politics
തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പെസഹാ വ്യാഴത്തിന് ; തിയതി മാറ്റണമെന്ന് തമിഴ്നാട് ബിഷപ്പ് കൗൺസിൽ

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് ഏപ്രില്‍ 18 നാണ് അന്ന് ക്രിസ്തീയ വിശ്വാസപ്രകാരമുള്ള പെസഹാവ്യാഴവും ആണ്. ആ ദിവസം ക്രിസ്ത്യന്‍ സമൂഹത്തിന് വോട്ട് ചെയ്യാന്‍ എത്തുന്നതിന് ബുദ്ധിമുട്ടാകും. അതിനാല്‍ തിയതി മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ബിഷപ്പ് കഔണ്സില് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു. പെസഹായ്ക്ക് വോട്ടെടുപ്പ് വെച്ചാല്‍ തെരഞ്ഞെടുപ്പു ജോലിയിലുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മതപരമായ ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് തമിഴ്നാട്ടിലും, പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് തിയതി മാറ്റുവാന്‍ റവ.ഫാ.ഡോ. ആന്റണി പാപ്പുസ്വാമിയാണ് കത്തയച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കിയിട്ടില്ല.
politics
‘സർക്കാർ ജീവനക്കാർ ഫോണിൽ ‘ഹലോ’ക്ക് പകരം ‘വന്ദേമാതരം’ പറയണം’

മുംബൈ: മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ ഇനി ഫോൺ കോളുകൾ സ്വീകരിക്കുകയും ‘ഹലോ’ എന്നതിനുപകരം ‘വന്ദേമാതരം’ എന്ന് പറയുകയും വേണം. സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.
“ഹലോ എന്നത് ഒരു ഇംഗ്ലീഷ് വാക്കാണ്. അതൊഴിവാക്കേണ്ടത് അത്യാവശ്യമാണ്. ‘വന്ദേമാതരം’ വെറുമൊരു വാക്കല്ല, ഓരോ ഇന്ത്യക്കാരനും അനുഭവിക്കുന്ന ഒന്നാണ്. നാം നമ്മുടെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. അതിനാൽ, സർക്കാർ ഉദ്യോഗസ്ഥർ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” മന്ത്രി പറഞ്ഞു.
Sources:globalindiannews
politics
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ 527 വോട്ട് ധൻകർ ഉറപ്പിച്ചിരുന്നു.
പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അത് നേടാനായില്ല.
Sources:azchavattomonline
politics
പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

ഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. ‘മൻകീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും പ്രധാനമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഹര് ഘര്‍ തിരംഗ ക്യാംപയിന് എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 റെയിൽവേ സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മേളകളിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Sources:globalindiannews
-
Media10 months ago
ഐ.പി.സി. കേരളാ സ്റ്റേറ്റ് പ്രയർ& റിവൈവൽ ബോർഡ് 24 മത് പ്രാർത്ഥന സംഗമം ഒക്ടോബർ 31 – ന്
-
Media9 months ago
ഛത്തീസ്ഗഡ്ഡിൽ ക്രിസ്തീയ വീടുകൾ കയറിയിറങ്ങി ക്രൂര ആക്രമണങ്ങൾ; 3 പേർ ഗുരുതരാവസ്ഥയോടെ ആശുപത്രിയിൽ, 9 പേർക്ക് പരിക്ക്
-
us news10 months ago
Trump to launch new social media platform
-
us news10 months ago
Five Bible Verses to Remember When You’re Overwhelmed by the News
-
us news6 months ago
Sister Susan George, the founder and leader of the Boston prayer line promoted to glory
-
Media12 months ago
The Taliban are killing Christians with Bibles on their cellphones
-
us news12 months ago
300 ക്രൈസ്തവരെ ഇസ്ലാമിക്ക് കലാപകാരികൾ ചുട്ടുകൊന്നുവെന്ന് റിപ്പോർട്ട്.
-
us news12 months ago
Massive explosion outside Kabul airport after security warnings