Connect with us

National

പാകിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷഹബാസ് ഷെരീഫ്

Published

on

ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ (Pakistan) പുതിയ പ്രധാനമന്ത്രിയായി (Prime Minister) ഷഹബാസ് ഷെരീഫ് (Shehbaz Sharif) സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്‍റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിച്ചു. ഇന്ത്യയുമായി നല്ല ബന്ധത്തിന് കശ്മീർ പ്രശ്നത്തിന് പരിഹാരമുണ്ടാകണം. പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ദാരിദ്ര്യ നിർമാജനത്തിനായി ഇരു രാജ്യങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കാമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ സർക്കാർ ജീവനക്കാരുടെ മിനിമം വേതനം 25,000 രൂപയായി ഉയർത്തുന്നതായി ഷെഹബാസ് ഷെരീഫ് പ്രഖ്യാപിച്ചു.

ദേശീയ അംസബ്ലിയിൽ ഷെഹ്ബാസ് പറഞ്ഞ പ്രധാന കാര്യങ്ങൾ –

തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നുവെന്ന ഇമ്രാൻ ഖാൻ്റെ വാദം വെറും നാടകം മാത്രമാണ്. വിദേശ ശക്തികളെ ഉപയോഗിച്ച് ഞങ്ങൾ ഗൂഢാലോചന നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അടുത്ത നിമിഷം രാജിവയ്ക്കാൻ ഞാൻ തയ്യാറാണ്.
ചൈനയും സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാൻ്റെ വളരെ അടുത്ത സുഹൃത്തുകളാണ്. ആ ബന്ധം അതേപോലെ തുടരും.
ഇന്ത്യയും അമേരിക്കയുമായും നല്ല ബന്ധം തുടരേണ്ടത് പാകിസ്ഥാൻ്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്. ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹം. പക്ഷേ കശ്മീർ വിഷയം പരിഹരിക്കാതെ പൂർണതോതിലുള്ള സൗഹൃദം ഇന്ത്യയുമായി സ്ഥാപിക്കുക അസാധ്യമാണ്.
ചൈനീസ് സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ഇടപെടലുണ്ടാവും. ചൈനയുമായുള്ള പാകിസ്ഥാൻ്റെ സൗഹൃദം അതിശക്തമാണ്. ചൈനയുമായുള്ള നമ്മുടെ സൗഹൃദത്തെ ദുർബലമാക്കുന്ന തരത്തിലാണ് മുൻസർക്കാർ ഇടപെട്ടത്.
ശനിയാഴ്ച രാവിലെ ചേർന്ന പാകിസ്ഥാൻ ദേശീയ അംസ്ലബിയിൽ 14 മണിക്കൂറോളം നീണ്ട തർക്കത്തിന് അവസാനമാണ് ദേശീയ അംസബ്ലിയുടെ അധോസഭ ഇമ്രാൻഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ അവിശ്വാസ വോട്ടെടുപ്പിലൂടെ തീരുമാനിച്ചത്. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര ഖാസിം സൂരിയുടെ അധ്യക്ഷതയിൽ ഖുർ ആൻ പാരായണത്തിന് ശേഷമാണ് തിങ്കളാഴ്ചയത്തെ സമ്മേളനം ആരംഭിച്ചത്. പ്രധാനമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം സഭ താത്കാലികമായി പിരിഞ്ഞു.

സംയുക്ത പ്രതിപക്ഷ അംഗങ്ങളുടെ നേതാക്കളുടെ കഠിനമായ പരിശ്രമവും അള്ളാഹുവിൻ്റെ അനുഗ്രഹവും കാരണമാണ് അസാധാരണ പ്രതിസന്ധിയിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായതെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രിയെ പുറത്താക്കുന്നതെന്നും ഇത് ചരിത്രത്തിൽ ഇടം നേടുന്ന ദിവസമാണെന്നും പറഞ്ഞ ഷെഹബാസ് ജനങ്ങളുടെ സന്തോഷം സാമ്പത്തിക സൂചികകളിൽ കൂടി പ്രകടമാകുമെന്ന് പാകിസ്ഥാൻ രൂപയുടെ മൂല്യത്തിലുണ്ടായ വർധന ചൂണ്ടിക്കാട്ടി പറഞ്ഞു
Sources:azchavattomonline

http://theendtimeradio.com

National

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

Published

on

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ് സൗജന്യ ബോട്ട് നീക്കം ചെയ്യൽ പ്രോഗ്രാമുകൾ പുറത്തിറക്കിയത്. ‘സൈബർ സ്വച്ഛത കേന്ദ്ര’ വെബ്‌സൈറ്റ് വഴി ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. https://www.csk.gov.in/ എന്ന വെബ്‌സൈറ്റിൽ നിന്ന് ഫ്രീ ബോട്ട് റിമൂവൽ ടൂൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഉപകരണങ്ങളുടെ നിയന്ത്രണം ഹാക്കർമാരുടെ കൈകളിലെത്തുന്നത് സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ബോട്ട് മാൽവെയർ ബാധിച്ച ഉപകരണങ്ങളിൽ സ്പാം മെസേജുകൾ, ഇൻകമിംഗ്, ഔട്ട്ഗോയിംഗ് ടെക്സ്റ്റുകളും കോളുകളും, ഉപയോക്തൃനാമങ്ങൾ, പാസ് വേർഡുകൾ, നെറ്റ് ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ഹാക്കർമാർക്ക് കഴിയും. ഈ ഗുരുതരമായ പ്രശ്‌നം പരിഹരിക്കുന്നതിനായി ജനങ്ങൾക്ക് എസ്എംഎസുകൾ വഴി ബോധവത്കരണം നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ബോട്ടുകൾ നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾക്ക് പുറമേ .USB പ്രതിരോധ്, AppSamvid, Browser JSGuard തുടങ്ങിയ സുരക്ഷാ പ്രോഗ്രാമുകളും സിഎസ്‌കെ പോർട്ടൽ നൽകുന്നു. പെൻ ഡ്രൈവുകൾ, എക്സ്റ്റേണൽ ഹാർഡ് ഡ്രൈവുകൾ, സെൽ ഫോണുകൾ, തുടങ്ങിയവയിൽ ഉപയോഗിക്കുന്ന യുഎസ്ബി മാസ് സ്‌റ്റോറേജ് ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾക്കുള്ള പരിഹാരമാണ് USB പ്രതിരോധ്.

രാജ്യത്ത് സുരക്ഷിതമായ സൈബർ ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ വിഭാവം ചെയ്യുന്ന നാഷണൽ സൈബർ സെക്യൂരിറ്റി പോളിസിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മേൽനോട്ടത്തിലാണ് .സിഎസ്‌കെ പോർട്ടൽ പ്രവർത്തിക്കുന്നത്.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

Published

on

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍ കെര്‍ക്കെട്ടാക്ക് പുറമേ, അവരുടെ അമ്മയും ബന്ധുക്കളായ മൂന്ന്‍ പേരും അറസ്റ്റിലായിട്ടുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹിന്ദുത്വവാദികളുടെ വ്യാജ ആരോപണത്തിനു പിന്നാലെയാണ് മതപരിവര്‍ത്തന വിരുദ്ധ നിയമ മറവില്‍ സിസ്റ്റര്‍ കെര്‍ക്കെട്ടായും കുടുംബാംഗങ്ങളും ജാഷ്പൂര്‍ ജില്ലയിലെ ബാലാച്ചാപ്പര്‍ ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. ബന്ധുമിത്രാദികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത കൃതജ്ഞത ബലിക്ക് പിന്നാലെയായിരിന്നു പോലീസ് അറസ്റ്റെന്നതും ശ്രദ്ധേയമാണ്.

6 മാസങ്ങള്‍ക്ക് മുന്‍പ് റാഞ്ചിയില്‍വെച്ചായിരുന്നു സിസ്റ്റര്‍ കെര്‍ക്കെട്ടായുടെ പ്രഥമവൃത വാഗ്ദാനം. തന്റെ ബന്ധുമിത്രാദികള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതിനാല്‍ ഛത്തീസ്ഗഡിലെ സ്വന്തം ഗ്രാമത്തിലെത്തിയ സിസ്റ്റര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ലഘുവായ ആഘോഷത്തിലേക്ക് പ്രവേശിക്കാനിരിക്കെയായിരിന്നു ഭരണകൂട ഭീകരത. ചൊവ്വാഴ്ച വൈകിട്ട് നടന്ന ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ രോഗശാന്തിയും, മറ്റ് മതങ്ങളുടെ അവഹേളനവുമാണ് നടക്കുന്നതെന്ന് ആരോപിച്ചു.

സംഭവത്തേക്കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു സംഘം പോലീസിനെ അയച്ച് ഇരു വിഭാഗത്തേയും സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്യുകയും, സിസ്റ്റര്‍ കെര്‍ക്കെട്ടാ ഉള്‍പ്പെടെ 5 പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ കീഴില്‍ വിവിധ വകുപ്പുകളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ 5 പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തന്നെയാണ്. സിസ്റ്റര്‍ ബിബയുടെ പ്രഥമവൃത വാഗ്ദാനത്തിന് ദൈവത്തോട്‌ നന്ദി അര്‍പ്പിച്ചു കൊണ്ടുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു അവിടെ നടന്നതെന്നു പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് ‘മാറ്റേഴ്സ് ഓഫ് ഇന്ത്യ’യും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സമീപകാലത്തായി ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വര്‍ദ്ധിച്ച വിദ്വേഷ പ്രചരണത്തിലും വര്‍ഗ്ഗീയ അക്രമങ്ങളിലും പ്രതിഷേധിച്ചുകൊണ്ട് ക്രൈസ്തവര്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. തീവ്രഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ സത്യം പോലും മനസ്സിലാക്കാതെ ക്രൈസ്തവര്‍ പ്രതി പട്ടികയില്‍ ചേര്‍ക്കപ്പെടുന്നത് രാജ്യത്തുടനീളം പതിവ് സംഭവമായി മാറുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

National

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

Published

on

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു.

ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം ‘ദി ടെലിഗ്രാഫി’ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ്‌ ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news17 hours ago

Iraqi Christians Create Syriac TV Channel

Iraq —After years of persecution and destruction, the Christian in community in Iraq takes a step forward as they start...

National17 hours ago

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയറുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാമുകളാണ് സർക്കാർ പുറത്തിറക്കിയത്. ഐടി മന്ത്രാലയമാണ്...

National18 hours ago

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീയാകാന്‍ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍

ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ്‌ ആന്‍ സന്യാസ...

National18 hours ago

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8...

world news18 hours ago

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികനെ കൊലപ്പെടുത്തി

നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി ബെനിൻ സിറ്റി അതിരൂപതയിലെ വൈദികനായ ഫാ. ചാൾസ് ഒനോംഹോലെ ഇഗെച്ചി ആണ്...

us news18 hours ago

പാസ്റ്റർ പി.ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു

ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ...

Trending