National
ജബൽപുരിൽ ക്രൈസ്‌തവർക്കുനേരേ അക്രമം: അപലപിച്ച് സിബിസിഐ
മധ്യപ്രദേശിലെ ജബൽപുരിൽ ക്രൈസ്‌തവർക്കു നേരേ നടന്ന അക്രമത്തിനെതിരേ പ്രതിഷേധം. അക്രമികൾക്കെതിരേ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പൊലീസിൽ പരാതിപ്പെട്ടു.
ജബൽപുർ രൂപതയ്ക്ക് കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെത ഒന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം. ഹിന്ദുത്വ സംഘടനയായ ബജ്റംഗ്‌ദളിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും അവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതോടെ വിശ്വാസികളുടെ യാത്ര തടസപ്പെട്ടു. കുറച്ച് സമയത്തിനുശേഷം വിശ്വാസികളെ പൊലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് ജബൽപുർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകൂട്ടം ബജ്റംഗ്‌ദൾ പ്രവർത്തകർ പുരോഹിതരെയും മർദിച്ചു. തുടർന്ന് സംഘർഷം ഒഴിവാക്കാൻ പുരോഹിതർ വിശ്വാസികളോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് പുരോഹിതരെയും തീർഥാടകരെയും മോചിപ്പിച്ചു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
അക്രമികൾക്കു നേരേ നടപടി ആവശ്യപ്പെട്ട് നിരവധി വിശ്വാസികൾ ജബൽപൂർ പൊലീസ് ആസ്ഥാനത്ത് ഒത്തു ചേർന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് നിയമനടപടികളുമായി മുന്നോട്ട് പോകില്ല എന്നാണ് രൂപത അധികൃതർ അറിയിച്ചത്.
ജബൽപുരിലെ അക്രമത്തെ സി.ബി.സി.ഐ അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമാണത്തിലും നിർണായക പങ്കുവഹിച്ച ക്രൈസ്‌തവസമൂഹം നിരന്തരമായി അക്രമം നേരിടുകയാണെന്ന് സി.ബി.സി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, സഹമന്ത്രി ജോർജ് കുര്യൻ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും മധ്യപ്രദേശ് സർക്കാർ ഇത്തരം രാജ്യവിരുദ്ധ ശക്തികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടു.
Sources:azchavattomonline.com
The Catholic Bishops’ Conference of India (CBCI) strongly condemns the appalling attack on Christian pilgrims in Jabalpur district, Madhya Pradesh. It is deeply distressing that the Christian community, which has played a significant role in freedom struggle and nation-building, and has always upheld constitutional values, is repeatedly targeted, harassed, and denied its fundamental right to worship by extremist and anti-national elements.
Reports indicate that this is not an isolated incident but part of a disturbing pattern and strategy to create communal polarization and hostility towards religious minorities. In this latest incident, Catholic priests and lay pilgrims from Mandla parish, who were undertaking a religious pilgrimage as part of Jubilee 2025, were forcibly stopped, and assaulted by extremist groups. The assault on senior Priests, including Father Davis, Vicar General of Jabalpur, and Father George T, diocesan procurator, is a shocking attack on religious freedom and human dignity.
The CBCI urges Shri Amit Shah, Hon’ble Minister of Home Affairs, Shri Kiren Rijiju, Hon’ble Minister for Minority Affairs, and Shri George Kurian, Hon’ble Minister of State in the Ministry of Minority Affairs, to urgently intervene and ensure that the constitutional rights of the Christian community are upheld. Furthermore, we call upon the Government of Madhya Pradesh to take stringent action against these anti-national forces and ensure the safety and security of all minority communities.
India’s rich democratic fabric is woven with the principles of secularism, pluralism, and religious harmony. Any attempt to disrupt this must be met with firm legal and administrative action. The CBCI stands in solidarity with the victims and calls upon the concerned authority to take all measures to stop any such violence, and to establish justice, peace, and protection for all faith communities.
*For further information, please contact:*
Fr. Robinson Rodrigues
PRO, CBCI
Phone: +91-8130905028
Email: procbci1@gmail.com
Website: www.cbci.in
http://theendtimeradio.com
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
world news12 months ago20 Living Israeli Hostages Reunite with Loved ones; President Trump in Israel: ‘The War is Over’

