Media
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്.കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചല്‍ ഖാദര്‍ 1973ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. കവിത എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് പാട്ടെഴുത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ നാന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു.
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…,മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ…, അനുരാഗിണീ ഇതാ എന്‍…, ഏതോ ജന്മകല്പനയില്, പൂമാനമേ.., ശരറാന്തല്‍ തിരിതാണു.., ചിത്തിരത്തോണിയില്‍…., പൊന്‍വീണേ എന്നുള്ളില്‍… തുടങ്ങി മലയാളികള്‍ക്കായി പൂവച്ചല്‍ ഖാദര്‍ എഴുതി അനശ്വരമാക്കിയ വരികള്‍ നിരവധിയാണ്.ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി.
ചലച്ചിത്ര രംഗത്ത് മാത്രമല്ല ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പൂവച്ചല്‍ അനശ്വരമാക്കിയവയിലുണ്ട്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ലളിതഗാനങ്ങളും രചിച്ച അദ്ദേഹം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം രചിച്ചത് എണ്ണൂറോളം പാട്ടുകളാണ്. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, സംഗീത നാടക അക്കാദമി പുരസ്കാരം, മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരന് പുരസ്കാരം തുടങ്ങിയവും നേടിയിട്ടുണ്ട്. ആര്യനാട് ഗവണ്മെന്റ് ഹൈസ്കൂള്‍, തൃശൂര്‍ വലപ്പാട് പോളിടെക്നിക് കോളജ്, തിരു.എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: അമീന, മക്കള്‍: തുഷാര, പ്രസൂന.
തിരുവനന്തപുരം പൂവച്ചല്‍ കുഴിയംകൊണം ജമാഅത്ത് പള്ളിയില്‍ ഇന്ന് വൈകിട്ടോടെ സംസ്കാരം നടക്കും.
Programs
പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം തീയതി രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിക്കുന്ന ക്യാമ്പ് ഒൻപതാം തീയതി ഉച്ചക്ക് 1 മണിക്ക് സമാപിക്കും. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ ക്യാമ്പിലൂടെ നമ്മുടെ യൗവനക്കാർക്ക് അനുഭവിപ്പാൻ അവസരം ഒരുക്കുകയാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം ആയിരിക്കും പ്രവേശനം. 7നു രാവിലെ ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജെ. തോമസ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടെ വാർഷിക ക്യാമ്പിന് തുടക്കമാകും. അഭിഷക്ത കർത്തൃദാസന്മാർ ക്ലാസ്സുകൾ നയിക്കും .. Evg ജിഫി യോഹന്നാൻ,Dr രാജു കെ. ജോർജ്, പാസ്റ്റർമാരായ ലോർഡ്സൺ ആൻ്റണി,ജെയിംസ് വർഗീസ് എന്നിവർ ക്യാമ്പിന് വിവിധ സെക്ഷനുകളിൽ നേതൃത്വം നൽകും.
ഈ അന്ത്യകാലത്ത് ക്രിസ്തുവിൽ നിലനിൽപ്പാൻ(To Stand firm in the Lord )അതോടൊപ്പം ലോകത്തിന്റെ ഏത് രാജ്യങ്ങളിൽ ഏത്തപ്പെട്ടാലും കർത്തൃ ശുഷ്രൂഷയിൽ പങ്കാളികൾ ആകുവാൻ യൗവനക്കാരെ ഒരുക്കിയെടുക്കുക എന്ന വ്യക്തമായ ലക്ഷ്യമാണ് ഈ ക്യാമ്പിന് പ്രചോദനം ആകുന്നത്. ക്യാമ്പ് യൗവനക്കാർക്കു അനുഗ്രഹകരമായി തീരേണ്ടതിന് ദൈവജന ത്തിന്റെ സഹകരണവും പ്രാർത്ഥനയും അപേക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
http://theendtimeradio.com
Media
‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണിയാണ് ഹര്ജിക്കാരന്. കരീന കപൂര്‍ തന്റെ പുസ്തകത്തിനു “പ്രഗ്നന്‍സി ബൈബിള്‍” എന്ന് പേര് നല്കിയിരിക്കുന്നതാണ് പരാതിക്ക് ആധാരം. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ ബൈബിളിന്റെ പേര് പരാമര്‍ശിക്കുന്നതിനാല്‍ കരീന കപൂറിന്റെ പുതിയ പുസ്തകത്തിന്റെ തലക്കെട്ട് പ്രതിഷേധം അര്‍ഹിക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
കരീന കപൂറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്. അസ്വീകാര്യമായ പ്രവര്‍ത്തി കൊണ്ട് ക്രൈസ്തവരെ അപമാനിക്കുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് കരീനയുടെ ശീലമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. തന്റെ വാദങ്ങളെ പിന്തുണക്കുന്നതിനായി ബ്രദേഴ്സ് എന്ന ബോളിവുഡ് സിനിമയിലെ “മേരാ നാം മേരി ഹെ, മേരി സൗ ടക്കാ തേരി ഹെ” എന്ന ഗാനവും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വൃണപ്പെടുത്തിയിട്ടും തന്റെ പരാതിയില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 3-ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് കുമാര്‍ പലിവാലിന്റെ ബെഞ്ച് സംസ്ഥാനത്തെ കക്ഷിയാക്കുവാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെടുകയും, കേസ് ആറാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
ഗര്‍ഭവതിയായിരുന്ന കാലത്തെ കരീനയുടെ അനുഭവങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ടുള്ള പ്രഗ്നന്‍സി ബൈബിള്‍ ജൂലൈ 9-നാണ് ജഗ്ഗര്‍നട്ട് ബുക്സ് പ്രസിദ്ധീകരിച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞ് എന്നാണ് രണ്ടു മക്കളുടെ അമ്മയായ താരം പുസ്തകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ബൈബിള്‍ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ക്രിസ്റ്റഫര്‍ ആന്റണിയ്ക്കു പുറമേ, ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡേയും കരീനയുടെ പുസ്തകത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
Media
News Hour Weekly News 06 August 2022 End Time News
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings