Business
വിപണിയിൽ മൈക്രോസോഫ്റ്റിന് ഒന്നാം സ്ഥാനം ; ആപ്പിളിന് രണ്ടാം സ്ഥാനം
ഒന്നുമില്ലായ്മയിൽ നിന്നാണ് സ്റ്റീവ് ജോബ്സ് ആപ്പിളെന്ന സാമ്രാജ്യം സൃഷ്ടിച്ചത്. ടെക് ലോകത്ത് ആപ്പിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ മറ്റാർക്കും തന്നെ സാധിച്ചിട്ടില്ല. ഗൂഗിളിൽ തുടങ്ങി മൈക്രോസോഫ്റ്റ് വരെ നിരവധി ടെക് കമ്പനികൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചെങ്കിലും ആപ്പിളിനെ മറികടക്കാൻ സാധിച്ചിരുന്നില്ല എന്നാൽ, വിപണിയിൽ ആപ്പിളിന് ഇപ്പോൾ അത്ര നല്ല സമയമല്ല. കഴിഞ്ഞ ദിവസം അമേരിക്കൻ ഓഹരി വിപണി വിഹിതത്തിൽ ആപ്പിൾ മൈക്രോസോഫ്റ്റിനും താഴെ പോയി. മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 0.6 ശതമാനം ഉയർന്ന് വിപണി മൂല്യം 828.1 ബില്യൺ ഡോളറിലെത്തി.
ആപ്പിളുമായി താരതമ്യം ചെയ്യുനമ്പോൾ 1 ബില്യൺ ഡോളറിന്റെ വർധനയാണ് മൈക്രോസോഫ്റ്റിന് ഉണ്ടായത്. ഇതാദ്യമായാണ് ആപ്പിളിന് വിപണി മൂല്യത്തിൽ ഒന്നാം സ്ഥാനം നഷ്ടമായത്. പുതുതായി പുറത്തിറക്കിയ എെഫോൺ മോഡലുകൾക്ക് സ്വീകാര്യത കുറഞ്ഞതാണ് ആപ്പിളിൻറെ തിരിച്ചടിക്കുള്ള പ്രധാന കാരണം. ഐഫോൺ XR,ഐഫോൺ XS മാക്സ് തുടങ്ങിയ മോഡലുകൾക്കൊന്നും വിപണിയിൽ പ്രതീക്ഷിച്ച ചലനമുണ്ടാക്കാനായില്ല. ഇതിന് പുറമേ ഐഫോൺ മോഡലുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നത് പരിഗണിക്കുകയാണെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും ആപ്പിളിന് തിരിച്ചടിയായി.
Business
സുരക്ഷാ പിഴവ്: 17,000 ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്
ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളുടെ 17,000 ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്ത് ഐസിഐസിഐ ബാങ്ക്. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരമായി ഉപഭേയാക്താക്കള്‍ക്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടെ ഡാറ്റ ചോരുകയും തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേരുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ഉപേയാക്താക്കള്‍ക്ക് പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങിയതായി ബാങ്ക് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ വിതരണം ചെയ്ത 17,000 ക്രെഡിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ തെറ്റായ ഉപയോക്താക്കളില്‍ എത്തിച്ചേര്‍ന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. അടിയന്തര നടപടിയെന്ന നിലയില്‍, ഞങ്ങള്‍ ഈ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ഉപഭോക്താക്കള്‍ക്ക് പുതിയവ നല്‍കുകയും ചെയ്യുന്നു. അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്ന് ഐസിഐസിഐ ബാങ്ക് വക്താവ് പറഞ്ഞു.
ബാധിക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 0.1% മാത്രമാണെന്നും ബാങ്ക് പറഞ്ഞു. ഒരു കാര്‍ഡ് എങ്കിലും ദുരുപയോഗം ചെയ്തതായുള്ള ഒരു സംഭവവും തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, എന്തെങ്കിലും സാമ്പത്തിക നഷ്ടമുണ്ടായാല്‍ ബാങ്ക് ഉപയോക്താവിന് ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് തങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഐസിഐസിഐ ബാങ്കിന്റെ ഐമൊബൈല്‍ പേ ആപ്പിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത് . കാര്‍ഡ് നമ്പറും സിവിവിയും ഉള്‍പ്പെടെ മറ്റാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആപ്പിനുള്ളില്‍ ദൃശ്യമാണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് മാത്രമല്ല, ഈ കാര്‍ഡുകളുടെ വിശദാംശങ്ങള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമായിരുന്നു.
Sources:azchavattomonline.com
Business
ടെലഗ്രാമിന്റെ ജനപ്രീതി വര്‍ധിക്കുന്നു; അവകാശ വാദവുമായി കമ്പനി
ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്ത്തകന് നല്കിയ അഭിമുഖത്തില്‍ ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയാ സേവനമാണ് ടെലഗ്രാം. റഷ്യയില്‍ ഏറെ സ്വീകാര്യതയുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. 2013 ലാണ് ടെലഗ്രാമിന് തുടക്കമിട്ടത്.
90 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ടെലഗ്രാമിന്. രാഷ്ട്രീയത്തില്‍ പങ്കാളിയാകാതെ നിഷ്പക്ഷ പ്ലാറ്റ്ഫോമായി ടെലഗ്രാം തുടരുമെന്ന് ടെലഗ്രാം സ്ഥാപകനായ പാവെല്‍ ദുരോവ് പറഞ്ഞു. ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് 1550 കോടിയുടെ ആസ്തിയുള്ള വ്യവസായിയാണ് പാവെല്‍ ദുരോവ്.
ടെലഗ്രാമിന്റെ ഏറ്റവും വലിയ എതിരാളിയാണ് മെറ്റ പ്ലാറ്റ്ഫോംസിന്റെ വാട്സാപ്പ്. 200 കോടിയിലേറെ സജീവ ഉപഭോക്താക്കളാണ് ആഗോളതലത്തില്‍ വാട്സാപ്പിനുള്ളത്.
Sources:azchavattomonline.com
Business
ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തിയേക്കും; പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തു
ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ ഉടൻ എത്തിയേക്കും. ഇന്ത്യൻ ബാങ്കുകൾ, എയർലൈനുകൾ, സിനിമാ ടിക്കറ്റ് തുടങ്ങിയ വിവിധ സേവനങ്ങളാണ് വാലറ്റിലൂടെ ലഭിക്കുക. ഒപ്പം ലോയൽറ്റി പോയിന്റുകളും ഗൂഗിൾ വാലറ്റ് വഴി സാധ്യമാകും. ഗൂഗിൾ വാലറ്റ് പ്ലേ സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.
ആഗോള തലത്തിൽ 77 രാജ്യങ്ങളിൽ ഗൂഗിൾ വാലറ്റ് ലഭ്യമാണ്. ആൻഡ്രോയിഡിലും, വെയർ ഒഎസിലും വാലറ്റ് ലഭിക്കും. ഇന്ത്യയിൽ ഗൂഗിൾ പേ പിന്തുണയും വാലറ്റിനുണ്ടാവുമെന്നാണ് കരുതുന്നത്. ഗൂഗിൾ വാലറ്റ് സേവനം എന്ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഗൂഗിർ വാലറ്റ് സേവനം ഇന്ത്യയിൽ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ കഴിയില്ലെന്നും, എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റൽ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്നയായും ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.
മറ്റ് അപ്പുകളേക്കാൾ ഗൂഗിൾ വാലറ്റ് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് പ്രത്യേകത. ഡിജിറ്റൽ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റൽ കീയും പോലും ഈ വാലറ്റിൽ സൂക്ഷിക്കാനാകും എന്ന സവിശേഷത കൂടിയുണ്ട്. ഓൺലൈൻ ഇടപാടുകൾക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകൾക്കും ഒക്കെ സഹായകരമാണ് ഗൂഗിൾ വാലറ്റ്. പണമിടപാടുകൾക്ക് കൂടുതൽ സഹായകരവുമാണ്.
Sources:azchavattomonline.com
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news11 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം