Connect with us
Slider

Travel

മൂന്നാറിലെ സ്ലീപ്പർ ബസുകളിൽ താമസിക്കാം; ഒരു രാത്രിക്ക് 100 രൂപ

Published

on

മൂന്നാര്‍: കെഎസ്ആര്‍ടിസി-യുടെ മൂന്നാര്‍ ബസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കി. സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്‌ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍ ധനമായി നല്‍കണം. ഒഴിഞ്ഞ് പോകുമ്പോള്‍ നാശനഷ്ടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നല്‍കുന്നതാണ്.

ബസ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ മൂന്നാര്‍ ഡിപ്പോയില്‍ ഉള്ള ടോയ്‌ലറ്റ് സൗകര്യം ഉപയോഗിക്കാനായി അനുവദിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകള്‍ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നതിന് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തി മാത്രമേ അടുത്ത ഗ്രൂപ്പിന് നല്‍കുകയുള്ളൂ. സ്ലീപ്പര്‍ ബസും, ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനും, താമസിക്കുന്നവര്‍ക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും, ലഗേജ് വാഹനത്തില്‍ എടുത്ത് വെക്കുന്നതിനും തിരികെ എടുത്തു കൊടുക്കുന്നതിനും വേണ്ടി രണ്ട് ക്യാഷല്‍ ജീവനക്കാരെ നിയമിക്കും.

കെ.എസ്.ആര്‍.ടി.സി-യുടെ [email protected] മെയില്‍ ഐഡി വഴിയും 9447813851, Land.No.04865230201 ഫോണ്‍ നമ്പര്‍ വഴിയും സ്ലീപ്പര്‍ ബസ് ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷന്‍ വ്യവസ്ഥയില്‍ അനുവദിക്കും. സ്ലീപ്പര്‍ ബസ് ഉപയോഗിക്കുന്ന അതിഥികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനു വേണ്ടി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Travel

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

Published

on

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി.​എം.​ഡി അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം (കോ​ട്ട​യം വ​ഴി​യും ആ​ല​പ്പു​ഴ വ​ഴി​യും), എ​റ​ണാ​കു​ളം- കോ​ഴി​ക്കോ​ട് ഈ ​റൂ​ട്ടു​ക​ളി​ലാ​ണ് നി​ല​വി​ൽ ലോ ​ഫ്ലോ​ർ എ.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം ടി​ക്ക​റ്റ് നി​ര​ക്ക് 445 രൂ​പ​യാ​ണ്. അ​ത് 25 ശ​ത​മാ​നം കു​റ​ക്കു​മ്പോ​ൾ 346 രൂ​പ​യാ​കും. ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​ക്ക് നി​ല​വി​ൽ​വ​രും.

Continue Reading

Travel

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

Published

on

 

ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാം. നോമിനി, ഉടമാവകാശം, രേഖകളുടെ അടിസ്ഥാനത്തിൽ നോമിനിയെ നിർദേശിക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ട, മോട്ടർ വാഹന നിയമത്തിലെ 47, 55, 56 വ്യവസ്ഥകളിലാണു ഭേദഗതി വരുത്തുന്നത്. ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഇതുസംബന്ധിച്ച നിർദേശങ്ങൾ പൊതുജനങ്ങൾക്ക് 30 ദിവസത്തിനകം [email protected] എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യാം.
Sources:manoramaonline

Continue Reading

Subscribe

Enter your email address

Featured

us news7 hours ago

U.S. Supreme Court Rules Against New York’s Restrictions On Religious Gatherings

The U.S. Supreme Court has temporarily barred New York from enforcing strict attendance limits on places of worship in areas...

Life7 hours ago

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

 

Travel8 hours ago

കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ ബസുകളിലും നിരക്കിളവ് ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ

തിരു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ഫാ​സ്​​റ്റ്​ മു​ത​ലു​ള്ള ബ​സു​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന 25 ശ​ത​മാ​നം നി​ര​ക്കി​ള​വ് എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ൾ​ക്കു​കൂ​ടി അ​നു​വ​ദി​ച്ചു. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​ള​വ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്...

Media8 hours ago

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു

ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന ബില്ല് ഓർഡിനൻസായി നിലവിൽ വന്നു. രാവിലെ ഗവർണർ ബില്ല് ഒർഡിനൻസായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻ കൂട്ടി സർക്കാരിനെ...

Business8 hours ago

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പണം ഇങ്ങോട്ട് ലഭിക്കുന്നു, ചെയ്യേണ്ടത് ഇങ്ങനെ

എൽ‌പി‌ജി സിലിണ്ടറിന്റെ പേയ്മെന്റ് ആമസോണിലൂടെ നടത്തിയാൽ കാഷ്ബാക്ക് ഓഫർ. സിലിണ്ടർ ബുക്ക് ചെയ്ത് പണമടയ്ക്കുമ്പോൾ ആമസോൺ 50 രൂപ അധിക ക്യാഷ്ബാക്ക് ഓഫറാണ് വാ​ഗ്ദാനം ചെയ്യുന്നത്. വിപണന...

Travel1 day ago

വാഹനത്തിന്റെ ആർസി ബുക്കിൽ നോമിനിയേയും ചേർക്കാം.

  ന്യൂഡൽഹി∙ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ ഉടമയുടെ പേരിനൊപ്പം ആർസിയിൽ നോമിനിയെയും നിർദേശിക്കാവുന്നവിധം മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരത്തുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വാഹനം നോമിനിയുടെ...

Trending