Connect with us

National

ഗ്രഹാം സ്റ്റെയിന്‍റെ കുടുംബത്തിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനം; മണിപ്പൂരില്‍ ബാലനും അമ്മയും ഉള്‍പ്പെടെയുള്ള ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു

Published

on

ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ ആംബുലന്‍സില്‍ ചുട്ടുക്കൊന്നു. കൊല്ലപ്പെട്ട മൂന്നു പേരും ക്രൈസ്തവരാണെന്ന് ടെലഗ്രാഫ് ഉള്‍പ്പെടെയുള്ള നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് കൺമുന്നിൽ നടന്ന ഈ സംഭവം രഹസ്യമാക്കിവെച്ചെങ്കിലും അസം റൈഫിൾസാണ് ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ഇംഫാലിന്റെ പ്രാന്തപ്രദേശത്തുവെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. കാങ്ചുപിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ തലയ്ക്കു വെടിയേറ്റ ഏഴു വയസ്സുള്ള ടോൺസിങ് ഹാങ്സിങിന്റെ ചികിൽസയ്ക്കാണ് കുക്കി ഗോത്രത്തില്‍പ്പെട്ട ആളെ വിവാഹം ചെയ്ത ക്രൈസ്തവ വിശ്വാസി അമ്മ മീന ഹാങ്സിങ് (45), ബന്ധു ലിഡിയ ലോരെംമ്പം (37) ഇംഫാലിലേക്കു ആംബുലന്‍സില്‍ പുറപ്പെട്ടത്. യാത്രാമധ്യേ മെയ്തെയ് ഭൂരിപക്ഷ മേഖലയിൽ ആംബുലൻസ് തടഞ്ഞുനിർത്തിയാണ് കലാപകാരികൾ തീവെച്ചത്. ആംബുലന്‍സില്‍ മൂന്നു പേരും ദാരുണമായി പൊള്ളലേറ്റ് കൊല്ലപ്പെടുകയായിരിന്നു. ആംബുലന്‍സിന്റെ ഡ്രൈവറും നേഴ്സും ഓടി രക്ഷപ്പെട്ടിരിന്നു.

ഇംഫാൽ വെസ്റ്റ് എസ്പി ഇബോംച സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നാണു റിപ്പോർട്ട്. സംഭവത്തില്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശ മെയ്തികള്‍ക്കുണ്ടെന്ന ആരോപണം ശക്തമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുവും ഇംഫാലിലെ ആശുപത്രിയിലേക്ക് യാത്രതിരിക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്ന വ്യക്തിയുമായ പാവ്ലെന്‍ലാല്‍ ഹാന്‍സിങ് കടന്നു പോകുന്ന കഠിനമായ സാഹചര്യം ‘ദി ടെലിഗ്രാഫ്’നോട് പങ്കുവെച്ചു. അവരുടെ ശരീരം കത്തിക്കരിഞ്ഞ് ചാരമായിരുന്നുവെന്നും ചാരത്തിനിടയില്‍ നിന്നും കുറച്ച് അസ്ഥികള്‍ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പോലീസില്‍ നിന്നും ആരും ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലായെന്നും സ്റ്റേഷനില്‍ പോകുവാന്‍ ഭയമാണെന്നും മകനെയും ഭാര്യയേയും നഷ്ടപ്പെട്ട ജോഷ്വ ഹാങ്സിങ് പങ്കുവെച്ചു. തന്റെ ഭാര്യയും മകനും ചുട്ടെരിക്കപ്പെട്ട ശേഷം കുക്കി ആധിപത്യ മേഖലയിലുള്ള ബന്ധുവിന്റെ വീട്ടിലാണ് ജോഷ്വ ഇപ്പോള്‍ കഴിയുന്നത്. സംഭവം നടന്നതിനു ശേഷം ‘ദി ടെലിഗ്രാഫി’ന്റെ ലേഖകന്‍ ഡി.ജി.പി രാജീവ് സിംഗ്, എ.ഡി.ജി (ലോ ആന്‍ഡ്‌ ഓര്‍ഡര്‍) എല്‍. കൈലുണ്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഉപദേശകനുമായ കുല്‍ദീപ് സിംഗ് എന്നിവരുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും, ആരും പ്രതികരിച്ചിട്ടില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസാം റൈഫിള്‍ ഫോഴ്സും, റാപിഡ് ആക്ഷന്‍ ഫോഴ്സുമാണ് സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ലാംഫെല്‍ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെങ്കിലും പോലീസ് ഇരകള്‍ക്ക് മതിയായ സംരക്ഷണം നല്‍കിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആംബുലന്‍സിനെ അനുഗമിച്ചിരുന്ന പോലീസ് എസ്.പി ഇബോംച്ചാ സിംഗ് നോക്കിനില്‍ക്കുമ്പോഴാണ് ഈ സംഭവം നടന്നതെന്ന റിപ്പോര്‍ട്ട് വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുകയാണ്. അതേസമയം 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഡീഷയില്‍ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന്റെ തനിയാവര്‍ത്തനമായാണ് ഈ സംഭവത്തെ പലരും വിശേഷിപ്പിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

Published

on

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.

റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.

15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
 http://theendtimeradio.com

Continue Reading

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie2 hours ago

A ‘Convinced Atheist’ Finds Jesus on the Sea of Galilee

A rising star in Swedish media, Ingrid Carlqvist worked as an investigative reporter and editor at some of the country’s...

Hot News2 hours ago

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അനുബന്ധ സെക്രട്ടറിയായി സി. ബാരോൺ

സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ അനുബന്ധ സെക്രട്ടറിയായി സി. മേരി തെരേസ ബാരോണിനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പൊന്തിഫിക്കൽ മിഷൻ...

us news3 hours ago

Faith Christian Church to Celebrate 50th Anniversary on October 10

New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th...

National3 hours ago

ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം

തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ്...

us news4 hours ago

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള...

National1 day ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

Trending

Copyright © 2019 The End Time News