Connect with us

politics

കെ.എം മാണി അന്തരിച്ചു; വിട വാങ്ങിയത് കേരള രാഷ്ട്രീയത്തിലെ ചാണക്യൻ

Published

on

 

കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിസയിലായിരുന്നു. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിലായിരുന്നതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.

ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആരോഗ്യ നില  മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില അതീവ ഗുരുതരമാവുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറഞ്ഞതോടെ വൈകിട്ട് 4.57ന് മരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയാണ് കെ.എം മാണിയുടെ വിയോഗം. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമ കൂടിയാണ് അദ്ദേഹം.

ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്നതിൻ്റെ റെക്കാർഡ് 2014 മാർച്ച് 12നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു – കൊച്ചി നിയമസഭ മുതൽ അംഗമായ കെ.ആർ.ഗൗരിയമ്മയുടെ റെക്കാർഡ് തകർത്താണ് മാണി ആ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ചതും കെ.എം മാണിയാണ്. 23 വർഷക്കാലമാണ് കെ.എം മാണി മന്ത്രിയായിരുന്നത്. ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗമായതും മാണി തന്നെയാണ്.

1933ൽ മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്‌ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാണി തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം നേടിയത്. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തിലും മാണി പങ്കാളിയായിച്ചുണ്ട്. 1955ൽ മദ്രാസ് ലോ കോളജിൽനിന്ന്  നിയമബിരുദവും നേടിയിട്ടുണ്ട്.

കേരളത്തിൽ കൂടുതൽ ബജറ്റ് (12 വർഷം) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം) നിയമവകുപ്പും (20 വർഷം) കൈകാര്യം ചെയ്‌ത മന്ത്രി തുടങ്ങിയ റെക്കോർഡുകളും മാണിക്ക് സ്വന്തമാണ്.  1964ൽ രൂപീകൃതമായശേഷം പാലാ മണ്ഡലത്തിൽ നിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ലെന്നും മാണിയുടെ റെക്കോർഡ് നേട്ടത്തിലൊന്നാണ്.

politics

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

Published

on

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ 527 വോട്ട് ധൻകർ ഉറപ്പിച്ചിരുന്നു.

പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15 വോട്ടുകൾ അസാധുവായി. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് എന്നാൽ അത് നേടാനായില്ല.
Sources:azchavattomonline

http://theendtimeradio.com

Continue Reading

politics

പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

Published

on

ഡൽഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണപതാക പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട് മുതൽ 15 വരെ ത്രിവർണ്ണം സമൂഹമാധ്യമങ്ങളിലെ ചിത്രമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. ‘മൻകീ ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.

നേരത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്താനും പ്രധാനമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്‍റെ 75ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി, ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 റെയിൽവേ സ്റ്റേഷനുകൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിങ്ങിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മേളകളിൽ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Sources:globalindiannews

http://theendtimeradio.com

Continue Reading

politics

രാഷ്ട്രപതിക്ക്‌ മാസശമ്പളം അഞ്ചുലക്ഷം രൂപ, സഞ്ചരിക്കാൻ 10 കോടിയുടെ കാർ; സുരക്ഷാചുമതല പി.ബി.ജിക്ക്‌

Published

on

ഇന്ത്യൻ രാഷ്ട്രപതിക്കു ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും സുരക്ഷാസംവിധാനങ്ങളും ഇങ്ങനെ:

ശമ്പളം – പ്രതിമാസം അഞ്ചുലക്ഷം രൂപ.

താമസസൗകര്യം

രാഷ്ട്രപതിഭവൻ-രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് റെയ്സിന കുന്നിൽ സ്ഥിതിചെയ്യുന്ന രണ്ടുലക്ഷം ചതുരശ്രയടിയുള്ള വസതി. നാലുനിലകൾ. 340 മുറികൾ. ലോകത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗികവസതികളിൽ ഏറ്റവുംവലുതാണ് രാഷ്ട്രപതിഭവൻ. ഇതിനുപുറമേ ഷിംലയിലെ ‘റിട്രീറ്റ് ബംഗ്ലാവ്’, ഹൈദരാബാദിലെ ‘രാഷ്ട്രപതിനിലയം’ എന്നിങ്ങനെ രണ്ട് വസതികൾക്കൂടി രാഷ്ട്രപതിക്കുണ്ട്.

സുരക്ഷ

പ്രസിഡന്റ്സ് ബോഡിഗാർഡ് (പി.ബി.ജി.): പ്രതിരോധസേനകളിലെ ഏറ്റവും ഉന്നത യൂണിറ്റായ പി.ബി.ജി.ക്കാണ് സുരക്ഷാചുമതല

യാത്ര

മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ്-പ്രത്യേകം രൂപകല്പനചെയ്ത ഈ കവചിതവാഹനത്തിന് വെടിവെപ്പ്, ബോംബ് സ്ഫോടനം, വിഷവാതകാക്രമണം എന്നിവ തരണംചെയ്യാൻ സംവിധാനമുണ്ട്. 10 കോടിയോളംരൂപ വിലമതിക്കുന്ന വാഹനമാണിത്.

എയർ ഇന്ത്യ വൺ വിമാനങ്ങൾ

അത്യാധുനിക ബി-777 വി.വി.ഐ.പി. വിമാനത്തിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്ര. വ്യോമസേനാ പൈലറ്റുകളാണ് ഇവ പറത്തുന്നത്. മിസൈൽ പ്രതിരോധ സംവിധാനമായ ‘ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷർ’, സ്വയംസംരക്ഷണ സ്യൂട്ട്, അത്യാധുനിക ആശയവിനിമയസംവിധാനം തുടങ്ങിയ സവിശേഷതകൾ. പ്രത്യേക സുരക്ഷാസംവിധാനങ്ങളുള്ള ഇത്തരം രണ്ട് ബി-777 വിമാനങ്ങളുണ്ട്. സുരക്ഷാസംവിധാനങ്ങളുൾപ്പെടെ രണ്ട് വിമാനങ്ങൾക്കുമായി ആകെ 8,400 കോടി രൂപ ചെലവ്

വിരമിച്ചശേഷം

മാസം ഒന്നരലക്ഷംരൂപ പെൻഷൻ.
ജീവിതപങ്കാളിക്ക് 30,000 രൂപ സഹായം.
ഫർണിഷ് ചെയ്ത ബംഗ്ലാവ്
ആജീവനാന്തം ചികിത്സ
രണ്ടു ടെലിഫോണും ഒരു മൊബൈൽഫോണും
അഞ്ച് പഴ്സണൽ സ്റ്റാഫ്. ശന്പളത്തിനുപുറമെ ഇവരുടെ ചെലവിലേക്ക് വർഷം 60,000 രൂപ
സൗജന്യ വിമാന/തീവണ്ടി യാത്ര.
Sources:azchavattomonline

http://theendtimeradio.com

Continue Reading

Latest News

world news10 hours ago

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍. ഈയടുത്ത് ഐസ്‌ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ച ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്‍പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനി...

us news10 hours ago

ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

us news10 hours ago

2024 ൽ ഐ.പി.സി ഫാമിലി കോൺഫ്രൻസ് ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ; ഡോ. തോമസ് ഇടിക്കുള കൺവീനർ, ബ്ര.വെസ്ളി മാത്യൂ സെക്രട്ടറി

ഒക്കലാഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫ്രൻസ് 2024 ആഗസ്റ്റ് മാസം 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ്...

world news11 hours ago

Preacher from Early Rain Covenant Church Taken to Police Station

China – On August 2, a preacher from the heavily persecuted Early Rain Covenant Church (ERCC) was taken away by...

world news11 hours ago

Printing Houses’ Fear of Government Crackdown Threatens to Cause Shortage of Bibles in Hong Kong

  China – The Chinese Communist Party’s (CCP) tight regulations on religious content have led to a shortage of Bibles...

Tech1 day ago

‘ലോഗിന്‍ അപ്രൂവല്‍’ അവതരിപ്പിക്കാൻ വാട്‌സാപ്പും

വാട്ട്സ്ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ...

Travel1 day ago

ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു; വിലക്ക് ലംഘിച്ചാല്‍ 1000 രൂപ പിഴ, 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഹെല്‍മറ്റില്‍ ഇനിമുതല്‍ ക്യാമറ പാടില്ല. ക്യാമറ വെക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന...

breaking news1 day ago

ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തും: റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികൾ

ദുബൈ: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തി ചികിത്സ നല്‍കുന്ന റോബോട്ട് ഡോക്ടറുമായി യു.എ.ഇ.യിലെ ആശുപത്രികള്‍. രോഗം കണ്ടെത്തുന്നതിന് പുറമെ ശസ്ത്രക്രിയ നടത്തുന്നതിലും പ്രഗത്ഭരാണ് റോബോട്ട് ഡോക്ടര്‍മാര്‍. നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ...

National1 day ago

വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം

സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. പണമടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന തരത്തില്‍ വ്യാജ എസ്.എം.എസ് സന്ദേശം അയച്ചാണ് തട്ടിപ്പ്. പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ...

Programs1 day ago

പിവൈഎം വാർഷിക ക്യാമ്പ് 2022 സെപ് തംബർ മാസം 7-9 വരെ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എമ്മിന്റെ 2022 വാർഷിക ക്യാമ്പ് സെപ് തംബർ മാസം 7-9 വരെ കുന്നന്താനം സെഹിയോൻ ക്യാമ്പ് സെൻ്ററിൽ നടക്കും.ഏഴാം...

Media1 day ago

‘പ്രഗ്നന്‍സി ബൈബിള്‍’ വിവാദത്തില്‍; നടി കരീന കപൂറിനെതിരെ ക്രൈസ്തവരുടെ പരാതി

ഭോപ്പാൽ: തന്റെ പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന പദം ഉപയോഗിച്ച് ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയ ബോളിവുഡ് താരം കരീന കപൂറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്‌ ഹൈക്കോടതിയില്‍ ഹര്‍ജി....

politics1 day ago

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ; 528 വോട്ടുകളുടെ വലിയ വിജയം

ഇന്ത്യയുടെ 14 -ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകർ നേടിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കിൽ വോട്ടെടുപ്പിന് മുൻപ് തന്നെ...

Trending