Connect with us

National

ക്രിസ്ത്യൻ മിഷനറിമാരുടെയും സഭാവൈദികരുടെയും വാഹനങ്ങളിൽ മതപരമായ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിരോധിച്ചു നാഗാലാൻഡ് സർക്കാർ

Published

on

നാഗാലാൻഡ്: ക്രിസ്ത്യൻ മിഷനറിമാരുടെയും സഭാവൈദികരുടെയും വാഹനങ്ങളിൽ മതപരമായ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നാഗാലാൻഡ് സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡ് ജോയിന്റ് ക്രിസ്ത്യൻ ഫോറം സർക്കാരിന് നിവേദനം നൽകി. കഴിഞ്ഞ മാസം അവസാനമാണ് പൊതു-സ്വകാര്യ വാഹനങ്ങളിൽ നിന്ന് അനധികൃതമായ ലോഗോകൾ, മതപരമായ ചിഹ്നങ്ങൾ, മുദ്രവാക്യങ്ങൾ എന്നിവ നീക്കം ചെയ്യണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് ഉത്തരവിട്ടത്. 45 ദിവസത്തിനുള്ളിൽ ഇവ നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിനെതിരെ മെയ് 18-നാണ് ക്രിസ്ത്യൻ സംഘടനകൾ ഔദ്യോഗികമായി രംഗത്തെത്തിയത്. പള്ളികളുടെ പേരുകളും ചിഹ്നങ്ങളും വാഹനങ്ങളിൽ ഉപയോഗിക്കുന്നത് ഒരു പ്രത്യേക പദവിക്ക് വേണ്ടിയല്ലെന്നും, മറിച്ച് അടിയന്തര പാസ്റ്ററൽ സന്ദർശനങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, രാത്രികാല യാത്രകൾ എന്നിവയിൽ വാഹനം തിരിച്ചറിയാൻ ഇത് അത്യന്താപേക്ഷിതമാണെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാൻഡിന്റെ സാംസ്കാരികവും മതപരവുമായ സ്വത്വത്തിന്റെ ഭാഗമാണ് ഈ ചിഹ്നങ്ങളെന്ന് സംഘടനകൾ പറയുന്നു . ഇന്ത്യയിലുടനീളം വിവിധ മതവിഭാഗങ്ങൾ വാഹനങ്ങളിൽ ഇത്തരം അടയാളങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ നാഗാലാൻഡിൽ മാത്രം ദേശീയ നിയമങ്ങൾ എന്ന പേരിൽ ഇത് കർശനമാക്കുന്നത് എന്തിനാണെന്ന് ഫോറം ജോയിന്റ് സെക്രട്ടറി ഫാദർ ജോർജ് റിനോ ചോദിച്ചു. സർക്കാർ തീരുമാനം മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാഗാലാൻഡ് ബാപ്റ്റിസ്റ്റ് ചർച്ച് കൗൺസിൽ ജനറൽ സെക്രട്ടറി റവ. സെൽഹൗ കീഹോ ആരോപിച്ചു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (NDPP) ഭാരതീയ ജനതാ പാർട്ടിയും (BJP) ചേർന്ന സഖ്യകക്ഷിയാണ് നിലവിൽ നാഗാലാൻഡ് ഭരിക്കുന്നത്. ഭൂരിഭാഗം വിശ്വാസികളെയും ബാധിക്കുന്ന ഈ ഉത്തരവ് സംസ്ഥാനത്തെ മതപരമായ ഐക്യത്തിന് തടസ്സമാകുമെന്ന് വിവിധ ക്രിസ്ത്യൻ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. സഭകളുടെ സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലെ അടയാളങ്ങൾ ആരെയും വേദനിപ്പിക്കാനോ ദോഷകരമായി ബാധിക്കാനോ ഉള്ളതല്ലെന്നും സംഘടനകൾ വ്യക്തമാക്കി.
http://theendtimeradio.com

Christian organizations in the northeast Indian state of Nagaland have urged the government to allow the continued use of identification stickers, logos, and religious symbols on vehicles owned or officially used by churches and Christian institutions.

The May 18 appeal came almost a fortnight after the state transport department issued an order banning the display of slogans, stickers, and signage linked to religion, NGOs, and other unauthorized content on both private and public vehicles.

The April 30 order asked for the removal of such identifiers within 45 days or face legal action.

In a memorandum, the Nagaland Joint Christian Forum (NJCF) said the state takes pride in its Christian identity. “Church buildings and Christian symbols, especially the cross, have long represented the faith and identity of the people of Nagaland,” it stated.

The state government defended the order as a step to end special privileges and preferential treatment and to ensure compliance with motor vehicle regulations that ban all unauthorized identifiers on vehicles.

The NJCF described the directives as “unreasonable and reflective of a misunderstanding of religious expression in Nagaland.”

It argued that church names and faith-based symbols should not be treated as status symbols, noting that names and symbols of various religions are commonly displayed on vehicles in many parts of India.

“So, why should the Nagaland government target church-related expressions?”

The memorandum emphasized the importance of properly identifying church vehicles for security, accountability, and smooth movement during late-night travel, funerals, emergency pastoral visits, and large religious gatherings.

Father George Rino, joint secretary of NJCF, said that if the directive indeed came from the federal government, it should be implemented uniformly across the country, not just in Nagaland.
“Putting signage on the vehicle is not offending anyone,” the priest said.

A coalition led by a local party — the Nationalist Democratic Progressive Party — and the pro-Hindu Bharatiya Janata Party (BJP) has run the government in the Christian-majority state since 2023.

Reverend Zelhou Keyho, general secretary of the Nagaland Baptist Church Council, said the state government appeared to have taken an emotional decision without properly studying the social structure and religious sentiments of the people.

“I believe the government is not acting on its own but under pressure from certain corners,” he said.

Hindu groups that support the BJP’s idea of turning India into a Hindu nation oppose the Christian activities in their attempt to stop the spread of the Christian religion.

The Phom Baptist Christian Association also maintained that church names and faith symbols on vehicles are not a privilege, but practical identifiers.

Many other church groups and NGOs also raised concerns about the state authorities’ failure to uphold the constitutional guarantees safeguarding Naga customary practices and religious freedoms.

They said the ban “interferes with the community’s right to express its religious identity.”

Christians make up nearly 87 percent of Nagaland’s population of about 2.2 million people, making it one of India’s top Christian-majority states.
 http://theendtimeradio.com

National

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

Published

on

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ നടത്തിയ അഞ്ചാമത് മീഡിയ കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിർമിത ബുദ്ധിക്ക് ലേഖനമെഴുതാം, പക്ഷേ സത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞെന്ന് വരില്ല. അൽഗോരിതങ്ങൾക്ക് വിവരങ്ങൾ പ്രചരിപ്പിക്കാം, ജ്ഞാനം സൃഷ്ടിക്കാൻ കഴിയില്ല. ധാർമിക ധൈര്യം മനുഷ്യ ഹൃദയങ്ങളിൽ നിന്നാണ് വരുന്നത്. ആരും കാണാത്തപ്പോൾ പ്പോലും ശരിയായി ചെയ്യുന്നതാണ് സമഗ്രത. ക്രിസ്തീയ മൂല്യങ്ങൾ മാധ്യമ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു എന്നും സത്യത്തിനുവേണ്ടി ത്യാഗം സഹിക്കുന്നവരാണ്
യഥാർത്ഥ പത്ര പ്രവർത്തകർ എന്നും ഡോ. ജിജി തോംസൺ പറഞ്ഞു.

സെപ്റ്റംബർ 10 മുതൽ 12 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തിയ മീഡിയ കോൺഫറൻസ് ഡബ്ലു. എം. ഇ ജനറൽ പ്രസിഡൻ്റ് ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം, 24ന്യൂസ് ചാനൽ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസ്, പ്രമുഖ പ്രഭാഷകരും എഴുത്തുകാരുമായ ഡോ. മാത്യു വർഗീസ് ഒക്ലഹോമ, ജോർജ് കോശി മൈലപ്ര, റവ. ജോർജ് മാത്യു പുതുപ്പള്ളി, സി വി മാത്യു എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ എന്നിവർ അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാംസൺ കോട്ടൂർ, ഡോ. ബ്ലെസൻ മേമന, റീത്ത മാനുവൽ സിൽവേര എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ സ്വാഗതവും മീഡിയ കൺവീനർ സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.

പാസ്റ്റർ അനീഷ് കൊല്ലംകോട്, ഫിന്നി പി മാത്യു, ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ടോണി
ഡി ചെവ്വൂക്കാരൻ, പാസ്റ്റർ ജെ ജോസഫ്,ചാക്കോ കെ തോമസ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.രാജൻ ആര്യപ്പള്ളി, റോജിൻ പൈനുംമൂട്, ഡോ. സാം കണ്ണംപളളി, സാം കൊണ്ടാഴി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പാസ്റ്റർമാരായ സി പി മോനായി, സാം മുഖത്തല, സണ്ണി പി സാമുവേൽ,കെ ജെ ജോബ്, ഡോ. വി പി ഫിലിപ്പ്, ഡോ.ബിനു ഡാനിയേൽ എന്നിവർ പ്രാർത്ഥന നയിച്ചു. ഫിന്നി ജോൺസൺ ടെക്നിക്കൽ കോർഡിനേറ്ററായി പ്രവർത്തിച്ചു

ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും മീഡിയ കോൺഫറൻസിൽ പങ്കെടുത്തു.

http://theendtimeradio.com

Continue Reading

National

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

Published

on

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ നടക്കും.

ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗീകാരമുള്ളതും അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സണ്ടേസ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം. പ്രായത്തിന്റെ അടിസ്ഥാനത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇൻ്റർമീഡിയറ്റ്, സീനിയർ എന്നിങ്ങനെ 4 ഗ്രൂപ്പുകളെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പ്രസംഗം, ലളിതഗാനം, ബൈബിൾ ക്വിസ് , വാക്യമെഴുത്ത്, ഉപന്യാസം, ഗ്രൂപ്പ് സോംഗ്, ക്ലാസിക്കൽ മ്യൂസിക്, വിവിധ ഉപകരണ സംഗീതങ്ങൾ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. കൂടാതെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും നിബന്ധനകൾക്കുമായി സൺഡേസ്കൂൾ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് Pr. ഷൈജു വെള്ളനാട് , സെക്രട്ടറി Pr അനീഷ് കുമാർ , ട്രഷറർ Pr.അഭിലാഷ് എന്നിവർ അറിയിച്ചു.
ബന്ധപ്പെടുക : 9645114452, 9656384337

താലന്തു കൺവീനർ : Pr അഭിലാഷ് : 9961646771

താലന്തു ജോ:കൺവീനർ : Pr ബിനുരാൻ : 9895584797
 http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് ഒരു വർഷം പൂർത്തിയാക്കി

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ–തെലങ്കാന സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് ഒരു വർഷം പൂർത്തിയായി. 2025 സെപ്റ്റംബർ 15ന് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. സി.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന സമർപ്പണ ശുശ്രൂഷയോടെയാണ് തെലങ്കാനയിലെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ ഈസ്റ്റ് റീജിയനിൽ ഏകദേശം രണ്ട് പതിറ്റാണ്ടോളം ശുശ്രൂഷ ചെയ്ത പാസ്റ്റർ പി.ജെ. ജോണിനെ തെലങ്കാന സ്റ്റേറ്റ് റെപ്രസെന്റേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. അന്ന് 42 പാസ്റ്റർമാരും അവരുടെ സഭകളുമാണ് സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായത്.

ആദ്യ വർഷത്തിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, ദൈവം നൽകിയ ദർശനത്തിൽ ഉറച്ചുനിന്ന് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു. സ്നേഹവും ഐക്യവും നിലനിർത്തി വിവിധ മേഖലകളിൽ നിന്നുള്ള ദൈവദാസന്മാരെയും സഭകളെയും ഒരുമിപ്പിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാധിച്ചു.

ദൈവകൃപയാൽ തെലങ്കാനയിലെ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ വളർച്ച കൈവരിക്കാനും പുതിയ ശുശ്രൂഷാ സാധ്യതകൾ തുറക്കാനും കഴിഞ്ഞതായി നേതൃത്വം വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള അനേകം ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന, സഹകരണം, പിന്തുണ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.

ദൈവം നൽകിയ ദർശനവും കാഴ്ചപ്പാടും മുൻനിർത്തി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് തെലങ്കാന സ്റ്റേറ്റ്. വരും വർഷങ്ങളിൽ ശുശ്രൂഷാ പ്രവർത്തനങ്ങളുടെ വളർച്ചയ്ക്കും ദൈവരാജ്യത്തിന്റെ വ്യാപനത്തിനുമായി എല്ലാവരുടെയും തുടർന്നുള്ള പ്രാർത്ഥനയും സഹകരണവും സംസ്ഥാന നേതൃത്വം അഭ്യർഥിച്ചു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie22 hours ago

MTV Star Leaves Gay Lifestyle After Encounter With Jesus

Davis Mallory was once an MTV star who lived an openly gay lifestyle while simultaneously adhering to what he called...

National22 hours ago

അഞ്ചാമത് പെന്തക്കോസ്ത് മീഡിയ കോൺഫ്രൻസിന് അനുഗ്രഹീത സമാപനം.

കോട്ടയം : സത്യസന്ധതയും സമഗ്രതയുമാണ് ഒരു യഥാർത്ഥ മാധ്യമ പ്രവർത്തകൻ്റെ അടിസ്ഥാന ഗുണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഗ്രന്ഥകാരനുമായ ഡോ. ജിജി തോംസൺ ഐ എഎസ് പ്രസ്താവിച്ചു.ലോകമെങ്ങുമുള്ള...

us news23 hours ago

ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം സെപ്റ്റംബർ 19 വൈകിട്ട് 5 മണിക്ക് ഇർവിംഗ് സിറ്റിയിൽ

ഡാളസ് : ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്റ്റംബർ19 ശനിയാഴ്വ വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്. സമ്മേളനത്തിൽ...

National23 hours ago

ഐപിസി വെമ്പായം സെൻ്റർ സണ്ടേസ്കൂൾ താലന്തു പരിശോധന സെപ്റ്റംബർ. 21-തിങ്കളാഴ്ച രാവിലെ 9 ന്

തിരുവനന്തപുരം: ഐപിസി വെമ്പായം സെൻ്റർ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ താലന്തു പരിശോധന സെപ്റ്റംബർ. 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ നാലാഞ്ചിറ...

us news23 hours ago

കോർക്ക് ഏബേനസർ ദൈവസഭയിൽ സെപ്റ്റംബർ 19 ശനിയാഴ്ച ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ എറൈസ് & ഇഗ്നൈറ്റ്’ എന്ന വിഷയത്തെ ആസ്പതമാക്കി ഏകദിന യുവജന ക്യാമ്പ്, 2026 സെപ്റ്റംബർ 19...

us news2 days ago

Theologian Uncovers Dangerous ‘Common Sense’ Hidden in Kids’ Movies Today

Very often, the truth is hiding in plain sight. That’s certainly the case with much of children’s entertainment. The underlying...

Trending

Copyright © 2019 The End Time News