Connect with us

world news

പാക്കിസ്ഥാനിൽ ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവിന് ക്രൂരമര്‍ദ്ദനം

Published

on

ലാഹോര്‍: ഇസ്ലാം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനിൽ ഇസ്ലാം മതം സ്വീകരിക്കുവാന്‍ വിസമ്മതിച്ച ക്രൈസ്തവ യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായി. പഞ്ചാബിലെ ഷെയ്ഖുപുരയിലുള്ള സുഭാൻ പേപ്പർ മിൽസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന 22 വയസ്സുള്ള വഖാസ് മാസിഹ് എന്ന ക്രിസ്ത്യൻ യുവാവാണ് ദാരുണമായ രീതിയിലുള്ള പീഡനത്തിന് ഇരയായത്. ഫാക്ടറിയിലെ സൂപ്പർവൈസർ സൊഹൈബ് ക്രൂരമായി ആക്രമിക്കുകയായിരിന്നു. മാർച്ച് 22നാണ് സംഭവം നടന്നത്. രാജ്യത്തു നിലനിൽക്കുന്ന മതപരമായ അസഹിഷ്ണുതയെ തുറന്നുക്കാണിക്കുന്നതാണ് ഈ അക്രമ സംഭവം. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനുള്ള സൊഹൈബിന്റെ സമ്മര്‍ദ്ധത്തിന് വഖാസ് വണങ്ങാത്തതാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വഖാസ് ലാഹോറിലെ ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, എഫ്‌ഐആർ ഫയൽ ചെയ്ത പോലീസ് സൊഹൈബിനെ അറസ്റ്റ് ചെയ്തു.കൊലപാതക ശ്രമമായി രജിസ്റ്റർ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. പാക്കിസ്ഥാനിലെ കപ്പൂച്ചിൻ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ലാസർ അസ്ലം, വഖാസ് മാസിഹിനെ ആശുപത്രിയിൽ സന്ദർശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. വഖാസ് മാസിഹിനെതിരായ ആക്രമണം രാജ്യത്തെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളി തുറന്നുക്കാണിക്കുന്നതാണെന്നും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാമൂഹിക മാറ്റത്തിന്റെ അടിയന്തിര ആവശ്യത്തിലേക്ക് ഇത് ശ്രദ്ധ ക്ഷണിക്കുകയാണെന്നും ഫാ. ലാസർ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു.

ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാനും പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ ബുദ്ധിമുട്ടുള്ള സാഹചര്യത്തെക്കുറിച്ച് അവബോധം വളർത്താനും, അവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2025 റിപ്പോര്‍ട്ട് പ്രകാരം ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Amid the persecution of Christians in Pakistan, a 22-year-old man was “brutally attacked” on March 22 by his supervisor after refusing to convert to Islam.

The pontifical foundation Aid to the Church in Need (ACN) reported the attack, pointing to it as yet another example of “the persistent religious intolerance present in much of Pakistani society.”

Of the 208 million inhabitants of the South Asian country, 96.47% are Muslim and 1.9% Christian. The remainder are Buddhists, Hindus, agnostics, and members of other local religions.

Attacks against Christians in Pakistan intensified in August 2023 after Muslims looted and burned more than 25 churches and at least 85 homes in Jaranwala. The local Church reported that “people are frightened and feeling hopeless.”

This weekend, at the Subhan Paper Mills in Punjab, young Christian Waqas Masih “suffered severe neck injuries” after his supervisor, identified by ACN as “Zohaib,” accused him of desecrating pages of the Quran found in the trash. The attacker was arrested by police and is charged with attempted murder.

“I pray for his speedy recovery and for the well-being of his entire family. The attack on Waqas Masih is a harsh reminder of the challenges faced by religious minorities in Pakistan and the urgent need for social change to promote tolerance and protect the rights of all citizens,” Capuchin Franciscan Lazar Aslam, who visited Masih in the hospital, told ACN.

“We humbly call on the international community to pray for the victims and their families as well as to raise awareness about the difficult situation for marginalized communities in Pakistan, ensuring that their voices are heard and their rights protected,” he added.

Furthermore, in Pakistan, there are recurring reports of Christians being sentenced to prison terms, or even death, for allegedly sharing messages against Islam on social media. Regarding this reality, Aslam emphasized the urgent need for local authorities to make efforts to protect the most vulnerable.

“Sadly, making false accusations of blasphemy and harassing vulnerable minority communities has become a disturbing trend in Pakistan. We urge state institutions and responsible individuals to take concrete steps to prevent such incidents and ensure the protection of minority rights,” he commented.

Despite persecution and suffering, Pakistani Catholics look to the witness of the Servant of God Akash Bashir, a young man whom everyone considers a martyr because in 2015 he sacrificed his life to prevent a terrorist attack on his parish. Bashir’s witness has united Christians of all faiths and even some Muslims.
 http://theendtimeradio.com

world news

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം

Published

on

ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.

ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് റവ. ഡോ. വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ റീജിയനിൽ നിന്നുള്ള സഭ ശുശ്രുഷകന്മാരും സഭയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

പുതിയ പി.വൈ.പി.എ ഭാരവാഹികൾ:

പ്രസിഡന്റ്: സുവി.റൂഫസ് ജേക്കബ്. വൈസ് പ്രസിഡന്റ്: പാസ്റ്റർ ജിനു ജോർജ്. സെക്രട്ടറി: ബ്രദർ ബൈജു കുട്ടപ്പൻ. ജോയിന്റ് സെക്രട്ടറി: ബ്രദർ റെയ്‌മോൻ ജോസഫ്. ട്രഷറർ: ബ്രദർ പ്രിസ്റ്റി ജോൺ. ജോയിന്റ് ട്രഷറർ: ബ്രദർ സഞ്ജു ചെറിയാൻ. പബ്ലിസിറ്റി കൺവീനർ: ബ്രദർ വിൻസി മാമ്മൻ. റീജിയൻ കൗൺസിൽ പ്രതിനിധി: ബ്രദർ ഫിന്നി പി ജോൺ. ഓഡിറ്റർ: ബ്രദർ ടിജോ കുര്യൻ

നവീന ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ യുവതീ യുവാക്കളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനായി പി.വൈ.പി.എ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ഭാരവാഹികൾ സംയുക്തമായി പ്രസ്താവിച്ചു.

സംഘടനയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി എല്ലാ സഭാംഗങ്ങളുടെയും യുവജനങ്ങളുടെയും സഹകരണവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഐ.പി.സി യു.എ.ഇ റീജിയൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി. എം സാമൂവേൽ, സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ, ജോയിന്റ് സെക്രട്ടറി റവ. ഡോ. സൈമൺ ചാക്കോ എന്നിവർ പുതിയ ഭരണ സമ്മതിക്ക് ആശംസകൾ അറിയിച്ചു.
 http://theendtimeradio.com

Continue Reading

world news

കാനഡ വിസ അപേക്ഷകർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ വലിയ മാറ്റം: ഇന്ത്യക്കാർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ!

Published

on

കാനഡ സന്ദർശിക്കാനും ഉപരിപഠനത്തിനും ജോലി ചെയ്യുന്നതിനുമായി അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ബയോമെട്രിക്സ് നിബന്ധനകളിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇമിഗ്രേഷൻ വകുപ്പ്. വിസിറ്റർ വിസ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ്, പെർമനന്റ് റെസിഡൻസി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ വിസ നടപടികൾ വേഗത്തിലാക്കാൻ ബയോമെട്രിക് നിയമങ്ങൾ വ്യക്തമായി പാലിക്കേണ്ടതുണ്ട്.

അപേക്ഷകരുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യത ഉറപ്പാക്കാനുമാണ് കാനഡ ബയോമെട്രിക്സ് സംവിധാനം നിർബന്ധമാക്കിയിട്ടുള്ളത്.കാനഡ വിസ അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ബയോമെട്രിക് ഇൻസ്ട്രക്ഷൻ ലെറ്റർ ഉപയോഗിച്ച് മാത്രമേ വിഎഫ്എസ് ഗ്ലോബൽ കേന്ദ്രങ്ങളിൽ വിരലടയാളവും ഫോട്ടോയും നൽകാൻ സാധിക്കൂ. നിർദ്ദിഷ്ട തീയതിക്കുള്ളിൽ തന്നെ അപ്പോയിന്റ്മെന്റ് എടുത്ത് നടപടികൾ പൂർത്തിയാക്കാൻ അപേക്ഷകർ ശ്രദ്ധിക്കേണ്ടതുണ്ട്.

ബയോമെട്രിക് വിവരങ്ങൾ വൈകുന്നത് വിസ നടപടികൾ നീളാൻ ഇടയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.ഒരിക്കൽ സമർപ്പിക്കുന്ന ബയോമെട്രിക് വിവരങ്ങൾക്ക് പത്ത് വർഷത്തെ സാധുതയുണ്ടായിരിക്കും. അതിനാൽ മുൻപ് കാനഡ വിസയ്ക്കായി വിരലടയാളം നൽകിയവർ വീണ്ടും താത്കാലിക വിസകൾക്ക് അപേക്ഷിക്കുമ്പോൾ വീണ്ടും ബയോമെട്രിക്സ് നൽകേണ്ടതില്ല. എന്നാൽ പെർമനന്റ് റെസിഡൻസി അഥവാ പിആർ വിസയ്ക്ക് അപേക്ഷിക്കുന്നവർ പഴയ ബയോമെട്രിക്സ് ഉണ്ടെങ്കിലും പുതിയതായി വീണ്ടും വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.

പതിനാല് വയസ്സിന് താഴെയുള്ള കുട്ടികൾക്കും എഴുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും താത്കാലിക വിസ അപേക്ഷകളിൽ ബയോമെട്രിക്സ് നൽകുന്നതിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്എസ് കേന്ദ്രങ്ങൾ വഴി അപേക്ഷകർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. അപേക്ഷാ ഫീസിനൊപ്പം ബയോമെട്രിക് ഫീസും മുൻകൂട്ടി അടയ്ക്കേണ്ടതുണ്ട്.വിസ പ്രോസസിംഗ് വേഗത്തിലാക്കാൻ അപേക്ഷകർ ബയോമെട്രിക്സ് ലെറ്റർ ലഭിച്ച ഉടൻ തന്നെ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. തെറ്റായ വിവരങ്ങളോ അപൂർണ്ണമായ ഫയലുകളോ സമർപ്പിച്ചാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.

കാനഡയിലേക്ക് യാത്ര തിരിക്കാൻ ആഗ്രഹിക്കുന്ന മലയാളി വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഈ ഇമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ പ്രക്രിയകൾ കൂടുതൽ സുതാര്യമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചുള്ള വിസ തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സുരക്ഷാ പരിശോധനകൾ ഏറെ സഹായിക്കുന്നുണ്ട്. പുതിയ നിർദ്ദേശങ്ങൾ പാലിക്കുന്നത് വഴി വിസ നടപടികൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കാൻ അപേക്ഷകർക്ക് സാധിക്കും.
Sources:vachakam

http://theendtimeradio.com

Canada requires most foreign nationals applying for temporary or permanent residence to provide fingerprints and a photograph as part of the immigration application process. The biometric information is used to confirm an applicant’s identity and help assess their application, according to Immigration, Refugees and Citizenship Canada (IRCC).

The rules apply to several categories of applicants, including those seeking temporary residence, permanent residence and refugee or asylum status. People applying to extend their stay in Canada may also need to provide biometrics unless they are from a visa-exempt country.

For Indian applicants seeking Canadian visas or permits, understanding when biometrics are required can help avoid delays or confusion during the application process.

Who needs to give biometrics for Canada visa?
Applicants for temporary residence generally need to provide fingerprints and a photograph unless they qualify for an exemption. This includes people applying for visitor visas, study permits and work permits.

Permanent residence applicants also generally need to provide biometrics.

IRCC lists several exemptions. Canadian citizens, citizenship applicants and existing permanent residents do not need to provide biometrics. Children under 14 and applicants over 79 are also exempt, although there is no upper-age exemption for asylum claimants.

People visiting Canada who only need an electronic travel authorization, or eTA, are exempt as well.

Other exemptions apply to certain heads of state and government, people holding or qualifying for diplomatic or official visas, and US visa holders transiting through Canada.

Applicants for a visitor visa, study permit or work permit may also be exempt if they have already provided biometrics as part of a permanent residence application that is still being processed.

How much does Canada biometrics cost?
IRCC currently charges CAN$85 for an individual applicant to provide biometrics.

Families applying at the same time can pay a maximum combined fee of CAN$170. The family rate applies to spouses or common-law partners and dependent children, subject to IRCC’s eligibility rules.

Groups of three or more performing artists and their staff applying for work permits at the same time have a maximum combined biometrics fee of CAN$255.

There is no biometrics fee for applicants seeking a transit visa.

What happens after biometrics?
Applicants who are required to provide biometrics must follow IRCC’s instructions on when and where to complete the process. Canada has designated biometrics collection locations where applicants can have their fingerprints and photograph collected.

IRCC says the fingerprints and photograph are used to confirm identity and may also be used in assessing the immigration application.

The biometrics requirement is therefore an important step for Indians and other foreign nationals applying to study, work, visit or settle in Canada. Applicants should check their individual circumstances and exemptions before assuming that a previous biometric submission means they do not need to provide the information again.
 http://theendtimeradio.com

Continue Reading

world news

ഒമാനിലെ ചർച്ച് ഓഫ് ഗോഡ് സഭ മുപ്പതാം വാർഷികത്തിലേക്ക്

Published

on

മസ്‌കറ്റ്: ഒമാനിലെ ആത്മീയ ശുശ്രൂഷാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചർച്ച് ഓഫ് ഗോഡ് ഒമാൻ സഭ, മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ദേശീയ കൺവെൻഷൻ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 12, 13, 14 (തിങ്കൾ, ചൊവ്വാ, ബുധൻ) തീയതികളിലാണ് കൺവെൻഷൻ നടക്കുക.

മസ്‌കറ്റിലെ പ്രമുഖ ആരാധനാ കേന്ദ്രമായ റൂവി ന്യൂ മെയിൻ ഹാളിൽ (Ruwi New Main Hall) വെച്ചാണ് തിരുസഭയുടെ ഈ മഹാസംഗമം അരങ്ങേറുന്നത്. കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ രാത്രി 10:00 വരെയാണ് ആത്മീയ സമ്മേളനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

മുപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ഈ ദേശീയ കൺവെൻഷനിൽ വിവിധ പ്രമുഖ ദൈവദാസന്മാർ പങ്കെടുത്ത് വചനശുശ്രൂഷ നിർവ്വഹിക്കും. കൂടാതെ സഭയുടെ പ്രശസ്തമായ ക്വയർ ടീമിന്റെ നേതൃത്വത്തിൽ അനുഗ്രഹീത ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സഭാ ഭാരവാഹികൾ അറിയിച്ചു.

ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവജനവും വിശ്വാസികളും ഈ അനുഗ്രഹീത ആത്മീയ വിരുന്നിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Sources:carmelmediavision

http://theendtimeradio.com

The Church of God Oman, which marks three decades in the field of spiritual ministry in Oman, is organizing an extensive national convention as part of its 30th anniversary celebrations. The convention will be held on October 12, 13 and 14, 2026 (Monday, Tuesday and Wednesday).

The event will be held at the Ruwi New Main Hall in Muscat. Spiritual gatherings are arranged from 7:30 pm to 10:00 pm on the days of the convention.

In this national convention being held as part of the thirtieth anniversary, various prominent servants of God will take part and perform the ministry of the Word. There will also be a blessed service led by the church’s famous choir team. The organisers said elaborate arrangements had been made for the successful conduct of the festival.

The office bearers requested the people of God and believers from different parts of Oman to participate in this blessed spiritual feast.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

Jim Bakker, Televangelist and PTL Founder, Dies at 86, Wife Lori Bakker Announces

Televangelist Jim Bakker, a longtime Christian broadcaster and founder of the PTL television ministry, has died at 86, according to...

National12 hours ago

പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം

കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി. പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ...

world news13 hours ago

പി.വൈ.പി.എ യു.എ.ഇ റീജിയന് പുതിയ നേതൃത്വം

ഷാർജ : ഒക്ടോബർ 5, തിങ്കളാഴ്ച വൈകിട്ട് ഷാർജ വർഷിപ്പ് സെന്ററിൽ വച്ച് ഐ.പി.സി യു.എ.ഇ റീജിയൻ പി.വൈ.പി.എയുടെ 2026–2030 പ്രവർത്തന വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ...

Business13 hours ago

ജെമിനി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 9 മുതൽ സൗജന്യ സേവനത്തിൽ വൻ മാറ്റം

ജെമിനിയിൽ സൗജന്യമായി ലഭിക്കുന്ന എഐ സൗകര്യങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവത്തിൽ നിർണായക മാറ്റത്തിന് ഒരുങ്ങി ഗൂഗിൾ. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന മോഡലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനാണ്...

us news14 hours ago

സംഗീതജ്ഞൻ ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഓർമ്മക്കായി ഡാളസിൽ സംഗീത സായാഹ്നം

ഡാളസ്: ക്രൈസ്തവ സംഗീത ലോകത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ പ്രശസ്ത സംഗീതജ്ഞൻ ഇവാ. ജെ. വി. പീറ്ററിന്റെയും അദ്ദേഹത്തിന്റെ മകൻ സാങ്കി പീറ്ററിന്റെയും സ്മരണാർത്ഥം ഡാളസിൽ പ്രത്യേക...

us news2 days ago

Man Convinced He’s Found Noah’s Ark Delivers Message For Critics

An independent researcher who has devoted his life to exploring a site near Mount Ararat, believed by some to be...

Trending

Copyright © 2019 The End Time News