Connect with us
Slider

Mobile

വാട്‌സ്ആപ്പില്‍ പുതുതായി മൂന്ന് ഫീച്ചറുകള്‍ എത്തുന്നു

Published

on

സന്‍ഫ്രാന്‍സിസ്‌കോ: വാട്‌സ്ആപ്പില്‍ പുതുതായി മൂന്ന് ഫീച്ചറുകള്‍ എത്തുന്നു. നേരത്തെ തന്നെ ഫേസ്ബുക്ക് ഉടമസ്ഥരായ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സ്ഥിരീകരിച്ച ഈ ഫീച്ചറുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വാട്‌സ്ആപ്പ് തലവന്‍ വില്‍ കാത്ത്കാര്‍ട്ടിനെ ഉദ്ധരിച്ച് വാട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ ഗ്രൂപ്പിലും മറ്റും നിങ്ങള്‍ക്ക് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും. എന്നാല്‍ ഒരാഴ്ചയാണ് ഇതിന് വാട്‌സ്ആപ്പ് നല്‍കുന്ന കാലാവധി. എന്നാല്‍ ഇത് മാറ്റി നിങ്ങള്‍ക്ക് നിശ്ചയിക്കുന്ന സമയത്തേക്ക് എല്ലാ ചാറ്റിലും സന്ദേശം അയക്കാവുന്ന ‘ഡിസപ്പിയറിംഗ് മോഡ്’ ഉടന്‍ തന്നെ വാട്‌സ്ആപ്പില്‍ ലഭ്യമാകും എന്നാണ് ഒരു പ്രത്യേകത.

‘വ്യൂ വണ്‍സ്’ എന്നതാണ് മറ്റൊരു പ്രത്യേകത, ഇത് പ്രകാരം ഒരു സന്ദേശം ഒരു വ്യക്തിക്ക് അയച്ചാല്‍ അത് ഒരു തവണ ആ വ്യക്തിക്ക് കാണാം. ടെക്സ്റ്റ് ആയാലും, വീഡിയോ ആയാലും, ഓഡിയോ ആയാലും അതിന് ശേഷം അത് ഡിലീറ്റായി പോകും.

മറ്റൊരു പ്രധാന പ്രത്യേകത ഒരു വാട്‌സ്ആപ്പ് അക്കൗണ്ട് രണ്ടിലധികം ഡിവൈസുകളില്‍ തുറക്കാം എന്നതാണ്. നേരത്തെ തന്നെ പ്രഖ്യാപിച്ചതും ലോകത്തിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ് ഈ ഫീച്ചര്‍. ഇത് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഉപയോക്താക്കളെ തേടിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ വാട്‌സ്ആപ്പ് ഒരു ഫോണിലും, അതിന്റെ വെബ് അക്കൗണ്ട് ലാപ്‌ടോപ്പിലോ, ഡെസ്‌ക് ടോപ്പിലോ തുറക്കാനെ സാധിക്കൂ. ഇതിന് പരിഹാരമായി നാല് ഡിവൈസുകളില്‍ ഒരേ സമയം അക്കൗണ്ട് തുറക്കാം എന്നാണ് ഇതിന്റെ പ്രത്യേകത.

ആദ്യഘട്ടത്തില്‍ ഈ പ്രത്യേകത ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുക എന്നാണ് വാട്‌സ്ആപ്പ് മേധാവി പറയുന്നത്.
Sources:globalindiannews

Mobile

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരും ഈ വ്യാപാരിക്കൂട്ടായ്‌മ

Published

on

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും.

മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ.

മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം.

വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ.

മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും.

600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55.

പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ”നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.
കടപ്പാട് :കേരളാ ന്യൂസ്

Continue Reading

Mobile

നിങ്ങളുടെ സ്മാർട്ട് ഫോണുകൾ വിൽക്കും മുൻപ് ഈ 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക

Published

on

 

മികച്ച ഫീച്ചറുകളുമായി പുത്തൻ ഫോണുകൾ വിപണിയിലെത്തുന്നതും, പുത്തൻ ഫോണുകൾ വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ പോലുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നതും ഉപഭോക്താക്കളെ പുത്തൻ സ്മാർട്ട് ഫോണിലേക്ക് പെട്ടന്ന് ചേക്കേറാൻ പ്രേരിപ്പിക്കുന്നുണ്ട്. അതെ സമയം പുത്തൻ ഫോണിലേക്ക് മാറുന്നതിനു മുൻപായി നിങ്ങളുടെ പക്കൽ ഇപ്പോഴുള്ള ആൻഡ്രോയിഡ് ഫോൺ വിൽക്കാനോ? എക്സ്ചേഞ്ച് ചെയ്യാനോ പ്ലാനുണ്ടോ? എങ്കിൽ താഴെപ്പറയുന്ന 7 കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

1️⃣ചിത്രങ്ങൾ, വീഡിയോ ബാക്ക്അപ്പ് ചെയ്യാം –

ഫോൺ വിൽക്കുന്നതിന് മുൻപ് ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്, മൈക്രോസോഫ്റ്റ് വൺഡ്രൈവ്, ഡ്രോപ്പ്ബോക്സ് തുടങ്ങിയ ക്ലൗഡ് സർവീസുകളിൽ സൂക്ഷിക്കാം. അല്ലെങ്കിൽ ഒരു ഹാർഡ് ഡ്രൈവിലേക്ക് മാറ്റാൻ മറക്കരുത്.

2️⃣കോൺ‌ടാക്റ്റുകൾ ബാക്കപ്പ് ചെയ്യുക –

ഫോൺ കോണ്ടാക്ടുകൾ വിൽക്കുന്നതിനു മുൻപായി ബാക്കപ്പ് ചെയ്യാൻ മറക്കരുത്. ഗൂഗിൾ അക്കൗണ്ടുമായി നിങ്ങളുടെ ഫോൺ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും ബാക്കപ്പ് ലഭിക്കും. അല്ലാത്ത പക്ഷം മാന്വൽ ആയി കോൺടാക്റ്റ് ബാക്കപ്പ് ചെയ്യാൻ https://contacts.google.com/ ലിങ്ക് തുറന്ന് കോൺടാക്ട് സൂക്ഷിക്കാം.

3️⃣സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യുക –

നിങ്ങളുടെ കോൺ‌ടാക്റ്റുകൾ പോലെ, നിങ്ങളുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും ബാക്കപ്പ് ചെയ്യാൻ‌ കഴിയും. മെസ്സേജുകൾ തേർഡ് പാർട്ടി സോഫ്റ്റവെയറുകളായ എസ്എംഎസ് ബാക്കപ്പ്, റീസ്റ്റോർ മുഖേന ബാക്കപ്പ് ചെയ്യാം.

4️⃣എല്ലാ അക്കൗണ്ടുകളിൽ നിന്നും ലോഗ്ഔട്ട് ചെയ്യുക –

ജിമെയിൽ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ നിങ്ങൾ സ്ഥിരമായി ലോഗ്ഇൻ ചെയ്തിരിക്കാം സാദ്ധ്യതയുള്ള സേവനങ്ങളിൽ നിന്നും ആപ്പുകളിൽ നിന്നും ലോഗൗട്ട് ചെയ്യുക. മിക്കവയുടെയും അക്കൗണ്ട്-സെറ്റിങ്സിൽ ലോഗൗട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.

5️⃣സിം കാർഡ് മാറ്റാൻ മറക്കരുത് –

അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുമ്പോൾ പലരും സിം കാർഡ് പുറത്തെടുക്കാൻ മറന്ന് പോവാൻ സാദ്ധ്യതയുണ്ട്.

6️⃣മൈക്രോ എസ്ഡി കാർഡ് പുറത്തെടുക്കുക –

നിങ്ങളുടെ ഫോണിൽ നിന്ന് മൈക്രോ എസ്ഡി കാർഡുകൾ നീക്കംചെയ്യുക. എന്നാൽ ആദ്യം മൈക്രോ എസ്ഡി കാർഡിൽ സംഭരിക്കുന്ന ഡാറ്റ സുരക്ഷിതമാണെന്ന് പരിശോധിക്കുക.

7️⃣ഫാക്ടറി റീസെറ്റ് അമർത്തുക –

അവസാനമായി സ്മാർട്ട്ഫോണിലെ ഫാക്ടയ റീസെറ്റ് അമർത്താൻ മറക്കരുത്. ഇതോടെ ആദ്യമായി ഫോൺ നിങ്ങളുടെ കൈയിൽ എത്തിയപ്പോഴുണ്ടായ സ്ഥിതിയിലേക്ക് മാറും.

Continue Reading

Subscribe

Enter your email address

Featured

us news19 hours ago

ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ.. ആറുമാസത്തിനിടെ നൈജീരിയിൽ മാത്രം കൊല്ലപ്പെട്ടത് 3000ലധികം ക്രൈസ്തവർ.

നൈജീരിയ: ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് 3462 ലധികം ക്രൈസ്തവരെന്ന് റിപ്പോർട്ട്.ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന...

Media19 hours ago

ദേശീയ പാതയ്ക്കായി ആരാധനാലയങ്ങൾ പൊളിക്കേണ്ടി വന്നാൽ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതി

ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തു കൊള്ളുമെന്ന് ഹൈക്കോടതി. ദേശീയപാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ്...

Media19 hours ago

സൗദിയിൽ സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു

റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ...

us news19 hours ago

Police Clarify No Burning of Church in North Sumatra

Indonesia– The Indonesian police clarify that a recent brawl did not specifically target a local church, although the church was...

Media20 hours ago

30 Christians have been arrested in UP this month under the guise of anti-conversion laws

Mumbai – Police recently arrested nine Christians in Uttar Pradesh for allegedly violating the state’s controversial anti-conversion law, which criminalises...

Media20 hours ago

Heavy rains and floods; The death toll in Maharashtra has risen to 112

MUMBAI – At least 112 people have died in the western Indian state of Maharashtra, authorities said on Friday, after...

Trending