Connect with us

politics

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; ആദ്യഘട്ടം ഏപ്രിൽ 11-ന്; കേരളത്തിൽ ഏപ്രിൽ 23-ന്

Published

on

 

പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 11-ന് ആരംഭിക്കും. രണ്ടാംഘട്ടം ഏപ്രിൽ 18-നും മൂന്നാംഘട്ടം ഏപ്രിൽ 23-നും നടക്കും. മേയ് 6-ന് അഞ്ചാംഘട്ടം, മേയ് 12-ന് ആറാംഘട്ടം, മേയ് 19-ന് ഏഴാംഘട്ടം എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് തീയതികൾ ക്രമീകരിച്ചിരിക്കുന്നത്. മേയ് 23-നാണ് ഫലപ്രഖ്യാപനം.

22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരള, മേഘാലയ, മിസോറാം, നാഗാലാന്റ്, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്,ചണ്ഡീഗഢ്, ദില്ലി, ആന്റമാന്‍, ദാമൻ ആൻഡ് ദിയു, ദാദ്ര നഗര്‍വേലി, ലക്ഷദ്വീപ്, ദില്ലി, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിൽ ആന്ധ്രാ,ഒഡീഷ,അരുണാചൽ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കും. കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളിൽ രണ്ട് ഘട്ടമായും ആസാം, ചത്തിസ്ഗഢ്,
എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നിവയാണ്. ജമ്മു കശ്മീരിൽ അഞ്ച് ഘട്ടമായും ഉത്തർപ്രദേശ്, ബീഹാര്‍, ഫശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 28-നാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലും സൂക്ഷ്മ പരിശോധന 5-നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടുമാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഫലത്തിനായി ഒരു മാസം കാത്തിരിക്കണം.

രാജ്യത്ത് ആകെ 90 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 8.4 കോടി പുതിയ വോട്ടർമാരാണ്. പുതിയ വോട്ടർമാർക്ക് വോട്ടിംഗ് അവബോധത്തിനും സംശയ നിവാരണത്തിനുമായി ‘1950’ എന്ന ടോൾഫ്രീ നമ്പർ സേവനം ഏർപ്പെടുത്തുമെന്നും വോട്ട് രേഖപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ വോട്ടർക്ക് അറിയാൻ കഴിയുന്ന വിവിപാറ്റ് സംവിധാനം എല്ലാ പോളിംഗ് ബൂത്തുകളിലും സജ്ജീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതോടൊപ്പം വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യുന്നതിനായി വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തവണ വോട്ടിംഗിനായി 10 ലക്ഷം പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾക്ക് പ്രത്യേക ഉപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്.  കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് നിബന്ധന. പെയിഡ് വാർത്തകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്താൻ എല്ലാ മാധ്യമങ്ങളും സഹകരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്നു മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നിലവിലെ എൻ.ഡി.എ സർക്കാരിൻ്റെ കാലാവധി 2019 ജൂൺ മൂന്നിന് അവസാനിക്കും.

politics

കേരളത്തില്‍ ക്രൈസ്തവ പാര്‍ട്ടി; പിന്തുണ കേന്ദ്ര ബി.ജെ.പിയുടെയെന്ന്

Published

on

തിരുവനന്തപുരം: ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെയും ആശിര്‍വാദത്തോടെയും കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ ഒരു നീക്കത്തിന് മുന്‍കൈ എടുക്കുന്നത് രണ്ട് കേരള കോണ്‍ഗ്രസുകളിലെ രണ്ട് മുന്‍ എം.എല്‍.മാരും, വിരമിച്ച ഒരു ബിഷപ്പുമാണ് എന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അടുത്തിടെ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവും പങ്കെടുത്തിട്ടുണ്ട്. പാര്‍ട്ടീ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാനമാനങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാന്തരമായി തെക്കന്‍ കേരളത്തില്‍ രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപം നല്‍കുന്ന സംഘടനയുമായി പെന്തകോസ്റ്റ് വിഭാഗത്തെ സഹകരിപ്പിക്കാനാണ് നീക്കം. കേന്ദ്ര സര്‍ക്കാരിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.

ഇവയില്‍ ഒരു സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റിയേക്കും. സഭാ നേതൃത്വങ്ങളും , ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കായാണ് മന്ത്രി ഇന്നലെ കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി പ്രഭാരി സിപി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

politics

Inquire how many students in Christian schools have converted to Christianity in 100 years: Archbishop to govt

Published

on

Bengaluru: Archbishop Peter Machado on Thursday asked the Karnataka government to inquire into the number of students, who studied at Christian schools and have converted to Christianity in the last 100 years, as he defended the institution, which allegedly insisted on carrying or studying Bible as part of the curriculum.

He said the institution conducted Bible or religious classes for Christian students before or after the school hours, and such a practice that required them to carry Bible existed in the past, but not now.

Clarence High School, which has been served a notice by the Department of Primary and Secondary Education said it has sought the opinion of legal advisors to respond to it.

“…there is nothing like the Bible or religious education. We impart the same education to everyone. We cannot differentiate between spirituality and morality ,” Machado told reporters here.

Noting that 75 per cent students studying in the Clarence school are Christians, he said, “it was prescribed that Bible be brought because, in our Christian institutions we have religion class for Christian students either before or after the class…” “However, from last year onwards the management has seen to it that no mention is made about the Bible at all and so the Children if they want they can bring,” he added.

Referring to the education department order to conduct an inquiry to ascertain whether the Bible was used and religion was taught in schools, the Bishop said, “it is not concerning only this school, but all Christian schools in Karnataka. To take it from one school and paint all schools in the same colour is not right.” “If the government wants to probe, surely conduct an inquiry in this school, and one of the questions they should put forth is how many students have converted in the last hundred years, how many of them have become Christians,” he added.

There are also allegations that the school asked parents to give an undertaking that they have no objection to the study of the Bible by their children.

Some parents have objected to it, following which the Hindu Janajagruti Samiti complained to Minister for Primary and Secondary Education, B C Nagesh, seeking an investigation.

Principal of the School, Jerry George Mathew said the allegations made of a conduct other than subscribing to the discipline and culture of the school voluntarily, is only an “unfortunate misinterpretation”.

The school is conscious of its responsibility, and declaration that is sought at the time of admission is only as per law, he said, adding that “we have also sought the considered opinion of our legal advisors in order to respond to the legitimately issued show cause notice by the Block Education Officer.”

http://theendtimeradio.com

Continue Reading

politics

പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ് ഇനി ​ഇന്ത്യയ്ക്ക് സ്വന്തം, അമിത് ഷായ്‌ക്കൊപ്പം ഒരേസമയം ദേശീയ പതാക വീശിയത് 78,000 ത്തിലധികം പേര്‍

Published

on

ഇന്ത്യയ്ക്ക് റെക്കോഡ് നേടിക്കൊടുത്ത ചടങ്ങാണ് ബിഹാറിലെ ഭോജ്പൂരില്‍ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രദ്ധാകേന്ദ്രമായ ചടങ്ങില്‍ 18 വര്‍ഷം മുന്‍പ് പാകിസ്ഥാന്‍ സ്വന്തം പേരിലാക്കിയ റെക്കോഡാണ് ഇന്ത്യ തിരുത്തി കുറിച്ചത്.

2004 – ല്‍ ലാഹോറില്‍ നടന്ന ചടങ്ങില്‍ 56,000 പാക്കിസ്ഥാനികള്‍ ദേശീയ പതാക വീശിയതാണ് ഇതിന് മുമ്ബ് പാകിസ്ഥാന്റെ പേരിലുള്ള റെക്കോഡ്.

ഒരേ സമയം ഏറ്റവും കൂടുതല്‍ ദേശീയ പതാക വീശി എന്ന റെക്കോഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ 78,000 ത്തിലധികം ഇന്ത്യക്കാര്‍ ഒരേസമയം ദേശീയ പതാക വീശി. ഈ സമയമൊക്കെയും പിന്നണിയില്‍ ‘വന്ദേമാതരം’ മുഴങ്ങിയിരുന്നു. അമിത് ഷായുടെ സാന്നിധ്യത്തില്‍ 75000 ത്രിവര്‍ണ പതാകകള്‍ ഒരേസമയം ഉയര്‍ത്തുമെന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്.

ബ്രിട്ടീഷുകാര്‍ക്കെതിരായ 1857 ലെ കലാപത്തിലെ നായകന്മാരില്‍ ഒരാളായ വീര്‍ കുന്‍വര്‍ സിങ്ങിന്റെ 164-ാം ചരമവാര്‍ഷികത്തില്‍ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു പരിപാടിയിലായിരുന്നു ഇന്ത്യ റെക്കോഡ് നേടിയത്.കേന്ദ്രമന്ത്രിമാരായ ആര്‍ കെ സിംഗ്, നിത്യാനന്ദ് റായ്, ഉപമുഖ്യമന്ത്രിമാരായ തര്‍കിഷോര്‍ പ്രസാദ്, രേണുദേവി, സുശീല്‍ കുമാര്‍ മോദി എന്നിവരുള്‍പ്പെടെ ബിഹാറിലെ ബി ജെ പി നേതാക്കളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന് അഞ്ച് മിനിറ്റ് മുഴുവന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ബീഹാറിലെ ജംഗിള്‍ രാജ് ഇല്ലാതാക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ബി ജെ പി വഹിച്ച പങ്കിനെയും അമിത് ഷാ അനുസ്മരിച്ചു.

അതേസമയം പരിപാടിയില്‍ സംസാരിക്കവെ ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരെ അമിത് ഷാ ആഞ്ഞടിച്ച്‌ രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ പോസ്റ്ററുകള്‍ ഇല്ലാതെ തേജസ്വി യാദവ് ബിഹാറിലുടനീളം കറങ്ങിയത് കൊണ്ട് ജംഗിള്‍ രാജ് ഓര്‍മ്മകള്‍ ഇല്ലാതാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

2020 ജനുവരിയില്‍ വൈശാലി ജില്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ബിഹാര്‍ സന്ദര്‍ശനം. രണ്ട് വര്‍ഷത്തിന് ശേഷം അമിത് ഷായുടെ ആദ്യ ബീഹാര്‍ സന്ദര്‍ശനമായിരുന്നു ഇത്. അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
Sources:azchavattomonline

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business6 mins ago

ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

ഇന്ത്യയിലെ ടെലിക്കോം രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാറ്റവുമായി കേന്ദ്ര ടെലിക്കോം മന്ത്രാലയം രംഗത്ത്. ടെലികമ്മ്യൂണിക്കേഷൻ നിയമത്തിന് കീഴിൽ വിജ്ഞാപനം ചെയ്തിട്ടുള്ള റൈറ്റ് ഓഫ് വേ (Right...

National33 mins ago

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ...

National45 mins ago

POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ

ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി...

Business59 mins ago

WhatsApp gets Voice Message Transcripts feature: How to use

WhatsApp Voice Message Transcripts: WhatsApp has announced a new Voice Message Transcript feature for all its users. This new feature...

Tech1 hour ago

ശബ്​ദ​ സന്ദേശം ഇനി വായിക്കാം; പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​

ശബ്​ദ​ സന്ദേശം അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്ട്​സ്​ആപ്പ്​. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന്​ പകരം അത്​ വായിക്കാൻ സാധിക്കും. ശബ്​ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ...

world news23 hours ago

Christian girl rescued from forced marriage to elderly Muslim man

Pakistan — Javed Masih heaved a sigh of relief last week when he saw his 18-year-old daughter for the first...

Trending

Copyright © 2019 The End Time News