Connect with us

Media

പ്രാർത്ഥനാ ധ്വനി ഖത്തർ ചാപ്റ്ററിന് തുടക്കം

Published

on

 

ഖത്തർ : പ്രാർത്ഥനാ ധ്വനി ചീഫ് എഡിറ്ററും ഗുജറാത്ത്‌ ജാംനഗർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകനുമായ പാസ്റ്റർ ബെൻസൺ ഡാനിയേലിനു ദൈവം കൊടുത്ത ദർശനപ്രകാരം 2000 ഒക്ടോബർ മാസം 50 പേരിൽ തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ് പ്രാർത്ഥനാ ധ്വനി. പ്രാർത്ഥനയാൽ അനേകരെ കൈത്താങ്ങുക എന്ന ആത്മദർശനത്തോടെ മാസികയിൽ കൂടിയും, വാട്സാപ്പ് ഗ്രൂപ്പുകൾ, ഫേയ്സ് ബുക്ക്, മെസഞ്ചർ ഗ്രൂപ്പുകളിലുമായി ഇന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 7500 -ൽ അധികം പേർ ഈ പ്രാർത്ഥനാ ഗ്രൂപ്പിൽ ഉണ്ട്. 2014 – ൽ പ്രാർത്ഥനാ ധ്വനിക്ക് ഇന്ത്യാ ഗവൺമെന്റിന്റെ (RNI) അംഗീകാരം ലഭിച്ചു. കഴിഞ്ഞ ഇരുപത് വർഷങ്ങൾ പിന്നിട്ടപ്പോൾ പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുവാൻ ദൈവം കൃപ നൽകുന്നു. ദൈവ കൃപയാൽ ഖത്തറിലും പ്രാർത്ഥനാ ധ്വനിയുടെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിപ്പാൻ ഇടയായി.

ചെയർമാനായി പാസ്റ്റർ സാം തോമസ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഖത്തർ),
കോ – ഓർഡിനേറ്ററായി ഫിലെ പി പൊന്നച്ചൻ(ഡിവൈൻ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് ഖത്തർ, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ഖത്തർ ), പ്രയർ കോ -ഓർഡിനേറ്ററായി തോംസൺ കുര്യൻ (ചർച്ച് ഓഫ് ഗോഡ് ഖത്തർ ), മീഡിയാ കോ – ഓർഡിനേറ്ററായി ബിനോയ്‌ കെ ഐപ്പ് (ദോഹ -ഐ പി സി ഖത്തർ ),മിഷൻ കോ – ഓർഡിനേറ്ററായി ജിൻസ് ജോൺ (ബിദാ ഐ പി സി ചർച്ച് ഖത്തർ ), സബ് എഡിറ്ററായി ഷിജു തോമസ് (ചർച്ച് ഓഫ് ഗോഡ് ഖത്തർ )എന്നിവർ ചുമതലയേറ്റു.

2021 മാർച്ച്‌ 26 വെള്ളിയാഴ്ച ഖത്തർ സമയം 07.00pm ന് (09.30pm IST) സൂം പ്ലാറ്റ്ഫോമിൽക്കൂടി പ്രാർത്ഥനാ ധ്വനി ഖത്തർ ചാപ്റ്റർ പ്രവർത്തനോത്ഘാടനം നടത്തുവാൻ താല്പര്യപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ റവ. ജോൺ തോമസ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഇന്റർനാഷണൽ പ്രസിഡന്റ്) പ്രാർത്ഥിച്ച് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുന്നതും പാസ്റ്റർ ഷിബു തോമസ് (ഐ പി സി ഹെബ്രോൻ ഒക്കലഹോമ) ദൈവ വചന പ്രഘോഷണം നിർവ്വഹിക്കുന്നതുമാണ്. ബ്രദർ ഷെറിൻ ബോസ് & ടീം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്.
+91 9824947019
+974 55066405
+974 30861381

Articles

അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക

Published

on

ദൈവത്തിന്റെ മുഖ്യ ഗുണങ്ങളിൽ ഒന്നാണ്‌ നീതി. കർത്താവ് നീതിയും ന്യായവും ഇഷ്ടപ്പെടുന്നു എന്ന് സങ്കീർത്തനം 33:5 ൽ പറയുന്നു. ന്യായം ദൈവത്തിന്റെ നീതി​യു​ടെ ഒരു അനിവാ​ര്യ ഘടകമാണ്‌. യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ നീതി​യും ന്യായ​വും സംബന്ധിച്ച ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങളെ യേശു പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു. ദൈവത്തെക്കുറിച്ചുള്ള ന്യായ​വും കരുണാ​പൂർവ​മായ നീതി​യും സമറിയാക്കാരനെ​ക്കു​റി​ച്ചുള്ള യേശു​ ഉപമയിലൂടെ വെളിപ്പെടുത്തി. തനിക്കു പരിചയമി​ല്ലാഞ്ഞ, പരുക്കേറ്റ ഒരു മനുഷ്യ​നെ സഹായി​ക്കു​ക​വഴി സമറിയാ​ക്കാ​രൻ നീതിയും ന്യായവുമുള്ള കാര്യ​മാ​ണു ചെയ്‌തത്‌.

ലോക​ത്തി​ന്റെ നീതിയും ന്യായവും ഒരു വാളും ഒരു തുലാസും കയ്യിൽ പിടി​ച്ചി​രി​ക്കുന്ന, കണ്ണു മൂടി​ കെട്ടിയിരി​ക്കുന്ന ഒരു സ്‌ത്രീ​യാ​യി ചിത്രീകരിക്കുന്നുണ്ട്‌. മനുഷ നീ​തി മുഖപ​ക്ഷ​മി​ല്ലാ​ത്ത​താ​യി​രി​ക്കാൻ, അതായത്‌ സമ്പത്തോ സ്വാധീ​ന​മോ സംബന്ധിച്ച്‌ അന്ധമാ​യി​രി​ക്കാനാണ് ഇത് കൊണ്ട് ഉദ്ദേശി​ക്ക​പ്പെ​ടു​ന്നത്. പ്രതി​യു​ടെ കുറ്റമോ നിഷ്‌കളങ്കതയോ അതു ശ്രദ്ധാ​പൂർവം തുലാസിൽ തൂക്കി​നോ​ക്കണം. വാളു​കൊണ്ട്‌, നീതി നിഷ്‌ക​ള​ങ്കരെ സംരക്ഷി​ക്കു​ക​യും കുറ്റം ചെയ്‌ത​വരെ ശിക്ഷി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ ലോകത്തിലെ നീതിയും ന്യായവും പലപ്പോഴും സമ്പത്തിനാലും അധികാരത്തിനാലും സ്വാധിനിക്കപ്പെടുന്നു

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​ നീതിയുക്തവും ന്യായവുമായ മനോ​ഭാ​വം പ്രകടമാക്കുക​യു​ണ്ടാ​യി. അവൻ നീതി​മാ​നും ന്യായ​മു​ള്ള​വ​നു​മാ​യി​രു​ന്നു. മാത്രമല്ല, സഹായ​മാ​വ​ശ്യ​മു​ണ്ടാ​യി​രുന്ന ആളുകൾക്കായി, കഷ്ടപ്പാ​ടി​നും രോഗ​ത്തി​നും മരണത്തി​നും അടി​പ്പെ​ട്ട​വ​രാ​യി​രുന്ന പാപി​ക​ളായ മനുഷ്യർക്കായി, യേശു തന്റെ ജീവൻ നൽകി. ക്രിസ്തുവിനെ പോലെ നാം നമ്മുടെ അനുദിന ജീവിതത്തിൽ നീതിയും ന്യായവും ഉള്ളവരായിരിക്കുക. അതുപോലെ അർഹിക്കുന്ന വ്യക്തികൾക്കും നീതിയും ന്യായവും നടത്തി കൊടുക്കുക
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

ദൈവമുൻപാകെ വിനീതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത്

Published

on

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. എന്നാൽ ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരു വിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്‌, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി.

ദൈവത്തിന്റെ കരുണ ദൈവത്തിന്റെ ദാനമാണ്. അര്‍ഹതയില്ലാത്തത് ഒരാള്‍ നമുക്കായി ചെയ്തുതരുമ്പോള്‍ നമുക്ക് ആ വ്യക്തിയോട് കടപ്പാടും സ്‌നേഹവും നന്ദിയും തോന്നുന്നതുപോലെ അര്‍ഹതയില്ലാത്ത കരുണ നമുക്ക് ലഭിക്കുന്നതുവഴി നാം ദൈവത്തോട് കൂടുതല്‍ നന്ദിയുള്ളവരായിരിക്കുക. അനുതപിക്കുക. പാപം ചെയ്യാതിരിക്കുക. അതിനാണ് ദൈവകരുണ. അർഹത ഇല്ലാഞ്ഞിട്ടും ദൈവം കരുണ കാണിച്ചതു പോലെ നാം മറ്റുള്ളവരോടും കരുണ കാണിക്കുക

ദൈവത്തിൻറെ മുൻപാകെ നാം ഒരോരുത്തരും വിനീതരാകുക. ദൈവമുൻപാകെ വിനിതർക്കാണ് ദൈവം കൃപ പ്രധാനം ചെയ്യുന്നത് പലപ്പോഴും ദൈവം നൽകിയ നന്മകളെ നാം സ്വന്തം കഴിവുകൾ കൊണ്ട് നേടിയത് ആണെന്ന് അഹങ്കരിക്കാറുണ്ട് എന്നാൽ നമുക്ക് കിട്ടിയത് എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന് നാം തിരിച്ചറിയുക. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക ഇതു കൂടാതെ വചനത്തിൽ അധിഷ്ഠിതമായ ജീവിതവും കർത്താവ് നമ്മിൽ നിന്ന് ആഗ്രഹിക്കുന്നു
Sources:marianvibes

http://theendtimeradio.com

Continue Reading

Articles

കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്

Published

on

ജീവിതത്തിൽ ഉറ്റവരും സ്നേഹിതരും കൈവിട്ടാലും കൈവിടാത്ത ദൈവം ആണ് നമ്മുടെ ദൈവം. ഭൂമിയിലെ ബന്ധങ്ങളിൽ ഏറ്റവും പവിത്രമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ആ കുഞ്ഞിനെ ദൈവം മറക്കുകില്ല എന്നാണ് ദൈവം അരുളിച്ചെയ്യുന്നത്. ദൈവത്തിന്റെ സ്നേഹം അമ്മയുടെ സ്നേഹത്തേക്കാൾ വലുതാണ്. സൃഷ്‌ടിച്ച ദൈവത്തിന് ഒരുനാളും നമ്മെ കൈവിട്ടു കടന്നു പോകുവാൻ സാധ്യമല്ല. കൂരിരുൾ താഴ്‌വരയിലൂടെ നാം നടന്നാലും, അവിടുന്ന് നമ്മോടു കൂടെ നടക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറി നിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നൽകി, അവന്റെ പേര് ഇമ്മാനുവേൽ എന്നാണ്. ഇമ്മാനുവേൽ എന്ന പേരിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ ഉണ്ട് എന്നാണ്. നമ്മോടു കൂടെയുള്ള ദൈവം ഒരിക്കലും നമ്മെ തനിച്ചാക്കി മാറി നിൽക്കുന്നില്ല. നമുക്കുചുറ്റും നടക്കുന്നതെല്ലാം നിശ്ചയമായും ദൈവം കാണുന്നു. നാം നമ്മുടെ പ്രതിസന്ധികളെ കാണുന്നതു പോലെതന്നെ അവിടുന്ന് അവയെ കാണുന്നു. ജീവിതത്തിൽ പ്രിയപ്പെട്ടവർ പലരും നമ്മളെ പ്രതിസന്ധിഘട്ടങ്ങളിൽ കൈവിട്ടേക്കാം എന്നാൽ കർത്താവ് നമ്മളെ ഒരു പ്രതിസന്ധിയിലും കൈവിടാതെ നമ്മളെ ചേർത്ത് പിടിക്കുന്ന ദൈവം ആണ്.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ പ്രതിസന്ധി കാലഘട്ടങ്ങളിൽ നമുക്ക് തോന്നിയേക്കാം ദൈവം നമ്മുടെ കൂടെ ഇല്ലെന്ന് എന്നാൽ ദൈവം നമ്മുടെ കൂടെ തന്നെ ഉണ്ട് അവൻ നമ്മെ ഒരിക്കലും തനിച്ചാക്കി മാറിനിൽക്കുന്നവനല്ല. നമ്മുടെ ജീവിതത്തിൽ പലപ്പോഴും ദൈവം അനുവദിക്കുന്ന ഒറ്റപ്പെടലുകൾ നേരിടേണ്ടി വന്നേക്കാം എന്നാൽ ഈ ഒറ്റപ്പെടലുകൾ ഒന്നും നമ്മെ തളർത്താൻ അല്ല വളർത്താനാണ്. കർത്താവേ എന്ന ഒരു വിളി മാത്രം മതി അവൻ നമ്മുടെ അടുത്ത് ഓടി എത്തും.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National10 hours ago

സാമൂഹികനവീകരണത്തിന് പെന്തക്കോസ്ത് സഭകളുടെ പങ്ക് ശ്രദ്ധേയം; മന്ത്രി കെ രാജന്‍

തൃശ്ശൂര്‍: സാമൂഹിക നീതിക്കും നവീകരണത്തിനുമായി നിലകൊണ്ട ക്രിസ്ത്യന്‍ വിഭാഗമാണ് പെന്തക്കോസ്ത് സഭകളെന്നു സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.ഐപിസി സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍...

world news11 hours ago

Terrorists Kidnap, Murder Catholic Catechist in Burkina Faso

Burkina Faso — Young catechist Edouard Yougbare was kidnapped and murdered by terrorists on April 19 in Burkina Faso. “We...

world news11 hours ago

South Korean Supreme Court Rules in Favor of Religious Freedom

South Korea — South Korea’s Supreme Court ruled against a law school’s refusal to reschedule an interview due to a...

us news12 hours ago

മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കായി പി സി എന്‍ എ കെ കോണ്‍ഫറന്‍സില്‍ സെമിനാര്‍

ന്യൂയോര്‍ക്ക്: ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നഴ്‌സ്...

world news2 days ago

Baptist Pastor Re-Arrested the Night He’s Released from Prison

Myanmar — To mark the Buddhist New Year festival of Thingyan, officials in Myanmar released 3,300 people from prison. Authorities...

us news2 days ago

40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത

ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന...

Trending