Connect with us

Health

നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്‌ക്കറ്റ് കഴിക്കുന്നവര്‍ക്ക് മരണ മണി മുഴങ്ങുന്നു

Published

on

മനുഷ്യന്റെ ഭക്ഷണശീലങ്ങളില്‍ വന്‍ മാറ്റമാണ് വന്നിരിക്കുന്നത്. 2000 ത്തിന്റെ തുടക്കത്തിലാണ് ഇന്ത്യയില്‍ ജങ്ക് ഫുഡ് സംസ്‌കാരം വ്യാപകമായത്.

ഇതോടെ ചെറുപ്പക്കാരിലും കുട്ടികളിലും പൊണ്ണത്തടിയും, ആരോഗ്യപ്രശ്‌നങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

മധുരമുള്ളതോ ഉപ്പിട്ടതോ ആയ ലഘുഭക്ഷണങ്ങള്‍, ശീതളപാനീയങ്ങള്‍, ഇന്‍സ്റ്റന്റ് നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പ്രൊസസ്ഡ് പിസ്സ, പാസ്ത, ബിസ്‌ക്കറ്റ്, പലഹാരങ്ങള്‍ തുടങ്ങിയ അള്‍ട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ അവയുടെ നിര്‍മ്മാണ സമയത്ത് ചേര്‍ക്കുന്ന വസ്തുക്കളാണ് മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്നത്. മണത്തിനും നിറത്തിനുമെല്ലാം കൃത്രിമമായ ധാരാളം ചേരുവകള്‍ ചേര്‍ക്കുന്നുണ്ട്. ഇവയെല്ലാം ഗുരുതരമായി തന്നെ മനുഷ്യശരീരത്തെ ബാധിക്കുകയും ചെയ്യും.

ആഗോളതലത്തില്‍ തന്നെ ഇത്തരത്തിലുള്ള ഭക്ഷണ വസ്തുക്കളുടെ ഉപയോഗം കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരുമാനം തീരെ കുറഞ്ഞ രാജ്യങ്ങളിലും ഇടത്തരം വരുമാനം ഉള്ള രാജ്യങ്ങളിലുമാണ് ഇവയുടെ ഉപയോഗം വര്‍ധിക്കുന്നതെന്നാണ് കണ്ടെത്തല്‍. ബ്രസീല്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പോഷകാഹാര വിദഗ്ധരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

മനുഷ്യശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ ഭക്ഷണക്രമത്തെയാണ് ഇത് മാറ്റി മറിക്കുന്നത്. കൃത്യമായ പോഷണങ്ങള്‍, പ്രൊസസ്ഡ് ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്നില്ല. മനുഷ്യരുടെ ഊര്‍ജ ഉപയോഗത്തിന്റെ 90 ശതമാനവും 15 തരം വിളകളില്‍ നിന്നാണെന്നാണ് പറയുന്നത്. നാല് കോടിയലധികം ആളുകള്‍ ഇതില്‍ മൂന്നെണ്ണത്തെ മാത്രമാണ് ആശ്രയിക്കുന്നത്. അരി, ഗോതമ്ബ്, ചോളം എന്നിവയാണവ. അള്‍ട്രാ-പ്രോസസ്ഡ് ഫുഡുകളുടെ ഉത്പാദനത്തില്‍ ഈ ധാന്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ചേരുവകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. മൃഗക്കൊഴുപ്പുകളും ഭൂരിഭാഗം ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നുണ്ട്. സാധാരണ ഭക്ഷണക്രമത്തില്‍ നിന്ന് മാറിയുള്ള ഈ ഭക്ഷണ ഉപയോഗം ഏറെ പ്രതികൂലമായ രീതിയില്‍ മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Sources:azchavattomonline

http://theendtimeradio.com

Health

വിറ്റാമിന്‍ ബി 12 കുറയുന്നതുമൂലമുണ്ടാകുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Published

on

വിറ്റാമിനുകൾ നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ വിറ്റാമിനുകളും നമുക്ക് ആവശ്യമാണ്. അതിന്റെ അഭാവം മൂലം വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വരിക. വിറ്റാമിൻ ബി 12 ഉം ശരീരത്തിന് പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും ശാരീരിക പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് അത്യാവശ്യമാണ്. രക്തചക്രമണം മുതൽ മെറ്റബോളിസം വരെ വിറ്റാമിൻ ബി 12 നിലനിർത്തുന്നു.

ഈ വിറ്റാമിന്റെ തോത് കുറയുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാം. ശരീര അവയവങ്ങളിൽ മരവിപ്പ് വിറ്റാമിൻ ബി 12 കുറവിന്റെ ലക്ഷണമാണ്. എത്ര ഉറങ്ങിയാലും തൃപ്തി വരാതെ ക്ഷീണം അനുഭവപ്പെടുന്നതും ഇതിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. കോശങ്ങൾക്കുള്ളിലെ ഊർജോൽപാദനത്തിന് ബി വിറ്റാമിനുകൾ അനിവാര്യമാണ്. ഇവ കുറയുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. നാഡികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയ ആരോഗ്യം മെച്ചപ്പെടുത്താനും ബി 12 ആവശ്യമാണ്. ഹൃദയമിടുപ്പുകൾ വേഗത്തിലാക്കാനും വിറ്റാമിൻ ബിയുടെ കുറവ് കാരണമായേക്കാം. ഹൃദയ പ്രവർത്തനങ്ങളുടെ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പതിവായി വായ്പുണ്ണ് ഉണ്ടാകുന്നത് ബി വിറ്റാമിനുകളുടെ പ്രത്യേകിച്ച് ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ) എന്നിവയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നു. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ് കൊണ്ടും മറ്റു കാരണങ്ങൾ കൊണ്ടും വായ്പുണ്ണ് വരാൻ സാധ്യത കൂടുതലാണ്.

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാൻ വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനം കുറയുന്നത് അനീമിയയ്ക്ക് വഴിയൊരുക്കും. ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ഇല്ലെങ്കിൽ ശ്വാസതടസം ഉണ്ടാകാനും ഈ വിറ്റാമിനുകളൂടെ സാന്നിധ്യം കുറയുന്നത് മൂലം കാരണമാകുന്നു. ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങൾ എല്ലാം ഈ വിറ്റാമിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്. മലബന്ധവും മറ്റ് ദഹന പ്രശ്നങ്ങളും ബി വിറ്റാമിനുകളുടെ കുറവ്‌ കാരണം ഉണ്ടായേക്കാം. ദഹന പ്രക്രിയയെ സാരമായി ബാധിക്കാനും ഇത് കാരണമാകും.

തലകറക്കം, പേശികളിലെ ബലഹീനത, പതിവ് ജോലികൾ ചെയ്യുന്നതിൽ പോലും പ്രയാസം എന്നിവയും ഈ വിറ്റാമിനുകളുടെ കുറവ് കാരണം സംഭവിക്കാം. കണ്ണുകളുടെ ആരോഗ്യത്തെയും വിറ്റാമിൻ ബി 12 ന്റെ കുറവ് ബാധിക്കുന്നു. കാഴ്ച മങ്ങൽ, കണ്ണിൻ്റെ ക്ഷീണം ഇവയെല്ലാം ഇതിന്റെ കുറവ് മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ബി 12 ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒരു പോഷകമായതിനാൽ ഇവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

മുട്ടയിൽ വിറ്റാമിൻ ബി 12 നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ 1.5 മൈക്രോഗ്രാം വിറ്റാമിൻ ബി 12 അടങ്ങിയിരിക്കുന്നു. മിക്ക മത്സ്യങ്ങളിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. സാമൺ, മത്തി, ട്യൂണ എന്നിവ നല്ല സ്രോതസുകളാണ്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 1.1 മൈക്രോഗ്രാം വിറ്റാമിൻ ബി 12 ലഭിക്കും. തൈരിയിലും വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ചീസ് വിറ്റാമിൻ ബി 12 ന്റെ മറ്റൊരു നല്ല ഉറവിടമാണ്. ധാന്യങ്ങൾ, സോയ പാൽ പോലുള്ള ചില ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12 കൂട്ടിച്ചേർത്ത് വിപണിയിൽ ലഭ്യമാണ്.

ഒരു വ്യക്തിക്ക് ദിവസേന എത്ര വിറ്റാമിൻ ബി 12 ആവശ്യമാണ്?

ഓരോ വ്യക്തിക്കും ആവശ്യമായ വിറ്റാമിൻ ബി 12 യുടെ അളവ് പ്രായം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

കുട്ടികൾ (1-3 വയസ്) – 0.9 മൈക്രോഗ്രാം
കുട്ടികൾ (4-8 വയസ്) – 1.2 മൈക്രോഗ്രാം
കുട്ടികൾ (9-13 വയസ്) – 1.8 മൈക്രോഗ്രാം
കൗമാരക്കാർ (14-18 വയസ്) – 2.4 മൈക്രോഗ്രാം
മുതിർന്നവർ (19 വയസ്സ് മുതൽ) – 2.4 മൈക്രോഗ്രാം
ഗർഭിണികൾ – 2.6 മൈക്രോഗ്രാം
മുലയൂട്ടുന്ന അമ്മമാർ – 2.8 മൈക്രോഗ്രാം
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

ഈ ആയുർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ; വിതരണവും വിൽപ്പനയും നടത്തരുത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ വിപണിയിലുള്ള ചില ആയുർവേദ മരുന്നുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൻ്റെ കണ്ടെത്തൽ.

രാജസ്ഥാൻ ഹെർബൽ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് വിപണനം ചെയ്യുന്ന ആയുർവേദ മരുന്നുകളുടെ വിവിധ ബാച്ചുകൾ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ വകുപ്പിൻ്റെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി.

Pain Niwaran Churna (PNF21057)

Dr.Relaxi Capsule (DRG21019)

Pain Niwaran Churna (PNK21089)

Mood on Forever (MCE21003)

Dr.Relaxi Capsule (DRK21030)

Dr.Relaxi Oil (DOD21004)

Dama Buti Churna (DBH21017)

Asthalex Capsule (ALK21004)

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യാപാരികളോടും ആശുപത്രികളോടും ആവശ്യപ്പെട്ടു.

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് അധികൃത‍ർ അറിയിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Health

വീണ്ടും മുണ്ടിനീര് വ്യാപനം; ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറിനെ വരെ ബാധിക്കാം

Published

on

രാജ്യത്ത് കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. മുണ്ടിനീര് (മംപ്‌സ്) എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലമാണ് പകരുന്നത്.

ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോ​ഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്.

ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് കുറഞ്ഞതും കുട്ടികളിൽ രോ​ഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കി.

മുണ്ടിനീര് ലക്ഷണങ്ങൾ

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങൾ.

മുണ്ടിനീര് എങ്ങനെ പകരുന്നു

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ അവയവങ്ങളെ രോ​ഗം ബാധിക്കാം. രോഗ ലക്ഷണങ്ങൾ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ ചിലപ്പോൾ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം.

സ്കൂൾ, കളിസ്ഥലം തുടങ്ങി കുട്ടികൾ കൂട്ടമായി വരുന്നിടങ്ങളിൽ രോ​ഗപ്പകർച്ചയുണ്ടാകും. അസുഖ ബാധിതർ പൂർണമായും വീട്ടിനുള്ളിൽ കഴിയുക എന്നതാണ് രോ​ഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാർ​ഗം. രോ​ഗബാധിതർ ഉപയോ​ഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National7 mins ago

Four Catholic priests beaten, looted in Odisha

Unidentified miscreants looted a Divine Word mission in Odisha, eastern India, after attacking four priests, teachers and workers living in...

world news28 mins ago

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും...

us news37 mins ago

ജൂലൈ 1 മുതല്‍ ബൈബിള്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥം

ടെന്നസ്സി: അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ...

world news58 mins ago

ഫ്രാൻസിസ് മാർപാപ്പയുടെ പൊതു സദസ്സിലേക്ക് ആയുധവുമായി പ്രവേശിക്കാൻ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു

ഫ്രാൻസിസ് പാപ്പയുടെ പൊതു സദസിൽ ആയുധങ്ങളുമായി കടന്നു കയറൻ ശ്രമിച്ച വ്യക്തിയെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്കിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ മോയ്‌സെസ് തേജഡയെ ആണ് പോലീസ്...

National24 hours ago

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ ഭരണ സമിതി

ഐപിസി ഡൽഹി സ്റ്റേറ്റ് 2024-2028 പ്രവർത്തന വർഷത്തേക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. 2024 ഏപ്രിൽ 13 ന് രാവിലെ 9 മണി മുതൽ ഡൽഹി രാജ്...

us news1 day ago

‘നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു”; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ്...

Trending