Cricket
ഐ.പി.എല്‍ 2019: രാജസ്ഥാന് തോൽവി ; സഞ്ജുവിന് ഈ സീസണിലെ കന്നി സെഞ്ച്വറി
ഐ.പി.എല്‍ 12-ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച കളിയായിരുന്നു സണ്‍റൈസേസ് ഹൈദരാബാദും, രാജസ്ഥാന്‍ റോയല്‍സും കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കാഴ്ചവച്ചത്. തുടക്കം ഗംഭീരമാക്കി പകുതിയോളം കളത്തില്‍ നിറഞ്ഞു നിന്നെങ്കിലും രണ്ടാം പകുതിയിലെ ഹൈദരാബാദിന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ രാജസ്ഥാന് പിടിച്ച് നില്‍ക്കാനായില്ല. തുടക്കത്തില്‍ അടിച്ചു കയറിയ രാജസ്ഥാന്‍ 198 എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിയെങ്കിലും ആറു പന്തുകള്‍ ബാക്കിനില്‍ക്കെ വാര്‍ണര്‍ പട വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 ഓവറില്‍ രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 198 റന്‍സ് എടുത്തപ്പോള്‍, ഹൈദരാബാദ് 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റന്‍സ് കരസ്ഥമാക്കി.
ഹൈദരാബാദിനു വേണ്ടി വാര്‍ണര്‍ 37 പന്തില്‍ നിന്നും 69 റന്‍സും ബെയര്‍സ്റ്റോ 28 പന്തില്‍ നിന്ന് 45 റണ്‍സും നേടി. ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ട് നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജയ് ശങ്കറിന്റെ ഇടപെടലും ഹൈദരാബാദിന്റെ വിജയത്തിന് നിര്‍ണായകമായി. 15 പന്തില്‍ നിന്നും 35 റണ്‍സ് നേടിയാണ് വിജയ് ശങ്കര്‍ അവസാന ഓവറുകളില്‍ കളിക്കളത്തില്‍ മിന്നിത്തിളങ്ങിയത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോസ് ബട്ലറുടെ വിക്കറ്റ് നഷ്ടമായി. കേവലം 5 റന്‍സിന്റെ ആയുസോടെ ജോസ് ബട്ലര്‍ക്ക് കളം വിടേണ്ടി വന്നു. തുടര്‍ന്ന് സഞ്ജു സാംസണും അജങ്ക്യ രഹാനെയും കൈകോര്‍ത്തപ്പോള്‍ രാജസ്ഥാന്റെ ആയുസിന് ബലം കൂടി. രണ്ടുപേരും ചേര്‍ന്ന് 119 റന്‍സ് സമ്മാനിച്ചാണ് വഴിപിരിഞ്ഞത്. 49 പന്തില്‍ നിന്നും അര്‍ധ സെഞ്ച്വറി നിറവോടെ 70 റണ്‍സെടുത്താണ് രഹാനെ കളം വിട്ടത്. പിന്നീട് കണ്ടത് സഞ്ജുവിന്റെ തകര്‍പ്പന്‍ ഒറ്റയാള്‍ പ്രകടനമാണ്. അവസാനത്തെ അഞ്ച് ഓവറില്‍ 76 റണ്‍സ് രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത് സഞ്ജുവിന്റെ ഇടപെടലാണ്.
അന്ത്യയാമത്തിലെ 18-ാം ഓവറില്‍ മാത്രം നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജു ഒറ്റയ്ക്ക് സ്വന്തമാക്കിയത്. രഹാനെ പുറത്തായപ്പോള്‍ സഞ്ജുവിന് കൂട്ടായെത്തിയ ബെന്‍സ്റ്റോക്‌സും മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്‍പത് പന്തില്‍ നിന്നു 16 റണ്‍സ് സ്റ്റോക്‌സ് നേടിയപ്പോള്‍ 55 പന്തില്‍ നിന്നും സെഞ്ച്വറിത്തിളക്കത്തോടെ 102 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. സഞ്ജുവിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്‍ ചരിത്രത്തിലെ രണ്ടാം സെഞ്ച്വറിയുമാണ്. 2017-ലാണ് സഞ്ജുവിന്റ ഐ.പി.എല്‍ കന്നി സെഞ്ച്വറി പിറന്നത്. ഡല്‍ഹി ഡെയര്‍ ഡെവില്‍സിനു വേണ്ടിയാണ് സഞ്ജു അന്ന് കളത്തിലിറങ്ങിയത്.
ഐ.പി.എല്‍-ല്‍ ഇന്ന് രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യ മല്‍സരം ഉച്ച കഴിഞ്ഞ് 2:30 ന് പഞ്ചാബ് മൊഹാലിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിൽ ‘കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും’ ഏറ്റുമുട്ടും. ഈ സീസണിലെ 9-ാമത്തെ മൽസരമാണിത്. ‘ഡൽഹി ഫിറോസ്ഷാ കോട്ട്ല’ ഗ്രൗണ്ടില്‍ വൈകിട്ട് 6:30 ന് ആരംഭിക്കുന്ന രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കൊമ്പുകോർക്കും..
Cricket
മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആൻഡ്രു സിമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു
സിഡ്‌നി: മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രു സിമണ്ട്‌സ് (46) അന്തരിച്ചു. ആസ്‌ത്രേലിയയിലെ ക്വീസ്ലൻഡിൽ ഉണ്ടായ കാറപകടത്തിലാണ് മരണം. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു സിമണ്ട്‌സ്.
ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.
198 ഏകദിനങ്ങളിൽ നിന്നായി 5088 റൺസും 133 വിക്കറ്റുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളിൽ നിന്നായി 1462 റൺസും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങൾ കളിച്ച സിമണ്ട്‌സ് 337 റൺസും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 1998 -ൽ പാകിസ്താനെതിരായിട്ടായിരുന്നു സിമണ്ട്‌സിന്റെ അരങ്ങേറ്റം. 2009-ൽ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും അദ്ദേഹം കളിച്ചത്.
Sources:globalindiannews
Cricket
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52)അന്തരിച്ചു
സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്ലൻഡിലെ കോ സാമുയിൽവച്ചായിരുന്നു മരണം.
ഷെയ്ൻ വോണിനെ തന്റെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിലൊരാളാണ് ഷെയ്ൻ വോണ്‍. ഓസ്ട്രേലിയക്കായി 145 ടെസ്റ്റിൽ നിന്ന് 3,154 റണ്‍സും 708 വിക്കറ്റും നേടി. 194 ഏകദിനത്തിൽ നിന്ന് 293 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ് ഇദ്ദേഹം.കൊവിഡ് ബാധിച്ചതിന് ശേഷം വിശ്രമത്തിലായിരുന്നു ഷെയ്ന്‍.
എന്നാൽ ദേശീയ ജഴ്സിയിൽ ട്വന്റി-20 കളിക്കാനായിട്ടില്ല. 55 ഐപിഎല്ലിൽ നിന്നായി 198 റണ്‍സും 57 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്ലബ് ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു. ഏറെ നാള് കളിക്കാരനെന്ന നിലയില്‍ തുടര്‍ന്ന അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങിയിരുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ജേതാക്കളാക്കിയ നായകനാണ് ഷെയ്ന്‍ വോണ്‍. ഇതിന് ശേഷം ടീമിന്റെ ഉപദേശക സംഘത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
http://theendtimeradio.com
Cricket
കേരള ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജൂലൈ മൂന്നിന് ചിക്കാഗോയില്‍
ചിക്കാഗോ: വുഡ് റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബിന്റെയും ഫൈവ് സ്റ്റാര്‍ ലോജിസ്റ്റിക് സര്‍വീസ് ഐ എന്‍ സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ 2021 ജൂലൈ 03 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ടൂര്ണമെന്റിലേക്ക് ഏവര്‍ക്കും സ്വാഗതം .
വുഡ്റിഡ്ജ് ക്രിക്കറ്റ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3000 ഡോളര്‍ ഒന്നാം സമ്മാനവും തോമസ് കുരുവിള കരിക്കുലം സ്‌പോണ്‍സര്‍ ചെയ്യുന്ന 1500 ഡോളര്‍ രണ്ടാം സമ്മാനവും വിജയികള്‍ക്ക് ലഭിക്കുന്നു. ചടങ്ങില്‍ ഡബ്ലിയൂ സിസിയുടെ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നതും കേരള തനിമയാര്‍ന്ന തട്ടുകട ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.
ഈ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം യൂട്യുബിലും ഫേസ്ബുക്കിലും കെവി ടിവിയിലും ഉണ്ടായിരിക്കുന്നതാണ്.. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസഫ് ജോര്‍ജ്: +1 (630) 4321888, അനൂപ് ഇല്ലിപ്പറമ്പില്‍ +1 (347) 8612625.
കടപ്പാട് :ആഴ്ച്ച വട്ടം ഓൺലൈൻ
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden