National
യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്ന സിനിമ നിരോധിക്കണം*: പിസിഐ കേരളാ
പത്തനംതിട്ട: യേശു ക്രിസ്തുവിനെയും ക്രൈസ്തവ മതത്തെയും തെറ്റായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന “സനാതനി: കർമ്മ ഹി ധർമ്മ ” എന്ന ഒഡിയ സിനിമ നിരോധിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ ആവശ്യപ്പെട്ടു.
മതങ്ങൾ തമ്മിൽ സ്പർദ്ധയും വൈരാഗ്യവും വളർത്താൻ മാത്രം ഉപകരിക്കുന്ന ഈ സിനിമക്ക് എങ്ങനെ പ്രദർശനാനുമതി ലഭിച്ചു എന്ന് അന്വേഷിക്കണം.
യേശു വ്യാജ ദൈവമാണന്നും, യേശുവിന് മൂന്ന് പെൺ സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, യേശു മജീഷ്യൻ ആയിരുന്നെന്നും, നിരക്ഷരരായ ജനങ്ങളെ കബളിപ്പിക്കുകയാണ് യേശു ചെയ്തതെന്നും സിനിമയിൽ കാണിക്കുന്നു.
ക്രൈസ്തവർ ബൈബിളുമായി വന്ന് നാട്ടുകാരുടെ ഭൂമിയെല്ലാം തട്ടിയെടുത്തതായി സിനിമയിൽ കാണിക്കുന്നു.
ഇത്തരത്തിലുള്ള ആക്ഷേപണങ്ങൾ കാണിക്കുന്നത് വീണ്ടും ഒഡീഷയിലെ കണ്ടമാൽ ജില്ലയിൽ 2008 ൽ ക്രൈസ്തവജനതക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ ആവർത്തിക്കുവാനുള്ള നീക്കമാണ്. ഇത് അനുവദിക്കാൻ പാടില്ല.
ഇന്ത്യാ രാജ്യത്തിൻ്റെ ജനാധിപത്യത്തിനും മതേതര പരമ്പര്യത്തിനും നിരക്കാത്തതും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ സിനിമ.
സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ കട്ടക്ക് ഓഫീസ് അനുമതി നിഷേധിക്കുകയും പിന്നീട് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ്റെ മുംബൈ ഓഫീസ് അനുമതി നൽകുകയും ചെയ്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
നമ്മുടെ രാജ്യത്തിൻ്റെ സാമുദായിക സൗഹാർദ്ദ പാരമ്പര്യത്തിന് നിരക്കാത്ത ഈ ചിത്രത്തിന്റെ വിതരണവും പ്രദർശനവും രാജ്യമൊട്ടാകെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അടക്കം നിരോധിക്കണമെന്നും ഒഡീഷയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുകയും ചെയ്യണം.
ഒരു വശത്ത് ക്രൈസ്തവ സ്നേഹം കാണിക്കുകയും അതേസമയം മറുവശത്ത് ക്രൈസ്തവ ചിഹ്നങ്ങളെ വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ജനകോടികൾ ആരാധിക്കുന്ന കർത്വത്വങ്ങളെ അധിക്ഷേപിക്കുകയും വിശ്വാസി സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നത് ഒരു പരിഷ്കൃത സമൂഹത്തിൽ ഭൂഷണമല്ല, പിസിഐ അഭിപ്രായപെട്ടു.
പാസ്റ്റർ നോബിൾ പി തോമസ്( പ്രസിഡൻ്റ്) അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷന് തുടക്കമായി
യേശു ജഡാവതാരം ചെയ്തത് പാപത്തിനടിമയായ മനുഷ്യനെ മോചിപ്പിക്കാനാണെന്ന് തിരുവല്ല സെൻറർ പാസ്റ്റർ കുഞ്ഞുമോൻ ജോർജ് പ്രസ്താവിച്ചു. ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷനായ 91-ാമത് കൊട്ടാരക്കര സാർവ്വദേശീയ കൺവെൻഷൻ്റെ പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ദൈവത്തെേപ്പോലെ ഭൂമിയിൽ ജീവിച്ചു പ്രവർത്തിക്കാനാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ, പാപം ചെയ്തതിലൂടെ സാത്താനു അടിമപ്പെട്ട മനുഷ്യനെ മോചിപ്പിച്ച് ദൈവീകബന്ധം പുന:സ്ഥാപിക്കാനാണു യേശു വന്നത്. അവിടുത്തെ വിശ്വസിക്കുന്നതിലൂടെ സ്വർഗീയാനുഗ്രഹങ്ങൾക്കു മനുഷ്യൻ യോഗ്യനായിത്തീരുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
എറണാകുളം സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസിൻ്റെ പ്രാർഥനയോടെയാണ് പ്രാരംഭ ദിന കൺവെൻഷൻ ആരംഭിച്ചത്. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു . കൺവെൻഷന് മുന്നോടിയായ് ബുധനാഴ്ച വൈകിട്ട് മൂന്നിന് ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷ വിളംബര ജാഥ കൊട്ടാരക്കര ടൗൺ വഴി കൺവെൻഷൻ ഗ്രൗണ്ടിലേക്ക് നടത്തി.
വ്യാഴാഴ്ച മുതൽ ദിവസവും രാവിലെ ഏഴിന് ബൈബിൾ ക്ലാസ് ,9.30 ന് പൊതുയോഗം, മൂന്നിനും രാത്രി 10 നും കാത്തിരിപ്പുയോഗം , വൈകിട്ട് 5.45ന് സംഗീത ശുശ്രൂഷ, സുവിശേഷ പ്രസംഗം ,രോഗശാന്തി ശുശ്രൂഷ എന്നിവയും ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് യുവജന സമ്മേളനം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും, പത്തനംതിട്ട സെൻ്ററിന് കീഴിലുള്ള 16 സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും.
സഭയുടെ ചീഫ് പാസ്റ്റർമാരും സീനിയർ സെന്റർ പാസ്റ്റർമാരും കൺവെൻഷനിൽ പ്രസംഗിക്കും. സമാപന ദിവസം ഞായറാഴ്ച വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും. ഇന്ത്യയുടെ വിവിധയിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. 17 ന് രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽ നിന്നും തമിഴ്നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തെരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും. കൊട്ടാരക്കര സെന്റർ പാസ്റ്റർ വി. ജോർജ്കുട്ടി, അസി. സെൻ്റർ പാസ്റ്റർ എ.പോൾ രാജ് എന്നിവരും സഹശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകുന്നു.
Sources:christiansworldnews
National
ന്യൂനപക്ഷ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രിക്കു നിവേദനം നൽകി
പത്തനംതിട്ട: ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രയാസങ്ങളെ പറ്റിയും കേരള ഗവൺമെൻറ് ന്യൂനപക്ഷ സ്കോളർഷിപ്പ് 50% വെട്ടിക്കുറച്ച് വിഷയം ഉൾപ്പെടെ ന്യൂപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യന് നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് പത്തനംതിട്ട ജില്ല കമ്മറ്റി നിവേദനം നൽകി. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റീസ് ജില്ലാ പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിലിൻ്റെ നേതൃത്വത്തിൽ ജില്ല കമ്മിറ്റി അംഗങ്ങൾ ചേർന്ന് നിവേദനം നൽകി.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ:
ന്യൂനപക്ഷങ്ങളുടെ സ്കോളർഷിപ്പുകൾ 50./.വരെ കേരള സംസ്ഥാന ഗവൺമെൻറ് വെട്ടിക്കുറച്ചിരിക്കുന്നു. പ്രത്യേകിച്ചു പഠിക്കുന്ന വിദ്യാർത്ഥികളും, പഠനം പൂർത്തികരിച്ചു ജോലിക്കുവേണ്ടി കാത്തുനിൽക്കുന്ന യുവജനങ്ങളും വളരെ പ്രയാസങ്ങൾ നേരിടുന്നു. ക്രൈസ്തവ ന്യൂനപക്ഷത്തിലുള്ള യുവജനങ്ങൾ
ഈ രാജ്യത്തുതന്നെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്.അതിനായി കേന്ദ്ര സംസ്ഥാന ന്യൂനപക്ഷ വകുപ്പുകൾ പുതിയ പദ്ധതികൾക്ക്
തുടക്കം കുറിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
കേരള ഗവൺമെൻറ്
ക്രൈസ്തവ ന്യൂനപക്ഷത്തെപറ്റി
പഠിക്കുവാൻ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യപ്രകാരം
ഒരു കമ്മീഷൻ രൂപീകരിച്ചു .
“ജസ്റ്റിസ് ബെഞ്ചമിൻ കോശി കമ്മീഷൻ ”
ക്രൈസ്തവ ന്യൂനപക്ഷത്തെ പഠനം പൂർത്തീകരിച്ചു
റിപ്പോർട്ട് വെച്ചിട്ട് രണ്ടു വർഷം ആകുന്നു.
എന്നാൽ പഠന റിപ്പോർട്ടുമായി ബന്ധപ്പെട്ട തുടർനടപടികൾ
ഉണ്ടാകുന്നില്ല.
ഇതിൽ കാലതാമസം വരുന്നത് ഒരുപാട് ആശങ്ക ഉയർത്തുന്നു.
ജെ ബി കമ്മീഷൻ പഠനറിപ്പോർട്ട് അങ്ങ് ഉൾപ്പെടുന്ന ഗവൺമെൻറ് മനസ്സിലാക്കുകയും
കേന്ദ്ര ഗവൺമെൻറ് നിന്നും ഉചിതമായ
പാക്കേജുകൾ ഉൾപ്പെടുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ
പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വളരെ പ്രാധാന്യവും ശ്രദ്ധയും വേണ്ട മേഖലകൾ:-
1.ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ തുക വർധിപ്പിക്കുന്നതോടൊപ്പം പുതിയ സ്കോളർഷിപ്പ് തുടങ്ങുക.
2.ടിടിസി,ബി എഡ് ,എം എഡ് ,എൽ എൽ ബി ഉൾപ്പെടെ എല്ലാ കോഴ്സുകൾക്കുള്ള
സ്കോളർഷിപ്പ് ഉൾപ്പെടുത്തുക . 3.ശാരീരികവും, ബുദ്ധിപരമായ വൈകല്യം നേരിടുന്ന കുട്ടികൾക്ക് വേണ്ടി സ്കോളർഷിപ്പ് ഉൾപ്പെടെ പുതിയ
പദ്ധതികൾക്ക് രൂപ കൊടുക്കുക .
4.പഠനം പൂർത്തീകരിച്ചിരിക്കുന്ന യുവജനങ്ങൾക്ക് സ്വയംതൊഴിലിനു
ആവശ്യമായ കുറഞ്ഞ പലിശ നിരക്കിൽ ലോൺ എടുക്കുവാനുള്ള
സാഹചര്യം കൂട്ടുന്ന തോടൊപ്പം നിലവിലുള്ള ലോണുകളുടെ തുകകൾ കൂട്ടുക .
5.യുവജനങ്ങൾക്കും വനിതകൾക്കും ആയി സ്വയംതൊഴിൽ
പരിശീലനപദ്ധതി തുടങ്ങുന്നുനോടൊപ്പം
വിജയകരമായി
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഗവൺമെൻറ് സബ്സിഡിയോടുകൂടി
പാക്കേജുകൾ അനുവദിക്കുക. 6.മലയോര കർഷകർക്ക് വേണ്ടി
പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുക.
(വന്യജീവികളുടെ ആക്രമണം മൂലം
കൃഷിനാശം ഉൾപ്പെടെ നേരിടുമ്പോൾ വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്ന വർക്കും ജീവൻ നഷ്ടപ്പെടുന്നവർക്കുമായി ജീവൻ സുരക്ഷാ പദ്ധതി തുടങ്ങുക.)
7.ക്രൈസ്തവ ന്യൂനപക്ഷത്തിൽ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകർ, പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ളവർക്ക്
പലിശരഹിതമായ ലോണുകൾ തുടങ്ങുക.
8.കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ഹെൽപ്പ് ലൈൻ ഓഫീസ് കേരളത്തിൽ തുടങ്ങുന്നത്തിനു അടിയന്തര നടപടികൾ സ്വീകരിക്കുക.
9.ന്യൂനപക്ഷ ആനുകൂല്യങ്ങൾ ന്യൂനപക്ഷത്തിലായിരിക്കുന്ന അംഗങ്ങളിൽ എത്തിക്കുവാൻ തക്കവണ്ണമുള്ള ക്രമീകരണം ചെയ്യുന്നതോടൊപ്പം അപേക്ഷിക്കുന്നവർക്ക് അത് ലഭിക്കുന്നുണ്ടോ എന്നുള്ളത് ഉറപ്പുവരുത്തുകയും ചെയ്യുക.
10.ന്യൂനപക്ഷ ഓഫീസുകളിൽ
എല്ലാ ന്യൂനപക്ഷ കമ്മ്യൂണിറ്റികളുടെയും
പങ്കാളിത്തം ഉറപ്പു വരുത്തുക.
12. (പീഡാനുഭ ആഴ്ച)
ഞായറാഴ്ചകളിലും കേന്ദ്ര-സംസ്ഥാന എൻട്രൻസ് ഉൾപ്പെടെയുള്ള പരീക്ഷകൾ നടത്തുന്നുണ്ട് ദയവായി ഞായറാഴ്ചകളും പീഡാനുഭവ ആഴ്ചകളിലും പരീക്ഷകൾ നടത്തരുതെന്ന് അങ്ങയുടെ ഇടപെടൽ ഇതിൽ ശക്തമായി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷനിലും, മറ്റ് ന്യൂനപക്ഷ സമിതികളിലും നിർബന്ധമായും ക്രൈസ്തവ ന്യൂനപക്ഷത്തിൽ നിന്നുള്ള അംഗം ഉണ്ടായിരിക്കേണ്ടതാണ്. ഇപ്പോൾ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ചുമതലകൾ മറ്റ് ന്യൂനപക്ഷ സമുദായത്തിൽഉള്ളവർക്കാണ് കൊടുത്തിരിക്കുന്നത്. അത് ശരിയായ നടപടിയല്ല. അതുപോലെതന്നെ ഒരു അഡ്വൈസർ എല്ലാ സംസ്ഥാനത്തു നിന്നുള്ള ന്യൂനപക്ഷ അംഗങ്ങളുടെ പ്രതിസന്ധികളെ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ കീഴിൽ ഒരു അഡ്വൈസറി ബോർഡ് രൂപികരിച്ച് അതിലുൾപ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോൾ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽനിന്നുള്ള ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പിലുള്ള കമ്മീഷനു മനസ്സിലാക്കുവാനും, സംസ്ഥാന ഗവൺമെന്റിന് ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, പരാതികളും വന്നു കഴിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ ശ്രദ്ധയിൽ വരുവാനും കഴിയും. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സംഘടനയാണ് NCMJ. കത്തോലിക്കർ മുതൽ പെന്തകോസ്തർ വരെയുള്ള എല്ലാ ക്രൈസ്തവരും ഒന്നിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് NCMJ. അഡ്വ. പ്രകാശ് പി തോമസ് സ്റ്റേറ്റ് പ്രസിഡൻ്റായും ജെയ്സ് പാണ്ടനാട് ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
വാർത്ത : ജെയ്സ് പാണ്ടനാട്
National
ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ* *സിൽവർ ജൂബിലി കൺവൻഷൻ ഇന്നു ആരംഭിക്കുന്നു
ഐ.പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിന് 25 വയസ് പൂർത്തീയാകുന്നു. അതിൻ്റെ ഭാഗമായി
സിൽവർ ജൂബിലി ആഘോഷത്തിൻ്റെ വാർഷിക കൺവൻഷന് ഇന്നു തുടക്കമാകുന്നു. 16 ന് സമാപിക്കും. നാലാഞ്ചിറ , ബെനഡിക്റ്റ് നഗറിലുള്ള ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കുന്ന സിൽവർ ജൂബിലി കൺവെൻഷനിൽ അനുഗ്രഹീത പാസ്റ്ററന്മാരായ കെ.സി തോമസ്(ഐ.പി സി സ്റ്റേറ്റ് പ്രസിഡൻ്റ്)) ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ( സ്റ്റേറ്റ് സെക്രട്ടറി. ജയോത്സ വം സഭാ ശുശ്രൂഷകൻ)
രാജു മേത്ര,ബാബു ചെറിയാൻ.റ്റി.ഡി. ബാബു. ബി. മോനച്ചൻ, സജു ചാത്തനൂർ, ഫെയ്ത്ത് ബ്ലസൻ, റെജി ശാസ്താംകോട്ട, കെ.ജെ തോമസ്, പി.സി ചെറിയാൻ, ശാമുവേൽ എം തോമസ് എന്നിവർ വചന സന്ദേശം നൽകുന്നു. കൺവൻഷനോടനുബന്ധിച്ച് 15 ശനിയാഴ്ച രാവിലെ 9.30 മുതൽ
സിൽവർ ജൂബിലി സമ്മേളനം നടക്കും.
പ്രശസ്ത ഗായകന്മാർ ഗാനങ്ങൾ ആലപിക്കും
സഭാ ഭാരവാഹികൾ നേതൃത്വം നൽകും വാഹന ക്രമീകര ഞങ്ങൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sources:gospelmirror
-
Travel9 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National12 months ago
300,000-Member Indian Church to Plant 40 More Megachurches
-
National12 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie3 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie11 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden