Connect with us

Health

കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍

Published

on

കൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ വീട്ടില്‍ പരിചരിക്കുന്നവര്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവശ്യാനുസരണം കുറഞ്ഞ നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകള്‍ ലഭ്യമാക്കുകയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംബെഡ് കെയറിന്റെ ലക്ഷ്യം.

കിടക്കയ്ക്ക് ഒപ്പം നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ചലന സഹായക ഉപകരണങ്ങളായ അത്യാധുനിക ഊന്നുവടി, ആധുനിക വാക്കര്‍, ഇരുന്ന് കുളിക്കാന്‍ ഉപയോഗിക്കുന്ന ഷവര്‍ ബെഞ്ച് എന്നിവയിലേതെങ്കിലും ഒരെണ്ണവും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

രോഗിക്ക് പരസഹായം കൂടാതെ കിടക്കയുടെ പൊക്കം ക്രമീകരിക്കാനും തല ഭാഗം 90 ഡിഗ്രി വരെ ഉയര്‍ത്താനും റിമോട്ടിന്റെ സഹായത്തോടെ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണെന്ന് എംബെഡ് കെയര്‍ എംഡി ജോണ്‍ നിസ്സി ഐപ്പ് പറഞ്ഞു. കൂടാതെ, രോഗിയെ പരിചരിക്കുന്നവര്‍ക്കായി മറ്റൊരു റിമോട്ടും കിടക്കയില്‍ ഘടിപ്പിച്ചിട്ടുണ്ട്. നാലു വീലുകളും 360 ഡിഗ്രിയില്‍ തിരിക്കാന്‍ സാധിക്കുന്നതിനാല്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും കിടക്ക ചലിപ്പിക്കാനും സാധിക്കും.

കൂടാതെ, വ്യത്യസ്ത രീതിയില്‍ പ്രയോജനപ്പെടുത്താവുന്ന ടേബിളും കിടക്കയ്ക്ക് ഒപ്പം ലഭ്യമാണ്. രോഗികള്‍ക്ക് വളരെയെളുപ്പം ഉയര്‍ത്താന്‍ സാധിക്കുന്ന സൈഡ് ടേബിള്‍ ആഹാരം കഴിക്കാനും വായനയ്ക്കായും ഉപയോഗിക്കാന്‍ സാധിക്കും. മരുന്നുകളും മറ്റും സൂക്ഷിക്കാനുള്ള ഡ്രോയറും ടേബിളില്‍ ഉണ്ടാകും. ഇത്തരത്തില്‍ കിടപ്പുരോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കിടക്കയുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 7994949999, 79949 45555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Sources:globalindiannews

Health

വരാനിരിക്കുന്നത് ഡിസീസ് X എന്ന മഹാമാരി; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

Published

on

കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം മുന്നറിയിപ്പ് നൽകിയത്.

മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. 2018 ലാണ് ഈ പേരിന് രൂപം നൽകിയത്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.

2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.
Sources:globalindiannews

http://theendtimeradio.com

Continue Reading

Health

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു

Published

on

അമേരിക്കയിൽ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

‘രാജ്യങ്ങളിലെ കുരങ്ങുപനിയുടെ വ്യാപ്തി നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.. അത് എത്രത്തോളം പ്രചരിക്കുന്നുവെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് അത് സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കണം…’ – പകർച്ചവ്യാധി എപ്പിഡെമിയോളജിസ്റ്റ് ഡോ. മരിയ വാൻ കെർഖോവ് പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചുണങ്ങു ഉണ്ടാകുന്നു.

സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.

‘ശരീര സ്രവങ്ങൾ, കുരങ്ങ് പോക്‌സ് വ്രണങ്ങൾ, അല്ലെങ്കിൽ കുരങ്ങുപനി ബാധിച്ച വ്യക്തിയുടെ ദ്രാവകങ്ങൾ അല്ലെങ്കിൽ വ്രണങ്ങൾ എന്നിവയാൽ മലിനമായ വസ്തുക്കളുമായി (വസ്‌ത്രങ്ങളും കിടക്കകളും പോലുള്ളവ) സമ്പർക്കത്തിലൂടെ കുരങ്ങുപനി പടർത്താം…’- സിഡിസി വ്യക്തമാക്കി.
Sources:globalindiannews

http://theendtimeradio.com

Continue Reading

Disease

‘തക്കാളിപ്പനി’യോ? എന്താണത്!, ലക്ഷണങ്ങളും കാരണങ്ങളും പരിചരണവും

Published

on

കുട്ടികളിൽ ചിക്കൻ പോക്സിനോട് സമാനമായ മറ്റൊരു രോഗം റിപ്പർട്ട് ചെയ്തു വരികയാണ്. തക്കാളിപ്പനിയെന്ന് വിളിപ്പേരിലാണ് ഇത് അറിയിരുന്നത്. പുതിയൊരു രോഗമല്ലെങ്കിലും ‘തക്കാളിപ്പനി’യ്ക്കും ശ്രദ്ധ വേണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാസർകോട് ഷിഗില്ല ബാക്ടീരിയ ബാധയുള്ള മാംസം കഴിച്ച കുട്ടി മരിക്കുകയും ചെയ്തതിന് പിന്നാലെയാണ് മറ്റൊരു രോഗം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.

കേരളത്തിൽ മാത്രം എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനി റിപ്പോർട്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോർട്ട് ചെയ്തിട്ടില്ല. കുട്ടികളിൽ കാണുന്ന രോഗാവസ്ഥയെ ഈ പേരിട്ട് വിളിക്കുന്നു എന്നു മാത്രം. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും. ‘തക്കാളിപ്പനി’ പടരുന്നു എന്ന് കേൾക്കുമ്പോഴുള്ള പേടിയിലും ആശങ്കയിലുമാണ് ജനങ്ങൾ. അറിയാം ഈ രോഗാവസ്ഥയെ കുറിച്ച്..

എന്താണ് തക്കാളിപ്പനി?

പത്ത് വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിതെന്ന് ഡോക്ടേഴ്സ് പറയുന്നു. പനി ബാധിച്ച കുട്ടിയുടെ ശരീരത്തിൽ ചുണങ്ങുകൾക്കും കുമിളകൾക്കും കാരണമാകുന്നു. അവ സാധാരണയായി ചുവന്ന നിറത്തിലാണ് കാണപ്പെടുന്നത്. അതിനാൽ ഇതിനെ ‘തക്കാളിപ്പനി’ എന്ന് വിളിക്കുന്നതാണ്. ‘തക്കാളിപ്പനി’ കാലാകാലങ്ങളായി ഇവിടുള്ള HFMD അഥവാ Hand Foot Mouth Disease ആണ്‌. കോക്‌സാക്കി വൈറസ്‌ അല്ലെങ്കിൽ എന്ററോവൈറസ്‌ ഉണ്ടാക്കുന്ന ഈ അസുഖം അപകടകാരിയല്ലെങ്കിലും കുട്ടികൾക്ക് ഏറെ നാൾ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്.

ലക്ഷണങ്ങൾ

പനി, ക്ഷീണം, കൈവെള്ളയിലും കാൽവെള്ളയിലും വായ്‌ക്കകത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കൈകാൽ മുട്ടുകളുടെയും നിതംബത്തിലും നിറം മങ്ങിയ പാടായി തുടങ്ങി ചിക്കൻപോക്‌സ് പോലെ പൊള്ളകളാവുന്നതാണ്‌ ലക്ഷണം. ചിക്കൻപോക്‌സ്‌ കൈവെള്ളയിലും കാൽവെള്ളയിലും പൊങ്ങാറില്ല. വായയുടെ അകത്ത്‌ പിറകുവശത്തായി വരുന്ന കുമിളകൾ കാരണം കുഞ്ഞിന്‌ മരുന്നോ, വെള്ളം പോലുമോ ഇറക്കാൻ പറ്റാത്ത സ്‌ഥിതി വരുന്നതാണ്‌ ഏറ്റവും വിഷമകരമായ ബുദ്ധിമുട്ട്. ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ ചുവപ്പ് നിറത്തിൽ തുടുത്തു വരും. രോഗബാധയുണ്ടായ കുട്ടികൾക്ക് ക്ഷീണം, സന്ധി വേദന, കടുത്ത പനി, ശരീരവേദന എന്നിവയും ഉണ്ടാകാറുണ്ട്.

പകരുന്നതെങ്ങനെ…

രോഗമുള്ളവരിൽ നിന്നും നേരിട്ടാണിത്‌ പകരുന്നത്‌. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്‌ത്രങ്ങളും മറ്റും തൊടുന്നത്‌ വഴി പോലും പകരാവുന്ന ഈ രോഗം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിന്റെ ലക്ഷണങ്ങൾക്കനുസരിച്ച്‌ ചികിത്സിക്കാം. പനി, വേദന തുടങ്ങിയവക്ക്‌ പാരസെറ്റമോളും കൂടാതെ ചൊറിച്ചിലിനുള്ള മരുന്നുകൾ, വായ്‌ക്കകത്ത്‌ പുണ്ണ്‌ പോലെ വരുന്നതിനുള്ള മരുന്ന്‌ തുടങ്ങിയവയാണ്‌ പതിവ്‌. രോഗം മാറി ആഴ്‌ചകൾക്ക്‌ ശേഷം ചിലപ്പോൾ കൈയിലെയോ കാലിലെയോ നഖം നഷ്‌ടപ്പെടുന്നത്‌ കണ്ടുവരാറുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കേണ്ടതില്ല. കുറച്ച്‌ വൈകിയാലും പുതിയ നഖം വരും. ഈ രോഗം മസ്‌തിഷ്‌കജ്വരത്തിനും കാരണമാകാമെങ്കിലും അത്ര സാധാരണമല്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രോഗം വന്ന്‌ കഴിഞ്ഞാൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കുക. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച്‌ പൊള്ള പൊട്ടിക്കരുത്‌. നന്നായി സോപ്പ്‌ തേച്ച്‌ വൃത്തിയായി കുളിപ്പിക്കുക. വായ്‌ക്കകത്തെ ബുദ്ധിമുട്ട് കുറയ്‌ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുത്ത്‌ നോക്കാം. ബ്രഡ്‌ ആവി കയറ്റി വക്ക്‌ കളഞ്ഞ്‌ പാലൊഴിച്ചതോ ചെറിയ പഴം ഉടച്ചതോ ആപ്പിളോ സപ്പോട്ടയോ സ്‌പൂൺ കൊണ്ട്‌ ചുരണ്ടിയതോ വേവിച്ചുടച്ച കഞ്ഞിയോ ബിസ്‌ക്കറ്റോ അങ്ങനെ ഇറക്കാനും ദഹിക്കാനും എളുപ്പമുള്ള എന്തും കുഞ്ഞിന്‌ കൊടുക്കാം. തൽക്കാലം കുട്ടി വിശന്നിരിക്കരുത്‌ എന്നത്‌ മാത്രമാണ്‌ വിഷയം.

മുലയൂട്ടുന്ന കുഞ്ഞുങ്ങൾ

മുലയൂട്ടുന്ന കുഞ്ഞാണെങ്കിൽ, വലിച്ച്‌ കുടിക്കാൻ പറ്റാത്ത അവസ്‌ഥ കണ്ടുവരാറുണ്ട്‌. സ്‌റ്റീൽ പാത്രവും സ്‌പൂണും നന്നായി കഴുകിയ ശേഷം അഞ്ച്‌ മിനിറ്റ്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ അണുനശീകരണം നടത്തുക. ആ പാത്രം പുറത്തെടുത്ത്‌ അതിലേക്ക്‌ മുലപ്പാൽ പിഴിഞ്ഞ്‌ കുഞ്ഞിന്‌ കോരിക്കൊടുക്കാം. പിഴിഞ്ഞ പാൽ ആവശ്യത്തിന്‌ മാത്രം മേൽപ്പറഞ്ഞ രീതിയിൽ ശുദ്ധീകരിച്ച പാത്രത്തിലേക്ക്‌ മാറ്റി അതിൽ നിന്ന്‌ കോരിക്കൊടുക്കുക. ബാക്കിയുള്ള പാൽ ആറ്‌ മണിക്കൂർ വരെ അന്തരീക്ഷതാപനിലയിലും 24 മണിക്കൂർ വരെ ഫ്രിഡ്‌ജിലും വെക്കാം. ഈ പാൽ ഫ്രിഡ്ജിൽ നിന്ന്‌ പുറത്തെടുത്ത്‌ നോർമൽ താപനില എത്തിയ ശേഷം ഉപയോഗിക്കാം. ചൂടാക്കരുത്‌.

പരിചരിക്കുമ്പോൾ ശ്രദ്ധിക്കുക

കുഞ്ഞിനെ തൊടുന്നതിന്‌ മുൻപും ശേഷവും കൈ സോപ്പിട്ട്‌ കഴുകുക. മലം, തുപ്പൽ, ഛർദ്ദിൽ തുടങ്ങിയവ വഴി രോഗം പടരാം. ഒരാഴ്‌ച മുതൽ പത്ത്‌ ദിവസം കൊണ്ട്‌ രോഗം പൂർണമായും മാറും. അത്‌ വരെ കുഞ്ഞിനെ സ്‌കൂളിൽ വിടരുത്‌. അവിടെയാകെ മൊത്തം രോഗം പടരാൻ നമ്മുടെ കുഞ്ഞ്‌ കാരണമാകും. ആശങ്കപ്പെടാൻ ഒന്നുമില്ല. എങ്കിലും, ഡോക്‌ടർ രോഗം നിർണയിച്ച്‌ വീട്ടിൽ പറഞ്ഞ്‌ വിട്ട ശേഷവും കുഞ്ഞ്‌ കടുത്ത അസ്വസ്ഥതകൾ കാണിക്കുന്നുവെങ്കിൽ ഡോക്‌ടറെ വീണ്ടും ചെന്ന്‌ കാണിക്കുക. ഒരിക്കൽ വന്നാൽ വീണ്ടും വരാൻ സാധ്യതയുള്ള രോഗവുമാണ്‌.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie41 mins ago

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം...

Travel54 mins ago

എഐ ക്യാമറ ഇന്ന് മുതൽ, കുട്ടികള്‍ക്ക് പിഴയില്ല: ആന്റണി രാജു

എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ നിയമലംഘകര്‍ക്ക് പിഴ ചുമത്തി തുടങ്ങും. അതേ സമയം 12 വയസില്‍ താഴെയുള്ള കുട്ടികളെ മൂന്നാമത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗത...

us news1 hour ago

അക്രമവും അശ്ലീലതയും എന്ന്‌- ബൈബിൾ നിരോധിച്ചു യൂട്ടായിലെ പ്രൈമറി സ്‌കൂളുകൾ

യൂട്ടാ: “അക്രമവും’അശ്ലീലതയും “ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പ്രാഥമിക, മിഡിൽ സ്കൂളുകളിൽ നിന്ന് ബൈബിൾ നീക്കം ചെയ്തു. കിംഗ് ജെയിംസ്...

Tech1 hour ago

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്

വാട്ട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ് പതിപ്പിനെ ബാധിക്കുന്ന പുതിയ ലിങ്കാണ് ഇപ്പോഴത്തെ വില്ലൻ. പാണ്ഡ്യ മയൂർ എന്ന ട്വിറ്റർ യൂസറാണ് ഇത് ആദ്യമായി കണ്ടെത്തിയത്. wa.me/settings – എന്ന ലിങ്ക്...

world news1 hour ago

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ സഭകളുടെ സംയുക്ത വാർഷിക കൺവെൻഷൻ ജൂൺ 7, 8 തീയതികളിൽ അബ്ബാസിയയിൽ വച്ച് നടക്കും.

കുവൈറ്റ്‌ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, പീസ് ഫെല്ലോഷിപ്പ് ചർച്ച്,...

world news24 hours ago

Religious Prisoner Released in Tajikistan

Tajikistan – A 72-year-old man was recently released from prison in Tajikistan after serving more than four years for sharing...

Trending