Connect with us

Tech

വോയ്‌സ് മെസ്സേജിന് പുതിയ ഫീച്ചര്‍ ഒരുക്കി ഇന്‍സ്റ്റഗ്രാം.

Published

on

ഫെയ്‌സ്ബുക്കിന് സമാനമായ രീതിയില്‍ വോയ്‌സ് റെക്കോര്‍ഡ് ചെയ്ത് അയക്കാവുന്ന സംവിധാനമൊരുക്കി ഇന്‍സ്റ്റഗ്രാം. ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് ഒരു മൈക്രോഫോണ്‍ രീതിയില്‍ ഉള്ള ബട്ടനാണ് വോയ്‌സ് മെസ്സേജിനായി തയ്യാറാക്കിയിരിക്കുന്നത്. വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ചെയ്യുന്നതു പോലെതന്നെ ഈ ബട്ടണില്‍ കൈ അമര്‍ത്തി പിടിച്ച് വോയ്‌സ് റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. സന്ദേശം ലഭിക്കുന്ന വ്യക്തി അത് കാണുന്നതു വരെ ചാറ്റ് വിന്‍ഡോയില്‍ കാണുവാന്‍ സാധിക്കും. റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദ സന്ദേശം അയക്കപ്പെടുന്ന പേഴ്‌സണല്‍ ചാറ്റ് ജാലകത്തില്‍ വേവ് ഫയലായിട്ടായിരിക്കും ലഭ്യമാകുക.

Tech

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

Published

on

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു ഫീച്ചർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ തടയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ, ബീറ്റ വേർഷനിലെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മറ്റ് ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം.

പ്രൊഫൈൽ ചിത്രങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, പ്രൊഫൈൽ ചിത്രം സേവ് ചെയ്യുന്നതും, ഡൗൺലോഡ് ചെയ്യുന്നതും തടയാൻ പ്രത്യേക സംവിധാനം വാട്സ്ആപ്പിൽ ഉണ്ട്. ഇതിന് പുറമേയാണ് സ്ക്രീൻഷോട്ട് എടുക്കുന്നതും തടയുന്നത്. പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുക്കാൻ പോകുമ്പോൾ വാണിംഗ് സന്ദേശം തെളിയുന്ന രീതിയിലാണ് ക്രമീകരണം. ഉപഭോക്താവിന്റെ അനുവാദം ഇല്ലാതെ ചിത്രം എടുത്ത് ഷെയർ ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടാണ് ഈ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഇനി മനസ്സിൽ കാണുന്നത് കംപ്യൂട്ടറിലറിയാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ചിപ്പ്: എന്താണ് ന്യൂറാലിങ്ക്

Published

on

മനുഷ്യന്റെ തലച്ചോറിൽ ശസ്ത്രക്രിയയിലുടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനിൽ ന്യൂറലിങ്ക് ഇംപ്ലാന്റ് നടത്തിയത്. ചിപ്പ് ഘടിപ്പച്ചയാൾ സുഖം പ്രാപിച്ചുവരുകയാണെന്ന് മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെയില്ലയെന്നും മസ്ക് സാമു​ഹ്യമാധ്യമങ്ങളിലുടെ വ്യക്തമാക്കി. എന്നാല്‍ ആര്‍ക്കാണ് ചിപ്പ് ഇംപ്ലാന്റ് ചെയ്തതെന്ന വിവരം മസ്‌കോ ന്യൂറാലിങ്കോ പുറത്തുവിട്ടിട്ടില്ല. എത്ര പേര്‍ ട്രയലുകളുടെ ഭാഗമായെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മനുഷ്യന്റെ തലച്ചോറിനെയും കംപ്യൂട്ടറിനെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് മസ്ക് ന്യൂറാലിങ്കിന് തുടക്കമിട്ടത്. കഴിഞ്ഞ വ‍ർഷം മെയ് മാസത്തിലാണ് മാസ്കിന്റെ കമ്പനിക്ക് ചിപ്പ് ഘടിപ്പിക്കാനുളള അനുമതി ലഭിച്ചത്.

എന്താണ് ന്യൂറാ ലിങ്ക്

തലച്ചോറിന്റെ ചിന്തകളെ നിയന്ത്രിക്കുന്ന ഭാ​ഗത്ത് റോബോട്ടിന്റെ സഹായത്തോടെയാണ് ചിപ്പ് ഘടിപ്പിക്കുന്നത്. തലമുടിയേക്കാള്‍ നേര്‍ത്ത ചിപ്പാണിത്. 64 നൂലിഴകള്‍ ചേര്‍ത്താണ് ചിപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂറാലിങ്ക് വ്യക്തമാക്കുന്നു. ചിപ്പ് ഘടിപ്പിച്ചയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം തലച്ചോറിൽ നിന്നുള്ള വിവരങ്ങളെ ആപ്പിലേയ്ക്ക് മാറ്റുകയാണ് ചിപ്പ് ചെയ്യുന്നത്. ചിപ്പ് വഴി കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളടക്കമുള്ള സകലകാര്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇത്രയും വലിയ ഓപ്പറേഷന് ആകെ 30 മിനുട്ടാണ് സമയമെടുക്കുന്നത്. ജനറല്‍ അനസ്‌തേഷ്യ ആവശ്യമില്ലെന്ന ശ്രദ്ധേയമായ കാര്യവും ഇതിലുണ്ട്.

ടെലിപ്പതി

ന്യൂറാലിങ്കിന്റെ ആദ്യ ഉപകരണത്തിന് ടെലിപ്പതിയെന്നാണ് മസ്‌ക് പേരിട്ടിരിക്കുന്നത്. ഒരൊറ്റ ചിന്തയിലൂടെ ഫോണിനെയോ കമ്പ്യൂട്ടറിനെയോ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. അതിന് സ്റ്റീഫന്‍ ഹോക്കിങ്ങിനെയാണ് അദ്ദേഹം ഉദാഹരണമായും എടുത്തിരിക്കുന്നത്. പക്ഷാഘതം അന്ധത, അമിതഭാരം, ഓട്ടിസം, വിഷാദം, ചിത്തഭ്രമം (സ്‌കിസോഫ്രീനിയ) തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ഈ ചിപ്പ് മൂലം സാധിക്കുമെന്നാണ് മസ്‌ക് പറയുന്നത്. പാർക്കിൻസൺസ് പോലുള്ള ന്യൂറോളജിക്കൽ രോഗങ്ങൾ ചികിത്സിക്കുക എന്നിവ ചിപ്പിലൂടെ ലക്ഷ്യമിടുന്നു. ശാരീരിക പരിമിതികളുള്ളവര്‍ക്ക് ചിപ്പ് നല്‍കുന്നതിനാകും പ്രഥമ പരിഗണന നൽക്കുക. തളര്‍വാതരോഗികളെ ചിന്തകള്‍ ഉപയോഗിച്ച് നടത്താനും നാഡീസംബന്ധമായ അസുഖങ്ങള്‍ സുഖപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് അവകാശവാദം.
Sources:Metro Journal

http://theendtimeradio.com

Continue Reading

Tech

ഗൂഗിളിനെ വെല്ലാൻ സ്വന്തം സെർച് എൻജിനുമായി ഓപൺഎ.ഐ

Published

on

ആഗോള സെർച് എൻജിൻ ഭീമൻ ഗൂഗിളിന് മുട്ടൻ പണിയുമായി എത്താൻ പോവുകയാണ് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎ.ഐ. മൈക്രോസോഫ്റ്റിന് വലിയ നിക്ഷേപമുള്ള എ.ഐ സ്റ്റാർട്ടപ്പ് വെബ് സെർച് പ്രൊഡക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഭാഗികമായി മൈക്രോസോഫ്റ്റ് ബിങ് സെർചിന്റെ പിന്തുണയോടെയാകും ഓപൺഎ.ഐ-യുടെ സെർച് എൻജിൻ പ്രവർത്തിക്കുകയെന്നും സൂചനയുണ്ട്.

എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ പലരും ഒരു സെർച് എൻജിന് സമാനമായി ഉപയോഗിക്കുന്നുണ്ട്. സ്വന്തം സെർച് എൻജിനുമായി വരുമ്പോൾ ഗൂഗിളിൽ നിന്ന് വ്യത്യസ്തമായി എന്തായിരിക്കും ഓപൺഎ.ഐ കൊണ്ടുവരികയെന്ന ആകാംക്ഷയിലാണ് ടെക് ലോകം. അതേസമയം, ചാറ്റ്ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷനൊപ്പമായിരിക്കാം ഓപണ്‍എഐ സെര്‍ച്ച് ഫീച്ചര്‍ കൊണ്ടുവരിക. കഴിഞ്ഞ ദിവസമായിരുന്നു ഓപൺഎ.ഐ ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷന്‍ ടൂളായ ‘സോറ’ അവതരിപ്പിച്ചത്.

മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എൻജിനില്‍ ഇതിനകം ചാറ്റ് ജിപിടി സേവനം ലഭ്യമാണ്. ഗൂഗിളും അവരുടെ സെര്‍ച്ച് ആപ്പിൽ ഇതിനകം വിവിധ എഐ ഫീച്ചറുകള്‍ കൊണ്ടുവന്നിട്ടുണ്ട്. സെർച് എൻജിൻ മേഖലയിൽ നിലവിൽ ഗൂഗിളുമായി അൽപമെങ്കിലും മത്സരിക്കുന്നത് ബിങ് മാത്രമാണ്. ഓപൺഎ.ഐയും ഒപ്പം കൂടുന്നതോടെ മത്സരം കടുത്തേക്കും.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

Chinese Government Cracks Down on Leading Christian Prayer App, Bans It From Download

In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app...

Tech6 hours ago

വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കും: അറിയിപ്പ് ഇങ്ങനെ

ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു...

world news7 hours ago

ഇന്ത്യക്കാരേ ഇങ്ങുപോരേ… സൗജന്യ വീസ നൽകാൻ സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്‌ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ...

Business7 hours ago

ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു, തിയ്യതി കുറിച്ചു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും...

world news1 day ago

യു.പി. എഫ്. കെ പുതിയ നേതൃത്വം’ വാർഷിക കൺവൻഷൻ 2024 ഒക്ടോബർ 15 മുതൽ 18 വരെ

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ...

Articles1 day ago

പ്രകാശത്തിന്റെ ജീവൻ ഉൾക്കൊണ്ട് നന്മയുടെയും സത്യത്തിന്റെയും നീതിയുടെയും ഫലം പുറപ്പെടുവിക്കുന്നവരാകാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം

ജീവിതത്തിൽ പലപ്പോഴും പ്രകാശത്തിലാണെന്ന് അഹങ്കരിക്കുകയും എന്നാൽ ഇരുളിൽ ജീവിക്കുകയും ചെയ്യുന്നവരാണ് നമ്മൾ. രൂപങ്ങൾക്കും ഭാവങ്ങൾക്കും വ്യക്തത പ്രദാനം ചെയ്ത്, ദൈവമക്കളെ സത്യത്തിന്റെ പാതയിലൂടെ നിത്യജീവനിലേക്ക്‌ നയിക്കുന്നതാണ് പ്രകാശം....

Trending