Connect with us

Tech

കിടിലൻ ഫീച്ചറുമായി വാട്ട്സ് ആപ്പ്; വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

Published

on

കുറച്ചു നാളുകളായി പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ച് ഉപഭോയോക്താക്കളെ അതിശയിപ്പിക്കുകയാണ് വാട്ട്സാപ്പ്. ഇപ്പോഴിതാ മറ്റൊരു പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. വാട്സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കാണ് ഈ പുതിയ ഫീച്ചർ ലഭ്യമാകുക. ഏറ്റവും പുതിയ iOS 18.2 അപ്‌ഡേറ്റ് ഉപയോഗിച്ച്, കോളുകൾ ചെയ്യുമ്പോഴോ സന്ദേശങ്ങൾ അയയ്‌ക്കുമ്പോഴോ ഐഫോണുകൾക്ക് ഇപ്പോൾ ഡിഫോൾട്ട് ഫോൺ അല്ലെങ്കിൽ മെസേജസ് ആപ്പിന് പകരം വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.

ഈ സവിശേഷതയിലൂടെ, ഉപയോക്താക്കൾക്ക് കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പിനെ ഡിഫോൾട്ട് ആപ്പായി സജ്ജമാക്കാൻ കഴിയും. അതായത്, വ്യത്യസ്‍ത ആപ്പുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് ഇപ്പോൾ വാട്സ്ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും കഴിയും. വാട്സ്ആപ്പിന്റെ ഐഫോൺ ബീറ്റ പതിപ്പ് 25.8.10.74 ഉപയോഗിക്കുന്ന ചില ഉപയോക്താക്കൾക്ക് ഈ സവിശേഷത ലഭിച്ചു തുടങ്ങിയതായി ട്രാക്കറായ WABetaInfo റിപ്പോർട്ട് ചെയ്യുന്നു. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഇപ്പോൾ ഐഫോണിലെ കോളുകൾക്കും സന്ദേശങ്ങൾക്കുമായി വാട്സ്ആപ്പ് അവരുടെ ഇഷ്‍ടപ്പെട്ട ആപ്പായി തിരഞ്ഞെടുക്കാം.

ഈ അപ്‌ഡേറ്റ്, ഐഫോൺ സെറ്റിംഗ്‌സിലെ ഡിഫോൾട്ട് ആപ്പ് സെലക്ഷൻ മെനുവിൽ വാട്സ്ആപ്പ് ലഭിക്കാൻ അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് ഇപ്പോൾ കോളിംഗിനും സന്ദേശമയക്കലിനും വാട്സ്ആപ്പ് തിരഞ്ഞെടുക്കാം. ഇത് വാ‍ട്സ്ആപ്പിനെ ദൈനംദിന ആശയവിനിമയത്തിന് കൂടുതൽ സൗകര്യപ്രദമാക്കുന്നു. ഈ ഫീച്ചർ സജ്ജമാക്കാൻ ആപ്പ് സ്റ്റോറിൽ നിന്ന് വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.

തുടർന്ന് നിങ്ങളുടെ ഐഫോണിൽ സെറ്റിംഗ്‍സ്- ആപ്പുകൾ -ഡിഫോൾട്ട് ആപ്പുകൾ എന്നതിലേക്ക് പോകുക. കോളുകൾക്കും സന്ദേശങ്ങൾക്കും ഡിഫോൾട്ടായി വാട്‍സാപ്പ് തിരഞ്ഞെടുക്കുക. സജ്ജീകരിച്ചുകഴിഞ്ഞാൽ, ഒരു കോൺടാക്റ്റിന്റെ നമ്പറോ സന്ദേശ ബട്ടണോ ടാപ്പ് ചെയ്യുമ്പോൾ, ബിൽറ്റ്-ഇൻ ആപ്പുകൾക്ക് പകരം ഐഫോൺ ഓട്ടോമാറ്റിക്കായി വാട്ട്‌സ്ആപ്പ് തുറക്കും.

തുടക്കത്തിൽ, ഈ സവിശേഷത യൂറോപ്യൻ യൂണിയനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ആപ്പിൾ ഇത് ആഗോളതലത്തിൽ അവതരിപ്പിച്ചു. iOS-ലെ വിശാലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം വാട്സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിച്ചുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമേ നിലവിൽ ഈ സവിശേഷത ലഭ്യമാകൂ എന്നും റിപ്പോർട്ടുകൾ ഉണ്ട്. എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമല്ല.
http://theendtimeradio.com

WhatsApp has begun rolling out a new option that allows users to set it as their default calling and messaging app on iOS devices. The update follows Apple’s announcement last year with iOS 18.2, which introduced the ability to change the default SMS and phone apps.

The feature is available in the latest WhatsApp update (version 25.8.74), allowing users to set the app as their primary hub for calls and messages on iPhone.

The new default app setting recently appeared for some beta testers, but it will roll out to more devices in the coming days and weeks. Users who have access to the feature can find it under Settings > Apps > Default Apps on their iPhone, where they can select WhatsApp as their default for Messaging and Calling.

Once you’ve made the switch, your iPhone will automatically launch WhatsApp whenever you tap a phone number in a webpage or email. More notably, tapping a number in the Contacts app will initiate a WhatsApp call instead of a regular one. The same applies to messaging – hitting the ‘Message’ button will open WhatsApp instead of iMessage.

Customizing default messaging and phone apps on the iPhone isn’t entirely new. Apple first introduced this flexibility with the iOS 18.2 update late last year, allowing users to replace not just messaging and calling apps but also other built-in services like email, web browsing, and password management. This change meant users were no longer restricted to Apple’s own apps for these functions.

However, WhatsApp embracing this new openness is a significant development. The app is a primary communication tool for millions worldwide, especially in regions outside the US.

There are also practical advantages. WhatsApp’s end-to-end encryption offers stronger security compared to traditional SMS. Users benefit from features like multimedia sharing, voice notes, and international calling without extra fees.

For those who rely on WhatsApp for both personal and professional communication, setting it as the default app streamlines interactions, eliminating the need to constantly switch between different chat platforms. All conversations are consolidated into one interface, making messaging more seamless and efficient.
 http://theendtimeradio.com

Tech

പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി മെറ്റാ, അറിയാം സവിശേഷതകൾ!

Published

on

മെറ്റ ഒരു പുതിയ വീഡിയോ നിർമ്മാണ ആപ്പ് പുറത്തിറക്കി. മെറ്റ എഡിറ്റ്സ് എന്ന പുതിയ ആപ്പാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ, ഉപയോക്താക്കളെ അവരുടെ സ്മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും അനുവദിക്കുന്നു. ഈ പുതിയ ക്രിയേറ്റർ ടൂൾ എല്ലാം ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവന്ന് വീഡിയോ എഡിറ്റിംഗിന്റെ സങ്കീർണ്ണത കുറയ്ക്കുക എന്നതാണ് ലക്ഷ്യമിടുന്നത് എന്ന് മെറ്റ പറയുന്നു.

ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ മാത്രമല്ല, എല്ലാ പ്ലാറ്റ്‌ഫോമുകളിലും വീഡിയോ നിർമ്മാണത്തെ ഈ ആപ്പ് പിന്തുണയ്ക്കുന്നു എന്നാണ് മെറ്റ പറയുന്നത്. എഡിറ്റ്‍സിലൂടെ വീഡിയോ നിർമ്മാണത്തിന്റെ മുഴുവൻ പ്രക്രിയയും ലളിതമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ചിത്രീകരണം, എഡിറ്റിംഗ്, അപ്‌ലോഡിംഗ് എന്നിവയ്ക്കായി ഒന്നിലധികം ആപ്പുകൾ മാറി മാറി ഉപയോഗിക്കേണ്ട സ്ഥിതി ഈ പുതിയ ആപ്പ് ഇല്ലാതാക്കുന്നുവെന്നും മെറ്റ പറയുന്നു.

ഇൻസ്റ്റാഗ്രാമിന്റെ ബിൽറ്റ്-ഇൻ എഡിറ്റിംഗ് ടൂളുകളിൽ നിന്ന് വ്യത്യസ്തമായി, എഡിറ്റ്സ് ഒരു പ്രത്യേക ആപ്ലിക്കേഷനായി പ്രവർത്തിക്കുന്നു. കൂടാതെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് ഉൾപ്പെടെ ഏത് പ്ലാറ്റ്‌ഫോമിലെയും വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇത് ഉപയോഗിക്കാം. എങ്കിലും, ഉപയോക്താക്കൾ അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. എഡിറ്റിംഗ് പ്രക്രിയ ലളിതമാക്കുന്നതിന്, മൊബൈൽ ഉപകരണങ്ങളിലെ വീഡിയോ നിർമ്മാണം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി ബിൽറ്റ്-ഇൻ സവിശേഷതകൾ എഡിറ്റ്സ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വീഡിയോകൾ മെറ്റാ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പങ്കിടുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നതിനായി വാട്ടർമാർക്ക് ഇല്ലാതെ തന്നെ എക്‌സ്‌പോർട്ട് ചെയ്യുകയോ ചെയ്യാം.

എഡിറ്റിംഗ് സ്യൂട്ടിൽ ക്ലിപ്പ്-ലെവൽ ട്രിമ്മിംഗ്, ടൈംലൈൻ ഇന്റർഫേസ്, ഓട്ടോ എൻഹാൻസ്‌മെന്റ് ടൂളുകൾ, ഗ്രീൻ സ്‌ക്രീൻ, ട്രാൻസിഷനുകൾ പോലുള്ള ക്രിയേറ്റീവ് ഇഫക്‌റ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. സ്‍കിപ്പ് റേറ്റുകൾ പോലുള്ള മെട്രിക്കുകളെക്കുറിച്ചുള്ള തത്സമയ ഫീഡ്‌ബാക്ക് ആണ് ആപ്പിന്റെ മറ്റൊരു സവിശേഷത. നിലവിലെ പതിപ്പിൽ ധാരാളം സവിശേഷതകൾ ഉണ്ടെങ്കിലും വരാനിരിക്കുന്ന നിരവധി അപ്‌ഗ്രേഡുകളും മെറ്റയ്ക്ക് ഉണ്ട്. എഡിറ്റർമാർക്ക് വേഗതയിലും ഇഫക്റ്റുകളിലും നിയന്ത്രണം നൽകുന്നതിനായി കീഫ്രെയിമുകൾ ചേർക്കുന്നതും വീഡിയോയുടെ ഡിസൈൻ വേഗത്തിൽ മാറ്റുന്നതിനുള്ള എഐ അധിഷ്ഠിത ടൂളുകളും ഇതിൽ ഉൾപ്പെടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Meta launches Edits, a new video creation app that helps you make great videos directly on your phone. If you’re passionate about making videos, Edits has the tools you need to support your creation process, all in one place.

This is just the first step in making an app that helps you create your best videos, and we plan to keep evolving and improving Edits based on your feedback.

Designed for the Way You Work
Our goal is to build the most compelling creative tools to help creators express themselves freely in all the ways they can imagine, not just on Instagram and Facebook, but on any platform out there.

The process of making videos can be challenging, often requiring multiple apps and complicated workarounds. With Edits, you now have a dedicated space with powerful capabilities for video creation, such as:

Simpler ways to work: Longer camera capture (up to 10 minutes), easy project management and high-quality. Share directly to Instagram and Facebook from within the app, or export and post wherever you want with no added watermarks.
Powerful editing tools: Frame-accurate timeline with clip-level editing, auto-enhance features and effects like green screen and transitions.
Data-driven insights: Real-time feedback on factors that can affect distribution (like skip rate) so you know what’s working and what to try next.

Built Alongside You
To build an app that truly meets the needs of short-form video creation, we knew we had to partner closely with creators.

Since last year, we’ve collaborated with a number of creators, tested different concepts and incorporated their feedback along the way. We also recently gave early access to a group of creators, who shared their thoughts on Edits.

What’s Next for Edits?
Your feedback plays a key role in how we’ll continue to improve Edits. And we’re already working on adding more features in areas, including:

Keyframes: Pinpoint exact moments for adjustments to your video’s timing, motion and effects.
Modification: Quickly change the look and feel of your videos with AI effects.
Collaboration: Easily share drafts with friends, other creators or brands for feedback and creative builds.
Creativity: More fonts, text animations, transitions, voice effects, filters and music options, including royalty-free.
We can’t wait to see how our community of brilliant creators uses Edits to create great video content. To get started, download Edits and sign in with your Instagram account.
http://theendtimeradio.com

Continue Reading

Tech

ജിബ്ലിക്ക് വെല്ലുവിളിയുമായി ഗൂഗിളിന്റെ ജെമിനി

Published

on

ഹൈ-ഡെഫനിഷൻ വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത ജെമിനി എഐയിൽ അവതരിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തുന്നതിനായാണ് ഈ നീക്കം.

ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാഷകളിലും പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വിയോ2 വീഡിയോ ജനറേഷൻ ഫീച്ചർ ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചു. എന്നിരുന്നാലും, ജെമിനിയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഈ ഉപകരണം ആക്‌സസ് ചെയ്യാൻ കഴിയില്ല. വിയോ2 ഇപ്പോൾ ജെമിനി വെബ്, മൊബൈൽ ആപ്പുകളിൽ സംയോജിപ്പിച്ചിരിക്കുന്നു.

ഗൂഗിള്‍ ജെമിനിയിലെ Veo2 സവിശേഷത മോഡല്‍ പിക്കര്‍ മെനുവിലൂടെ എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച്, അടിസ്ഥാന ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ നല്‍കിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് എട്ട് സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും.

Veo2 നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് 720ു റെസല്യൂഷനുണ്ട്, കൂടാതെ MP4 ഫോര്‍മാറ്റില്‍ സൗകര്യപ്രദമായി ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഒപ്പം ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ക്യാമറ ലെന്‍സുകള്‍, സങ്കീര്‍ണ്ണമായ ക്യാമറ ചലനങ്ങള്‍, വിവിധ സിനിമാറ്റിക് ഇഫക്റ്റുകള്‍ എന്നിവ അവരുടെ വീഡിയോകളില്‍ ഉള്‍പ്പെടുത്താനുള്ള ഫീച്ചറും നല്‍കുന്നു.

അതേസമയം, Veo2 സവിശേഷത ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വീഡിയോകളുടെ എണ്ണത്തിൽ ഗൂഗിൾ പ്രതിമാസ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ ഈ പരിധിയിലെത്തിക്കഴിഞ്ഞാൽ, അവർക്ക് ഗൂഗിളിൽ നിന്ന് ഒരു അറിയിപ്പ് ലഭിക്കും. ടിക് ടോക്ക്, യൂട്യൂബ് പോലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അവർ സൃഷ്ടിക്കുന്ന വീഡിയോകൾ നേരിട്ട് പങ്കിടാനും ജെമിനി AI ഉപയോക്താക്കളെ അനുവദിക്കുന്നു.
Sources:azchavattomonline.com

http://theendtimeradio.com

The recent surge in popularity of Ghibli-style images, largely fueled by ChatGPT’s image generation capabilities, might soon face a strong contender. Google has strategically emphasised video generation within its Gemini AI, unveiling a new feature that allows users to create high-definition videos. This move, leveraging Google’s advanced video generation model Veo2, aims to shift the creative landscape in the realm of AI-generated content.

Veo2 video generation is now available for advanced Gemini users
Google announced via its official blog that the sophisticated Veo2 video generation feature has been rolled out to its advanced Gemini users globally, with support for all languages. This powerful tool, however, will not be accessible to users on the free tier of Gemini. According to the announcement, Veo2 is now integrated into both the Gemini web and mobile applications.

Generating 8-second HD videos with text prompts
The Veo2 feature within Google Gemini can be easily accessed through the model picker menu. Utilising this functionality, users can generate video clips up to 8 seconds in length simply by providing basic text prompts. The videos produced by Veo2 boast a 720p resolution and can be conveniently downloaded in the widely compatible MP4 format. Furthermore, users have the creative freedom to incorporate specific camera lenses, intricate camera movements, and various cinematic effects into their videos through the use of descriptive text prompts. This level of control opens up a wide array of possibilities for creative expression.

Monthly usage limits and social sharing integration
Google has implemented a monthly limit on the number of videos that advanced users can generate using the Veo2 feature. Once users approach this limit, they will receive a notification from Google. To enhance sharing and engagement, Gemini AI also allows users to directly share their created videos on popular social media platforms such as TikTok and YouTube. While the rollout of this video generation feature has commenced, Google has indicated that it may take some time for it to become available to all eligible users. This new capability positions Gemini as a strong competitor in the evolving landscape of AI-powered creative tools, potentially challenging the recent dominance of image-based trends like the Ghibli style.
 http://theendtimeradio.com

Continue Reading

Tech

ഇനി വീഡിയോകൾക്ക് സ്വന്തം ബിജിഎം ഉണ്ടാക്കാം, എഐ ടൂളുമായി യൂട്യൂബ്

Published

on

യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് മ്യൂസിക് കോപ്പിറൈറ്റ്. വീഡിയോകളിൽ നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരാളുടേത് ആവുമ്പോൾ വീഡിയോയ്ക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക് വരികയും വീഡിയോയ്ക്ക് കിട്ടുന്ന വരുമാനം തടസ്സപ്പെടുകയും ചെയ്യും. എന്നാൽ ഇതിന് പരിഹാരമായി പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്.

വീഡിയോ ക്രിയേറ്റർമാർക്കായി, വീഡിയോകൾക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിർമിക്കാൻ സഹായിക്കുന്ന പുതിയ എഐ ടൂളുമായിട്ടാണ് യൂട്യൂബ് എത്തുന്നത്. മ്യൂസിക് അസിസ്റ്റന്റ് എന്ന പേരിലാണ് പുതിയ എഐ ടൂൾ എത്തിയിരിക്കുന്നത്. ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വീഡിയോയുടെ സ്വഭാവത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഇത്തരത്തിൽ നിർമിക്കുന്ന മ്യൂസിക്കുകൾ വിലയിരുത്താനും യൂട്യൂബിൽ നിന്ന് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

യൂട്യൂബിന്റെ ക്രിയേറ്റർ മ്യൂസിക്കിലേക്ക് ആക്സസ് ഉള്ള ഉപയോക്താക്കൾക്കായി മ്യൂസിക് അസിസ്റ്റന്റ് ഉടനെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ യൂട്യൂബിന്റെ ബീറ്റ വേർഷനിൽ മാത്രമാണ് ഈ എഐ ടൂൾ ലഭ്യമാവുക. ഇത്തരത്തിൽ നിർമിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ കോപ്പിറൈറ്റിനെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. ആഗോളതലത്തിൽ ഉടൻ തന്നെ യൂട്യൂബിന്റെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
Sources:mediamangalam

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

The Bible reading plan that changed my spiritual life

If you’re like most Christians, you’ve probably tried to read through the Bible at some point — and maybe you’ve...

world news8 hours ago

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference. When Mitch Chapman...

National8 hours ago

തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി...

National1 day ago

എ ജി ഇന്ത്യ കോണ്‍ഫറന്‍സ് ജൂണ്‍ 10 മുതല്‍: ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ക്ക് മത്സരിക്കാം.

ചെന്നൈ:അസംബ്ലീസ് ഓഫ് ഗോഡ്-ഇന്ത്യാ സൂപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ നോമിനേഷന്‍...

us news1 day ago

New Discoveries in Last Supper Room: Inscriptions Hidden in Walls of Biblical Site on Mount Zion

A team of researchers and archaeologists have uncovered a series of centuries-old inscriptions within the Cenacle in Jerusalem—a site long...

us news1 day ago

‘I Went to Heaven’: Little Girl Claims She Met Jesus, He Miraculously Healed Her

Annabelle Beam’s story has long captivated audiences, as she fell into a hollowed-out tree in 2011, plummeted 30 feet, and...

Trending

Copyright © 2019 The End Time News