Sports
റസലിങ് താരം ജോസഫ് ലോറിനെയ്റ്റ്‌സ് അന്തരിച്ചു

മിസൗറി: അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്‌ലര്‍ ജോസഫ് ലോറിനെയ്റ്റ്‌സ് (60) അന്തരിച്ചു. ചൊവ്വാഴ്ച ഒസാഗ ബീച്ചിലെ റ്റാന്‍ -റ്റാര്‍ എ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഭാര്യയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസുകാര്‍ റിസോര്‍ട്ടില്‍ എത്തി പരിശോധിച്ച് ജോസഫിന്റെ മരണം സ്ഥിരീകരിച്ചു. മരണത്തില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
റോഡ് വാരിയര്‍ അനിമല്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം റസലിങ് ലെജന്‍ഡ് ആയിട്ടാണ് അറിയപ്പെടുന്നത്. നിരവധി തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പിന് അര്‍ഹനായിട്ടുണ്ട്. മുഖത്ത് ചായം തേച്ച് റിങ്ങിലെത്തുന്ന അനിമല്‍ കാണികള്‍ക്ക് ഹരമായിരുന്നു.
ഫിലഡല്‍ഫിയയില്‍ 1960 സെപ്റ്റംബറിലായിരുന്നു ജനനം. എഡി ഷാര്‍ക്കെയുടെ കീഴിലായിരുന്നു ഗുസ്തി അഭ്യാസം. ഭാര്യ കിം ലോറി നെയ്റ്റസ്. മക്കള്‍: ജോസഫ്, ജെയിംസ്, ജെസിക്ക.
സഹപ്രവര്‍ത്തകന്റെ ആകസ്മിക വിയോഗത്തില്‍ ഹള്‍ക്ക് ഹോഗന്‍ നടുക്കം പ്രകടിപ്പിച്ചു. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാതെയാണ് ജോസഫ് മരണത്തിന് കീഴ്‌പ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ റസിലിങ്ങില്‍ തിളങ്ങിയ 33 താരങ്ങളാണ് മരിച്ചത്. പലരും 60 വയസിനു താഴെ പ്രായമുള്ളവരായിരുന്നു.
Sports
ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022 പുരസ്‍കാരം മെസിക്ക്: മികച്ച വനിതാ താരം അലക്സിയ പുറ്റെല്ലസ്

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.
ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം ബെന്‍സീമക്ക് അവസാന സീസണ്‍ വളരെ മികച്ചതായിരുന്നു. ബെന്‍സീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.
വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും മെസി പറഞ്ഞു . ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുറ്റെല്ലസ് നേടി. ഫിഫയുടെ തുടർച്ചയായ രണ്ടാമത്തെ മികച്ച അവാർഡാണിത്. വനിതകളിൽ ആഴ്‌സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റ നിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്‌സ് മോർഗൻ, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും മിഡ്ഫീൽഡർ അലക്‌സിയ പുറ്റെല്ലസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.
അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി. ഗോൾ കീപ്പർമാരുടെ സാധ്യതാ പട്ടികയിൽ മൊറോക്കോയുടെ യാസീൻ ബനോ, അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരാണ് ഉണ്ടായിരുന്നത്.
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്‌കലോനിയാണ്.മികച്ച വനിതാ പരിശീലകയായത് സറീന വീഗ്മാനാണ്.
Sources:globalindiannews
Sports
ടെന്നിസ് ഇതിഹാസം സാനിയ മിർസ കോർട്ടിൽനിന്ന് വിടവാങ്ങുന്നു

ഹൈദരാബാദ്: ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ കോർട്ടിൽനിന്ന് വിടവാങ്ങുന്നു. ഫെബ്രുവരിയിൽ ദുബൈയിൽ നടക്കുന്ന ഡബ്ലു.ടി.എ 1000 മത്സരത്തോടെ കരിയർ അവസാനിപ്പിക്കുമെന്ന് താരം പറഞ്ഞു. വിമെൻസ് ടെന്നിസ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് സാനിയ വിരമിക്കൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം അവസാനത്തോടെ വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റി. കഴിഞ്ഞ വർഷത്തെ യു.എസ് ഓപണിൽ കൈമുട്ടിന് പരിക്കേറ്റ് പുറത്താവുകയായിരുന്നു. ഈ മാസം ആസ്‌ത്രേലിയൻ ഓപണിൽ കസാഖ് താരം അന്ന ഡാനിലിനക്കൊപ്പം ഇറങ്ങുന്ന താരം അവസാന ഗ്രാൻഡ്സ്ലാം ടൂർണമെന്റിലാകും റാക്കേറ്റേന്തുന്നത്.
ഡബിൾസിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടുള്ള സാനിയ രാജ്യം സംഭാവന ചെയ്ത ഏറ്റവും മികച്ച വനിതാ ടെന്നിസ് താരമാണ്. 2005ൽ ഡബ്ല്യു.ടി.എ കിരീടം നേടിയതോടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്. 2007 ഓടെ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ 30ൽ എത്തി. 27 ആയിരുന്നു കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ്. ഡബിൾസിലെ ആദ്യ കിരീടം 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ആസ്‌ത്രേലിയൻ ഓപൺ മിക്‌സഡ് വിഭാഗത്തിലായിരുന്നു. 2012ൽ ഫ്രഞ്ച് ഓപണിലും ഭൂപതിക്കൊപ്പം ജേതാവായി. 2014ൽ ബ്രസീൽ താരം ബ്രൂണോ സോറസിനൊപ്പം യു.എസ് ഓപൺ കിരീടവും നേടി. 2015ൽ മാർടിന ഹിംഗിസിനൊപ്പം ചേർന്ന സാനിയ മൂന്ന് ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് നേടിയത്.
Sources:globalindiannews
Sports
Buffalo Bills’ Safety Damar Hamlin Collapses on Field, Team Turns to God in Prayer

A “terrifying” scenario played out on live television during Monday night football. Buffalo Bills defensive back Damar Hamlin collapsed after making a tackle during the high-profile game against the Cincinnati Bengals.
The 24-year-old appeared to have been hit in the chest by the helmet of Bengals wide receiver Tee Higgins during the tackle. He initially jumped back up, but after taking two steps, he collapsed.
According to an overnight statement from the Bills, Hamlin went into cardiac arrest, but CPR performed on the field was able to restart his heart. He is now sedated and in critical condition. His doctors say the next 12-24 hours are critical, so as his team, fans, and other supporters wait for more news, they’re praying.
Players on the field dropped to their knees in a prayer circle as the ambulance carrying Hamlin drove off the field, and then another prayer circle of fans formed outside of University of Cincinnati Medical Center where he was taken.
Bills offensive lineman Dion Dawkins took to Twitter asking the world to pray for Hamlin.
And Tee Higgins also tweeted out a message of prayerful support…
Fans have also been donating to causes Hamlin cares about as they wait to hear more about his condition. He recently posted to raise money for a toy drive. That site had a $2,500 goal—overnight they quickly surpassed $3 million.
Doctors say a key factor in Hamlin’s recovery will be the length of time he was on the field with no cardiac activity.
A quote from Hamlin himself during his college football days at the University of Pittsburgh is now ringing true for this situation as well. He said, “My faith is in God. So whatever He has planned for me, that’ll be it.”
Sources:BREAKING CHRISTIAN NEWS
-
National8 months ago
ക്രൈസ്തവ സംഗമം 2022
-
Disease10 months ago
എന്താണ് ചെള്ള് പനി? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്?
-
world news2 weeks ago
കത്തോലിക്കാസഭയിൽ വൈദികർക്ക് വിവാഹം കഴിക്കാം.വിവാഹിതർക്കും പുരോഹിതരാകാം. വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
-
Crime9 months ago
“യേശു ക്രിസ്തു പരമോന്നതന്” എന്ന് പറഞ്ഞ പാക്ക് ക്രൈസ്തവ വിശ്വാസിയ്ക്കു വധശിക്ഷ
-
Travel11 months ago
ഗ്ലാസില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം പണിപൂര്‍ത്തിയാക്കി
-
world news11 months ago
Well-known Christian Website in China Closes Permanently
-
Travel10 months ago
ഒരു തവണ ഇന്ധനം നിറച്ചാൽ 650 കി.മി സഞ്ചരിക്കാം; ഹൈഡ്രജൻ കാർ കേരളത്തിലെത്തി
-
breaking news11 months ago
വർഷിപ്പ് ലീഡറായ ബ്രദർ ലോർഡ്സൺ ആന്റണിക്കും ബ്രദർതോംസണും വാഹനാപകടത്തിൽ പരിക്ക്