങ്ങുന്നത് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്കാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം : കേരളത്തില്‍ സ്ഥിതി അതീവഗുരുതരം, സംസ്ഥാനം നീങ്ങുന്നത് സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്കാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പക്ഷേ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി. എല്ലാകാര്യങ്ങളും പരിശോധിച്ച്‌ തീരുമാനമെടുക്കും. കീം പരീക്ഷ കഴിഞ്ഞു ഗേറ്റിനു പുറത്ത് തടിച്ചു കൂടിയതിനു വിദ്യാര്‍ഥികള്‍ ഉത്തരവാദികളല്ലെന്നു മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച്‌ ഇറങ്ങുമെന്ന് ഊഹിച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ നടപടിയെടുക്കും.

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഒമ്പത് പേര്‍ വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച സ്ഥിരീകരിച്ച 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴിയാണ്മ. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല; 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു.

അതേസമയം, സംസ്ഥാനത്താകെ ബുധനാഴ്ച 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

Media

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് പരീക്ഷാഫലത്തിന് അംഗീകാരം നല്‍കിയിരുന്നു. നാലര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്റഡറി പരീക്ഷ എഴുതിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു അധ്യയനവര്‍ഷം മുഴുവന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ പഠനത്തിന് ശേഷം നടന്ന പരീക്ഷയാണ് ഇത്തവണത്തേത്. ജനുവരി മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോയി സംശയനിവാരണം വരുത്താനുള്ള അവസരം ലഭിച്ചത്.

കൊവിഡിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലാണ് പ്രാക്ടിക്കല്‍ പരീക്ഷകളും നടന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ചശേഷം നാലു മണി മുതലാണ്. www.keralaresults.nic.com, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, പി ആര്‍ ഡി ലൈവ് എന്നീ വെബ്സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും. കൊവിഡ് സാഹചര്യത്തില്‍ വൈകി നടത്താനിരുന്ന പരീക്ഷ രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോകുകയായിരുന്നു. അടുത്ത മാസം ആദ്യവാരത്തോടെ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കെയാണ് പ്ലസ്ടു കോഴ്സുകളുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.

ഗ്രേസ് മാര്‍ക്ക് ഇല്ലാതെയാണ് ഇത്തവണ പരീക്ഷാഫലം വിദ്യാര്‍ത്ഥികളെ തേടിയെത്തുന്നത്. തിയറി-പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ വൈകിയെങ്കിലും മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്ത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
Sources:globalindiannews

Continue Reading

Media

University of Illinois opens office in India

Published

on

URBANA — The University of Illinois system is setting up offices in India to help recruit students and build relationships with academic and corporate partners.

India already is one of the top countries of origin for students at the University of Illinois System’s campuses, with 2,848 students between the universities in Urbana-Champaign, Chicago and Springfield last fall. That’s more than from any foreign nation other than China, the system office said. More than 2,200 alumni call India home.

System president Tim Killeen said a new liaison office in the country will help drive growth for the University of Illinois.

“India has one of the world’s largest economies and it has grown rapidly, presenting an excellent opportunity for the U of I System to nurture our existing partnerships and develop new ones,” Killeen said.

The Board of Trustees voted July 22 to appoint a graduate of the University of Illinois Urbana-Champaign, Vivek Damle, to serve as the board’s representative in India. The liaison office will be located in New Delhi, and a branch office will be established in Bangalore.

Continue Reading

Subscribe

Enter your email address

Featured

us news11 hours ago

32 Christian Students Released from Captivity

Nigeria – In the early hours of July 5, 2021, gunmen invaded Bethel Baptist High School, Damishi, in Chikun Local...

us news11 hours ago

Church Buildings Burned in Canada and the United States

Canada – A number of churches in the Canada and the United States have been vandalized by criminals, some of...

Media12 hours ago

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന്...

Business12 hours ago

Shopping malls in Oman will be cashless from next year

Muscat: Shops, businesses and other commercial activities will need to provide cashless payment options to customers, with effect from January...

Media12 hours ago

University of Illinois opens office in India

URBANA — The University of Illinois system is setting up offices in India to help recruit students and build relationships...

Media1 day ago

ക്രിസ്ത്യന്‍, ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം വേണ്ടെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യന്‍, ഉൾപ്പെടെയുള്ള മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നല്‍കുന്നത് ചോദ്യം ചെയ്ത്കൊണ്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍,...

Trending