Connect with us
Slider

Media

വിദേശ സംഭാവനാ നിയന്ത്രണ നിയമം : എഫ് സി ആർ എ നിയമഭേദഗതി ബിൽ ലോകസഭ പാസാക്കി

Published

on

ന്യൂഡൽഹി: വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിദേശ സംഭാവന വാങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ വിദേശ സംഭാവനയായി പണം സ്വീകരിക്കാനുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള എഫ് സി ആര്‍ എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്) അമെന്‍ഡ്മെന്റ് ആക്‌ട് (വിദേശ സംഭാവനാ നിയന്ത്രണ നിയമം) ഭേദഗതി ബില്‍ ലോക് സഭ പാസാക്കി. നിയമഭേദഗതി പ്രകാരം സര്‍ക്കാരിത സന്നദ്ധ സംഘടനകള്‍ക്ക് (എന്‍ജിഒ) വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധമാണ്.

രാജ്യസഭ നേരത്തെ പാസാക്കിയ ബില്‍ ലോക് സഭ ഇന്ന് പാസാക്കിയത് ശബ്ദവോട്ടോടെയാണ്.നേരത്തെയുണ്ടായിരുന്നവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അഭിപ്രായപ്പെട്ടു.എഫ് സി ആര്‍ എ ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനായി, അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

അന്വേഷണം നേരിടുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചില്ലെങ്കില്‍ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്ന് നിത്യാനന്ദ് റായ് ചോദിച്ചു. ഈ ഭേദഗതിയിലൂടെ വിദേശ ഫണ്ടിന്റെ ദുരുപയോഗം തടയാന്‍ കഴിയും. പല എന്‍ജിഒകളും പൊതുപണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മന്ത്രി ആരോപിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി നടപ്പാക്കുന്നതിന് എഫ് സി ആര്‍ എ ഭേദഗതി അനിവാര്യമാണന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു.

ലോക് സഭയില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആവശ്യമാണ്. ആധാര്‍ കാര്‍ഡ് പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ്. എഫ് സി ആര്‍ എയുടെ പ്രധാന ഉദ്ദേശ്യം സുതാര്യത കൊണ്ടുവരുകയാണ്.

എഫ് സി ആര്‍ നിയമത്തിലെ ഭേദഗതികള്‍ എന്‍ജിഒകള്‍ക്കെതിരല്ല എന്ന് ആഭ്യന്തര സഹമന്ത്രി പറഞ്ഞു. എന്‍ജിഒകള്‍ക്കുള്ള വിദേശ ഫണ്ട് ഇത് തടയുന്നില്ല. അതേസമയം വിദേശഫണ്ട് ദേശീയ താല്‍പര്യങ്ങളെ ഹനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എഫ് സി ആര്‍ എ ദേശീയ – ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിയമമാണ് – നിത്യാനന്ദ് റായ് പറഞ്ഞു.

പുതിയ ഭേദഗതി അനുസരിച്ച്‌ പൊതുപ്രവര്‍ത്തകര്‍(Public servants) യാതൊരു തരത്തിലുമുളള വിദേശ സഹായവും സ്വീകരിക്കാന്‍ പാടില്ല. ഇതിന് പുറമെ ഒരു സന്നദ്ധ സംഘടനയും ആ സംഘടനയുടെ ഭരണപരമായ പ്രവര്‍ത്തനത്തിന്റെ 20 ശതമാനം മാത്രമെ വിദേശ പണമായി സ്വീകരിക്കാവു. നിലവില്‍ 50 ശതമാനം വരെ തുക ഈ ആവശ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയും.

സംഘടനയുടെ എല്ലാ ഭാരവാഹികള്‍ക്കും ആധാര്‍ കാര്‍ഡ് പുതിയ ഭേദഗതിയോടെ നിര്‍ബന്ധമാക്കി. ഭാരവാഹികള്‍ക്ക് ആധാര്‍ കാര്‍ഡോടുകൂടിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രെമെ വ്യവസ്ഥകള്‍ക്ക് വിധേയമായി വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.

ഇതിനെല്ലാം പുറമെ സര്‍ക്കാരിന് ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏത് സമയത്തും അന്വേഷണം നടത്താനും ചട്ടങ്ങള്‍ ലംഘിച്ചുവെന്ന കണ്ടാല്‍ അന്വേഷണത്തിന് ഉത്തരവിടാനും അതുവരെ വിദേശ സഹായം കൈപ്പറ്റരുതെന്ന് നിര്‍ദ്ദേശിക്കാനും സാധിക്കും.

അതുവരെ ലഭിച്ച എന്നാല്‍ ഉപയോഗിക്കാതിരുന്ന ഫണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉണ്ട്. ഒരു സംഘടനയ്ക്ക് കിട്ടിയ പണം മറ്റൊരു സംഘടനയ്ക്ക് നല്‍കുന്നതിനെയും പുതിയ നിര്‍‌ദ്ദേശം എതിര്‍ക്കുന്നു.

Media

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

Published

on

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം.
കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി നടത്തേണ്ട സർജറികൾ തന്നെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യമാണ് കഴിഞ്ഞ 16 വർഷക്കാലമായി നിർദ്ദനരും നിരാലംബരും രോഗികളുമായവർക്കി sയിൽ സേവന- പ്രേഷിത പ്രവർത്തനം നടത്തുന്ന സഫറേഴ്സ് വോയ്സ് ഇന്ത്യയെ ഒരു സൗജന്യ രക്തദാന കൂട്ടായ്മയെക്കുറിച്ച് ചിന്തിപ്പിച്ചത്.

മിനിസ്ട്രിയുടെ പുത്രികാ സംഘടനയായ YOUTH WITH CHRIST ൻ്റെ ആഭിമുഖ്യത്തിൽ ദൈവഹിതമായാൽ ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തനനിരതരായ, സുമനസ്സുകളായ ഒരു യുവനിരയെ എല്ലാ ജില്ലകളിലും ഒരുക്കി നിർത്തുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം.
രക്തദാനത്തിലൂടെ ദാതാവിന് ഗുണമല്ലാതെ ഒരു ദോഷവുമില്ല എന്നതാണ് വാസ്തവം. അങ്ങനെയെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരത്തിലൂടെ ഒരു ജീവൻ രക്ഷിക്കുന്നതിൽ പങ്കാളിത്തം വഹിക്കാൻ നമുക്കായാൽ അത് ഇഹത്തിലും പരത്തിലും എത്ര അധികം നന്മകൾക്ക് വഴിതെളിക്കും.
സഹോദരനും ഒരു ദാതാവായി ഈ ദൈവിക ശുശ്രൂഷയുടെ ഭാഗമാകാം. ഓർക്കുക ജീവൻ്റെ വിലയുള്ള ദാനമാണ് രക്തദാനം. പ്രാർത്ഥിക്കാം…പങ്കാളിയാകാം, Thank you, GBU

Continue Reading

Media

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

Published

on

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി. മുരളീധരനും മെമ്മോറാണ്ടം നൽകി.

കുവൈത്തിലും യുഎഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽപരം പരീക്ഷാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികൾ ഏറ്റവുമധികം അധിവസിക്കുന്ന രാജ്യങ്ങളിൽ നീറ്റ്‌ പരീക്ഷാ കേന്ദ്രം അനുവദിക്കമെന്നത് കുടുംബസമേതം പ്രവാസലോകത്ത് ജീവിക്കുന്നവരുടെ കാലങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ കൊവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക – സാമൂഹിക പ്രതിസന്ധികള്‍ മൂലം പ്രവാസികള്‍ നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയാണ് . നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിലാണെന്നിരിക്കെ പരീക്ഷക്കായി നാട്ടിലേക്ക് പോകാനും തിരിച്ചു വരാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരാനാകുമോ എന്ന ആശങ്കയാണ്‌ പല രക്ഷിതാക്കൾക്കുമുള്ളത്.

ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് അഞ്ഞൂറിലധികം കുട്ടികളാണ് നീറ്റ് പരീക്ഷക്ക് തയ്യാറാകുന്നത്. നിലവില്‍ ഗൾഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് ഉൾപ്പടെയുള്ള കാര്യങ്ങൾ അനന്തമായി നീണ്ടുപോകുകുയാണ്. ഒമാനിലെപരീക്ഷാർത്ഥികളുടെ ന്യായമായ ആവശത്തിന്മേൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. മസ്‌കത്തിലെ അവെന്യൂ മാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കെവിൻ സാമുവൽ, മാളവിക ഷാജി, ഷാജി എം.ടി, പ്രദീപ്‌, മുഷ്താഖ്‌, ഇസാഖ് എന്നിവർ പങ്കെടുത്തു.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

Media17 hours ago

സഫറേഴ്സ് വോയ്സ് ഇന്ത്യ ഒരുക്കുന്ന സൗജന്യ രക്തദാന കൂട്ടായ്മ

ക്രിസ്തുയേശുവിൻ്റെ നാമത്തിൽ സ്നേഹവന്ദനം. കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ ദാതാക്കളുടെ അഭാവം മൂലം ആശുപത്രികളിലും Blood bank കളിലും രക്തശേഖരം വളരെ കുറവായിരിക്കുന്നു. ഇക്കാരണത്താൽ ഇതിനോടകം അടിയന്തിരമായി...

us news17 hours ago

Chinese authorities raid Zoom church service, order pastor to stop preaching

Police officers and Chinese Communist Party officials raided a church in Guangdong Province, which advocates for justice in China, while...

Media18 hours ago

ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണം: രക്ഷിതാക്കൾ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകി

മസ്‍കത്ത്: ഒമാനിലും നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷാർത്ഥികളും രക്ഷിതാക്കളും. സെപ്‍തംബർ 12ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷക്ക് ഒമാനിലും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒമാനിലെ രക്ഷിതാക്കൾ പ്രധാനമന്ത്രി...

Media18 hours ago

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി

ഫിന്‍ലന്‍ഡിലേക്ക് ജൂലൈ 26 മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുമതി.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച സഞ്ചാരികള്‍ക്കാണ് പ്രവേശനം. കുറഞ്ഞത് 14 ദിവസം മുമ്ബ് വാക്‌സീന്‍...

us news18 hours ago

മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണോ?

ഹൂസ്റ്റൻ : രണ്ടു ഡോസ് വാക്‌സിനേഷന്‍ എടുത്തവർക്ക് മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി അനിവാര്യമാണെന്ന വാദം അമേരിക്കയിൽ ശക്തമായി. കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ പരീക്ഷണം ഫലപ്രദമായി നടക്കുന്നതിനിടയിലാണ്...

us news18 hours ago

New corona variant found in UK, 16 cases detected so far

Public Health England has recently identified a new strain of coronavirus which is now being investigated after 16 confirmed cases...

Trending