National
വൈ.പി.ഇ യുടെ നേതൃത്വത്തിൽ ക്രൈസ്തവ ഗാനസന്ധ്യ “ZAMAR” ആഗസ്റ്റ് 15ന്
കല്യാൺ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് സെൻട്രൽ വെസ്റ്റ് റീജിയന്റെ യുവജന സംഘടനയായ വൈ.പി.ഇയുടെ നേതൃത്വത്തിൽ ‘ZAMAR’ എന്ന പേരിൽ ക്രൈസ്തവ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 15ന് വൈകുന്നേരം 5 മുതൽ രാത്രി 9 വരെ കല്യാൺ ഈസ്റ്റിലെ കാർപ്പെ ഹാളിലാണ് ഗാനസന്ധ്യ നടക്കുന്നത്.
ദൈവത്താൽ ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന നിരവധി യുവ ഗായകരും കലാകാരന്മാരും ഗാനസന്ധ്യയിൽ അണിനിരക്കും. യുവജനങ്ങൾക്കിടയിൽ കർത്താവിനാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ ജോൺ ജോർജ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.
മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വൈ.പി.ഇ സെക്രട്ടറി ബ്രദർ സ്റ്റാൻലി സാമുവേൽ, ജോയിന്റ് സെക്രട്ടറി സിസ്റ്റർ ശ്രുതി മോഹൻരാജ്, ട്രഷറർ സിസ്റ്റർ ഷെറിൻ ബെന്നി എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകും.
യുവജനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഈ അനുഗ്രഹീത ഗാനസന്ധ്യയിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
Sources:carmelmediavision
The YPE, the youth organization of the Church of God (Full Gospel) in India, Mumbai Eastern District, Central West Region, is organizing a Christian Musical Night titled “ZAMAR.” The program will be held on August 15, 2026, from 5:00 p.m. to 9:00 p.m. at Carpe Hall in Kalyan East.
Several young singers and artists who are being mightily used by God in this generation will participate in the Musical Night. Pr. John George, who is being mightily used by the Lord among young people, will minister the Word of God.
The program will be held under the leadership of Pastor Sam T. Thomas, President of YPE of the Mumbai Eastern District, with the support and coordination of YPE Secretary Brother Stanley Samuel, Joint Secretary Sister Shruthi Mohanraj, and Treasurer Sister Sherin Benny. The organizers warmly welcome everyone to this special musical evening, which is being organized with a particular focus on young people.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
National
പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.
അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com
A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.
The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.
Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.
Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.
His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.
Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.
Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.
The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്ഗ്രസ് പ്രതിനിധികള്

