Connect with us
Slider

Uncategorized

മിസോറാമില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ 1 ലക്ഷം രൂപ പാരിതോഷികം

Published

on

ഐസ്വാൾ: കൂടുതൽ കുട്ടികളുള്ള മാതാപിതാക്കൾക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപം നൽകാനൊരുങ്ങി മിസോറാം മന്ത്രി. കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്തെയാണ് തന്റെ നിയോജക മണ്ഡലത്തിൽ ഏറ്റവുമധികം കുട്ടികളുള്ള രക്ഷിതാവിന്പാരിതോഷികം പ്രഖ്യാപിച്ചത്. ജനസംഖ്യാപരമായി പരിമിതമായ മിസോ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാവർധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.

ഞായറാഴ്ച ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാൾ ഈസ്റ്റ്-2 വിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നൽകുമെന്ന് റോയ്തെ അറിയിച്ചത്. എന്നാൽ പാരിതോഷികം ലഭിക്കാൻ എത്ര കുട്ടികൾ വേണമെന്ന കാര്യത്തിൽ മന്ത്രി സൂചന നൽകിയിട്ടില്ല. കൂടാതെ, പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചു.

റോയ്തെയുടെ മകന്റെ ഉടമസ്ഥതയിലുള്ള കൺസ്ട്രക്ഷൻ കൺസൾട്ടന്റ് സ്ഥാപനമാണ് പാരിതോഷികത്തിന്റെ ചെലവ് വഹിക്കുന്നത്. പ്രത്യുത്പാദനനിരക്കും ജനസംഖ്യാ വളർച്ചാ നിരക്കും മിസോ ജനതക്കിടയിലെ കുറഞ്ഞു വരുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണെന്ന് റോയ്തെ പറഞ്ഞു. ജനസംഖ്യയിൽ കാലക്രമേണയുണ്ടായ കുറവ് സംസ്ഥാനത്തിന്റെ പല മേഖലകളിലുമുള്ള വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനസംഖ്യയിലുണ്ടാകുന്ന കുറവ് മിസോ ജനതയുടെ അതിജീവനവും വികസനവും കൂടുതൽ അസാധ്യമാക്കുമെന്നും റോയ്തെ പറഞ്ഞു.

ജനസംഖ്യാ വർധനവ് ലക്ഷ്യമാക്കി മിസോറാമിൽ ചില ക്രൈസ്തവ ആരാധനാലയങ്ങളും യങ് മിസോ അസ്സോസിയേഷൻ പോലുള്ള സാമൂഹിക സംഘടനകളും ബേബി ബൂം പോലുള്ള നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2011 ലെ ജനസംഖ്യാകണക്കനുസരിച്ച് 10,91,015 പേരാണ് മിസോറാമിലുള്ളത്. സംസ്ഥാനത്തിന്റെ വലിപ്പം ഏകദേശം 21,087 ചതുരശ്ര കിലോമീറ്ററാണ്. ഓരോ ചതുരശ്ര കിലോമീറ്ററിലും 52 പേർ മാത്രമാണ് അധിവസിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങളിൽ അരുണാചൽ പ്രദേശിന് പിന്നിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് മിസോറാം.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ജനസംഖ്യാനിയന്ത്രണ നയങ്ങളും പദ്ധതികളും പ്രാവർത്തികമാക്കുന്നതിനിടെയാണ് മിസോറാമിൽ വിരുദ്ധമായ നിലപാട് ജനപ്രതിനിധിയിൽ നിന്നുണ്ടായിരിക്കുന്നത്. അയൽസംസ്ഥാനമായ അസമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാരാനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കാർ നയം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. കൂടാതെ കുടിയേറ്റ മുസ്ലിങ്ങളോട് ജനസംഖ്യ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ നിർദേശിക്കുകയും ചെയ്തു. ഉയരുന്ന ജനസംഖ്യ സംസ്ഥാനത്ത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനാൽ നിയന്ത്രിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് ലോ കമ്മീഷൻ ചെയർമാൻ ആദിത്യനാഥ് മിത്തൽ ഞായറാഴ്ച ആവശ്യപ്പെട്ടു.
കടപ്പാട് :കേരളാ ന്യൂസ്

Media

ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍: കരട് ബില്‍ പ്രസിദ്ധീകരിച്ചു

Published

on

 

ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന​ നിയമ നിര്‍മാണം നടപ്പാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലി ലഭിക്കുന്നതില്‍ നിന്നും വിലക്കാന്‍ വ്യവസ്ഥയുള്ള കരട് ബില്‍ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക്​ ആനുകൂല്യങ്ങള്‍ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കുന്നവര്‍ക്ക്​ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുമാണ്​ ജനസംഖ്യ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.

രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയ്ക്ക് അപേക്ഷ നല്‍കുന്നതില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, രണ്ട് കുട്ടികള്‍ മാത്രമുള്ള കുടുംബങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്​ സര്‍ക്കാര്‍ സബ്​സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക്​ സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും യു.പി ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്​ എ.എന്‍ മിത്തല്‍ വ്യക്തമാക്കി. കുടുംബത്തിന്‍റെ റേഷന്‍ കാര്‍ഡില്‍ നാലംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നിയമം പാലിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായാവും ഭൂമി വാങ്ങുന്നതിന് സബ്‌സിഡിയും നല്‍കും. രണ്ട് കുട്ടികള്‍ മാത്രമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പിഎഫ് ഉള്‍പ്പെടെ വര്‍ധിപ്പിക്കുമെന്നും ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒറ്റ കുട്ടിക്ക്​ 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ

Continue Reading

Uncategorized

കമല ഹാരിസിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം

Published

on

വാഷിങ്ടൻ ഡി സി: ഗ്വാട്ടിമാലയിൽ നിന്നും കൃത്യമായ രേഖകൾ ഇല്ലാതെ ആരും അമേരിക്കയിലേക്ക് വരാൻ ശ്രമിക്കരുതെന്ന വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പരസ്യ പ്രസ്താവനയ്ക്കെതിരെ അലക്സാഡ്രിയ ഒക്കേഷ കോർട്ടസ് ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തി. ഗ്വാട്ടിമാലയിൽ ആദ്യ സന്ദർശനത്തിനെത്തിയ കമലാ ഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പരിപാടിക്കിടെയാണു യുഎസ് ഗവൺമെന്റിന്റെ തീരുമാനം വ്യക്തമാക്കിയത്.

മധ്യ അമേരിക്കയിൽ നടക്കുന്ന അഴിമതിയെക്കുറിച്ചും, മനുഷ്യ കടത്തിനെക്കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുൻ കലിഫോർണിയ സെനറ്ററായിരുന്ന കമല ഹാരിസിന്റെ പ്രസ്താവന അമേരിക്കയിൽ അഭയം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണു നിരാശപ്പെടുത്തിയിരിക്കുന്നതെന്നു യുഎസ് കോൺഗ്രസ് അംഗം അലക്സാഡ്രിയ വ്യക്തമാക്കി. ഇടതുപക്ഷ പുരോഗമന ചിന്താഗതി വച്ചു പുലർത്തുന്ന ന്യുയോർക്കിൽ നിന്നുള്ള കോൺഗ്രസ് അംഗമാണു അലക്സാഡ്രിയ.

ബൈഡൻ ഭരണത്തിൽ ശരിയായ രേഖകളില്ലാതെ അമേരിക്കയിൽ പ്രവേശിക്കാം എന്നു വിശ്വസിച്ചിരുന്ന വലിയൊരു വിഭാഗത്തിനുള്ള ശക്തമായ മുന്നറിയിപ്പാണു കമലയുടെ പ്രസ്താവന. ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിൻ അമേരിക്കയെ അസ്ഥിരപ്പെടുത്താൻ യുഎസ് ഭരണകൂടം നടത്തുന്ന തന്ത്രങ്ങളിൽ വീട് നഷ്ടപ്പെടുകയും, മർദനങ്ങൾക്കു വിധേയരാകുകയും ചെയ്ത ജനവിഭാഗങ്ങൾക്കു അഭയം നൽകാൻ നൂറുശതമാനവും അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് അലക്സാഡ്രിയ ട്വിറ്ററില്‍ കുറിച്ചു.
Sources:globalindiannews

Continue Reading

Subscribe

Enter your email address

Featured

Media6 hours ago

Pastor in Central India Brutally Beaten by Radical Hindu Nationalists

India – According to Asia News, a pastor in India’s Madhya Pradesh state was brutally beaten by radical Hindu nationalists....

Media6 hours ago

സന്ദര്‍ശക വിസയിലെത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യുക; രജിസ്‌ട്രേഷന്‍ രീതി വ്യക്തമാക്കി അധികൃതര്‍

റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ്...

Media7 hours ago

Army fired back after 3 rockets landed from Lebanon, says Israel

JERUSALEM – Two rockets launched from Lebanon on Wednesday struck Israel, which responded with artillery fire amid heightened regional tensions...

Media7 hours ago

കോ വിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഗസ്റ്റ് 5 മുതൽ നിലവിൽ വരുന്ന നിയന്ത്രണങ്ങൾ

1. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിൻ്റെ (WIPR -weekly infection population ratio) അടിസ്ഥാനത്തിൽ പ്രത്യേകമായി കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും . പ്രതിവാര...

us news7 hours ago

Myanmar: Catholic priest, catechist abducted by armed group

An armed resistance group opposed to Myanmar’s military junta in the western state of Chin has seized a Catholic priest...

Media7 hours ago

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, സര്‍ക്കാരും അപ്പീലിന്

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റാണ്...

Trending