Connect with us

world news

മൊസാംബിക്കില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള

Published

on

പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്‌സിഡേറിയൻ സിസ്റ്റേഴ്‌സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്‍റ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെൺകുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പതിനെട്ടോളം അക്രമികള്‍ വാക്കത്തികൾ, ഇരുമ്പ് ദണ്ഡുകൾ, തോക്കുകൾ എന്നിവയുമായി കോണ്‍വെന്‍റ് പരിസരത്തു അതിക്രമിച്ച് കടക്കുകയായിരിന്നുവെന്നു ഇരയായ സന്യാസിനിയെ ഉദ്ധരിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വെളിപ്പെടുത്തി.

ആക്രമണകാരികളിൽ എട്ട് പേർ കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിച്ചു. ബാക്കിയുള്ളവർ പ്രവേശന കവാടങ്ങൾക്ക് കാവൽ നിന്നു. ഇതിനകം തന്നെ സുരക്ഷാ ഗാർഡുകളെ അക്രമികള്‍ കീഴടക്കിയിരിന്നു. കന്യാസ്ത്രീകളെ മിഷൻ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താൻ നിർബന്ധിച്ചുവെന്നും പിന്നീട് ഭീഷണി മുഴക്കുകയായിരിന്നുവെന്നും സിസ്റ്റർ ഒഫീലിയ റോബ്ലെഡോ പൊന്തിഫിക്കല്‍ സംഘടനയോട് വെളിപ്പെടുത്തി. കമ്പ്യൂട്ടറുകളും സെൽ ഫോണുകളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും അവർ എടുത്തുകൊണ്ടുപോയി. “ഞങ്ങളെ അകത്താക്കി ചാപ്പലിന് തീയിടുമെന്ന് ഞങ്ങൾ കരുതി. ഇതിനിടെ അവർ സിസ്റ്റർ എസ്പെരാൻസയെ ചാപ്പലിന്റെ മധ്യഭാഗത്ത് മുട്ടുകുത്തിച്ചു”.

എന്നിട്ട് തലയറുക്കാൻ വാക്കത്തി ഉയർത്തി. സിസ്റ്ററിനെ കൊല്ലരുതെന്ന് തങ്ങള്‍ കേണപേക്ഷിച്ചു, കരുണയ്ക്കായി ഞാൻ യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു. ഒടുവില്‍ അവർ അവളെ വിട്ടയച്ചു. അവർ തങ്ങളുടെ മുറികളിൽ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്തുവെന്നും സിസ്റ്റര്‍ പറയുന്നു. അതേസമയം മൊസാംബിക്കിലെ തന്നെ മിയേസ് ഗ്രാമത്തിൽ ലാ സാലെറ്റ് ഫാദേഴ്‌സിനെ ലക്ഷ്യമിട്ട് നടന്ന ഒരു കവർച്ചയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. ആഭ്യന്തര കലഹങ്ങളും ഇസ്ലാമിക തീവ്രവാദികളുടെ വ്യാപനവുമാണ് ക്രൈസ്തവര്‍ക്ക് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍ നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ പെംബ രൂപതയിലെ ബിഷപ്പ് അൻ്റോണിയോ ജൂലിയാസ് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനോട് നേരത്തെ വെളിപ്പെടുത്തിയിരിന്നു .
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

The Mercedarian Sisters of the Blessed Sacrament, in the Diocese of Pemba, Mozambique, endured a near-death experience on 8 June, when the home they run was broken into by a group of men armed with guns and machetes.

The four sisters, who care for around 30 young girls, were robbed of all their valuables and even threatened with decapitation.

In a message to Aid to the Church in Need (ACN), Sister Ofélia Robledo Alvarado, described the terror they felt during the break-in. “A group of 18 men entered our mission, armed with machetes, iron bars and weapons. Eight men came into the house, while the others stayed outside, controlling the gates and subduing the guards. We were terrified when we saw them enter our rooms, demanding money and taking everything they could get their hands on. They stole our computers, cellphones and what little money we had.”

The worst, however, was still to come, as the criminals herded the sisters into their chapel and made them kneel. “We thought they were going to set fire to the chapel with us inside, but instead they made Sister Esperanza kneel in the centre of the chapel and raised a machete to cut off her head in front of us. I pleaded for them not to kill her, they had already taken all we owned, I begged for mercy. These were terrible moments, but thank God, they released her,” Sister Ofélia explains.

As the armed men left the premises, the sisters went in search of their wards, terrified that they might have been harmed or harassed in any way. “Thank God, we found them quiet and unmolested. This was the first time in 17 years that our mission has been attacked, nobody had ever entered our house with ill-intent,” says Sister Ofélia. “But the wave of terrorism that began in 2017 changed everything, we are living a situation of insecurity all over the province of Cabo Delgado, and what is sad is that it seems that even the police and the military are involved in these bands of organised criminals, so we need to take measures to protect ourselves and the girls.”

The Mercedarians are now hoping to raise funds to install security cameras and bars on the windows, although in total the building – including the sisters’ residence, the home for the girls they care for, the chapel, the guesthouse and the study room – has 70 windows, which is quite an investment.

The robbery of the Mercedarians’ house was the second of the past few weeks. Only days earlier the La Salette Fathers in Mieze were also robbed by men armed with machetes who attacked under the cover of darkness. Fortunately, none of the religious were harmed.

The province of Cabo Delgado, in the north of Mozambique, has been suffering from a jihadist insurgency since 2017. The recent attacks on the Mercedarian and La Salette missions were not carried out by Islamist insurgents. However, the general breakdown in security – largely caused by the insurgency – has contributed to a rise in armed violence affecting the entire province of Cabo Delgado. In addition, severe poverty and lack of resources, also a consequence of the insurgency, have led to waves of theft and robbery.

Sister Aparecida Ramos Queiroz, who is responsible for the projects of the Diocese of Pemba, confirmed to ACN the urgent need for security measures to protect the convents in the diocese. In 2023, the convent of her own congregation in Metoro was attacked. ACN, which has been providing emergency assistance to the local Diocese of Pemba to help some of the up to one million people internally displaced by the violence, is working closely with the diocese to support its efforts to improve security in its convents and mission structures.
http://theendtimeradio.com

world news

ഇൻഡോനേഷ്യയിൽ കർഷകനെ പെരുമ്പാമ്പ് വിഴുങ്ങി

Published

on

ജക്കാർത്ത: ഇൻഡോനേഷ്യയിൽ 63കാരനായ കർഷകന്റെ മൃതദേഹം 26 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് സുലവേസി പ്രവിശ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിലേക്ക് പോയ കർഷകനെ വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു.തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 2.30ഓടെ കർഷകന്റെ ശരീരം പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കർഷകന്റെ തോട്ടത്തിന് സമീപം അസാധാരണമായി വയറുവീർത്ത ഭീമൻ പെരുമ്പാമ്പിനെയാണ് നാട്ടുകാർ കണ്ടത്. പെരുമ്പാമ്പിനെ കൊന്ന ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിലുള്ള പെരുമ്പാമ്പാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
Sources:globalindiannews

http://theendtimeradio.com

The body of a 63-year-old farmer, La Noti, was discovered inside an eight-meter-long python in Majapahit Village, Batauga, Southeast Sulawesi, Indonesia. The grim discovery was made around 2:30 p.m. Central Indonesia Time (WITA), according to Laode Risawal, Head of Emergency and Logistics at the South Buton Regional Disaster Management Agency (BPBD).

La Noti had been reported missing earlier, prompting a search operation by local residents. His remains were eventually found during the effort—completely swallowed by the massive python.

The python appeared to have swollen something human-like and was struggling to move. Thereafter, the residents killed the snake and cut its belly open
http://theendtimeradio.com

Continue Reading

world news

അപ്‌കോണ്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍

Published

on

അബുദാബി:അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ഡോ.അലക്‌സ് ജോണ്‍ അധ്യക്ഷത വഹിച്ചു.
ജോളി ജോര്‍ജ്(പ്രസിഡന്റ്), ഡെയ്‌സി ശാമുവേല്‍(വൈസ് പ്രസിഡന്റ്) ,ബിജി ജോജി മാത്യൂ( സെക്രട്ടറി) ,ജിനു ടോണി (ട്രഷറര്‍),മഞ്ചു എബ്രഹാം(ജോയിന്റ് സെക്രട്ടറി),രാജി ബെന്നിേ്രജായിന്റ ടഷറര്‍), ഗ്ലോറിയ കെ പ്രസാദ്(ക്വയര്‍ ലീഡര്‍) തുടങ്ങിയവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
അപ്‌കോണ്‍ ഉപാധ്യക്ഷന്‍ പാസ്റ്റര്‍ ഡോ.ഷിബു വര്‍ഗീസ് പ്രാര്‍ത്ഥിച്ചു.അപ്‌കോണ്‍ ഭാരവാഹികള്‍ ആശംസകള്‍ പറഞ്ഞു.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

world news

സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടന

Published

on

സിറിയയിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന ഭീഷണിയുമായി ഇസ്ലാമിക സംഘടനയായ സരായ അൻസാർ അൽ സുന്ന. ജൂൺ 21-ന്, മാർ ഏലിയാസ് പള്ളിയിൽ തിരുക്കർമ്മങ്ങൾക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയാണ് ഈ ആക്രമണത്തിന് പിന്നിൽ. തൊട്ടുപിന്നാലെയാണ് സരായ അൻസാർ അൽ സുന്ന എന്ന തീവ്ര ഇസ്ളാമിക ഭീകര സംഘടന ക്രൈസ്തവർക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്‌.

“നിങ്ങളുടെ പുരുഷന്മാരെ കൊല്ലുകയും, സ്ത്രീകളെ വിധവകളാക്കുകയും, നിങ്ങളുടെ കുട്ടികളെ അനാഥരാക്കുകയും ചെയ്യും. ഇവിടെ ചൊരിയപ്പെടുന്ന നിങ്ങളുടെ രക്തത്താൽ ഞങ്ങളുടെ ദേശത്തെ മണ്ണ് ഞങ്ങൾ നനയ്ക്കുകയും, ചെയ്യുമെന്ന് സത്യം ചെയ്യുന്നു. വരാനിരിക്കുന്നത് കൂടുതൽ കഠിനവും, കൂടുതൽ ഭയാനകവും, കൂടുതൽ കയ്പേറിയതുമാണെന്ന് അറിയുക. നിങ്ങളുടെ രക്തം വെള്ളപ്പൊക്കം പോലെ ഒഴുകും, നിങ്ങൾ എല്ലാവരും തുടച്ചുനീക്കപ്പെടും. മാർ ഏലിയാസ് ദേവാലയത്തില്‍ നടന്ന സംഭവം നിങ്ങളെ തുടച്ചുനീക്കുന്ന ദുരന്തങ്ങളുടെ പരമ്പരയിലെ ആദ്യ പാഠമാണ്”. ടെലിഗ്രാം ചാനൽ വഴി പുറത്തിറക്കിയ ഭീഷണി സന്ദേശം ഇപ്രകാരമാണ്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie13 hours ago

‘A Walking…Miracle’: Singer Should Be Dead, but Believes God Saved the Day

Christian singer Emerson Day doesn’t waste a moment when asked to reflect on the most incredible miracle she’s experienced. Day,...

Movie14 hours ago

Minno Launches First-Ever American Sign Language Bible Series for Kids

NASHVILLE- Minno, the #1 source of Christian content for kids, announces it will launch American Sign Language (ASL) versions of...

National14 hours ago

HMI പാലക്കാട്‌ ജില്ല കമ്മറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓലവാക്കോട് :HMI പാലക്കാട്‌ ഡിസ്ട്രിക്റ്റ് ജില്ലാ കമ്മിറ്റി 7/7/2025 10: 25 ന് ഐപിസി പ്രയർ സെന്റർ കല്ലടിക്കോട് വെച്ച് പ്രസിഡന്റ് കെ റ്റി തോമസിന്റെ നേതൃത്വത്തിൽ...

National14 hours ago

പോസ്റ്റോഫീസില്‍ പോയി സമയം കളയണ്ട; ഇനി വീട്ടിൽ ഇരുന്ന് സ്പീഡ് പോസ്റ്റും പാഴ്സലും അയക്കാം

സ്പീഡ് പോസ്റ്റും പാഴ്സലും ഒക്കെ അയക്കാൻ ഇനി പോസ്‌റ്റോഫീസിൽ പോയി ക്യൂ നിൽക്കേണ്ട. എല്ലാം വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാം. എങ്ങനെ ആണെന്നല്ലേ. തപാൽ വകുപ്പിന്റെ ഒരു...

world news14 hours ago

ഇൻഡോനേഷ്യയിൽ കർഷകനെ പെരുമ്പാമ്പ് വിഴുങ്ങി

ജക്കാർത്ത: ഇൻഡോനേഷ്യയിൽ 63കാരനായ കർഷകന്റെ മൃതദേഹം 26 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിന്റെയുള്ളിൽ കണ്ടെത്തി. സൗത്ത് ഈസ്റ്റ് സുലവേസി പ്രവിശ്യയിലെ സൗത്ത് ബട്ടൺ ജില്ലയിലാണ് സംഭവം. തോട്ടത്തിലേക്ക്...

world news1 day ago

അപ്‌കോണ്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികള്‍

അബുദാബി:അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റേഴ്‌സ് ഫെലോഷിപ്പ് പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റര്‍ ഡോ.അലക്‌സ് ജോണ്‍ അധ്യക്ഷത വഹിച്ചു....

Trending

Copyright © 2019 The End Time News