National
ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി. തോമസ് സാറിന് ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡോക്ടറേറ്റ്
ചെന്നൈ – ദൈവശാസ്ത്ര വിദ്യാഭ്യാസം, സഭാസ്ഥാപനം, മിഷൻ പ്രവർത്തനം, യുവജന ശുശ്രൂഷ, സഭാ നേതൃത്വ വികസനം എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലധികമായി നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായ റവ. സി.സി. തോമസിനു ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.ഡോ. ബെനറ്റ് ലോറൻസിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് റവ. സി.സി. തോമസിനെ ഈ ബഹുമതിക്കായി പരിഗണിച്ചത്.
ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്കും പുതിയ സഭകൾ സ്ഥാപിക്കുന്നതിലും പുതിയ സഭകൾ സ്ഥാപിക്കുന്നതിലും സഭകളുടെ വളർച്ചയിലും നൽകിയ നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് ഈ ബഹുമതി.2016 സെപ്റ്റംബർ 1ന് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരള സ്റ്റേറ്റിൻ്റെ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം സഭാ വളർച്ച, സഭാസ്ഥാപനം, വിരമിച്ച പാസ്റ്റർമാരുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നേതൃത്വം നൽകി. 2024 സെപ്റ്റംബറിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ സൗത്ത് ഏഷ്യാ റീജിയണൽ സൂപ്രണ്ടായി നിയമിതനായ റവ. സി. സി. തോമസ്, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ/ഏഷ്യൻ വംശജനാണ്. ഇന്ത്യയ്ക്കു പുറമെ മംഗോളിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഓൾ ഇൻഡ്യാ ഗവേണിംഗ് ബോഡിയുടെ ചെയർമാനായും സേവനമനുഷ്ഠിക്കുന്നു.
ദക്ഷിണേഷ്യയിലെ ആറ് മേഖലകളിലായി 10,000-ത്തിലധികം സഭകൾക്കും പത്ത് ലക്ഷത്തിലധികം വിശ്വാസികൾക്കും നേതൃത്വം നൽകുന്ന അദ്ദേഹം, സെമിനാരി വിദ്യാഭ്യാസത്തിന്റെ നവീകരണം, പാസ്റ്റർമാരുടെ തുടർപരിശീലനം, പുതിയ തലമുറ നേതാക്കളുടെ , വളർച്ച Generation Z, Generation Alpha എന്നിവർക്കനുസൃതമായ ശുശ്രൂഷാ പരിശീലനം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സെനറ്റ് ഓഫ് സെറാംപൂരിൽ നിന്ന് ബാച്ചിലർ ഓഫ് തിയോളജിയും ഫിലിപ്പൈൻസിലെ മനിലയിലുള്ള ഏഷ്യൻ സെമിനാരി ഓഫ് ക്രിസ്ത്യൻ മിനിസ്ട്രീസിൽ നിന്ന് തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടിയ റവ. സി.സി. തോമസ് ഇൻഡ്യയിലും, അമേരിക്കയിലുമായി പാസ്റ്ററായും അദ്ധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും മിഷൻ നേതാവായും വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്.
സഭാസ്ഥാപനം, ദൈവശാസ്ത്ര വിദ്യാഭ്യാസം, നേതൃത്വ പരിശീലനം, മിഷൻ പ്രവർത്തനം എന്നീ മേഖലകളിലെ ദീർഘകാല ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡോക്ടറേറ്റ്.
Sources:gospelmirror
Rev. Dr. C. C. Thomas has been conferred with the prestigious Doctor of Divinity (D.D.) degree by Hindustan Bible Institute and College, Chennai.
This distinguished honor recognizes his many years of faithful ministry, visionary leadership, dedicated service, and commitment to the advancement of God’s Kingdom.
From his significant contributions to the Church of God in India, Kerala State, to his wider leadership and service with Church of God World Missions in South Asia, Dr. C. C. Thomas has demonstrated a deep passion for the Gospel and a steadfast commitment to the growth of the Church.
His dedication to mentoring, equipping, and inspiring the next generation of Christian leaders continues to make a lasting impact on the lives of many.
We celebrate this remarkable achievement with gratitude and joy, recognizing God’s grace upon his life and ministry.
May the Lord continue to bless him with greater wisdom, strength, grace, and divine guidance, and use his life and leadership to influence generations for the advancement of His Kingdom.
🌟 Congratulations, Rev. Dr. C. C. Thomas, on this well-deserved and remarkable honor!
To God be all the glory!
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
National
പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.
അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com
A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.
The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.
Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.
Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.
His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.
Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.
Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.
The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
us news12 months agoനൈജീരിയൻ ക്രൈസ്തവരെ സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്ഗ്രസ് പ്രതിനിധികള്

